PHPWord

 

 

حِرَاسَةُ التَّوحِيدِ

 

തൗഹീദിന്റെ
സംരക്ഷണം

 

 

 

لِسَمَاحَةِ الشَّيْخِ العَلَّامَةِ

عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ

رَحِمَهُ اللهُ

 

 

ഗ്രന്ഥകർത്താവ്
ശൈഖ് അബ്ദുൽ അസീസ് ബ്നു
അബ്ദില്ലാഹ് ബ്നു ബാസ്

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം ഒന്ന്: ശരിയായ വിശ്വാസവും അതിന് വിരുദ്ധമായതും

ഗ്രന്ഥകർത്താവ്: ശൈഖ് അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്

ഇസ്ലാം മതത്തിന്റെ അടിസ്ഥാനമെന്നു പറയുന്നത് ശരിയായ വിശ്വാസമാണ്. ആദർശത്തിന്റെ അടിത്തറ അതിന്മേലാണ് നിലകൊള്ളുന്നത്. അതിനാൽ വിഷയത്തെ കുറിച്ചുള്ള സംസാരവും ഗ്രന്ഥരചനയും ഏറെ പ്രധാനപ്പെട്ടതും ഗൗരവമുള്ളതുമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.

ശരിയായ വിശ്വാസത്തിൽ നിന്ന് ഉടലെടുക്കുന്ന വാക്കുകളും പ്രവൃത്തികളും മാത്രമേ അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയുള്ളൂ എന്നതും, തെറ്റായ വിശ്വാസത്തിൽ നിന്ന് രൂപപ്പെടുന്ന വാക്കുകളും പ്രവർത്തനങ്ങളും നിഷ്ഫലമാകുമെന്നതും ഖുർആനും സുന്നത്തുമാകുന്ന പ്രമാണങ്ങളിൽ നിന്ന് ഏതൊരാൾക്കും ബോധ്യപ്പെടുന്ന വസ്തുതയാണ്. അല്ലാഹു പറഞ്ഞതു പോലെ:

﴿...وَمَن يَكۡفُرۡ بِٱلۡإِيمَٰنِ فَقَدۡ حَبِطَ عَمَلُهُۥ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ

സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്റെ കർമങ്ങൾ നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും. (മാഇദ: 5)

അല്ലാഹു പറഞ്ഞു:

﴿وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ 65

തീര്ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്ക്കും സന്ദേശം നല്കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്ക്കുന്ന പക്ഷം തീര്ച്ചയായും നിന്റെ കര്മ്മം നിഷ്ഫലമായിപ്പോകുകയും തീര്ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്ആകുകയും ചെയ്യും. (സുമർ: 65)

വിഷയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്. ശരിയായ വിശ്വാസമെന്നത് ആറ് അടിത്തറകളിൽ നിലകൊള്ളുന്നതാണ് എന്ന് ഖുർആനും സുന്നത്തും അറിയിക്കുന്നുണ്ട്; അല്ലാഹുവിലുള്ള വിശ്വാസം, അവന്റെ മലക്കുകളിലുള്ള വിശ്വാസം, അവന്റെ കിതാബുകളിലുള്ള വിശ്വാസം, അവന്റെ റസൂലുകളിലുള്ള വിശ്വാസം, അന്ത്യനാളിലുള്ള വിശ്വാസം, അല്ലാഹുവിന്റെ വിധിയിലും അതിന്റെ ഗുണത്തിലും ദോഷത്തിലുമുള്ള വിശ്വാസം; ഇവയാണ് പ്രസ്തുത അടിത്തറകൾ. ആറ് കാര്യങ്ങളാണ് വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്ന ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾ. കാര്യങ്ങളുമായാകുന്നു അല്ലാഹു ന്റെ ദൂതനായ മുഹമ്മദ് നബി -- യെ നിയോഗിച്ചതും.

ആറ് അടിസ്ഥാന വിശ്വാസ കാര്യങ്ങൾക്കുള്ള തെളിവുകൾ ഖുർആനിലും ശരിയായ സുന്നത്തിലും അനേകം വന്നിട്ടുണ്ട്. ഉദാഹരണമെന്ന നിലക്ക് മാത്രം ചിലത് താഴെ പറയാം:

1- ഖുർആനിൽ നിന്നുള്ള തെളിവുകൾ; അതിൽ പെട്ടതാണ് അല്ലാഹുവിന്റെ വചനം:

﴿لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَلَٰكِنَّ ٱلۡبِرَّ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱلۡمَلَٰٓئِكَةِ وَٱلۡكِتَٰبِ وَٱلنَّبِيِّـۧنَ...

നിങ്ങളുടെ മുഖങ്ങള്കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, കിതാബുകളിലും, നബിമാരിലും വിശ്വസിക്കുകയും... (ബഖറ: 177)

അല്ലാഹു പറയുന്നു:

﴿ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٖ مِّن رُّسُلِهِ...

ന്റെ റബ്ബിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്റസൂല്വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്ന്ന്‌) ഈമാനുള്ളവരും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ കിതാബുകളിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ റസൂലുകളിൽ ആര്ക്കുമിടയില്ഒരു വിവേചനവും നാം കല്പിക്കുന്നില്ല. (ബഖറ: 285)

അല്ലാഹു പറഞ്ഞു:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ ءَامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلۡكِتَٰبِ ٱلَّذِي نَزَّلَ عَلَىٰ رَسُولِهِۦ وَٱلۡكِتَٰبِ ٱلَّذِيٓ أَنزَلَ مِن قَبۡلُۚ وَمَن يَكۡفُرۡ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلۡيَوۡمِ ٱلۡأٓخِرِ فَقَدۡ ضَلَّ ضَلَٰلَۢا بَعِيدًا 136

വിശ്വസിച്ചവരേ! അല്ലാഹുവിലും, അവന്റെ റസൂലിലും, അവന്റെ റസൂലിന് അവന്അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും നിങ്ങള്വിശ്വസിക്കുവിന്‍. അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്ച്ചയായും അവന്ബഹുദൂരം വഴികേടിൽ ആപതിച്ചിരിക്കുന്നു. (നിസാഅ്: 136)

അല്ലാഹു പറഞ്ഞു:

﴿أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ 70

ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീര്ച്ചയായും അത് ഒരു രേഖയിലുണ്ട്‌. തീര്ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ. (ഹജ്ജ്: 70)

രണ്ടാമതായി- സുന്നത്തിൽ നിന്നുള്ള തെളിവുകൾ. അതിലൊന്നാണ് ഇമാം മുസ്‌ലിം നിവേദനം ചെയ്ത, ഉമർ -- വിന്റെ പ്രസിദ്ധമായ ഹദീഥ്. അതിൽ ജിബ്രീൽ -- ഈമാനിനെ കുറിച്ച് നബിയോട് --  ചോദിക്കുകയും, അവിടുന്ന് ഇപ്രകാരം മറുപടി നൽകുകയും ചെയ്തു:

«الإِيمَانُ أَنْ تُؤْمِنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَاليَوْمِ الآخِرِ وَتُؤْمِنَ بِالقَدَرِ خَيْرِهِ وَشَرِّهِ».

ഈമാൻ എന്നാൽ താങ്കൾ അല്ലാഹുവിലും അവന്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, 'ക്വദ്റി'; അതിന്റെ ഖൈറിലും (നന്മയിലും) ശർറിലും (തിന്മയിലും) വിശ്വസിക്കലാണ്. 1

ഹദീഥ്, ഹദീഥ് അബൂ ഹുറൈറ -- നിവേദനം ചെയ്തതായി ബുഖാരിയും മുസ്ലിമും -ചെറിയ വ്യത്യാസത്തോടെ- ഉദ്ധരിച്ചിട്ടുണ്ട്.

ആറ് അടിത്തറകളിൽ നിന്നാണ് ഓരോ മുസ്ലിമും നിർബന്ധമായും വിശ്വസിച്ചിരിക്കേണ്ട -അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും മറ്റു അദൃശ്യകാര്യങ്ങളെ കുറിച്ചുമുള്ള-, അല്ലാഹുവും അവന്റെ റസൂലും -- അറിയിച്ച എല്ലാ വിശ്വാസകാര്യങ്ങളും ശാഖോപശാഖകളായി വിഭജിക്കപ്പെടുന്നത്.

ആറ് അടിത്തറകളുടെ വിശദീകരണം ഇനിയുള്ള പേജുകളിൽ വായിക്കാം:

 


ഒന്നാമത്തെ അടിത്തറ:
അല്ലാഹുവിലുള്ള വിശ്വാസം

അതിൽ പല കാര്യങ്ങൾ ഉൾപ്പെടുന്നു. അവയിൽ ചിലത് താഴെ പറയുന്നവയാണ്: അല്ലാഹു മാത്രമാണ് യഥാർത്ഥ ഇലാഹ് (ആരാധനക്കർഹൻ) എന്ന വിശ്വാസം. അതായത്, അല്ലാഹുവിന് മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളത്; അവന് പുറമെ മറ്റൊരാളും ആരാധിക്കപ്പെടാൻ അർഹതയുള്ളവരല്ല. കാരണം അല്ലാഹു മാത്രമാണ് സർവ്വരെയും സൃഷ്ടിച്ചതും അവർക്ക് നന്മകൾ വർഷിച്ചതും, അവരുടെ ഉപജീവനം നിലനിർത്തുന്നതും, അവരുടെ രഹസ്യവും പരസ്യവുമെല്ലാം അറിയുന്നവനും, അവരിൽ നന്മ പ്രവർത്തിച്ചവർക്ക് പ്രതിഫലം നൽകാനും തിന്മ പ്രവർത്തിച്ചവർക്ക് ശിക്ഷ നൽകാനും കഴിവുള്ളവൻ.

അല്ലാഹുവിനുള്ള ആരാധനയും ഇബാദത്തുകളും നിർവ്വഹിക്കുന്നതിന് വേണ്ടിയാണ് അവൻ മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചിരിക്കുന്നത്. അക്കാര്യം അന്നസിഗ്ദമായി അവൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:

﴿وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ 56 مَآ أُرِيدُ مِنۡهُم مِّن رِّزۡقٖ وَمَآ أُرِيدُ أَن يُطۡعِمُونِ 57 إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلۡقُوَّةِ ٱلۡمَتِينُ 58

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്വേണ്ടിയല്ലാതെ ഞാന്സൃഷ്ടിച്ചിട്ടില്ല. ഞാന്അവരില്നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്എനിക്ക് ഭക്ഷണം നല്കണമെന്നും ഞാന്ആഗ്രഹിക്കുന്നില്ല. തീര്ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്കുന്നവനും ശക്തനും പ്രബലനും. (ദാരിയാത്: 56-58)

അല്ലാഹു പറഞ്ഞു:

﴿يَٰٓأَيُّهَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ ٱلَّذِي خَلَقَكُمۡ وَٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ 21 ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ 22

ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങള്ആരാധിക്കുവിന്‍. നിങ്ങള്സൂക്ഷ്മതയുള്ളവരാകാൻ വേണ്ടിയത്രെ അത്‌.

നിങ്ങള്ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്ഉല്പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ). അതിനാല്‍ (ഇതെല്ലാം) അറിയുന്നവരായിരിക്കെ നിങ്ങള്അല്ലാഹുവിന് സമന്മാരെ സ്വീകരിക്കരുത്. (ബഖറ: 21-22)

അല്ലാഹു അവന്റെ ദൂതന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും ചെയ്തത് യാഥാർത്ഥ്യം ബോധ്യപ്പെടുത്തുന്നതിനും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതിനും അതിന് വിരുദ്ധമായ കാര്യങ്ങളിൽ നിന്ന് അവരെ താക്കീത് ചെയ്യുന്നതിനും വേണ്ടിയാണ്. അല്ലാഹു പറയുന്നു:

﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...

തീര്ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്അല്ലാഹുവെ ആരാധിക്കുകയും, ദുര്മൂര്ത്തികളെ വെടിയുകയും ചെയ്യണം എന്ന് അവരോട് ഉദ്ഘോഷിക്കാൻ വേണ്ടി)... (നഹ്ൽ: 36)

അല്ലാഹു പറഞ്ഞു:

﴿وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِيٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ 25

ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്എന്നെ മാത്രം നിങ്ങള്ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ (നബിയെ) താങ്കൾക്ക് മുമ്പ് ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല. (അൻബിയാഅ്: 25)

അല്ലാഹു പറഞ്ഞു:

﴿الر كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِنْ لَدُنْ حَكِيمٍ خَبِيرٍ1 أَلَّا تَعْبُدُوا إِلَّا اللَّهَ إِنَّنِي لَكُمْ مِنْهُ نَذِيرٌ وَبَشِيرٌ2

അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങള്ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്റെ അടുക്കല്നിന്നുള്ളതത്രെ അത്‌. എന്തെന്നാല്അല്ലാഹുവിനെയല്ലാതെ നിങ്ങള്ആരാധിക്കരുത്‌. തീര്ച്ചയായും അവങ്കല്നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്ത്തക്കാരനുമത്രെ ഞാന്‍. (ഹൂദ്: 1,2)

'അല്ലാഹുവിനെ മാത്രം ആരാധിക്കുക' എന്ന കൽപ്പനയുടെ പ്രാവർത്തികരൂപം; മനുഷ്യർ ആരാധനയായി ഗണിക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന് മാത്രം സമർപ്പിച്ചു കൊണ്ട് അവനെ ഏകനാക്കുക എന്നതാണ്. പ്രാർത്ഥന (ദുആ), ഭയം, പ്രതീക്ഷ, നിസ്കാരം, നോമ്പ്, ബലികർമ്മം, നേർച്ച തുടങ്ങി താഴ്മയുടെയും വണക്കത്തിന്റെയും ഭാഗമായുള്ള എന്തെല്ലാം ആരാധനയുടെ രൂപങ്ങളുണ്ടോ; അവയെല്ലാം അല്ലാഹുവിന് മാത്രമേ നൽകാവൂ. അല്ലാഹുവിന്റെ പ്രതിഫലത്തിൽ പ്രതീക്ഷ വെച്ചു കൊണ്ടും, അവന്റെ ശിക്ഷയെ ഭയന്നു കൊണ്ടും, അവനോടുള്ള സമ്പൂർണ്ണമായ സ്നേഹത്താലും, അല്ലാഹുവിന്റെ മഹത്വത്തിന് കീഴൊതുങ്ങിക്കൊണ്ടും നിർവ്വഹിക്കേണ്ട ഇത്തരം ആരാധനകളിൽ അല്ലാഹുവല്ലാത്തവർക്ക് യാതൊരു പങ്കും നിശ്ചയിച്ചു കൂടാ.

മഹത്തരമായ അടിത്തറ വിവരിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് വിശുദ്ധ ഖുർആനിലെ ഭൂരിപക്ഷം വചനങ്ങളും അവതരിച്ചിട്ടുള്ളത് എന്ന് ചിന്തിച്ചാൽ മനസ്സിലാകും. അല്ലാഹു പറഞ്ഞത് നോക്കൂ:

﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ 2 أَلَا لِلَّهِ الدِّينُ الْخَالِصُ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3

തീര്ച്ചയായും നിനക്ക് നാം ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്ദീൻ അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ മാത്രം നീ ആരാധിക്കുക.

അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കലർപ്പില്ലാത്ത ദീൻ. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്ക്ക് കൂടുതല്അടുപ്പമുണ്ടാക്കിത്തരാന്വേണ്ടി മാത്രമാകുന്നു ഞങ്ങള്അവരെ ആരാധിക്കുന്നത്‌.' അവര്ഏതൊരു കാര്യത്തില്ഭിന്നത പുലര്ത്തുന്നുവോ അതില്അല്ലാഹു അവര്ക്കിടയില്വിധികല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച. (സുമർ: 2-3)

അല്ലാഹു പറഞ്ഞു:

﴿وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُ...

തന്നെയല്ലാതെ നിങ്ങള്ആരാധിക്കരുതെന്ന് നിങ്ങളുടെ റബ്ബ് കൽപ്പിച്ചിരിക്കുന്നു... (ഇസ്റാഅ്: 23)

അല്ലാഹു പറഞ്ഞു:

﴿فَٱدۡعُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ وَلَوۡ كَرِهَ ٱلۡكَٰفِرُونَ14

അതിനാല്കീഴൊതുങ്ങൽ അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനോട് മാത്രം നിങ്ങള്പ്രാര്ത്ഥിക്കുക. അവിശ്വാസികള്ക്ക് അനിഷ്ടകരമായാലും ശരി. (ഗാഫിർ: 14)

നബി -- യുടെ സുന്നത്ത് പരിശോധിക്കുന്ന ഒരാൾക്കും മഹത്തരമായ അടിത്തറക്ക് നൽകപ്പെട്ടിരിക്കുന്ന പ്രാധാന്യം ബോധ്യപ്പെടുന്നതാണ്. അതിൽ പെട്ടതാണ് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുള്ള മുആദ് -- നിവേദനം ചെയ്ത ഹദീഥ്; പ്രസ്തുത ഹദീഥിൽ നബി -- പറഞ്ഞു:

«حَقُّ اللَّهِ عَلَى العِبَادِ أَن يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا».

അടിമകളുടെ മേൽ അല്ലാഹുവിന്നുള്ള അവകാശമാണ് അവർ അവനെ മാത്രം ആരാധിക്കുകയും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നത്. 2

അല്ലാഹുവിലുള്ള വിശ്വാസത്തിൽ ഉൾപ്പെടുന്ന മറ്റൊരു കാര്യം: അല്ലാഹു അവന്റെ ദാസന്മാർക്ക് മേൽ നിർബന്ധമാക്കിയ എല്ലാ കാര്യങ്ങളിലും വിശ്വസിക്കുക എന്നതാണ്. സ്‌ലാമിന്റെ സ്തംഭങ്ങളായി എണ്ണപ്പെട്ട, പ്രകടമായ അഞ്ച് അടിസ്ഥാന കർമ്മങ്ങൾ അതിൽ പെട്ടതാണ്.

സ്‌ലാമിന്റെ പഞ്ചസ്തംഭങ്ങൾ ഇവയാണ്: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി -- അല്ലാഹുവിന്റെ ദൂതനാണ് എന്ന കാര്യം സാക്ഷ്യം വഹിക്കൽ, നിസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാൻ മാസം നോമ്പനുഷ്ഠിക്കൽ, കഴിവുള്ളവർ അല്ലാഹുവിന്റെ പവിത്രമായ ഭവനത്തിൽ (കഅ്ബയിൽ) പോയി ഹജ്ജ് നിർവ്വഹിക്കൽ. ഇതല്ലാത്ത സ്‌ലാമിക വിധിവിലക്കുകളുടെ ഭാഗമായി വന്ന എല്ലാ നിർബന്ധകാര്യങ്ങളും അംഗീകരിക്കുന്നത് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്.

സ്തംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും മഹത്തരമായതും: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -- അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ശഹാദത്ത് കലിമയാണ്. ആരാധനകളെല്ലാം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുകയും, അവനല്ലാത്ത മറ്റാർക്കുമുള്ള ആരാധനകളെ നിഷേധിക്കുകയും ചെയ്യുക എന്നത് സാക്ഷ്യവചനത്തിന്റെ തേട്ടമാണ്. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്റെ അർത്ഥവും ഇതുതന്നെയാണ്. പണ്ഡിതന്മാർ -അല്ലാഹു അവർക്ക് കരുണ ചെയ്യട്ടെ- വിവരിച്ചതു പോലെ; അല്ലാഹുവല്ലാതെ ആരാധനക്ക് യഥാർത്ഥത്തിൽ അർഹനായി മറ്റാരുമില്ല

(لا معبود بحق إلا الله) എന്നതാണ് അതിന്റെ ഉദ്ദേശ്യം.

അതിന്റെ അടിസ്ഥാനത്തിൽ; അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഏതൊരാളോ എന്തൊരു വസ്തുവോ ആകട്ടെ -അത് മനുഷ്യനോ, മലക്കോ, ജിന്നോ, മറ്റെന്തെങ്കിലുമോ ആകട്ടെ- അവയെല്ലാം നിരർത്ഥകമായി ആരാധിക്കപ്പെടുന്നവയാണ്. ആരാധനക്ക് യഥാർത്ഥത്തിൽ അർഹതയുള്ളവൻ ഏകനായ അല്ലാഹു മാത്രമാണ്; അവന് യാതൊരു പങ്കുകാരുമില്ല. അല്ലാഹു പറഞ്ഞതുപോലെ:

﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ...

അതെന്തുകൊണ്ടെന്നാല്അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്ആരെയൊക്കെ വിളിച്ചു പ്രാര്ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്ത്ഥകമായിട്ടുള്ളത്... (ഹജ്ജ്: 62)

സുപ്രധാനമായ അടിത്തറ നിറവേറ്റുന്നതിന് വേണ്ടിയാണ് അല്ലാഹു മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചത് എന്ന് നാം മുൻപ് വിവരിച്ചു. അല്ലാഹു അവരോട് അക്കാര്യം കൽപ്പിക്കുകയും, അതിനായി നബിമാരെ നിയോഗിക്കുകയും, കിതാബുകൾ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. കാര്യത്തെ കുറിച്ച് നന്നായി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കിൽ, ഇന്ന് മുസ്‌ലിംകളിൽ അധികപേരും അകപ്പെട്ടിരിക്കുന്ന അജ്ഞതയുടെ അഗാധ ഗർത്തത്തെ കുറിച്ച് വ്യക്തമാകുന്നതാണ്. അവർ അല്ലാഹുവിന് പുറമെ മറ്റു പലരെയും ആരാധിക്കുന്നു; അല്ലാഹുവിന് മാത്രം അർഹമായത് അവർ അവനല്ലാത്തവർക്ക് വകവെച്ചു നൽകിയിരിക്കുന്നു. അല്ലാഹുവിനോടല്ലാതെ നാം ആവലാതി പറയുന്നില്ല.

അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്: അല്ലാഹുവാണ് പ്രപഞ്ചത്തിന്റെയും അതിലുള്ള സകലരുടെയും സ്രഷ്ടാവും നിയന്താവും കൈകാര്യകർത്താവുമെന്നും വിശ്വസിക്കൽ. ന്റെ ശക്തിയാലും അറിവിനാലും അവൻ അവരെ താൻ ഉദ്ദേശിക്കുന്ന വിധത്തിൽ നിയന്ത്രിക്കുന്നു. ഇരുലോകങ്ങളുടെയും സർവ്വ ചരാചരങ്ങളുടെയും  രക്ഷിതാവായ റബ്ബുൽ ആലമീനും അവൻ തന്നെയാണ്. അവനല്ലാതെ മറ്റൊരു സ്രഷ്ടാവോ ഒരു രക്ഷാധികാരിയോ അവർക്കില്ല. അവനാണ് മനുഷ്യരെ സംസ്കരിക്കുന്നതിനും, ഇഹപര വിജയം നേടുന്നതിലേക്ക് അവരെ ക്ഷണിക്കുന്നതിനും വേണ്ടി റസൂലുകളെ നിയോഗിച്ചതും, ഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും. മേൽപറയപ്പെട്ട കാര്യങ്ങളിലൊന്നും അവന്ന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹു പറയുന്നു:

﴿ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ 62

അല്ലാഹുവാകുന്നു സർവ്വ വസ്തുക്കളുടെയും സ്രഷ്ടാവ്.അവന്തന്നെയാകുന്നു സർവ്വതിന്റെയും കൈകാര്യകർത്താവും. (സുമർ: 62)

അല്ലാഹു പറഞ്ഞു:

﴿إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ54

തീര്ച്ചയായും നിങ്ങളുടെ റബ്ബ് ആറ് ദിവസങ്ങളിലായി ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്പകലിനെ മൂടുന്നു. ദ്രുതഗതിയില്അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ന്റെ കല്പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന് തന്നെയാകുന്നു. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്ണ്ണനായിരിക്കുന്നു.
(അഅ്റാഫ്: 54)

അല്ലാഹു ന്റെ ഗ്രന്ഥത്തിലൂടെ അറിയിച്ചതും നബിയിലൂടെ -- സ്ഥിരപ്പെട്ടതുമായ അവന്റെ മഹത്തായ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കുക എന്നതും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്. വയുടെ അർത്ഥം മാറ്റുകയോ, നിഷേധിക്കുകയോ, രൂപം പറയുകയോ, സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ ചെയ്യാതെ വിശ്വസിക്കണം.

﴿...لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ

അവന് തുല്യമായി യാതൊന്നുമില്ല. അവന്എല്ലാം കാണുന്നവനും എല്ലാം കേള്ക്കുന്നവനുമാകുന്നു. (ശൂറാ: 11)

അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും സ്ഥിരപ്പെടുത്തുന്ന പ്രമാണങ്ങൾ എപ്രകാരമാണോ വന്നത്, അപ്രകാരം തന്നെ അവ മനസ്സിലാക്കുകയാണ് വേണ്ടത്. അല്ലാഹുവിന്റെ വിശേഷണങ്ങളായി വന്ന  പ്രമാണങ്ങളുടെ അർത്ഥവും ഉദ്ദേശ്യവും വിശ്വസിക്കുന്നതോടൊപ്പം, അവ എങ്ങനെയെന്ന് വിവരിക്കാതെ അല്ലാഹുവിന് അനുഗുണമായ വിധത്തിൽ -അവന്റെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്താത്ത വിധത്തിൽ- വിശേഷണങ്ങൾ കൊണ്ട് അല്ലാഹുവിനെ കുറിച്ച് വിവരിക്കുക എന്നതും നിർബന്ധമാണ്. അല്ലാഹു പറഞ്ഞതു പോലെ: അല്ലാഹു പറയുന്നു:

﴿فَلَا تَضۡرِبُواْ لِلَّهِ ٱلۡأَمۡثَالَۚ إِنَّ ٱللَّهَ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ74

ആകയാല്അല്ലാഹുവിന് നിങ്ങള്ഉപമകള്പറയരുത്‌. തീര്ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്അറിയുന്നില്ല. (നഹ്ൽ: 74)

അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസം ഇപ്രകാരമാണ്. നബിയുടെ --  സ്വഹാബികൾ മുതൽ അവരെ നേരായ വിധത്തിൽ പിൻപറ്റിയ ഏവരുടെയും വിശ്വാസവും ഇത് തന്നെ. അബുൽ ഹസൻ അൽഅശ്അരി ന്റെ 'മഖാലാത്തി' നബിയുടെ -- ഹദീസിന്റെ വക്താക്കളായ മുൻഗാമികളും അഹ്ലുസ്സുന്നത്തും സ്വീകരിച്ച വിശ്വാസമായി രേഖപ്പെടുത്തിയ, ഇൽമിന്റെയും ഈമാനിന്റെയും അഹ്ലുകാരിൽ നിന്ന് നിവേദനം ചെയ്ത വിശ്വാസത്തിന്റെ മാർഗവും ഇത് തന്നെ.

ഇമാം ഔസാഈ -- പറഞ്ഞു: സുഹ്രിയോടും മക്ഹൂലിനോടും അല്ലാഹുവിന്റെ വിശേഷണങ്ങൾ വിവരിക്കപ്പെട്ട ആയത്തുകളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു: അവ എങ്ങനെയാണോ വന്നത്, അപ്രകാരം തന്നെ നിങ്ങൾ മനസ്സിലാക്കുക. 3

ഇമാം ഔസാഈ -- മറ്റൊരിക്കൽ പറഞ്ഞു: താബിഈങ്ങളും നാമെല്ലാവരും പറഞ്ഞിരുന്നത് 'അല്ലാഹു അവന്റെ അർശിന് -സിംഹാസനത്തിന്- മേലാകുന്നു എന്നും, ഹദീഥുകളിൽ വന്ന വിശേഷണങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നു' എന്നുമായിരുന്നു. 4

വലീദ് ബ്നു മുസ്‌ലിം -- പറഞ്ഞു: ഇമാം മാലിക് --, ഔസാഈ--, ലൈഥു ബ്നു സഅ്ദ്--, സുഫ്യാനു ഥൗരി -- എന്നിവരോട് അല്ലാഹുവിന്റെ വിശേഷണങ്ങളെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അവരെല്ലാം പറഞ്ഞതിങ്ങനെയാണ്: ''അവയുടെ രൂപം പറയാതെ, ഖുർആനിലും ഹദീഥിലും വന്നത് പ്രകാരം അവ മനസ്സിലാക്കുക.'' 5

ഇമാം മാലിക് -- യുടെ ശൈഖായിരുന്ന റബീഅത്തു ബ്നു അബ്ദിർറഹ്മാനോട് അല്ലാഹു (അർശിൽ) ഇസ്തിവാഅ് ചെയ്തു (ആരോഹണം ചെയ്തു) എന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇസ്തിവാഅ്' (എന്നതിന്റെ അർത്ഥം) അറിയപ്പെട്ടതാണ്. എന്നാൽ അതിന്റെ രൂപം അഗ്രാഹ്യമാണ്. ( ദീനാകുന്ന) സന്ദേശം അല്ലാഹുവിൽ നിന്നുള്ളതാകുന്നു. റസൂലിന്റെ ബാധ്യത എത്തിച്ചു നൽകലാണ്. നമ്മുടെ കടമ അത് സത്യപ്പെടുത്തലാണ്. 6

ഇമാം മാലിക് -- യോട് അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഇസ്തിവാഅ്' (എന്നതിന്റെ അർത്ഥം) അറിയപ്പെട്ടതാണ്. അതിന്റെ രൂപം നമുക്കറിയാത്ത കാര്യമാണ്.അതിൽ വിശ്വസിക്കൽ നിർബന്ധമാണ്. അതിനെ കുറിച്ചുള്ള (രൂപത്തെ പറ്റിയുള്ള) ചോദ്യങ്ങൾ ബിദ്അത്തുമാണ്. പിന്നീട് ചോദ്യകർത്താവിനോടായി പറഞ്ഞു: ഞാൻ നിന്നെ ഒരു മോശപ്പെട്ട വ്യക്തിയായി മാത്രമാണ് കാണുന്നത്. ശേഷം അയാളെ സദസ്സിൽ നിന്ന് പുറത്താക്കാൻ കൽപിക്കുകയും, അയാൾ പുറത്താക്കപ്പെടുകയും ചെയ്തു. 7

വിഷയം ഇതേ ആശയത്തിൽ ഉമ്മുൽ മുഅ്മിനീൻ ഉമ്മുസലമഃ -- യിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. 8

ഇമാം അബൂ അബ്ദിറഹ്മാൻ ഇബ്നുൽ മുബാറക് -- പറഞ്ഞു: അല്ലാഹു ആകാശങ്ങൾക്കു മുകളിൽ അർശിന് മുകളിലാണ് എന്നും, അവൻ ന്റെ സൃഷ്ടികളോട് വേറിട്ടവനാകുന്നു എന്നുമാണ് നമ്മുടെ റബ്ബിനെ കുറിച്ച് നമുക്ക് അറിവുള്ളത്. 9

വിഷയത്തിൽ ഇമാമുകളുടെ വാക്കുകൾ നിരവധിയുണ്ട്. അവയെല്ലാം ഇവിടെ ഉദ്ധരിക്കുക എന്നത് അസാധ്യമാണ്. ആരെങ്കിലും കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ വിഷയത്തിൽ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ രചിച്ച ഗ്രന്ഥങ്ങൾ പരിശോധിക്കട്ടെ. ഇമാം അബ്ദുല്ലാഹി ബ്നു ഇമാം അഹ്മദിന്റെ 'കിതാബുസ്സുന്ന', ഇമാം മുഹമ്മദുബ്നു ഖുസൈമയുടെ 'കിതാബു തൗഹീദ്', ഇമാം അബുൽ ഖാസിം ലാലകാഈയുടെ 'അസ്സുന്നഃ', ഇമാം അബൂബക്റുബ്നു അബീ ആസ്വിമിന്റെ 'കിതാബുസ്സുന്ന' എന്നീ ഗ്രന്ഥങ്ങൾ ഉദാഹരണം.

ഹമാഃ എന്ന പ്രദേശത്തുള്ളവർക്ക് മറുപടിയായി ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ രചിച്ച 'ഹമവിയ്യ' എന്ന ഗ്രന്ഥം പ്രത്യേകം പരാമർശം അർഹിക്കുന്നുണ്ട്; ധാരാളം പ്രയോജനപ്രദമായ അറിവുകൾ ഉൾക്കൊള്ളുന്ന മഹത്തരമായ ഒരു മറുപടിയാണ് അത്. അഹ്ലുസ്സുന്നയുടെ വിശ്വാസം അതിൽ അദ്ദേഹം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. മുൻഗാമികളായ പണ്ഡിതന്മാരുടെ ധാരാളക്കണക്കിന് ഉദ്ധരണികളും, അഹ്ലുസ്സുന്നത്തിന്റെ വിശ്വാസമാണ് ശരി എന്നും അവരുടെ എതിരാളികളുടെ വാദം നിരർത്ഥകമാണെന്നും ബോധ്യപ്പെടുത്തുന്ന ശർഇയ്യായ പ്രമാണങ്ങളും ബുദ്ധിപരമായ തെളിവുകളും അദ്ദേഹം അതിൽ നൽകിയിട്ടുണ്ട്.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയുടെ 'തദ്മുരിയ്യ' എന്ന ഗ്രന്ഥവും സമാനമാണ്. പ്രസ്തുത ഗ്രന്ഥത്തിൽ അദ്ദേഹം വിഷയം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദ പ്രാമാണികവും ബുദ്ധിപരവുമായ തെളിവുകളോടെ അതിൽ വ്യക്തമാക്കുകയും, എതിരാളികൾക്ക് മറുപടി നൽകുകയും ചെയ്തിരിക്കുന്നു. നേരായ ഉദ്ദേശ്യത്തോടെയും സത്യം തിരിച്ചറിയണമെന്ന ആഗ്രഹത്തോടെയും ഗ്രന്ഥം പരിശോധിക്കുന്ന വിജ്ഞാന കുതുകികൾക്ക് അതിൽ സത്യം വെളിവാകുന്നതും അസത്യം തകരുന്നതും കാണാവുന്നതാണ്.

അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളുടെ കാര്യത്തിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസം ഇപ്രകാരം സംഗ്രഹിക്കാം: അല്ലാഹു അവന്റെ ഗ്രന്ഥമായ ഖുർആനിലൂടെയോ നബി -- അവിടുത്തെ ഹദീഥിലൂടെയോ അല്ലാഹുവിന് സ്ഥിരീകരിച്ചതായ എല്ലാ കാര്യങ്ങളും അവർ സ്ഥിരീകരിക്കുന്നു; സ്ഥിരപ്പെടുത്തൽ അല്ലാഹുവിനെ സൃഷ്ടികളോട് തുല്ല്യപ്പെടുത്താതെയോ സമപ്പെടുത്താതെയോ ആയിരിക്കണം. അതോടൊപ്പം, അല്ലാഹു അവന്റെ സൃഷ്ടികളോട് സാദൃശ്യമുള്ളവനല്ല എന്ന അല്ലാഹുവിന്റെ പരിശുദ്ധിയെ അവർ വാഴ്ത്തുന്നു; അതാകട്ടെ, അല്ലാഹുവിന്റെ വിശേഷണങ്ങളെ നിഷേധിച്ചു കൊണ്ടോ നിരാകരിച്ചു കൊണ്ടോ അല്ല താനും. ഇതിലൂടെ അവർ തങ്ങളുടെ വിശ്വാസത്തിൽ വൈരുദ്ധ്യം പുലർത്തുന്നതിൽ നിന്ന് മോചിതരായി. അല്ലാഹുവിന്റെ തൗഫീഖിനാൽ എല്ലാ തെളിവുകളും അവർ ഒരേ സമയം പ്രാവർത്തികമാക്കിയിരിക്കുന്നു. കാരണം അല്ലാഹുവിന്റെ റസൂലുകളുടെ കരങ്ങളാൽ അയക്കപ്പെട്ട സത്യം മുറുകെ പിടിക്കുകയും, അത് സ്വീകരിക്കുന്നതിന് സാധ്യമായ പരിശ്രമങ്ങളെല്ലാം നിർവ്വഹിക്കുകയും, അക്കാര്യത്തിൽ അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിക്കുകയും ചെയ്തവരെ അല്ലാഹു സത്യത്തിലേക്ക് നയിക്കുകയും അവന്റെ തെളിവുകൾക്ക് മേൽക്കൈ നൽകുകയും ചെയ്യുമെന്നത് മാറ്റമില്ലാത്ത അല്ലാഹുവിന്റെ നടപടിക്രമത്തിൽ പെട്ടതാണ്. അല്ലാഹു പറഞ്ഞതു പോലെ:

﴿بَلۡ نَقۡذِفُ بِٱلۡحَقِّ عَلَى ٱلۡبَٰطِلِ فَيَدۡمَغُهُۥ فَإِذَا هُوَ زَاهِقٞ...

എന്നാല്നാം സത്യത്തെ എടുത്ത് അസത്യത്തിനു നേര്ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്ത്തു കളയുന്നു. അതോടെ അസത്യം നാശമടയുകയായി... (അമ്പിയാഅ്: 18)

അല്ലാഹു പറഞ്ഞു:

﴿وَلَا يَأۡتُونَكَ بِمَثَلٍ إِلَّا جِئۡنَٰكَ بِٱلۡحَقِّ وَأَحۡسَنَ تَفۡسِيرًا33

അവര്ഏതൊരു പ്രശ്നവും കൊണ്ട് നിന്റെ അടുത്ത് വരികയാണെങ്കിലും അതിന്റെ യാഥാര്ത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക് നാം കൊണ്ടുവന്നു തരാതിരിക്കില്ല. (ഫുർഖാൻ: 33)

എന്നാൽ അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളുടെ വിഷയത്തിൽ അഹ്ലുസ്സുന്നത്തിനോട് എതിരായവരുടെ കാര്യമാകട്ടെ, അവർക്ക് സ്ഥിരപ്പെട്ട ഖുർആനിന്റെയും ഹദീഥിന്റെയും പ്രമാണങ്ങളോടും ബുദ്ധിപരമായ തെളിവുകളോടും എതിരാവാതെ കഴിയില്ല. അവർ സ്ഥിരീകരിക്കുന്നതിലും നിഷേധിക്കുന്നതിലുമെല്ലാം പ്രകടമായ വൈരുദ്ധ്യങ്ങൾ ഒഴിച്ചു കൂടുക സാധ്യമല്ല. ഹാഫിദ് ഇബ്നു കഥീർ -- ന്റെ പ്രസിദ്ധമായ ഖുർആൻ വ്യാഖ്യാനഗ്രന്ഥത്തിൽ വിഷയത്തിൽ വളരെ മനോഹരമായ ചില വാചകങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ വചനം വിശദീകരിക്കുന്നിടത്ത് അത് വായിക്കാൻ കഴിയും:

﴿إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِ...

തീര്ച്ചയായും നിങ്ങളുടെ റബ്ബ് ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു... (അഅ്റാഫ്: 54)

ആയത്തിന്റെ വിശദീകരണത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇവിടെ നൽകുന്നത് ഉചിതമായിരിക്കും. അദ്ദേഹം പറഞ്ഞു:

(അല്ലാഹു സിംഹാസനത്തിന് മേൽ ആരോഹിതനായിരിക്കുന്നു എന്ന) വിഷയത്തിൽ ജനങ്ങൾക്കിടയിൽ ധാരാളം ഭിന്നവീക്ഷണങ്ങളും ചർച്ചകളുമുണ്ട്. അവ വിശദമായി വിവരിക്കുന്നത് ഇവിടെ അനുയോജ്യമാവില്ല. സച്ചരിതരായ മുൻഗാമികളുടെ -സലഫുകളുടെ- മാർഗമാണ് നാം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ഇമാം മാലിക്, ഔസാഈ, സുഫ്യാൻ അഥൗരീ, ലയ്ഥു ബ്നു സഅ്ദ്, ഇമാം ശാഫിഈ, ഇമാം അഹ്മദ് ബ്നു ഹമ്പൽ, ഇസ്ഹാഖ് ബ്നു റാഹ്വയ്ഹി എന്നിങ്ങനെ പൗരാണികരും ആധുനികരുമായ സ്‌ലാമിന്റെ പണ്ഡിതശ്രേഷ്ഠർ സ്വീകരിച്ച മാർഗമാണത്. വിഷയത്തിൽ വന്ന ആയത്തുകളിലെ (അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക്) രൂപം പറയുകയോ (التَّكْيِيفُ), സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ (التَّشْبِيهُ), അവയുടെ തെളിവുകളോ ആശയമോ നിഷേധിക്കുകയോ (التَّعْطِيلُ) ചെയ്യാതെ അവ സ്ഥിരീകരിക്കുക എന്നതാണത്. അല്ലാഹുവിനെ സൃഷ്ടികളോട് സദൃശ്യപ്പെടുത്തിയവരുടെ ചിന്തകളിൽ രൂപപ്പെടുന്ന എല്ലാ രൂപപ്പെടുത്തലുകളെയും നാം നിരാകരിക്കുകയും ചെയ്യുന്നു; കാരണം അല്ലാഹു അവന്റെ സൃഷ്ടികളിൽ യാതൊന്നിനോടും സദൃശ്യതയുള്ളവനല്ല.

﴿...لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ

അവന് തുല്യമായി യാതൊന്നുമില്ല. അവന്എല്ലാം കാണുന്നവനും എല്ലാം കേള്ക്കുന്നവനുമാകുന്നു. (ശൂറാ: 11) മറിച്ച്, വിഷയത്തിലെ ശരി ഇമാമുമാർ പറഞ്ഞ അതേ മാർഗമാണ്.

ഇമാം ബുഖാരിയുടെ ശൈഖായിരുന്ന നുഐം ബ്നു ഹമ്മാദ് പറഞ്ഞതു പോലെ: ആരെങ്കിലും അല്ലാഹുവിനെ അവന്റെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തിയാൽ അവൻ കാഫിറായിരിക്കുന്നു. അല്ലാഹു അവനെ വിശേഷിപ്പിച്ച എന്തെങ്കിലും കാര്യം ആരെങ്കിലും നിഷേധിച്ചാൽ അവനും (കാഫിർ) നിഷേധിയായിരിക്കുന്നു. 10

അല്ലാഹു സ്വന്തത്തെ വിശേഷിപ്പിച്ചതിലോ നബി -- അല്ലാഹുവിനെ കുറിച്ച് അറിയിച്ചതിലോ യാതൊരു സദൃശ്യപ്പെടുത്തലുമില്ല. ആരെങ്കിലും വിശുദ്ധ ഖുർആനിലെ വ്യക്തമായ ആയത്തുകളിലും സ്ഥിരപ്പെട്ട ഹദീഥുകളിലും അഥറുകളിലും അല്ലാഹുവിന്റെ വിശേഷണങ്ങളായി വന്നത് അല്ലാഹുവിന്റെ മഹത്വത്തിന് യോജിക്കുന്ന വിധത്തിൽ സ്ഥിരീകരിക്കുകയും, എല്ലാ ന്യൂനതകളിൽ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ അവൻ സന്മാർഗത്തിന്റെ വഴിയിലാണ് പ്രവേശിച്ചിട്ടുള്ളത്. 11

അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്: ഈമാൻ (വിശ്വാസം) എന്നാൽ വാക്കും പ്രവൃത്തിയും ഉൾപ്പെട്ടതാണ് എന്നും, ഈമാൻ നന്മകൾ ചെയ്യുമ്പോൾ വർദ്ധിക്കുകയും തിന്മകൾ പ്രവർത്തിക്കുമ്പോൾ കുറയുകയും ചെയ്യും എന്ന് വിശ്വസിക്കൽ. ശിർക്കിനും കുഫ്റിനും താഴെ വരുന്ന തിന്മകൾ പ്രവർത്തിച്ചതിന്റെ പേരിൽ -വ്യഭിചാരമോ, മോഷണമോ, പലിശ ഭുജിക്കലോ, ലഹരി ഉപയോഗിക്കലോ, മാതാപിതാക്കളെ ധിക്കരിക്കുകയോ മറ്റോ ചെയ്തതിന്റെ പേരിൽ- ഒരു മുസ്ലിമിനെ കാഫിറാക്കാനും സ്‌ലാമിൽ നിന്ന് പുറത്താക്കാനും പാടില്ല എന്നതും അതിൽ പെട്ടതാണ്. എന്നാൽ ഒരാൾ തിന്മകൾ ഹലാലും അനുവദനീയവുമാണെന്ന് വിശ്വസിച്ചാൽ അവൻ സ്‌ലാമിൽ നിന്ന് പുറത്തു പോകും. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു:

﴿إِنَّ ٱللَّهَ لَا يَغۡفِرُ أَن يُشۡرَكَ بِهِۦ وَيَغۡفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ...

തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്ഉദ്ദേശിക്കുന്നവര്ക്ക് അവന്പൊറുത്തുകൊടുക്കുന്നതാണ്‌... (നിസാഅ്: 48) (നിഷേധിക്കാൻ കഴിയാത്ത വിധം അനേകം പരമ്പരകളിലൂടെ സ്ഥിരപ്പെട്ട) മുതവാതിറായ ഹദീഥുകളിലൊന്നിൽ സ്ഥിരപ്പെട്ട നബി -- യുടെ വാക്കും പറഞ്ഞതിനുള്ള തെളിവാണ്:

«إِنَّ اللَّهَ يُخْرِجُ مِنَ النَّارِ مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ خَرْدَلٍ مِنْ إِيْمَانٍ».

ഹൃദയത്തിൽ കടുക് മണിയോളം ഈമാൻ ഉള്ളവരെ അല്ലാഹു നരകത്തിൽ നിന്നും പുറത്തു കൊണ്ടുവരുന്നതാണ്. 12

 


രണ്ടാമത്തെ അടിത്തറ:
മലക്കുകളിലുള്ള വിശ്വാസം

അതിൽ രണ്ട് കാര്യങ്ങളാണ് ഉൾക്കൊള്ളുന്നത്: ഒന്ന്: മലക്കുകളിലുള്ള പൊതുവായ വിശ്വാസം. അതായത് അല്ലാഹു അവനെ അനുസരിക്കുന്നതിനായി സൃഷ്ടിച്ച മലക്കുകളെന്ന ഒരു വിഭാഗമുണ്ട് എന്ന് ഒരാൾ വിശ്വസിച്ചിരിക്കണം. അവരെ വിശേഷിപ്പിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു:

﴿وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗاۗ سُبۡحَٰنَهُۥۚ بَلۡ عِبَادٞ مُّكۡرَمُونَ 26 لَا يَسۡبِقُونَهُۥ بِٱلۡقَوۡلِ وَهُم بِأَمۡرِهِۦ يَعۡمَلُونَ27 يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ28

റഹ്മാനായ റബ്ബ് സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്പറഞ്ഞു. അവന്എത്ര പരിശുദ്ധന്‍! എന്നാല്‍ (അവര്‍ - മലക്കുകള്‍) അവന്റെ ആദരണീയരായ അടിമകൾ മാത്രമാകുന്നു. അവര്അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കല്പനയനുസരിച്ച് മാത്രം അവര്പ്രവര്ത്തിക്കുന്നു. അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്അറിയുന്നു. അവന്തൃപ്തിപ്പെട്ടവര്ക്കല്ലാതെ അവര്ശുപാർശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്നടുങ്ങുന്നവരാകുന്നു. (അമ്പിയാഅ്: 26-28)

മലക്കുകൾ ധാരാളം വിഭാഗങ്ങളുണ്ട്; അല്ലാഹുവിന്റെ അർശ് വഹിക്കാൻ  ഏൽപ്പിക്കപ്പെട്ടവർ, സ്വർഗത്തിന്റെയും നരകത്തിന്റെയും കാവൽക്കാർ, മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നവർ എന്നിങ്ങനെ ധാരാളം തരക്കാരുണ്ട് അവർ. രണ്ട്: മലക്കുകളിലുള്ള വിശദമായ വിശ്വാസം. അതായത് അല്ലാഹുവും അവന്റെ റസൂലും മലക്കുകളുടെ പേരുകളായി നമ്മെ അറിയിച്ചതിൽ നാം പ്രത്യേകം വിശ്വസിക്കണം. അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങളുടെ കാര്യം ഏൽപ്പിക്കപ്പെട്ട മലക്കായ ജിബ്രീൽ --, മഴയുടെ കാര്യം ഏൽപ്പിക്കപ്പെട്ട മീകാഈൽ എന്ന മലക്ക്, നരകത്തിന്റെ കാവൽക്കാരനായ മാലിക്ക് എന്ന മലക്ക്, കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട ഇസ്റാഫീൽ എന്ന മലക്ക് എന്നിവർ ഉദാഹരണം. അവരെ കുറിച്ചുള്ള വിവരണം സ്ഥിരപ്പെട്ട ഹദീഥുകളിലുണ്ട്. ആഇശ -- നിവേദനം: നബി -- പറഞ്ഞു:

«خُلِقَتِ الـمَلَائِكَةُ مِن نُورٍ وَخُلِقَ الجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُم».

മലക്കുകൾ പ്രകാശത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്; ജിന്നുകൾ പുകയില്ലാത്ത അഗ്നിനാളത്തിൽ നിന്നും, ആദം (മനുഷ്യൻ) നിങ്ങൾക്ക് വിവരിക്കപ്പെട്ടു നൽകിയതിൽ നിന്നുമാണ് (മണ്ണിൽ നിന്ന്) സൃഷ്ടിക്കപ്പെട്ടത്. 13

 


മൂന്നാമത്തെ അടിത്തറ:
വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം

അതും രണ്ട് കാര്യങ്ങളാണ് ഉൾക്കൊള്ളുന്നത്.

ഒന്ന്: കിതാബുകളിലുള്ള പൊതുവായ വിശ്വാസം. അതായത് അല്ലാഹു അവന്റെ നബിമാരുടെയും റസൂലുകളുടെയും മേൽ ചില ഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും, സത്യം വ്യക്തമാക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുക എന്നതാണ് അവയുടെ അവതരണത്തിന്റെ പിന്നിലെ ലക്ഷ്യം എന്നും ഒരാൾ വിശ്വസിച്ചിരിക്കണം. അല്ലാഹു പറഞ്ഞതു പോലെ:

﴿لَقَدۡ أَرۡسَلۡنَا رُسُلَنَا بِٱلۡبَيِّنَٰتِ وَأَنزَلۡنَا مَعَهُمُ ٱلۡكِتَٰبَ وَٱلۡمِيزَانَ لِيَقُومَ ٱلنَّاسُ بِٱلۡقِسۡطِ...

തീര്ച്ചയായും നാം നമ്മുടെ റസൂലുകളെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്നീതിപൂര്വ്വം നിലകൊള്ളുവാന്വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും  തുലാസും ഇറക്കികൊടുക്കുകയും ചെയ്തു... (ഹദീദ്: 25)

അല്ലാഹു പറയുന്നു:

﴿كَانَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلۡكِتَٰبَ بِٱلۡحَقِّ لِيَحۡكُمَ بَيۡنَ ٱلنَّاسِ فِيمَا ٱخۡتَلَفُواْ فِيهِ...

മനുഷ്യര്ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്ഭിന്നിച്ചപ്പോള്വിശ്വാസികള്ക്ക്‌) സന്തോഷവാര്ത്ത അറിയിക്കുവാനും, (നിഷേധികള്ക്ക്‌) താക്കീത് നല്കുവാനുമായി അല്ലാഹു നബിമാരെ നിയോഗിച്ചു. വര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്തീര്പ്പുകല്പിക്കുവാനായി അവരുടെ കൂടെ സത്യവേദവുംഅവന്അയച്ചുകൊടുത്തു... (ബഖറ: 213)

രണ്ട്: അല്ലാഹുവിന്റെ കിതാബുകളെ കുറിച്ചുള്ള വിശദമായ വിശ്വാസം. അതായത് അല്ലാഹു അവന്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ നിന്ന് പേര് അറിയിച്ചു തന്ന ഗ്രന്ഥങ്ങളുണ്ട്; തൗറാത്ത്, ഇഞ്ചീൽ, സബൂർ, ഖുർആൻ എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങളിൽ നാം വിശ്വസിച്ചിരിക്കണം. ഖുർആനാണ് അവയിൽ ഏറ്റവും ശ്രേഷ്ഠമായതെന്നും, അല്ലാഹുവിൽ നിന്നുള്ള അവസാനത്തെ ഗ്രന്ഥമെന്നും, മുൻപുള്ള വേദഗ്രന്ഥങ്ങൾക്ക് മേലുള്ള വിധികർത്താവും അവയെ സത്യപ്പെടുത്തുന്നതുമായ 'മുഹൈമിൻ' എന്നും വിശ്വസിക്കണം. മനുഷ്യസമൂഹം ഒന്നടങ്കം നിർബന്ധമായും വിശ്വസിക്കുകയും പിൻപറ്റുകയും വിധിതേടുകയും ചെയ്യേണ്ടത് ഖുർആനും, അതോടൊപ്പം നബിയിൽ --  നിന്ന് സ്ഥിരപ്പെട്ട ഹദീഥുകളുമാണ്.

കാരണം അല്ലാഹു മുഹമ്മദ് നബിയെ --  സർവ്വരിലേക്കുമായാണ് നിയോഗിച്ചത്; മനുഷ്യർക്കും ജിന്നുകൾക്കുമുള്ള നബിയാണ് അവിടുന്ന്. അവിടുത്തേക്ക്  അല്ലാഹു ഖുർആൻ അവതരിപ്പിച്ചത്; അവിടുന്ന് ജനങ്ങൾക്കിടയിൽ ഇതു പ്രകാരം വിധികൽപ്പിക്കുന്നതിനാണ്. ഗ്രന്ഥത്തെ ഹൃദയങ്ങളിലുള്ള രോഗങ്ങൾക്ക് ശമനമായും, എല്ലാ കാര്യങ്ങൾക്കുമുള്ള വിശദീകരണമായും, സന്മാർഗവും മുഅ്മിനീങ്ങൾക്കുള്ള കാരുണ്യവുമായും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞതു പോലെ:

﴿وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ فَٱتَّبِعُوهُ وَٱتَّقُواْ لَعَلَّكُمۡ تُرۡحَمُونَ155

ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്പിന്പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്ക്ക് കാരുണ്യം ലഭിച്ചേക്കാം.} (അൻആം: 155)

അല്ലാഹു തന്നെ പറയുന്നു:

﴿...وَنَزَّلۡنَا عَلَيۡكَ ٱلۡكِتَٰبَ تِبۡيَٰنٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ وَبُشۡرَىٰ لِلۡمُسۡلِمِينَ

എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്ഗദര്ശനവും കാരുണ്യവും (അല്ലാഹുവിന്) കീഴ്പെട്ടു ജീവിക്കുന്നവര്ക്ക് സന്തോഷവാര്ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം കിതാബ് അവതരിപ്പിച്ചിരിക്കുന്നത്‌. (നഹ്ൽ: 89)

അല്ലാഹു പറയുന്നു:

﴿قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ158

പറയുക: മനുഷ്യരേ, തീര്ച്ചയായും ഞാന്നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ റസൂലാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍.) അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്നിങ്ങള്അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത നബിയിൽ. അദ്ദേഹത്തെ നിങ്ങള്പിന്പറ്റുവിന്നിങ്ങള്ക്ക് നേര്മാര്ഗം പ്രാപിക്കാം. (അഅ്റാഫ്: 158) ആശയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്.

 


നാലാമത്തെ അടിത്തറ:
റസൂലുകളിലുള്ള വിശ്വാസം

അടിസ്ഥാനവും രണ്ട് കാര്യങ്ങൾ ഉൾക്കൊള്ളുന്നു: ഒന്നാമത്തേത്: അല്ലാഹുവിന്റെ റസൂലുകളിലുള്ള പൊതുവായ വിശ്വാസമാണ്. അതായത്, അല്ലാഹു അവന്റെ അടിമകളിലേക്ക് അവരിൽ നിന്ന് തന്നെയുള്ള ദൂതന്മാരെ സന്തോഷവാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായി നിയോഗിച്ചിട്ടുണ്ട് എന്നും, സത്യത്തിലേക്ക് ക്ഷണിക്കുന്ന പ്രബോധകന്മാർക്ക് ഉത്തരം നൽകുന്നവർക്ക് സൗഭാഗ്യം ലഭിക്കുമെന്നും, അവരോട് എതിരാകുന്നവർക്ക് നാശവും നിരാശയുമാണുണ്ടാവുക എന്നും വിശ്വസിക്കണം. അല്ലാഹുവിന്റെ നബിമാരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും അന്തിമരുമാണ് മുഹമ്മദ് നബി --. അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ അറിയിച്ചതു പോലെ:

﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...

തീര്ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്അല്ലാഹുവെ ആരാധിക്കുകയും, ദുര്മൂര്ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യാൻ വേണ്ടി... (നഹ്ൽ: 36) അല്ലാഹു പറയുന്നു:

﴿رُّسُلٗا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِ...

സന്തോഷവാര്ത്ത അറിയിക്കുന്നവരും, താക്കീത് നല്കുന്നവരുമായ ദൂതന്മാരായിരുന്നു അവര്‍. സൂലുകൾക്ക് ശേഷം ജനങ്ങള്ക്ക് അല്ലാഹുവിനെതിരില്ഒരു ന്യായവും ഇല്ലാതിരിക്കാന്വേണ്ടിയാണത്‌...
(നിസാഅ്: 165) അല്ലാഹു പറയുന്നു:

﴿مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَ...

മുഹമ്മദ് നിങ്ങളിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ റസൂലും നബിമാരിൽ അവസാനത്തെ ആളുമാകുന്നു... (അഹ്സാബ്: 40)

രണ്ടാമത്തേത്: റസൂലുകളിലുള്ള വിശദമായ വിശ്വാസമാണ്. അതായത് അല്ലാഹുവോ അവന്റെ റസൂലോ -- പേര് പറഞ്ഞറിയിച്ചു തന്ന നബിമാരിൽ പ്രത്യേകം വിശ്വസിക്കണം. നൂഹ് നബി --, ഹൂദ് നബി --, സ്വാലിഹ് നബി --, ഇബ്റാഹീം നബി -- തുടങ്ങിയവർ ഉദാഹരണം. അവരുടെയും അവരെ പിൻപറ്റിയവരുടെയും മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും വർഷിക്കട്ടെ.

 


അഞ്ചാമത്തെ അടിത്തറ:
അന്ത്യനാളിലുള്ള വിശ്വാസം

അതിൽ ഉൾപ്പെടുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

മരണശേഷം സംഭവിക്കാനുള്ളതായി അല്ലാഹുവും അവന്റെ റസൂലും -- അറിയിച്ചു തന്ന എല്ലാ കാര്യങ്ങളിലും വിശ്വസിക്കണം; ഖബ്റിലെ പരീക്ഷണം, അവിടെയുള്ള ശിക്ഷയും അനുഗ്രഹവും, ഖിയാമത്ത് നാളിൽ സംഭവിക്കാനിരിക്കുന്ന ഭയാനകമായ സംഭവവികാസങ്ങളും കഠിനതകളും, സ്വിറാത്ത് (നരകത്തിന് മേലുള്ള പാലം), മീസാൻ (തുലാസ്), ഹിസാബ് (വിചാരണ), പ്രതിഫലം, ജനങ്ങളുടെ ഏടുകൾ നിവർത്തപ്പെടുന്നതും ചിലർക്ക് വലതു കയ്യിൽ ഗ്രന്ഥം നൽകപ്പെടുകയും മറ്റു ചിലർക്ക് ഇടതു കൈയ്യിലോ പിറകുഭാഗത്തു കൂടെയോ ഗ്രന്ഥം നൽകപ്പെടുകയും ചെയ്യുന്നത്... പറഞ്ഞവയിലെല്ലാം വിശ്വസിക്കണം.

മുഹമ്മദ് നബിക്ക് -- നൽകപ്പെടുന്ന ഹൗദുൽകൗഥർ, സ്വർഗ നരകങ്ങൾ, മുഅ്മിനുകൾ അല്ലാഹുവിനെ കണ്ടുമുട്ടുന്നതും അവൻ അവരോട് സംസാരിക്കുന്നതും തുടങ്ങി ഖുർആനിലും സുന്നത്തിലും വന്ന മുഴുവൻ കാര്യങ്ങളിലും വിശ്വസിക്കൽ പരലോക വിശ്വാസത്തിന്റെ ഭാഗമാണ്. റസൂൽ -- വിവരിച്ചു തന്ന പ്രകാരം അവയെല്ലാം സത്യപ്പെടുത്തലും വിശ്വസിക്കലും ഓരോരുത്തരുടെയും മേൽ നിർബന്ധമാകുന്നു.

ആറാമത്തെ അടിത്തറ:
വിധിയിലുള്ള വിശ്വാസം

വിശ്വാസം നാല് കാര്യങ്ങളാണ് ഉൾക്കൊള്ളുന്നത്:

ഒന്ന്: അല്ലാഹു എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടുണ്ടെന്ന വിശ്വാസം. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ കാര്യങ്ങളും, ന്റെ അടിമകളുടെ അവസ്ഥാന്തരങ്ങളും, അവരുടെ ഉപജീവനവും ആയുസ്സും പ്രവർത്തനങ്ങളും മറ്റെല്ലാ കാര്യങ്ങളും അല്ലാഹു അറിഞ്ഞിരിക്കുന്നു. പറഞ്ഞതിൽ യാതൊരു കാര്യവും അല്ലാഹുവിന് അവ്യക്തമാവുകയോ മറഞ്ഞു പോവുകയോ ചെയ്യുന്നതല്ല. അല്ലാഹു പറയുന്നു:

﴿...وَٱعۡلَمُوٓاْ أَنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٞ

അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ബഖറ: 231)

അല്ലാഹു പറയുന്നു:

﴿...لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَيۡءٍ عِلۡمَۢا

... അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്നും സർവ്വകാര്യങ്ങളെയും ചൂഴ്ന്നു നിൽക്കുന്ന അറിവുള്ളവനാണെന്നും നിങ്ങള്മനസ്സിലാക്കുവാന്വേണ്ടി. (ത്വലാഖ്: 12)

രണ്ട്: അല്ലാഹു വിധിക്കുകയും തീരുമാനിക്കുകയും ചെയ്ത മുഴുവൻ കാര്യങ്ങളും അവൻ രേഖപ്പെടുത്തിയിരിക്കുന്നു എന്ന വിശ്വാസം; അല്ലാഹു പറഞ്ഞതു പോലെ:

﴿قَدۡ عَلِمۡنَا مَا تَنقُصُ ٱلۡأَرۡضُ مِنۡهُمۡۖ وَعِندَنَا كِتَٰبٌ حَفِيظُۢ 4

അവരില്നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്‌; തീര്ച്ച.നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്‌. (ഖാഫ്: 4) അല്ലാഹു പറയുന്നു:

﴿...وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ فِيٓ إِمَامٖ مُّبِينٖ

എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു. (യാസീൻ: 12) അല്ലാഹു പറയുന്നു:

﴿أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ70

ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീര്ച്ചയായും അതെല്ലാം ഒരു രേഖയിലുണ്ട്‌. തീര്ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ. (ഹജ്ജ്: 70)

മൂന്ന്: പൂർണ്ണമായി നടപ്പിലാക്കപ്പെടുകയും നിറവേറ്റപ്പെടുകയും ചെയ്യുന്ന, അല്ലാഹുവിന്റെ ഉദ്ദേശ്യത്തിലും തീരുമാനത്തിലുമുള്ള വിശ്വാസം; അല്ലാഹു ഉദ്ദേശിച്ചതെല്ലാം സംഭവിക്കുന്നതാണ്. അവൻ ഉദ്ദേശിക്കാത്ത യാതൊന്നും സംഭവിക്കുകയുമില്ല. അല്ലാഹു പറഞ്ഞതു പോലെ:

﴿...إِنَّ ٱللَّهَ يَفۡعَلُ مَا يَشَآءُ

തീര്ച്ചയായും അല്ലാഹു താന്ഉദ്ദേശിക്കുന്നത് ചെയ്യുന്നു. (ഹജ്ജ്: 18) അല്ലാഹു പറയുന്നു:

﴿إِنَّمَآ أَمۡرُهُۥٓ إِذَآ أَرَادَ شَيۡـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ82

താന്ഒരു കാര്യം ഉദ്ദേശിച്ചാല്അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. (യാസീൻ: 82) അല്ലാഹു തന്നെ പറയുന്നു:

﴿وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ29

ലോകരുടെ റബ്ബായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്ഉദ്ദേശിക്കുകയില്ല. (തക്വീർ: 29)

4. സൃഷ്ടിപ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹുവാണ് സൃഷ്ടിച്ചത് എന്ന വിശ്വാസം. അവനല്ലാതെ മറ്റൊരു സ്രഷ്ടാവോ രക്ഷകർത്താവോ റബ്ബോ ഇല്ല. അല്ലാഹു പറഞ്ഞതു പോലെ:

﴿ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ62

അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്ത്താവുമാകുന്നു. (സുമർ: 62) അല്ലാഹു പറയുന്നു:

﴿يَٰٓأَيُّهَا ٱلنَّاسُ ٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡۚ هَلۡ مِنۡ خَٰلِقٍ غَيۡرُ ٱللَّهِ يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ3

മനുഷ്യരേ, അല്ലാഹു നിങ്ങള്ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്ഓർക്കുക. ആകാശത്ത് നിന്നും ഭൂമിയില്നിന്നും നിങ്ങള്ക്ക് ഉപജീവനം നല്കാന്അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അപ്പോള്നിങ്ങള്എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്‌!? (ഫാത്വിർ: 3)

മേൽ പറഞ്ഞ നാല് കാര്യങ്ങളിലുമുള്ള വിശ്വാസവും അല്ലാഹുവിന്റെ ഖദ്റിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്. അതാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസം; പറഞ്ഞതിൽ ചിലതെല്ലാം ബിദ്അത്തിന്റെയും വഴികേടിന്റെയും കക്ഷികൾ നിഷേധിച്ചിട്ടുണ്ട്.

അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിൽ ഗൗരവത്തോടെ എടുത്തു പറയേണ്ട കാര്യമാണ്: അല്ലാഹുവിന്റെ മാർഗത്തിലുള്ള സ്നേഹവും, അവന്റെ മാർഗത്തിലുള്ള വെറുപ്പും, അല്ലാഹുവിന്റെ പേരിലുള്ള ബന്ധം ചേർക്കലും അവന്റെ പേരിലുള്ള ബന്ധവിഛേദനവും. 'അൽവലാഉ വൽ ബറാഉ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണത്.

അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്ന ഒരു മുഅ്മിൻ മറ്റു മുഅ്മിനീങ്ങളെ സ്നേഹിക്കുകയും അവരോട് ബന്ധം ചേർക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിഷേധിച്ചവരോട് അവന് വെറുപ്പും ശത്രുതയുമാണ് ഉണ്ടായിരിക്കുക. മുഅ്മിനീങ്ങൾ എന്നു പറയുമ്പോൾ, ഉമ്മത്തിൽ അവരിൽ ഏറ്റവും മുൻപന്തിയിലുള്ളത് നബിയുടെ --  സ്വഹാബിമാരാണ്. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിൽ പെട്ടതാണ് അവരോടുള്ള സ്നേഹവും ബന്ധവും അടുപ്പവും. നബിമാർ കഴിഞ്ഞാൽ മനുഷ്യരിൽ ഏറ്റവും ഉത്തമർ സ്വഹാബികളാണ്. ബി -- പറഞ്ഞതു പോലെ:

«خَيْرُ القُرُونِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُم».

ന്റെ തലമുറയാണ് ജനങ്ങളിൽ ഏറ്റവും ഉത്തമർ; ശേഷം അവരെ പിന്തുടർന്നു വരുന്നവർ. ശേഷം അവരെ പിന്തുടർന്നു വരുന്നവർ. 14 മുത്തഫഖുൻ അലൈഹി

സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠർ അബൂബക്കർ സിദ്ധീഖ്, ശേഷം ഉമറുൽ ഫാറൂഖ്, ശേഷം ഉഥ്മാൻ ദുന്നൂറൈൻ, ശേഷം അലിയ്യുൽ മുർതദ്വാ -رَضِيَ اللَّهُ عَنْهُمْ- എന്നിവരാണെന്ന് അഹ്'ലുസ്സുന്ന വിശ്വസിക്കുന്നു. അവർക്ക് ശേഷം, സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്തുപേരിൽ ബാക്കിയുള്ളവരാണ് ശ്രേഷ്ഠർ. ശേഷം മറ്റു സ്വഹാബികളാണ്. സ്വഹാബികൾക്കിടയിൽ സംഭവിച്ച പ്രശ്നങ്ങളിൽ അവർ നിശബ്ദത പാലിക്കുന്നു. വിഷയങ്ങളിൽ അവർ മുജ്തഹിദുകളാണെന്നും, അവരിൽ ശരിയുടെ ഭാഗത്തുള്ളവർക്ക് രണ്ട് പ്രതിഫലവും, അബദ്ധം പിണഞ്ഞവർക്ക് ഒരു പ്രതിഫലവുമുണ്ടെന്നും അവർ വിശ്വസിക്കുന്നു.

നബിയിൽ --  വിശ്വസിച്ചവരായ അവിടുത്തെ അഹ്ലു ബൈത്തിനെ -അഥവാ നബികുടുംബത്തെ- മുഴുവൻ അഹ്ലുസ്സുന്ന സ്നേഹിക്കുകയും, അവരോട് ആത്മബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. നബിയുടെ --  ഭാര്യമാരായ ഉമ്മഹാത്തുൽ മുഅ്മിനീനെയും (വിശ്വാസികളുടെ മാതാക്കൾ) അവർ സ്നേഹിക്കുന്നു. അവരെയെല്ലാം അല്ലാഹു തൃപ്തിപ്പെടട്ടെ എന്ന് അവർ പ്രാർത്ഥിക്കുകയും ചെയ്യുന്നു. നബിയുടെ --  സ്വഹാബികളോട് വിദ്വേഷം വെച്ചു പുലർത്തുകയും അവരെ ചീത്തപറയുകയും, അഹ്ലുൽ ബൈത്തിന്റെ കാര്യത്തിൽ അതിരുകവിയുകയും, അവർക്ക് അല്ലാഹു നൽകിയ സ്ഥാനത്തിന് മുകളിൽ അവരെ ഉയർത്തുകയും ചെയ്യുന്ന റാഫിദ്വികളുടെ മാർഗത്തിൽ നിന്ന് (അഹ്ലുസ്സുന്നഃ) അകലം പ്രഖ്യാപിച്ചിരിക്കുന്നു. അഹ്ലുൽ ബൈത്തുകാരെ വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ദ്രോഹിക്കുന്ന നവാസ്വിബുകളുടെ മാർഗത്തിൽ നിന്നും അവർ വിദൂരം പ്രാപിച്ചിരിക്കുന്നു.

അല്ലാഹു അവന്റെ റസൂലായ മുഹമ്മദ് നബിയുടെ --  കരങ്ങളിലൂടെ നമുക്ക് എത്തിച്ചു നൽകിയ ശരിയായ വിശ്വാസത്തിൽ ഉൾപ്പെടുന്ന ചില കാര്യങ്ങളാണ് ഇത്രയും നാം വിവരിച്ചത്. ഓരോ വ്യക്തിയും നിർബന്ധമായും വിശ്വസിക്കുകയും മുറുകെ പിടിക്കുകയും നേരെ നിലകൊള്ളുകയും ചെയ്യേണ്ട വിശ്വാസമാണിത്. അതിന് വിരുദ്ധമാകുന്ന കാര്യങ്ങളെ അവൻ കരുതിയിരിക്കേണ്ടതുണ്ട്. നരകത്തിൽ നിന്ന് രക്ഷപ്പെടുന്ന മോക്ഷത്തിന്റെ കക്ഷിയായ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസമാണിത്. നബി -- അവരെ കുറിച്ച് ഇപ്രകാരമാണ് പറഞ്ഞത്:

«لَا تَـزَالُ طَائِفَةٌ مِنْ أُمَّتِي ‌ظَاهِرِينَ ‌عَلَى ‌الحَقِّ لَا يَضُرُّهُمْ مَنْ خَذَلَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ كَذَلِكَ».

ന്റെ ഉമ്മത്തിൽ നിന്ന് ഒരു വിഭാഗം സത്യമാർഗത്തിൽ വിജയികളായി എന്നും നിലകൊള്ളുന്നതാണ്; വരെ നിന്ദിക്കുന്നവർക്ക് അവരെ ഉപദ്രവിക്കുക സാധ്യമല്ല; അല്ലാഹുവിന്റെ തീരുമാനം (അന്ത്യനാൾ) വന്നെത്തുന്നത് വരെ അവർ അപ്രകാരം തന്നെ നിലകൊള്ളുന്നതാണ്. 15, മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:

«لَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الحَقِّ مَنْصُورَةٌ».

ന്റെ ഉമ്മത്തിൽ നിന്ന് ഒരു വിഭാഗം സത്യമാർഗത്തിൽ സഹായിക്കപ്പെടുന്നവരായി എന്നും നിലകൊള്ളുന്നതാണ്. 16, നബി(--) പറഞ്ഞു:

«افْتَرَقَتِ اليَهُودُ عَلَى إِحْدَى وَسَبْعِينَ فِرْقَةً وَافْتَرَقَتِ النَّصَارَى عَلَى اثْنَتَيْنِ وَسَبْعِينَ فِرْقَةً وَسَتَفْتَرِقُ هَذِهِ الأُمَّةُ عَلَى ثَلَاثِ وَسَبْعِينَ فِرْقَةً كُلُّهَا فِي النَّارِ إِلَّا وَاحِدَةً فَقَالَ الصَّحَابَةُ: مَنْ هِيَ يَا رَسُولَ اللَّهِ قَالَ: مَنْ كَانَ عَلَى مِثْلِ مَا أَنَا عَلَيْهِ وَأَصْحَابِي».

ജൂതന്മാർ എഴുപത്തൊന്ന് കക്ഷികളായി ഭിന്നിച്ചു. നസ്വാറാക്കൾ എഴുപത്തിരണ്ടു കക്ഷികളായി ഭിന്നിച്ചു. (ന്റെ) സമുദായം എഴുപത്തിമൂന്ന് കക്ഷികളായി ഭിന്നിക്കുന്നതാണ്. അവരെല്ലാം നരകത്തിലാണ്; ഒരു കക്ഷിയൊഴികെ. സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! ആരാണവർ? നബി -- പറഞ്ഞു: ഞാനും ന്റെ സ്വഹാബികളും നിലകൊണ്ടിരുന്ന മാർഗത്തിലായിരിക്കുന്നവർ. 17

ശരിയായ വിശ്വാസത്തിന്
വിരുദ്ധമായ കാര്യങ്ങള്‍

നാം വിവരിച്ച നേരായ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കുകയും അതിന് എതിരായി നിലകൊള്ളുകയും ചെയ്യുന്നവർ പല തരക്കാരുണ്ട്. വിഗ്രഹങ്ങളെ ആരാധിക്കുന്നവരും, മലക്കുകളെയും ഔലിയാക്കളെയും ജിന്നുകളെയും വൃക്ഷങ്ങളെയും കല്ലുകളെയും മറ്റുമെല്ലാം ആരാധിക്കുന്നവർ അക്കൂട്ടത്തിലുണ്ട്. ഇവർ നബിമാരുടെ പ്രബോധനത്തിന് ഉത്തരം നൽകിയവരല്ല. മറിച്ച്, അവരോട് എതിരാവുകയും ധിക്കാരം പ്രവർത്തിക്കുകയും ചെയ്തവരാണ്. നമ്മുടെ നബിയായ മുഹമ്മദ് നബിയോട് --  ഖുറൈശികൾ ചെയ്തതിന് സമാനമാണ് അവരുടെ പ്രവർത്തനം.

ഖുറൈശികളിലെ ബഹുദൈവാരാധകർ തങ്ങളുടെ ആരാധ്യവസ്തുക്കളോട് അവരുടെ ആവശ്യങ്ങൾ സാധിച്ചു തരാനും, രോഗികളെ സുഖപ്പെടുത്താനും, ശത്രുക്കൾക്കെതിരെ വിജയം നൽകാനും തേടാറുണ്ടായിരുന്നു. തങ്ങളുടെ ആരാധ്യവസ്തുക്കൾക്കായി അവർ ലിയർപ്പിക്കുകയും നേർച്ച നേരുകയും ചെയ്യാറുണ്ടായിരുന്നു. നബി -- ഇതെല്ലാം എതിർക്കുകയും, ആരാധനകളും ഇബാദത്തുകളും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കണമെന്ന് അവരോട് കൽപ്പിക്കുകയും ചെയ്തപ്പോൾ അവർ അത്ഭുതം കൂറുകയും അതിനെ നിരാകരിക്കുകയുമാണ് ചെയ്തത്. അവർ പറഞ്ഞു:

﴿أَجَعَلَ ٱلۡأٓلِهَةَ إِلَٰهٗا وَٰحِدًاۖ إِنَّ هَٰذَا لَشَيۡءٌ عُجَابٞ5

പല ദൈവങ്ങളെ ഒരൊറ്റ ആരാധ്യനാക്കിയിരിക്കുകയാണോ? തീര്ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ. (സ്വാദ്: 5)

എന്നാൽ നബി -- അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ശിർകിൽ നിന്ന് അവർക്ക് താക്കീത് നൽകുകയും അവർ ആരാധിച്ചു കൊണ്ടിരുന്ന വസ്തുക്കളുടെ നിജസ്ഥിതി അവർക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു കൊണ്ടേയിരുന്നു. അങ്ങനെ അവരിൽ നിന്ന് അല്ലാഹു സന്മാർഗത്തിലേക്ക് നയിച്ചവർ സ്‌ലാമിലേക്ക് വന്നെത്തുകയും, പിന്നീട് അവർ കൂട്ടംകൂട്ടമായി സ്‌ലാമിലേക്ക് പ്രവേശിക്കുകയും ചെയ്തു. അല്ലാഹുവിന്റെ റസൂലും --  സ്വഹാബികളും നിർവ്വഹിച്ച നിരന്തരമായ പ്രബോധനത്തിനും നീണ്ട പോരാട്ടങ്ങൾക്കും ശേഷം ഇസ്ലാം മറ്റെല്ലാ മതങ്ങളെയും വിജയിച്ചടക്കി. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിയുകയും, ജനങ്ങളിൽ വലിയൊരു വിഭാഗത്തെയും അജ്ഞത ബാധിക്കുകയും ചെയ്തു. അതോടെ അധികപേരും സ്‌ലാമിന് മുൻപുള്ള പഴയകാല ജാഹിലിയ്യത്തിലേക്ക് മടങ്ങുകയും, നബിമാരുടെയും ഔലിയാക്കളുടെയും വിഷയത്തിൽ അതിരുകവിയുകയും, അവരെ വിളിച്ചു പ്രാർത്ഥിക്കുകയും അവരോട് സഹായം തേടുകയും, ശിർക്കിന്റെ മറ്റനേകം രൂപങ്ങളിൽ അകപ്പെടുകയും ചെയ്തു. അറബികളിലെ നിഷേധികൾക്ക് വരെ ഒരു കാലഘട്ടത്തിൽ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്റെ അർത്ഥമെന്താണെന്ന അറിവുണ്ടായിരുന്നെങ്കിൽ, ശേഷം വന്നവർക്ക് അതിന്റെ അർത്ഥം പോലും അപരിചിതമായി. അല്ലാഹു കാക്കട്ടെ!

ശിർക്ക് ജനങ്ങൾക്കിടയിൽ ഇന്നും നിലനിൽക്കുകയും നമ്മുടെ കാലഘട്ടത്തിലും കൂടൂതൽ പ്രചരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നബി -- യുടെ കാലഘട്ടത്തോട് അകലം കൂടുകയും അറിവില്ലായ്മയും അജ്ഞതയും ജനങ്ങൾക്ക് മേൽ അധീശത്വം നേടുകയും ചെയ്യുന്നു എന്നതാണ് അതിന്റെ കാരണം.

ഇക്കാലഘട്ടത്തിലുള്ള ബഹുദൈവാരാധകരുടെ ന്യായങ്ങൾ ആദ്യകാലക്കാരുടെ അതേ ന്യായങ്ങളും ആശയക്കുഴപ്പങ്ങളും തന്നെയാണ്. അവരും ഇവരും ഒരു പോലെ പറയുന്നു:

﴿...هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ...

ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്ഞങ്ങള്ക്കുള്ള ശുപാര്ശക്കാരാണ്... (യൂനുസ്: 18) അവരും ഇവരും പറയുന്നു:

﴿...مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ...

...ഞങ്ങള്ക്ക് കൂടുതല്അടുപ്പമുണ്ടാക്കിത്തരാന്വേണ്ടി മാത്രമാകുന്നു ഞങ്ങള്അവരെ ആരാധിക്കുന്നത്‌... (സുമർ: 3) എന്നാൽ ന്യായവാദങ്ങളെയെല്ലാം അല്ലാഹു നിരർത്ഥകമാക്കിയിരിക്കുന്നു. അല്ലാഹുവിന് പുറമെ ആരെ ആരാധിച്ചാലും അവൻ ശിർക്കിൽ അകപ്പെടുകയും കാഫിറാവുകയും ചെയ്തിരിക്കുന്നു എന്ന് അല്ലാഹു ഖണ്ഡിതമായി അറിയിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു:

﴿وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ...

അല്ലാഹുവിന് പുറമെ, അവര്ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്ഞങ്ങള്ക്കുള്ള ശുപാര്ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു... (യൂനുസ്: 18) അപ്പോൾ അതിന്ന് അല്ലാഹു നൽകുന്ന മറുപടി കാണുക:

﴿قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ18

പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്പങ്കുചേര്ക്കുന്നതില്നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. (യൂനുസ്: 18)

നബിമാരെയോ ഔലിയാക്കളെയോ മറ്റാരെയെങ്കിലുമോ ആരാധിച്ചാൽ അത് സ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള വലിയ ശിർക്ക് തന്നെയാണെന്നും, അതിന് എന്തു പേരിട്ടു വിളിച്ചാലും അത് ശിർക്കല്ലാതെയാകുന്നില്ലെന്നും ആയത്തിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു:

﴿...وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ...

അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്ക്ക് കൂടുതല്അടുപ്പമുണ്ടാക്കിത്തരാന്വേണ്ടി മാത്രമാകുന്നു ഞങ്ങള്അവരെ ആരാധിക്കുന്നത്‌. (സുമർ: 3) (അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിനാണ് ഞങ്ങൾ ഇവയെ ആരാധിക്കുന്നത് എന്ന) വാദത്തിന് അല്ലാഹു മറുപടി നൽകിയത് നോക്കൂ:

﴿...إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ

...അവര്ഏതൊരു കാര്യത്തില്ഭിന്നത പുലര്ത്തുന്നുവോ അതില്അല്ലാഹു അവര്ക്കിടയില്വിധികല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച. (സുമർ: 3)

അല്ലാഹുവല്ലാത്തവരെ ആരാധിച്ചതിന് ശേഷം -അവരോട് പ്രാർത്ഥിക്കുകയോ (അല്ലാഹുവിനെ ഭയക്കുന്നത് പോലെ) അവരെ ഭയക്കുകയോ അവരിൽ പ്രതീക്ഷ വെക്കുകയോ മറ്റോ ചെയ്താൽ- അതോടെ ഒരാൾ കാഫിറാകുന്നു എന്ന് ആയത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നു. തങ്ങൾ അല്ലാഹുവിലേക്ക് അടുപ്പിക്കാനാണ് ആരാധ്യവസ്തുക്കളെ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന അവരുടെ ന്യായം കളവാണെന്നും അവൻ ഇവിടെ ബോധ്യപ്പെടുത്തിയിരിക്കുന്നു.

സ്‌ലാമിന്റെ ശരിയായ വിശ്വാസത്തിന് വിരുദ്ധമാകുന്ന കുഫ്റൻ വിശ്വാസങ്ങളിൽ ഉൾപ്പെടുന്നതും, നബിമാർ കൊണ്ടുവന്ന ആദർശത്തിന് വിരുദ്ധമാകുന്നതുമായ കാര്യങ്ങൾ വേറെയുമുണ്ട്; മാർകസിന്റെയും ലെനിന്റെയും അനുയായികളായ നിരീശ്വരനിർമ്മതവാദികൾ സ്വീകരിച്ചിരിക്കുന്ന വിശ്വാസങ്ങൾ അതിൽ പെട്ടതാണ്. ഇത്തരം വിശ്വാസധാരകൾക്ക് കമ്യൂണിസ്റ്റ് എന്നോ, സോഷ്യലിസ്സം എന്നോ, റെവല്യൂഷനിസ്റ്റ് എന്നോ മറ്റോ ഉള്ള പേരുകൾ അവർ നൽകിയാലും, ഇവയുടെയെല്ലാം അടിസ്ഥാനശില പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഇല്ലെന്നും, ഭൗതിക ജീവിതമല്ലാതെ മറ്റൊരു ജീവിതമേയില്ലെന്നുമുള്ള സിദ്ധാന്തമാണ്.

പരലോകത്തെയും സ്വർഗനരകങ്ങളെയും നിഷേധിക്കുക എന്നതും, എല്ലാ മതങ്ങളെയും ഒരു പോലെ നിരാകരിക്കുക എന്നതും ഇവരുടെ അടിത്തറകളിൽ പെട്ടതാണ്. ഇക്കൂട്ടരുടെ ഗ്രന്ഥങ്ങൾ പരിശോധിക്കുകയോ അവർ നിലകൊള്ളുന്ന മാർഗം പഠനവിധേയമാക്കുകയോ ചെയ്യുന്നവർക്ക് അക്കാര്യം സംശയലേശമന്യേ ബോധ്യപ്പെടുന്നതാണ്. എല്ലാ മതവിശ്വാസങ്ങൾക്കും കടകവിരുദ്ധമായി നിലകൊള്ളുന്ന വഴികെട്ട മാർഗം അതിന്റെ വക്താക്കളെ ഇഹലോകത്തും പരലോകത്തും ഏറ്റവും മോശമായ പര്യവസാനത്തിലേക്കാണ് നയിക്കുക എന്നതിൽ യാതൊരു സംശയമില്ല.

സത്യത്തിന് വിരുദ്ധമായ മാർഗങ്ങളിൽ പെട്ടതാണ്; സ്വൂഫികളിൽ ചിലർ സ്വീകരിച്ചിരിക്കുന്ന വിശ്വാസങ്ങൾ. ഔലിയാക്കളെന്ന് അവർ വിശേഷിപ്പിക്കുന്ന ചിലർ അല്ലാഹുവിനോടൊപ്പം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുണ്ട് എന്നും, ലോകത്ത് നടക്കുന്ന കാര്യങ്ങളിൽ ഇടപെടുന്നുണ്ട് എന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. 'അഖ്താബ്', 'ഔതാദ്', 'അഗ്വാഥ്' എന്നിങ്ങനെ ഇവർ തന്നെ നിർമ്മിച്ചെടുത്ത ചില പേരുകൾ തങ്ങളുടെ ആരാധ്യർക്ക് ഇവർ ചാർത്തി നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിപ്പിലും രക്ഷാകർതൃത്വത്തിലുമുള്ള (റുബൂബിയ്യഃ) ശിർക്കിലാണ് ഇത് ഉൾപ്പെടുക. ശിർകിന്റെ ഏറ്റവും വികൃതമായ രൂപങ്ങളിലൊന്നാണത്.

ജാഹിലിയ്യഃ കാലഘട്ടത്തിലെ പ്രാചീനരായ മുശ്രിക്കുകളുടെ ബഹുദൈവാരാധനയുടെ രൂപങ്ങൾ പിൽക്കാലഘട്ടത്തിലെ 'ആധുനികരുടെ' ശിർക്കുമായി തട്ടിച്ചു നോക്കിയാൽ ഇക്കാലഘട്ടത്തിലുള്ളവരുടെ ശിർക്ക് കൂടുതൽ ഗുരുതരവും അപകടകരവുമാണെന്ന് ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. അത് ബോധ്യപ്പെടുത്തുന്ന ചില വ്യത്യാസങ്ങൾ താഴെ പറയാം: ജാഹിലിയ്യഃ കാലഘട്ടത്തിലെ അറബികൾക്ക് രണ്ട് പ്രത്യേകതകളുണ്ടായിരുന്നു: ഒന്ന്: അവർ അല്ലാഹുവിന്റെ സൃഷ്ടിപ്പിലും അധികാരത്തിലും രക്ഷാകർതൃത്വത്തിലും അല്ലാഹുവിന് പങ്കാളികളുണ്ട് എന്ന് വിശ്വസിച്ചിരുന്നില്ല. അല്ലാഹുവിനുള്ള ആരാധനകളിലും ഇബാദത്തുകളിലുമായിരുന്നു അവർ പങ്കുചേർത്തിരുന്നത്. അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തിലെ ഏകത്വം അവർ അംഗീകരിച്ചിരുന്നു. അല്ലാഹു പറഞ്ഞത് നോക്കൂ:

﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُ...

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്തീര്ച്ചയായും അവര്പറയും: അല്ലാഹുവെന്ന്... (സുഖ്റുഫ്: 87) അല്ലാഹു പറയുന്നു:

﴿قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ31

പറയുക: ആകാശത്തുനിന്നും ഭൂമിയില്നിന്നും നിങ്ങള്ക്ക് ആഹാരം നല്കുന്നത് ആരാണ്‌? അതല്ലെങ്കില്കേള്വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്നിന്ന് ജീവനുള്ളതും, ജീവനുള്ളതില്നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്നിയന്ത്രിക്കുന്നതും ആരാണ്‌? അവര്പറയും: അല്ലാഹു എന്ന്‌. അപ്പോള്പറയുക: എന്നിട്ടും നിങ്ങള്സൂക്ഷ്മത പാലിക്കുന്നില്ലേ? (യൂനുസ്: 31) ആശയത്തിലുള്ള ആയത്തുകൾ അനേകമുണ്ട്.

മക്കയിലെ മുശ്രിക്കുകളിൽ കാണപ്പെട്ടിരുന്ന) രണ്ടാമത്തെ കാര്യം: അവർ എപ്പോഴും ഏതവസ്ഥയിലും അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുചേർക്കാറുണ്ടായിരുന്നില്ല. സന്തോഷവേളകളിലും ഐശ്വര്യ വേളകളിലുമാണ് അവർ ശിർക്ക് ചെയ്യാറുണ്ടായിരുന്നത്. എന്നാൽ പ്രയാസത്തിന്റെയും കാഠിന്യത്തിന്റെയും ഘട്ടങ്ങളിൽ അവർ അല്ലാഹുവിനുള്ള അരാധന നിഷ്കളങ്കമാക്കാറുണ്ടായിരുന്നു. അല്ലാഹു പറഞ്ഞതു പോലെ:

﴿فَإِذَا رَكِبُواْ فِي ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ65

എന്നാല്അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്കയറിയാല്കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ (മാത്രം) വിളിച്ചു പ്രാര്ത്ഥിക്കും.അവരെ അവന്കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്ക്കുന്നു. (അൻകബൂത്ത്: 65)

പക്ഷേ, ഇക്കാലഘട്ടത്തിലെ മുശ്രിക്കുകൾ പറഞ്ഞ രണ്ട് കാര്യങ്ങളിലും മുൻപുള്ളവരെ കടത്തിവെട്ടിയിരിക്കുന്നു. ഒന്നാമതായി; അവരിൽ ചിലർ അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തിലും അല്ലാഹുവിൽ പങ്കുചേർക്കുന്നവരായി മാറിയിരിക്കുന്നു. രണ്ടാമത്; ഇക്കൂട്ടർ ക്ഷേമത്തിലും പ്രയാസങ്ങളിലും ഒരു പോലെ അല്ലാഹുവിൽ പങ്കുചേർക്കുന്നവരായിരിക്കുന്നു. അവരുടെ അവസ്ഥ പരിശോധിക്കുകയും അവരുമായി കൂടിക്കലരുകയും ചെയ്ത ഏതൊരാൾക്കും ഇക്കാര്യം ബോധ്യപ്പെടും.

ഹുസൈൻ -- വിന്റെയും ബദവിയുടെയും ഈജിപ്തിൽ നിലകൊള്ളുന്ന ഖബ്റിനരികിലും, യമനിലെ അദനിൽ അയ്ദറൂസിന്റെ ഖബ്റിനരികിലും, ശാമിൽ ഇബ്നു അറബിയുടെ ഖബ്റിനരികിലും, ഇറാഖിൽ ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ ഖബ്റിനരികിലും, മറ്റു പ്രസിദ്ധങ്ങളായ ഖബ്റുകൾക്കരികിലും സാധാരണക്കാർ ചെയ്തു കൂട്ടുന്നത് വീക്ഷിച്ചാൽ ഇക്കാര്യത്തിൽ ഒരാൾക്കും സംശയമുണ്ടാവുകയില്ല. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പലതും അവർ ഖബ്റിൽ കിടക്കുന്നവർക്ക് സമർപ്പിച്ചു കൊണ്ടിരിക്കുന്നു; ഇവയെല്ലാം എതിർക്കുകയും മുഹമ്മദ് നബിയുടെയും --  അവിടുത്തേക്ക് മുൻപുള്ള നബിമാരുടെയും കരങ്ങളിലൂടെ അവതരിക്കപ്പെട്ട യഥാർത്ഥ തൗഹീദ് ജനങ്ങൾക്ക് വിവരിച്ചു നൽകുകയും ചെയ്യുന്നവരാകട്ടെ, തുലോം തുച്ഛവും. ഇന്നാലില്ലാഹി ഇന്നാ ഇലയ്ഹി റാജിഊൻ.

അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളിൽ ശരിയായ മാർഗത്തിന് വിരുദ്ധമായി നിലകൊണ്ട വിശ്വാസങ്ങളും കക്ഷികളുമുണ്ട്; ജഹ്മികൾ, മുഅ്തസലികൾ തുടങ്ങിയ ബിദ്അത്തിന്റെ കക്ഷികൾ സ്വീകരിച്ച വിശ്വാസങ്ങൾ അതിന് ഉദാഹരണമാണ്. ഇവരുടെ മാർഗം സ്വീകരിച്ചു കൊണ്ട് അല്ലാഹുവിന്റെ വിശേഷണങ്ങൾ നിഷേധിക്കുകയും, അവന്റെ പൂർണ്ണതയുടെ സ്വിഫത്തുകളെ നിരാകരിക്കുകയും ചെയ്ത എല്ലാവരും പറഞ്ഞതിൽ ഉൾപ്പെടും. ശൂന്യതക്കും നിർജ്ജീവവസ്തുക്കൾക്കും അസംഭവ്യതകൾക്കും പറയാവുന്ന വിശേഷണങ്ങളാണ് -അല്ലാഹുവിന്റെ പരിപൂർണ്ണതയുടെ വിശേഷണങ്ങൾക്ക് പകരം- അല്ലാഹുവിന്റെ മേൽ അവർ ചാർത്തി നൽകിയത്. അവരുടെ വാദങ്ങളിൽ നിന്ന് അല്ലാഹു ഉന്നതനും പരിശുദ്ധനുമാകുന്നു.

പറഞ്ഞ പിഴച്ച വാദത്തിൽ ഉൾപ്പെടുന്ന മറ്റൊരു കൂട്ടരാണ്: അല്ലാഹുവിന്റെ ചില വിശേഷണങ്ങൾ അംഗീകരിക്കുകയും മറ്റു പലതിനെയും നിഷേധിക്കുകയും ചെയ്തവർ; അക്കൂട്ടത്തിലാണ് അശ്അരികൾ ഉൾപ്പെടുക. യഥാർത്ഥത്തിൽ, അവർ അംഗീകരിച്ച ചില വിശേഷണങ്ങൾക്ക് ബാധകമാവുന്ന അതേ കാര്യം അവർ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്ത വിശേഷണങ്ങൾക്കും, അതിനായി വ്യാഖ്യാനിച്ച തെളിവുകൾക്കും ബാധകമായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ. ഇതിലൂടെ പ്രാമാണികമായ (ഖുർആൻ ഹദീഥ്) തെളിവുകൾക്കും, ബുദ്ധിപരമായ തെളിവുകൾക്കും ഒരേ സമയം അവർ എതിരാവുകയാണുണ്ടായത്. അക്കാര്യത്തിൽ വ്യക്തമായ രൂപത്തിലുള്ള വൈരുദ്ധ്യങ്ങളിലും പൊരുത്തക്കേടുകളിലും അവർ വീണുപോവുകയും ചെയ്തു.

എന്നാൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്താകട്ടെ, അവർ അല്ലാഹുവോ അവന്റെ റസൂലോ -- അല്ലാഹുവിന് സ്ഥിരീകരിച്ച എല്ലാ നാമങ്ങളും വിശേഷണങ്ങളും ഏറ്റവും പൂർണ്ണമായ രൂപത്തിൽ അല്ലാഹുവിനുണ്ട് എന്ന് സ്ഥിരീകരിച്ചു; അവയൊന്നും സൃഷ്ടികളുടേതിന് സമാനമോ സദൃശ്യമോ അല്ലെന്ന് അവർ വ്യക്തമാക്കുകയും, അല്ലാഹുവിന്റെ വിശേഷണങ്ങൾ നിരാകരിക്കാതെ അവന്റെ പരിശുദ്ധിയെ അവർ വാഴ്ത്തുകയും ചെയ്തു. ഇതിലൂടെ, വിഷയത്തിൽ വന്ന എല്ലാ തെളിവുകളും അവർ ഒരു പോലെ പ്രാവർത്തികമാക്കി. അവർ പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയോ, (അല്ലാഹുവിന്റെ വിശേഷണങ്ങളെ) നിരാകരിക്കുകയോ ചെയ്തില്ല. അതിലൂടെ മറ്റുള്ളവർക്ക് പിണഞ്ഞ വൈരുദ്ധ്യങ്ങളിൽ നിന്ന് അവർ സുരക്ഷിതരാവുകയും ചെയ്തു.

ഇതാണ് രക്ഷയുടെ മാർഗം. ഇഹലോകത്തും പരലോകത്തും സൗഭാഗ്യം നേടിത്തരുന്ന വഴിയും അതു തന്നെ. ഉമ്മത്തിലെ സച്ചരിതരായ മുൻഗാമികളും സലഫുകളും ഉമ്മത്തിന്റെ ഇമാമുമാരും സ്വീകരിച്ച മാർഗവും അതു തന്നെ. ഉമ്മത്തിലെ ആദ്യകാലക്കാരെ നന്നാക്കിയത് എന്തൊന്നാണോ, അതു മാത്രമേ ഇവരിലെ അവസാനകാലക്കാരെയും നേർവഴിയിൽ നടത്തുകയുള്ളൂ. വിശുദ്ധ ഖുർആനും തിരുസുന്നത്തും പിൻപറ്റുകയും, അതിന് വിരുദ്ധമാകുന്നതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണത്. ഉമ്മത്തിനെ അവരുടെ സന്മാർഗചര്യയിലേക്ക് തിരിച്ചു നടത്താനും, അവരിൽ സന്മാർഗത്തിലേക്ക് ക്ഷണിക്കുന്ന പ്രബോധകരെ അധികരിപ്പിക്കാനും, അവരുടെ നേതാക്കളെയും ണ്ഡിതന്മാരെയും ശിർക്കിനെതിരെ പോരാടാനും അതിനെ നിഷ്കാസനം ചെയ്യാനും അതിന്റെ വഴികളിൽ നിന്ന് താക്കീത് ചെയ്യുന്നതിനും തൗഫീഖ് നൽകാനും അല്ലാഹുവിനോട് നാം തേടുന്നു. അവൻ പ്രാർത്ഥനകൾ കേൾക്കുന്നവനും സമീപസ്ഥനുമാകുന്നു.

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം രണ്ട്: നബി -ﷺ- യോടുള്ള
സഹായതേട്ടത്തിന്റെ വിധി

1390 റബീഉഥാനീ 19 ന് പുറത്തിറങ്ങിയ കുവൈത്തിലെ 'അൽ-മുജ്തമഅ്' പത്രത്തിൽ 'നബിദിനത്തിന്റെ ഓർമ്മയിൽ' എന്ന തലക്കെട്ടിൽ ഒരു കവിത പ്രസിദ്ധീകരിച്ചിരുന്നു. നബിയോടുള്ള --  സഹായതേട്ടമാണ് അതിന്റെ ഉള്ളടക്കം. മുസ്‌ലിം ഉമ്മത്തിൽ സംഭവിച്ചിട്ടുള്ള ഭിന്നതകളിൽ നിന്നും അഭിപ്രായവ്യത്യാസങ്ങളിൽ നിന്നും അവരെ രക്ഷപ്പെടുത്താനും അവർക്ക് വിജയം നൽകാനും അവിടുത്തോട് തേടുന്ന വരികളാണ് അതിൽ ഉണ്ടായിരുന്നത്. ആമിന എന്ന പേരിൽ ഒരു സ്ത്രീയാണ് കവിത രചിച്ചിട്ടുള്ളത്. അതിലെ ചില വരികളുടെ സാരം ഇപ്രകാരമാണ്:

അല്ലാഹുവിന്റെ ദൂതരേ! യുദ്ധത്തിന് തീകൊളുത്തുകയും അതിൽ കടന്നെരിയുകയും ചെയ്യുന്ന പണ്ഡിതരെ താങ്കൾ പിടിച്ചു വെച്ചാലും!

അല്ലാഹുവിന്റെ റസൂലേ! സംശയത്തിന്റെ ഇരുട്ടിൽ കാലങ്ങളായി തപ്പിത്തടയുന്ന ഉമ്മത്തിനെ താങ്കൾ രക്ഷിച്ചാലും!

അല്ലാഹുവിന്റെ റസൂലേ! നിരാശയുടെ പടുകുഴിയിൽ ലക്ഷ്യം നഷ്ടമായ ഉമ്മത്തിനെ കരകയറ്റിയാലും!

ശേഷം കവിയത്രി പറയുന്നു:

ബദർ യുദ്ധ ദിവസം അങ്ങ് അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ച പോലെ, വിജയം നൽകണമേ.

ബദ്റിൽ നിന്ദ്യത സുന്ദരമായ വിജയമായി മാറി; അല്ലാഹുവിന് നീ കാണാത്ത അനേകം സൈന്യങ്ങളുണ്ട്.

ഇപ്രകാരം കവയിത്രി ന്റെ തേട്ടങ്ങളും സഹായാർത്ഥനകളും അല്ലാഹുവിന്റെ റസൂലിൻറ --  മുന്നിലാണ് വെക്കുന്നത്; അല്ലാഹുവിന്റെ പക്കൽ മാത്രമാണ് വിജയമുള്ളത്; നബിയുടെയോ --  മറ്റേതെങ്കിലും സൃഷ്ടിയുടെയോ കൈകളിലല്ല അതുള്ളത് എന്ന യാഥാർത്ഥ്യം വിസ്മരിച്ചു കൊണ്ടോ അക്കാര്യം അജ്ഞമായതിനാലോ അല്ലാഹുവിന്റെ ദൂതരോട് ഉമ്മത്തിന്റെ വിജയം വേഗത്തിലാക്കാനാണ് അവർ തേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ അല്ലാഹു അവന്റെ കിതാബിൽ അറിയിച്ചത് കാണുക:

﴿...وَمَا النَّصْرُ إِلَّا مِنْ عِنْدِ اللَّهِ الْعَزِيزِ الْحَكِيمِ

...സാക്ഷാല്വിജയവും സഹായവും പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്നിന്ന് മാത്രമാകുന്നു. (ആലു ഇംറാൻ: 126) അല്ലാഹു പറയുന്നു:

﴿إِنْ يَنْصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ وَإِنْ يَخْذُلْكُمْ فَمَنْ ذَا الَّذِي يَنْصُرُكُمْ مِنْ بَعْدِهِ...

നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്പിക്കാനാരുമില്ല. അവന്നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്‌... (ആലു ഇംറാൻ: 160)

ഇപ്രകാരം നബി -- യോട് പ്രാർത്ഥിക്കുകയും സഹായം തേടുകയും ചെയ്യുക എന്നത് ആരാധനകളുടെയും ഇബാദത്തുകളുടെയും ഇനങ്ങളിൽ ചിലത് അല്ലാഹുവിന് സമർപ്പിക്കുന്നതിലാണ് ഉൾ അതാകട്ടെ, അനുവദനീയമല്ലെന്നത് ഖണ്ഡിതമായ പ്രമാണങ്ങളാലും മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഇനാലും സ്ഥിരപ്പെട്ട കാര്യമാണ്. അല്ലാഹു സർവ്വ സൃഷ്ടികളെയും പടച്ചത് അവർ അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ്; അതിലേക്ക് ക്ഷണിക്കുന്നതിനും ആരാധനകൾ വിവരിച്ചു നൽകുന്നതിനും വേണ്ടിയാണ് എല്ലാ നബിമാരെയും അവൻ നിയോഗിച്ചതും എല്ലാ വേദഗ്രന്ഥങ്ങളും അവൻ അവതരിപ്പിച്ചതും. അല്ലാഹു പറഞ്ഞതു പോലെ:

﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56

ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്വേണ്ടിയല്ലാതെ ഞാന്സൃഷ്ടിച്ചിട്ടില്ല.
(ദാരിയാത്ത്: 56) അല്ലാഹു പറയുന്നു:

﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ...

തീര്ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്അല്ലാഹുവെ ആരാധിക്കുകയും, ദുര്മൂര്ത്തികളെ വെടിയുകയും ചെയ്യണം എന്നവരോട് കൽപ്പിക്കാൻ വേണ്ടി... (നഹ്ൽ: 36) അല്ലാഹു പറയുന്നു:

﴿وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ 25

ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്എന്നെ മാത്രം നിങ്ങള്ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ (റസൂലേ) താങ്കൾക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (അൻബിയാഅ്: 25) അല്ലാഹു പറയുന്നു:

﴿الر كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِنْ لَدُنْ حَكِيمٍ خَبِيرٍ1 أَلَّا تَعْبُدُوا إِلَّا اللَّهَ إِنَّنِي لَكُمْ مِنْهُ نَذِيرٌ وَبَشِيرٌ2

അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങള്ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്റെ അടുക്കല്നിന്നുള്ളതത്രെ അത്‌. എന്തെന്നാല്അല്ലാഹുവിനെയല്ലാതെ നിങ്ങള്ആരാധിക്കരുത്‌. തീര്ച്ചയായും അവങ്കല്നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്ത്തക്കാരനുമത്രെ ഞാന്‍. (ഹൂദ്: 1,2)

മനുഷ്യരെയും ജിന്നുകളെയും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ്  സൃഷ്ടിച്ചതെന്നും, ഇക്കാര്യം കൽപ്പിക്കുന്നതിനും ഇതിന് വിരുദ്ധമാകുന്ന കാര്യം വിലക്കുന്നതിനും വേണ്ടിയാണ് നബിമാരെ നിയോഗിച്ചത് എന്നും, അല്ലാഹുവിന് പുറമെ മറ്റൊരാളും ആരാധിക്കപ്പെടാതിരിക്കുന്നതിന് വേണ്ടി ന്റെ ഗ്രന്ഥത്തിലെ വചനങ്ങൾ അവൻ കൃത്യമാക്കിയിരിക്കുന്നു എന്നും ഖണ്ഡിതമായ ആയത്തുകളിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.

ഇവിടെയെല്ലാം ഇബാദത്ത് എന്നും ആരാധന എന്നും പറയുന്നതിന്റെ ഉദ്ദേശ്യം: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിന്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവന്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് നിർവ്വഹിക്കേണ്ടത്. ഇക്കാര്യം ധാരാളക്കണക്കിന് ആയത്തുകളിൽ അല്ലാഹു കൽപ്പിക്കുകയും നമ്മെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ...

കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കി കൊണ്ട് 
(ശിർക്കിന്റെ യാതൊരു കലർപ്പുമില്ലാതെ) ഋജുമനസ്കരായ നിലയിൽ അല്ലാഹുവിനെ മാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല... (അൽ ബയ്യിന: 5) അല്ലാഹു പറയുന്നു:

﴿وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ...

തന്നെയല്ലാതെ നിങ്ങള്ആരാധിക്കരുതെന്നും, നിന്റെ റബ്ബ് വിധിച്ചിരിക്കുന്നു... (ഇസ്റാഅ്: 23) അല്ലാഹു പറയുന്നു:

﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3

തീര്ച്ചയായും നിനക്ക് നാം ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്ദീൻ അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ മാത്രം നീ ആരാധിക്കുക. അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം). അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്ക്ക് കൂടുതല്അടുപ്പമുണ്ടാക്കിത്തരാന്വേണ്ടി മാത്രമാകുന്നു ഞങ്ങള്അവരെ ആരാധിക്കുന്നത്‌.' അവര്ഏതൊരു കാര്യത്തില്ഭിന്നത പുലര്ത്തുന്നുവോ അതില്അല്ലാഹു അവര്ക്കിടയില്വിധികല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച. (സുമർ: 2-3)

അർത്ഥത്തിൽ നിരവധി ആയത്തുകൾ ഉണ്ട്. അവയെല്ലാം അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, നബിമാരെയും മറ്റും ആരാധിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക എന്നത് നിർബന്ധമാണെന്ന് അറിയിക്കുന്നുണ്ട്.

പ്രാർത്ഥനയാകട്ടെ, ആരാധനയുടെയും ഇബാദത്തുകളൂടെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സമഗ്രവുമായ ഭാഗമാണ്. അല്ലാഹു പറഞ്ഞതു പോലെ:

﴿فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ14

അതിനാല്ദീൻ അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനോട് മാത്രം നിങ്ങള്പ്രാര്ത്ഥിക്കുക. അവിശ്വാസികള്ക്ക് അനിഷ്ടകരമായാലും ശരി. (സൂറതു ഗാഫിർ: 14) അല്ലാഹു പറയുന്നു:

﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا18

മസ്ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്നിങ്ങള്അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്ത്ഥിക്കരുത്. (സൂറത്തുൽ ജിന്ന്: 18) പ്രാർത്ഥനകൾ അല്ലാഹുവോട് മാത്രമേ പാടുള്ളൂ എന്ന കൽപ്പന നബിമാർക്കും മറ്റെല്ലാ സൃഷ്ടികൾക്കും ബാധകമാണ്. അല്ലാഹു പറഞ്ഞത് നോക്കൂ:

﴿وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ فَإِن فَعَلۡتَ فَإِنَّكَ إِذٗا مِّنَ ٱلظَّٰلِمِينَ106

അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത യാതൊന്നിനോടും നീ പ്രാര്ത്ഥിക്കരുത്‌. അപ്രകാരം ചെയ്യുന്ന പക്ഷം തീര്ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. (യൂനുസ്: 106) കൽപ്പന നബിയോടാണ് --. നബിയെ -- അല്ലാഹു ശിർക്കിൽ നിന്ന് സംരക്ഷിച്ചിരിക്കുന്നു; എന്നിട്ടും അവിടുത്തോട് ഇക്കാര്യം കൽപ്പിച്ചത് മറ്റുള്ളവരെ താക്കീത് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. തുടർന്ന് അല്ലാഹു പറഞ്ഞു:

﴿وَلَا تَدۡعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ106

അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത യാതൊന്നിനോടും നീ പ്രാര്ത്ഥിക്കരുത്‌. അപ്രകാരം ചെയ്യുന്ന പക്ഷം തീര്ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. (യൂനുസ്: 106) ഇതും നബിയോടുള്ള -- ഓർമ്മപ്പെടുത്തൽ തന്നെ; ഇവിടെയും ഉദ്ദേശ്യം മറ്റുള്ളവരെ തിന്മയിൽ നിന്ന് താക്കീത് ചെയ്യുക എന്നതാണ്. കാരണം നബിയെ -- ശിർക്കിൽ നിന്ന് അല്ലാഹു സുരക്ഷിതനാക്കിയിരിക്കുന്നു എന്നത് ദീനിൽ അറിയപ്പെട്ട അടിസ്ഥാനമാണ്. ശിർക്കിൽ നിന്ന് എത്ര ഗുരുതരമായാണ് അല്ലാഹു താക്കീത് ചെയ്തത് എന്ന് മനസ്സിലാക്കാൻ ആയത്തിന്റെ അവസാനത്തിൽ അല്ലാഹു പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചാൽ മതിയാകും:

﴿...فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ

...അപ്രകാരം ചെയ്യുന്ന പക്ഷം തീര്ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. ഇവിടെ അക്രമികളിൽ ഉൾപ്പെടും എന്നു പറഞ്ഞപ്പോൾ, അക്രമം കൊണ്ട് ഉദ്ദേശിക്കുന്നത് വലിയ ശിർക്കാണ്. അല്ലാഹു പറഞ്ഞതു പോലെ:

﴿...وَالْكَافِرُونَ هُمُ الظَّالِمُونَ

...അവിശ്വാസികൾ തന്നെയാകുന്നു അക്രമികള്‍.
(ബഖറ: 254) അല്ലാഹു പറയുന്നു:

﴿...إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ

...തീര്ച്ചയായും ശിർക് (അല്ലാഹുവിൽ പങ്കുചേര്ക്കൽ) വലിയ അക്രമം തന്നെയാകുന്നു. (ലുഖ്മാൻ: 13) ആദം സന്തതികളുടെ നേതാവായ മുഹമ്മദ് നബിയിൽ -- നിന്ന് ശിർക്ക് സംഭവിച്ചാൽ അവിടുന്ന് അതിക്രമികളിൽ ഉൾപ്പെടുമെന്നാണ് ആയത്തുകൾ അറിയിക്കുന്നത് എങ്കിൽ, മറ്റുള്ളവരിൽ നിന്ന് അത് സംഭവിച്ചാൽ അവരുടെ സ്ഥിതി എന്തായിരിക്കും.!?

ആയത്തുകളിൽ നിന്നും മറ്റും മനസ്സിലാകുന്നത് അല്ലാഹുവിന് പുറമെയുള്ളവരോട് ദുആ ചെയ്യുക എന്നത് -അവർ മരണപ്പെട്ടവരോ വൃക്ഷങ്ങളോ വിഗ്രഹങ്ങളോ മറ്റെന്തോ ആകട്ടെ-; അതെല്ലാം അല്ലാഹുവിൽ പങ്കുചേർക്കലാണ്. ആരാധനകളും ഇബാദത്തുകളും അല്ലാഹുവിന് മാത്രം ഏകമാക്കി കൊണ്ട് അവനെ മാത്രം ആരാധിക്കുക എന്ന -സൃഷ്ടിപ്പിന്റെയും പ്രവാചകനിയോഗത്തിന്റെയും വേദഗ്രന്ഥങ്ങളുടെ അവതരണത്തിന്റെയും ലക്ഷ്യത്തിന്- കടകവിരുദ്ധമാണ് അത്തരം പ്രവർത്തനങ്ങൾ.

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തുശഹാദക്കും അത് വിരുദ്ധമാണ്. കാരണം അല്ലാഹുവല്ലാത്തവർക്കുള്ള ആരാധനകൾ സർവ്വവും നിഷേധിക്കുകയും നിരാകരിക്കുകയും, അല്ലാഹുവിന് മാത്രം ആരാധനകൾ നിഷ്കളങ്കമായി സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്റെ ഉദ്ദേശ്യം. അല്ലാഹു പറഞ്ഞതു പോലെ:

﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ62

അതെന്തുകൊണ്ടെന്നാല്അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്ആരെയെല്ലാം വിളിച്ചു പ്രാര്ത്ഥിക്കുന്നുവോ അത് തന്നെയാണ് നിരര്ത്ഥകമായിട്ടുള്ളത്‌. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍. (ഹജ്ജ്: 62)

ഇസ്ലാം മതത്തിന്റെ അടിസ്ഥാനവും സത്യമാർഗത്തിന്റെ ആധാര ശിലയും ഇതാണ്. അടിത്തറ ശരിയായാൽ മാത്രമേ ആരാധനകൾ അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുകയുള്ളൂ. അല്ലാഹു പറഞ്ഞതു പോലെ:

﴿وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ65

തീര്ച്ചയായും (നബിയേ) താങ്കൾക്കും താങ്കളുടെ മുമ്പുള്ളവര്ക്കും സന്ദേശം നല്കപ്പെട്ടിട്ടുള്ളത് ഇതത്രെ: താങ്കലെങ്ങാനും (അല്ലാഹുവിന്‌) പങ്കാളിയെ ചേര്ക്കുന്ന പക്ഷം തീര്ച്ചയായും നിന്റെ കര്മ്മം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തില്ആകുകയും തന്നെ ചെയ്യും. (സുമർ: 65) അല്ലാഹു പറയുന്നു:

﴿...وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ

...അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്ത്തിരുന്നുവെങ്കില്അവര്പ്രവര്ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു. (അൻആം: 88)

ഇത്രയും പറഞ്ഞതിൽ നിന്ന് ഇസ്ലാം ദീനിന്റെയും
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ശഹാദത്ത് കലിമയുടെയും അടിസ്ഥാനം രണ്ട് കാര്യങ്ങൾക്ക് മേലാണ് നിലകൊള്ളുന്നത് എന്ന് വ്യക്തമായി:

ഒന്ന്: അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കാൻ പാടില്ല; അവനു യാതൊരു പങ്കാളിയുമില്ല. മരണപ്പെട്ടു പോയ നബിമാരെയോ മറ്റാരെയെങ്കിലുമോ, പ്രതിമകളെയോ മരങ്ങളെയോ കല്ലുകളെയോ മറ്റേതെങ്കിലും സൃഷ്ടികളെയോ ഒരാൾ വിളിച്ചു പ്രാർത്ഥിക്കുകയും അവരോട് സഹായം തേടുകയും, അവർക്ക് വേണ്ടി ബലികർമ്മങ്ങളും നേർച്ചകളും നിർവ്വഹിച്ചു കൊണ്ടും അവർക്ക് മുൻപിൽ സുജൂദ് (സാഷ്ടാംഘം) ചെയ്തു കൊണ്ടും അവരിലേക്ക് സാമീപ്യം തേടുകയും ചെയ്താൽ അയാൾ അവരെ അല്ലാഹുവിന് പുറമെയുള്ള ന്റെ രക്ഷാകർത്താക്കളായും അല്ലാഹുവിന്റെ പങ്കാളികളായും നിശ്ചയിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്റെ ഉദ്ദേശ്യത്തെ പൂർണ്ണമായും നശിപ്പിച്ചു കളയുന്ന കാര്യമാണ്.

രണ്ട്: നബി -- കാണിച്ചു തന്ന ശരീഅത്ത് പ്രകാരം മാത്രമേ അല്ലാഹുവിനെ ആരാധിക്കാൻ പാടുള്ളൂ. ആരെങ്കിലും അല്ലാഹുവിന്റെ അനുമതിയില്ലാത്ത കാര്യങ്ങൾ ദീനിൽ പുതുതായി നിർമ്മിച്ചാൽ അവൻ മുഹമ്മദുൻ റസൂലുല്ലാഹ് എന്ന ശഹാദത്തിന്റെ രണ്ടാം ഭാഗം സാക്ഷാത്കരിച്ചിട്ടില്ല. അവന്റെ പ്രവർത്തനങ്ങൾ അവന് ഉപകരിക്കുകയോ അവനിൽ നിന്ന് സ്വീകരിക്കപ്പെടുകയോ ചെയ്യുന്നതുമല്ല. അല്ലാഹു പറഞ്ഞു:

﴿وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا23

അവര്പ്രവര്ത്തിച്ച കര്മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്ക്കുകയും ചെയ്യും. (ഫുർഖാൻ: 23), ആയത്തിൽ പരാമർശിക്കപ്പെട്ട നിഷ്ഫലമാകുന്ന പ്രവൃത്തികൾ അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് ശിർക്കിലായി മരണപ്പെട്ടവരുടെ കാര്യത്തിലാണ്.

അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ നിർമ്മിക്കപ്പെട്ട എല്ലാ പുത്തനാചാരങ്ങളും ബിദ്അത്തുകളും പറഞ്ഞതിൽ അതോടൊപ്പം ഉൾപ്പെടുന്നതാണ്. അവയും അന്ത്യനാളിൽ ചിതറിയ ധൂളികൾ പോലെയാകുന്നതാണ്. കാരണം അല്ലാഹു അവതരിപ്പിച്ച അവന്റെ പരിശുദ്ധമായ ദീനിന് യോജിച്ചു കൊണ്ടല്ല അവ നിർവ്വഹിക്കപ്പെട്ടിരിക്കുന്നത്. നബി -- പറഞ്ഞതു പോലെ:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ».

''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.'' (ബുഖാരി, മുസ്‌ലിം)

ചുരുക്കത്തിൽ; കവയിത്രി ന്റെ സഹായതേട്ടവും പ്രാർത്ഥനയും നബിയോടാണ് --  നിർവ്വഹിച്ചിരിക്കുന്നത്. എല്ലാ സഹായവും വിജയവും ഉപകാരവും ഉപദ്രവവും ഉടമപ്പെടുത്തിയവനായ ലോകങ്ങളുടെ റബ്ബായ അല്ലാഹുവിൽ നിന്ന് അവർ തിരിഞ്ഞു കളയുകയും ചെയ്തിരിക്കുന്നു. അല്ലാഹുവല്ലാത്ത ഒരാൾക്കും പറഞ്ഞതൊന്നും നിയന്ത്രിക്കുക സാധ്യമല്ല എന്നത് അവർ വിസ്മരിക്കുകയും ചെയ്തിരിക്കുന്നു.

അതിഗുരുതരവും അപകടകരവുമായ അതിക്രമമാണ് ഇത് എന്നതിൽ യാതൊരു സംശയവുമില്ല. അല്ലാഹു അവനോട് പ്രാർത്ഥിക്കാനാണ് കൽപ്പിച്ചിട്ടുള്ളത്; അവനോട് പ്രാർത്ഥിച്ചവർക്കാണ് ഉത്തരം നൽകാമെന്ന് അല്ലാഹു വാഗ്ദാനം നൽകുകയും ചെയ്തിട്ടുള്ളത്. പറഞ്ഞതിൽ നിന്ന് ആരെങ്കിലും അഹങ്കാരത്തോടെ തിരിഞ്ഞു കളഞ്ഞാൽ അവരെ ശക്തമായ ഭാഷയിൽ അല്ലാഹു താക്കീത് നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞത് നോക്കൂ:

﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ 60

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്എന്നോട് പ്രാര്ത്ഥിക്കൂ. ഞാന്നിങ്ങള്ക്ക് ഉത്തരം നല്കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്പ്രവേശിക്കുന്നതാണ്‌; തീര്ച്ച. (ഗാഫിർ: 60)

ആയത്തിൽ 'ദാഖിരീൻ' എന്ന് പറഞ്ഞതിന്റെ അർത്ഥം നിന്ദ്യരും വിലകെട്ടവരുമായി നരകത്തിൽ പ്രവേശിക്കുന്നതാണ് എന്നാണ്. പ്രാർത്ഥനയും ദുആയും ആരാധനയുടെയും ഇബാദത്തിന്റെയും ഭാഗമാണെന്ന് ആയത്ത് വ്യക്തമായി അറിയിക്കുന്നുണ്ട്. ആരെങ്കിലും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിൽ നിന്ന് അഹങ്കാരം നടിച്ചാൽ അവന്റെ സങ്കേതം നരകമാണെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു.

അല്ലാഹുവിനോട് പ്രാർത്ഥിക്കാതെ അഹങ്കാരം നടിച്ചവന്റെ അവസ്ഥ ഇതാണെങ്കിൽ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുകയും, അല്ലാഹുവിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവന്റെ സ്ഥിതി എന്തായിരിക്കും?! അല്ലാഹുവാകട്ടെ, ന്റെ അടിമയോട് സമീപസ്ഥനും, സർവ്വതിന്റെയും ഉടമസ്ഥനും, എല്ലാത്തിനും കഴിവുള്ളവനുമാണ്. അല്ലാഹു പറഞ്ഞു:

﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ 186

നിന്നോട് ന്റെ ദാസന്മാര്എന്നെപ്പറ്റി ചോദിച്ചാല്ഞാന്‍ (അവര്ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്ത്ഥിക്കുന്നവന്എന്നെ വിളിച്ച് പ്രാര്ത്ഥിച്ചാല്ഞാന് പ്രാര്ത്ഥനയ്ക്ക് ഉത്തരം നല്കുന്നതാണ്‌. അതുകൊണ്ട് ന്റെ ആഹ്വാനം അവര്സ്വീകരിക്കുകയും, എന്നില്അവര്വിശ്വസിക്കുകയും ചെയ്യട്ടെ. അവര്നേര്വഴി പ്രാപിക്കുവാന്വേണ്ടിയാണിത്‌. (ബഖറ: 186) 'പ്രാർത്ഥന തന്നെയാകുന്നു ഇബാദത്ത്' (ആരാധന) എന്ന് നബി -- സ്വഹീഹായ ഹദീഥിലൂടെ വ്യക്തമായിരിക്കുന്നു. ന്റെ പിതൃസഹോദര പുത്രനായ ഇബ്നു അബ്ബാസിനോട് -رَضِيَ اللَّهُ عَنْهُمَاനബി -- പറയുകയുണ്ടായി:

«احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعْنَتَ فَاسْتَعِنْ بِاللَّهِ».

അല്ലാഹുവിനെ നീ സൂക്ഷിക്കുക! എങ്കിൽ അവൻ നിന്നെ സംരക്ഷിക്കുന്നതാണ്. അല്ലാഹുവിനെ നീ സൂക്ഷിക്കുക; എങ്കിൽ നിന്റെ മുൻപിൽ അവനെ നീ കണ്ടെത്തുന്നതാണ്. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് മാത്രം സഹായം തേടുകയും ചെയ്യുക. (തിർമിദി)

നബി (--) പറഞ്ഞു:

«مَنْ مَاتَ وَهُوَ يَدْعُو لِلَّهِ نِدًّا دَخَلَ النَّارَ».

ആരെങ്കിലും അല്ലാഹുവിന് സമന്മാരെ നിശ്ചയിച്ചു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിച്ചിരിക്കുന്നു. (ബുഖാരി) 'ഏതു തിന്മയാണ് ഏറ്റവും ഗുരുതരം?' എന്ന് നബിയോട് -- ഒരിക്കൽ ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു:

«أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ».

അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചിരിക്കുന്നത് എന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്. ഹദീഥിൽ 'അല്ലാഹുവിന് 'നിദ്ദിനെ' നിശ്ചയിക്കൽ' എന്നാണ് നബി -- പറഞ്ഞത്; തുല്ല്യനും സമനുമായ ഒന്നിനെ നിശ്ചയിക്കുക എന്നതാണ് അതിന്റെ അർഥം.

അല്ലാഹുവല്ലാത്ത ഒരാളെ ആരെങ്കിലും വിളിച്ചു പ്രാർത്ഥിക്കുകയോ അവർക്ക് നേർച്ച നേരുകയോ ആരാധനകളിൽ പെട്ട എന്തെങ്കിലുമൊരു കാര്യം അവർക്ക് സമർപ്പിക്കുകയോ ചെയ്താൽ അവൻ അല്ലാഹുവിന് പുറമെ 'നിദ്ദു'കളെ സ്വീകരിച്ചിരിക്കുന്നു. അത് നബിയാണെങ്കിലും ഔലിയ ആണെങ്കിലും മലക്കാണെങ്കിലും ജിന്നാണെങ്കിലും വിഗ്രഹമാണെങ്കിലും മറ്റേതു സൃഷ്ടിയാണെങ്കിലും അവൻ അല്ലാഹുവിൽ പങ്കുചേർത്തവൻ തന്നെയാണ്.

ചിലർ പറഞ്ഞേക്കാം: ജീവിച്ചിരിക്കുന്നവനും മുന്നിൽ ഹാജരുള്ളവനുമായ ഒരാളോട് അയാൾക്ക് സാധിക്കുന്ന കാര്യങ്ങൾ ചോദിക്കുന്നതിന്റെയും അവർക്ക് കഴിയുന്ന കാര്യങ്ങളിൽ അവരോട് സഹായം തേടുന്നതിന്റെയും വിധി എന്താണ്? അത് ശിർക്കിൽ പെടുകയില്ല എന്നതാണ് അതിനുള്ള ഉത്തരം. മറിച്ച്, മുസ്‌ലിംകൾക്ക് പരസ്പരം നിർവ്വഹിക്കാവുന്ന അനുവദനീയമായ കാര്യങ്ങളിൽ മാത്രമേ അത് ഉൾപ്പെടുകയുള്ളൂ. മൂസാ നബി -- ന്റെ ചരിത്രത്തിൽ അല്ലാഹു വിവരിച്ച സംഭവം അതിന് ഒരു ഉദാഹരണമാണ്. അല്ലാഹു പറയുന്നു:

﴿...فَاسْتَغَاثَهُ الَّذِي مِنْ شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ...

...അപ്പോള്ന്റെ കക്ഷിയില്പെട്ടവന്ന്റെ ശത്രുവിഭാഗത്തില്പെട്ടവന്നെതിരില്അദ്ദേഹത്തോട് സഹായം തേടി... (ഖസ്വസ്: 15) മൂസാ നബി -- ന്റെ ചരിത്രത്തിൽ തന്നെ അല്ലാഹു പറഞ്ഞതായി കാണാം:

﴿فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ...

അങ്ങനെ ഭയത്തോടെയും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു... (ഖസ്വസ്: 21) മനുഷ്യർ യുദ്ധങ്ങളിലും മറ്റും ന്റെ ഒപ്പമുള്ളവരോട് സഹായം തേടുന്നത് പോലെയും, പരസ്പരം ആവശ്യവും സഹകരണവും വേണ്ട കാര്യങ്ങളിൽ അപ്രകാരം സഹായം ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ ഭാഗം മാത്രമാണ് ഇതെല്ലാം.

ഒരാൾക്കും എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താൻ തനിക്ക് സാധ്യമല്ലെന്ന് ജനങ്ങളെ അറിയിക്കാൻ നബിയോട് --  അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു:

﴿قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا21 قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا22

(നബിയേ,) പറയുക: ഞാന്ന്റെ റബ്ബിനെ മാത്രമേ വിളിച്ചു പ്രാര്ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്പങ്കുചേര്ക്കുകയില്ല. പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്വഴിയിലാക്കുക എന്നതോ ന്റെ അധീനതയിലല്ല. (ജിന്ന്: 21, 22) അല്ലാഹു പറയുന്നു:

﴿قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ188

(നബിയേ,) പറയുക: ന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്ന്റെ അധീനത്തില്പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്ഞാന്ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. ദോഷം എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌. (അഅ്റാഫ്: 188)

വിഷയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്.

നബി -- ന്റെ റബ്ബായ അല്ലാഹുവിനോടല്ലാതെ ദുആ ചെയ്തിട്ടില്ല എന്ന കാര്യം ഏവർക്കും അറിയാവുന്ന വസ്തുതയാണ്. അവിടുന്ന് ബദ്ർ യുദ്ധ വേളയിൽ സഹയാതേട്ടം നടത്തിയത് അല്ലാഹുവിനോട് മാത്രമാണ്. ന്റെ ശത്രുവിനെതിരിൽ വിജയം നൽകാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: ന്റെ റബ്ബേ! നീ എനിക്ക് വാഗ്ദാനം നൽകിയത് നടപ്പിലാക്കി തരേണമേ! അവസാനം അബൂബക്ർ സിദ്ധീഖ് -- 'അല്ലാഹുവിന്റെ റസൂലേ! മതി; അല്ലാഹു അങ്ങേക്ക് വാഗ്ദാനം നൽകിയത് നടപ്പിലാക്കി തരുക തന്നെ ചെയ്യുന്നതാണ്' എന്ന് പറയുക വരെ ചെയ്തു. സന്ദർഭം ഓർമ്മപ്പെടുത്തി കൊണ്ട് അല്ലാഹു ഖുർആനിൽ ആയത്ത് അവതരിപ്പിച്ചു:

﴿إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّي مُمِدُّكُم بِأَلۡفٖ مِّنَ ٱلۡمَلَٰٓئِكَةِ مُرۡدِفِينَ9

നിങ്ങള്നിങ്ങളുടെ റബ്ബിനോട് സഹായം തേടിയിരുന്ന സന്ദര്ഭം (ഓര്ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്നിങ്ങള്ക്ക് സഹായം നല്കുന്നതാണ് എന്ന് അവന്അപ്പോള്നിങ്ങള്ക്കു മറുപടി നല്കി. (അൻഫാൽ: 9) ബദ്റിന്റെ ദിവസത്തിൽ അല്ലാഹുവിനോട് അവർ സഹായം തേടി. അവർക്ക് സന്തോഷവാർത്തയായും ആശ്വാസം നൽകുന്നതിനുമായി മലക്കുകളെ കൊണ്ട് അല്ലാഹു അവരെ പിന്തുണക്കുകയും, അവരുടെ പ്രാർത്ഥനക്ക് അവൻ ഉത്തരം നൽകുകയും ചെയ്തു. എന്നാൽ സഹായം മലക്കുകളിൽ നിന്നല്ല; മറിച്ച് അല്ലാഹുവിൽ നിന്നാണ് എന്ന് ആയത്തിലൂടെ അല്ലാഹു ഓർമ്മപ്പെടുത്തുന്നു. അല്ലാഹു പറഞ്ഞു:

﴿وَمَا النَّصْرُ إِلَّا مِنْ عِنْدِ اللَّهِ...

സഹായം അല്ലാഹുവിന്റെ പക്കൽ നിന്ന് മാത്രമാകുന്നു. (ആലു ഇംറാൻ: 126) അല്ലാഹു പറയുന്നു:

﴿وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ123

നിങ്ങള്ദുര്ബലരായിരിക്കെ ബദ്റില്വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാല്നിങ്ങള്അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്നന്ദിയുള്ളവരായേക്കാം. (ആലു ഇംറാൻ: 123) ബദ്ർ യുദ്ധത്തിൽ മുസ്‌ലിംകൾക്ക് വിജയം നൽകിയത് അല്ലാഹുവാണ് എന്ന് അവൻ ആയത്തിൽ അറിയിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും ശക്തിയും, അവർക്ക് മലക്കുകളെ കൊണ്ട് ലഭിച്ച പിന്തുണയുമെല്ലാം വിജയത്തിനും സന്തോഷവാർത്തക്കും അവരുടെ മനസ്സുകൾക്ക് സമാധാനം നൽകുന്നതിനുമുള്ള കാരണങ്ങളും മാർഗങ്ങളും മാത്രമായിരുന്നു എന്നും, അവയിൽ നിന്നൊന്നുമായിരുന്നില്ല വിജയം സംഭവിച്ചത് എന്നും, മറിച്ച് അത് അല്ലാഹുവിൽ നിന്ന് മാത്രമാണ് വന്നെത്തുക എന്നും പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം. ഇതാണ് യാഥാർത്ഥ്യമെന്നിരിക്കെ, എങ്ങനെയാണ് കവയിത്രിക്കും ഇവരല്ലാത്തവർക്കും തങ്ങളുടെ സഹായതേട്ടവും വിജയത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളും നബിയോട് --  നടത്താൻ സാധിക്കുന്നത്?! എങ്ങനെയാണ് ലോകങ്ങളുടെ റബ്ബും സർവ്വതിന്റെയും ഉടമസ്ഥനും എല്ലാ കാര്യത്തിനും കഴിവുള്ളവനുമായ അല്ലാഹുവിൽ നിന്ന് തിരിഞ്ഞു കളയാൻ അവർക്ക് സാധിക്കുന്നത്!?

ഇത് ഏറ്റവും കടുത്ത അജ്ഞത തന്നെയാണ് പറയാതെ തരമില്ല. അല്ല! അതിഗുരുതരമായ ശിർക്ക് തന്നെയാകുന്നു ചെയ്തിരിക്കുന്നത്. അതിനാൽ ഉപരിസൂചിത കവിതയുടെ രചയിതാവ് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും, നിഷ്കളങ്കമായി തൗബ നിർവ്വഹിക്കുകയും ചെയ്യട്ടെ. നിഷ്കളങ്കമായ തൗബ എന്ന് നാം പറയുമ്പോൾ അത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നിലധികം കാര്യങ്ങളാണ്. അവ ഇപ്രകാരം ചുരുക്കി പറയാം: ഒന്ന്: സംഭവിച്ചു പോയ തെറ്റുകളിൽ ഖേദമുണ്ടാവുക. രണ്ട്: ഉണ്ടായ തിന്മകൾ പൂർണ്ണമായും വെടിയുക. മൂന്ന്: തിന്മകളിലേക്ക് ഇനിയൊരിക്കലും മടങ്ങുകയില്ല എന്ന ഉറച്ച തീരുമാനമെടുക്കുക. അല്ലാഹുവിനോടുള്ള ആദരവോടെയും നിഷ്കളങ്കമായ മനസ്സോടെയും അവന്റെ കൽപ്പന നിറവേറ്റുന്നു എന്ന ഉദ്ദേശ്യത്തോടെയുമായിരിക്കണം ഇതെല്ലാം ചെയ്യുന്നത്. അതിനാണ് 'തൗബതുൻ നസ്വൂഹഃ' (നിഷ്കളങ്കമായ പാപമോചനം) എന്ന് പറയാൻ സാധിക്കുക. ചെയ്തു പോയ തെറ്റ് സൃഷ്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ നാലാമതൊരു കാര്യം കൂടി തൗബഃയുടെ ഭാഗമായി വേണ്ടതുണ്ട്; താൻ കവർന്നെടുത്ത അവകാശം അതിന്റെ അവകാശികൾക്ക് തിരിച്ചേൽപ്പിക്കുകയും അവരെ കൊണ്ട് പൊരുത്തപ്പെടീക്കുകയും ചെയ്യുക എന്നതാണത്.

അല്ലാഹു ന്റെ ദാസന്മാരോട് തൗബ ചെയ്യാൻ കൽപ്പിക്കുകയും, അവരുടെ പശ്ചാത്താപം താൻ സ്വീകരിക്കുന്നതാണെന്ന് വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു:

﴿وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ31

വിശ്വസിച്ചവരേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്വിജയം പ്രാപിച്ചേക്കാം. (നൂർ: 31) (നേർമാർഗത്തിൽ നിന്ന് പിഴച്ചു പോയ) നസ്വാറാക്കളുടെ വിഷയത്തിൽ അല്ലാഹു പറഞ്ഞത് നോക്കൂ:

﴿أَفَلَا يَتُوبُونَ إِلَى اللَّهِ وَيَسْتَغْفِرُونَهُ وَاللَّهُ غَفُورٌ رَحِيمٌ74

ആകയാല്അവര്അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ. (മാഇദ: 74) അല്ലാഹു പറയുന്നു:

﴿وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا68 يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا69 إِلَّا مَنْ تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُورًا رَحِيمًا70

അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും വിളിച്ചു പ്രാര്ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. കാര്യങ്ങള്വല്ലവനും ചെയ്യുന്ന പക്ഷം അവന്പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിര്ത്തെഴുന്നേൽപ്പിന്റെ നാളില്അവന്  ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവനതില്ശാശ്വതനായി കഴിച്ചുകൂട്ടുകയും ചെയ്യും. പശ്ചാത്തപിക്കുകയും, ഈമാൻ കൈക്കൊള്ളുകയും, സല്കര്മ്മം പ്രവര്ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്ക്ക് അല്ലാഹു തങ്ങളുടെ തിന്മകള്ക്ക് പകരം നന്മകള്രേഖപ്പെടുത്തുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു. (ഫുർഖാൻ: 68-70) അല്ലാഹു പറയുന്നു:

﴿وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ25

അവനാകുന്നു ന്റെ ദാസന്മാരില്നിന്ന് പശ്ചാത്താപം സ്വീകരിക്കുകയും ദുഷ്കൃത്യങ്ങള്ക്ക് മാപ്പുനല്കുകയും ചെയ്യുന്നവൻ. നിങ്ങള്പ്രവര്ത്തിക്കുന്നതെന്തോ അത് അവന്അറിയുകയും ചെയ്യുന്നു. (ശൂറാ: 25)

അല്ലാഹുവിന്റെ റസൂലിൽ -- നിന്ന് സ്ഥിരപ്പെട്ടിരിക്കുന്നു:

«الإِسْلَامُ يَهْدِمُ مَا كَانَ قَبْلَهُ وَالتَّوْبَةُ تَجُبُّ مَا كَانَ قَبْلَهَا».

ഇസ്ലാം ആശ്ലേഷണം അതിന് മുൻപുള്ള തിന്മകളെയെല്ലാം ഇല്ലാതെയാക്കുന്നതാണ്. തൗബ (പശ്ചാത്താപം) മുൻപുള്ള തെറ്റുകളെയെല്ലാം മായ്ച്ചു കളയുന്നതുമാണ്.

ശിർക്കിന്റെ ഗൗരവവും തിന്മകളിൽ ഏറ്റവും ഗുരുതരമായിട്ടുള്ളത് അതാണെന്നതും പരിഗണിച്ചു കൊണ്ടും, കവിയത്രിയുടെ എഴുത്തിൽ സംഭവിച്ച അബദ്ധങ്ങളിൽ ജനങ്ങൾ അകപ്പെട്ടു പോകുമോ എന്ന ഭയം കാരണത്താലും, അല്ലാഹുവിനോടും അവന്റെ ദൂതനോടും പുലർത്തേണ്ട ഗുണകാംക്ഷ നിർബന്ധമാണെന്നതിനാലുമാണ് പറഞ്ഞ കാര്യങ്ങൾ ഇവിടെ കുറിക്കുവാനുള്ള കാരണം. ഗ്രന്ഥം ജനങ്ങൾക്ക് പ്രയോജനകരമാകട്ടെ എന്നും, നമ്മുടെയും എല്ലാ മുസ്‌ലിംകളുടെയും അവസ്ഥ അല്ലാഹു നന്നാക്കട്ടെ എന്നും, നമുക്കെല്ലാം അല്ലാഹുവിന്റെ ദീനിൽ അവൻ അവഗാഹം നൽകട്ടെ എന്നും, നമ്മെയും എല്ലാ മുസ്‌ലിംകളെയും നമ്മുടെ നഫ്സിന്റെ തിന്മകളിൽ നിന്നും നമ്മുടെ തെറ്റുകളുടെ ഉപദ്രവങ്ങളിൽ നിന്നും കാത്തുരക്ഷിക്കട്ടെ എന്നും അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുന്നു. അല്ലാഹു അതിന് പൂർണ്ണമായും കഴിവുള്ളവനാണ്.

നമ്മുടെ പ്രവാചകനായ മുഹമ്മദ് നബി(--)യിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം മൂന്ന്: ജിന്നുകളോടും
പിശാചുക്കളോടും സഹായതേട്ടം
നടത്തുന്നതിന്റെയും അവർക്ക് നേർച്ച നേരുന്നതിന്റെയും വിധി

ശൈഖ് അബ്ദുൽ അസീസ് ബ്നു ബാസ് -- മുസ്‌ലിം സഹോദരങ്ങൾക്ക് നൽകുന്ന സന്ദേശം. -അല്ലാഹു എനിക്കും അവർക്കും അല്ലാഹുവിന്റെ ദീൻ മുറുകെ പിടിക്കാനും, അതിൽ ഉറച്ചു നിലകൊള്ളാനും തൗഫീഖ് നൽകട്ടെ-. ആമീൻ.

അസ്സലാമു അലൈക്കും റഹ്മതുല്ലാഹി ബറകാതുഹ്

ദീനിൽ അറിവില്ലാത്ത ചിലർ അല്ലാഹുവല്ലാത്തവരോട് ദുആ ചെയ്യുകയും, പ്രയാസഘട്ടങ്ങളിൽ അവരോട് സഹായം ചോദിക്കുകയും, ജിന്നുകളെ വിളിച്ചു പ്രാർത്ഥിക്കുകയും അവരോട് സഹായതേട്ടം നടത്തുകയും, അവർക്ക് നേർച്ച നേരുകയും ബലിയർപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും, അതിന്റെ വിധിയെ കുറിച്ച് വിവരിക്കാനും എന്നോട് ചില സഹോദരങ്ങൾ ആവശ്യപ്പെട്ടു. ചിലർ സഹായത്തിനായി 'ഏഴു പേരെ' വിളിച്ചു സഹായം തേടാറുണ്ട് എന്നും, അത് കൊണ്ട് അവർ ഉദ്ദേശിക്കുന്നത് ജിന്നുകളിൽ പെട്ട ഏഴു തലവന്മാരെ ആണെന്നും, അവരോട് ഇന്നയാളെ പിടികൂടാനും അയാളുടെ എല്ലുകൾ തകർത്തു കളയാനും, അവന്റെ രക്തം കുടിക്കാനും ശരീരം വികൃതമാക്കാനുമെല്ലാം ആവശ്യപ്പെടാറുണ്ട് എന്നും (അവർ പറയുന്നു). വേറെ ചിലർ ചില ജിന്നുകളെ പ്രത്യേകം പേരുകൾ വിളിച്ചു കൊണ്ട് അഭിസംബോധന ചെയ്യുകയും, അവരോട് തേടുകയും ചെയ്യാറുമുണ്ടത്രെ. കിഴക്ക് ഭാഗത്തുള്ള രാജ്യങ്ങളിലാണ് ഇത്തരം പല കാര്യങ്ങളും അധികമായി കാണപ്പെടുന്നത്. മരിച്ചു പോയ നബിമാരോടും സ്വാലിഹീങ്ങളോടും മറ്റും സഹായം തേടുന്നതും ഇസ്തിഗാഥ നടത്തുന്നതും, മലക്കുകളെയും മറ്റും വിളിച്ചു പ്രാർത്ഥിക്കുന്നതുമെല്ലാം പറഞ്ഞതിന്റെ അതേ ഗണത്തിൽ തന്നെയാണ് ഉൾപ്പെടുക. സ്‌ലാമിലേക്ക് ചേർത്തി പറയുന്ന ധാരാളക്കണക്കിനാളുകളിൽ ഇതും സമാനമായ മറ്റു പലതും കാണപ്പെടുന്നു; ദീനിനെ കുറിച്ചുള്ള അവരുടെ അറിവില്ലായ്മയും, തങ്ങൾക്ക് മുൻപുള്ളവരെ അന്ധമായി പിൻപറ്റുന്നതിന്റെ അനന്തരഫലവുമാണിത്. ഇത്തരം വാക്കുകളെ നിസ്സാരമാക്കുകയും, ഇവയൊക്കെ നാവിൽ ബോധപൂർവ്വമല്ലാതെ വന്നു പോകുന്നതാണെന്നും, അതിന്റെ ആശയം ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും ചിലർ ന്യായീകരിച്ചു കൊടുക്കുന്നത് ഇവയൊക്കെ നിർബാധം തുടരാനും കാരണമാകുന്നു.

അതോടൊപ്പം: ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവരായി അറിയപ്പെട്ടവരെ വിവാഹം കഴിക്കുന്നതിന്റെയും അവർ അറുത്തത് ഭക്ഷിക്കുന്നതിന്റെയും അവർ മരണപ്പെട്ടാൽ അവർക്ക് വേണ്ടി നിസ്കരിക്കുന്നതിന്റെയും അവരുടെ പിന്നിൽ തുടർന്ന് നിസ്കരിക്കുന്നതിന്റെയും വിധിയും എന്നോടുള്ള ചോദ്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ജോത്സ്യന്മാരുടെയും ഭാവിപ്രവചിക്കുന്നവരുടെയും വാക്കുകൾ വിശ്വസിക്കുന്നതിന്റെയും, രോഗി ധരിച്ച തൊപ്പിയോ തട്ടമോ പോലുള്ള എന്തെങ്കിലും വസ്തു സ്പർശിച്ചു കൊണ്ട് മാത്രം അവരെ ബാധിച്ച രോഗം ഏതാണെന്നും അതിന്റെ കാരണങ്ങൾ എന്താണെന്നുമൊക്കെ വിവരിക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്നവരുടെ അടുത്തു പോകുന്നതിന്റെയും സ്‌ലാമികവിധിയും അവർ അന്വേഷിച്ചിട്ടുണ്ട്.

ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറയട്ടെ:

അല്ലാഹു മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയും, അവന് പുറമെ ആരാധിക്കപ്പെടുന്നവയെ ഉപേക്ഷിക്കുന്നതിന് വേണ്ടിയുമാണ്. പ്രാർത്ഥനകളിലും സഹായതേട്ടങ്ങളിലും ബലികർമ്മങ്ങളിലും നേർച്ചകളിലും മറ്റെല്ലാ ഇബാദത്തുകളിലും അല്ലാഹുവിനെ മാത്രം ഏകനാക്കാനും അവർ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നബിമാരെയും റസൂലുകളെയും, നിയോഗിച്ചതും ആകാശലോകത്ത് നിന്ന് വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും അതിൽ തന്നെയും ഏറ്റവും മഹത്തരമായ ഗ്രന്ഥമായ ഖുർആൻ ഇറക്കിയതും ഇക്കാര്യം വിവരിക്കുന്നതിനും അതിലേക്ക് ക്ഷണിക്കുന്നതിനും അതിന് വിപരീതമായ ശിർക്കിൽ നിന്നും അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിൽ നിന്നും ജനങ്ങളെ താക്കീത് ചെയ്യുന്നതിനും വേണ്ടിയാണ്.

ഇതാണ് എല്ലാ അടിത്തറകളുടെയും മൂലാധാരവും, സ്‌ലാമിന്റെയും മില്ലത്തിന്റെയും അടിസ്ഥാനവും. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ശഹാദത്ത് കലിമയുടെ അർത്ഥവും -അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നതും-, അതിന്റെ സാക്ഷാത്കാരവും പറഞ്ഞതു തന്നെയാണ്. അല്ലാഹുവിന് പുറമെയുള്ള ഒരാൾക്കും ആരാധനക്കോ ദിവ്യത്വത്തിനോ അർഹതയില്ല എന്ന നിഷേധവും, അല്ലാഹുവിന് മാത്രമാണ് ആരാധനക്ക് അർഹതയുള്ളത് എന്ന സ്ഥിരീകരണവും അതിന്റെ അടിസ്ഥാനമാണ്. പറഞ്ഞതിന് ഖുർആനിലും ഹദീഥിലും അനേകം തെളിവുകളുണ്ട്. അല്ലാഹുവിന്റെ വചനം അതിൽ പെട്ടതാണ്:

﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56

ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്വേണ്ടിയല്ലാതെ ഞാന്സൃഷ്ടിച്ചിട്ടില്ല.
(ദാരിയാത്ത്: 56), അല്ലാഹു പറയുന്നു:

﴿وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ...

തന്നെയല്ലാതെ മറ്റൊരാളെയും നിങ്ങള്ആരാധിക്കരുതെന്ന് നിന്റെ റബ്ബ് വിധിച്ചിരിക്കുന്നു... (ഇസ്റാഅ്: 23) അല്ലാഹു പറഞ്ഞു:

﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ...

കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് (ശിർക്കിന്റെ യാതൊരു കലർപ്പുമില്ലാതെ) ഋജുമനസ്കരായ നിലയില്അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യാൻ വേണ്ടിയല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല...
(അൽ ബയ്യിന: 5) അല്ലാഹു പറഞ്ഞു:

﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ60

നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്എന്നോട് പ്രാര്ത്ഥിക്കൂ. ഞാന്നിങ്ങള്ക്ക് ഉത്തരം നല്കാം. എന്നോടുള്ള ആരാധനയിൽ നിന്ന് അഹങ്കാരം നടിക്കുന്നവരാരോ അവര്വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്പ്രവേശിക്കുന്നതാണ്‌; തീര്ച്ച. (ഗാഫിർ: 60) അല്ലാഹു പറയുന്നു:

﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ...

നിന്നോട് ന്റെ ദാസന്മാര്എന്നെപ്പറ്റി ചോദിച്ചാല്ഞാന്‍ (അവര്ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്ത്ഥിക്കുന്നവന്എന്നെ വിളിച്ച് പ്രാര്ത്ഥിച്ചാല്ഞാന് പ്രാര്ത്ഥനയ്ക്ക് ഉത്തരം നല്കുന്നതാണ്‌... (ബഖറ: 186)

അല്ലാഹു ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണെന്നും, അക്കാര്യം ഖണ്ഡിതമായി ഖുർആനിക വചനങ്ങളിലൂടെയും നബിയുടെ -- വാക്കുകളിലൂടെയും ന്റെ അടിമകളോട് കൽപ്പിച്ചിരിക്കുന്നു എന്നും ആയത്തുകളിലൂടെ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.

അതോടൊപ്പം പ്രാർത്ഥനയും ദുആയും മഹത്തരമായ ഇബാദത്താണെന്നും, അവ അല്ലാഹുവിന് നൽകുന്നതിൽ നിന്ന് ആരെങ്കിലും അഹങ്കാരം നടിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണെന്നും, ന്റെ അടിമകളോട് തന്നെ മാത്രം വിളിച്ചു പ്രാർത്ഥിക്കാനാണ് അവൻ കൽപ്പിച്ചിട്ടുള്ളത് എന്നും, അല്ലാഹു അവരുടെ പ്രാർത്ഥനകൾ ഉടനടി കേൾക്കുന്ന വിധത്തിൽ അവരോട് സമീപസ്ഥനാണെന്നും, അതിനാൽ സർവ്വ സൃഷ്ടികളും നിർബന്ധമായും അല്ലാഹുവിനെ മാത്രമേ ദുആ ചെയ്യാവൂ എന്നും, അല്ലാഹു അവരെ സൃഷ്ടിച്ചതിന്റെ പിന്നിലെ ക്ഷ്യമായ ഇബാദത്തിന്റെ ഇനങ്ങളിലൊന്നാണ് ദുആയും പ്രാർത്ഥനയുമെന്നുമെല്ലാം ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം.

﴿قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ162 لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ163

പറയുക: തീര്ച്ചയായും ന്റെ നിസ്കാരവും, ന്റെ ബലികര്മ്മങ്ങളും, ന്റെ ജീവിതവും, ന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്കല്പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പ്പെടുന്നവരിൽ ഞാന്ഒന്നാമനാണ്.‌ (അൻആം: 162,163)

ന്റെ നിസ്കാരവും ബലികർമ്മങ്ങളും ജീവിതവും മരണവും ലോകങ്ങളുടെ റബ്ബായ അല്ലാഹുവിന് മാത്രമാണെന്നും, അവനിൽ യാതൊരാളെയും ഞാൻ പങ്കുചേർക്കുകയില്ലെന്നും ജനങ്ങളെ അറിയിക്കാനാണ് നബിയോട് --  അല്ലാഹു ആയത്തിലൂടെ കൽപ്പിച്ചിരിക്കുന്നത്. അല്ലാഹുവല്ലാത്ത ഒരാൾക്ക് ആരെങ്കിലും ബലിയർപ്പിക്കുകയോ അല്ലാഹുവല്ലാത്ത ഒരാൾക്ക് വേണ്ടി ആരെങ്കിലും നിസ്കരിക്കുകയോ ചെയ്താൽ അവർ അല്ലാഹുവിൽ പങ്കുചേർക്കുകയും ശിർക്കിൽ അകപ്പെടുകയും ചെയ്തിരിക്കുന്നു എന്നും പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാക്കാം. കാരണം നിസ്കാരത്തോടൊപ്പമാണ് അല്ലാഹു ബലികർമ്മം എണ്ണിപ്പറഞ്ഞത്. അവ രണ്ടും അല്ലാഹുവിന് മാത്രമേ നൽകാവൂ എന്നും, അവയിൽ അല്ലാഹുവിന് യാതൊരു പങ്കാളികളെയും നിശ്ചയിക്കരുത് എന്നും ഉടൻ തന്നെ അല്ലാഹു ഓർമ്മപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

അതിനാൽ ആരെങ്കിലും അല്ലാഹുവല്ലാത്ത ആർക്കെങ്കിലും -അത് ജിന്നോ മലക്കോ മരിച്ചവരോ മറ്റാരെങ്കിലുമോ ആകട്ടെ; അവർക്കു വേണ്ടി- ബലിയർപ്പിക്കുകയും, അതിലൂടെ അവരിലേക്ക് സാമീപ്യം തേടുകയും ചെയ്താൽ അവൻ അല്ലാഹുവല്ലാത്തവർക്ക് വേണ്ടി നിസ്കരിച്ച ഒരാളെ പോലെ തന്നെയാണ്. നബി -- പറഞ്ഞതായി ഹദീഥിൽ സ്ഥിരപ്പെട്ട കാര്യം കൂടെ ഇതിനോടൊപ്പം ചേർത്തു വായിക്കുക. അവിടുന്ന് പറഞ്ഞു:

«لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ».

അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ബലിയർപ്പിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു. ഇമാം അഹ്മദിന്റെ മുസ്നദിലെ ഹദീസിൽ ത്വാരിഖ് ബ്നു ശിഹാബ് -- നിവേദനം: നബി -- പറഞ്ഞു:

«مرَّ رَجُلَانِ عَلَى قَومٍ لَهُم صَنَمٌ لَا يَجُوزُهُ أَحَدٌ حَتَّى يُقرِّبَ لَهُ شَيئًا فَقَالُوا لِأَحَدِهِمَا: قَرِّبْ. قَالَ: لَيسَ عِندِي شَيءٌ أَقَرِّبُهُ قَالُوا: قَرِّبْ وَلَوْ ذَبَابًا فَقَرَّبَ ذُبَابًا فَخَلُّوا سَبِيلَهُ فَدَخَلَ النَّارَ وَقَالُوا لِلآخَرِ: قَرِّبْ. قَالَ: مَا كُنْتُ لِأُقَرِّبَ لِأَحَدٍ شَيْئًا دُونَ اللَّهِ جَلَّ جَلَالُهُ فَضَرَبُوا عُنُقَه فَدَخَلَ الجَنَّةَ».

രണ്ടു പേർ ഒരു നാട്ടിലൂടെ യാത്ര ചെയ്തു; നാട്ടുകാർക്ക് ഒരു വിഗ്രഹമുണ്ടായിരുന്നു. ഒരാളും വിഗ്രഹത്തിന് എന്തെങ്കിലും ബലിയർപ്പിക്കാതെ പ്രദേശത്തിലൂടെ സഞ്ചരിക്കാൻ അവർ സമ്മതിക്കുമായിരുന്നില്ല. അവർ രണ്ടു പേരിൽ ഒരാളോട് പറഞ്ഞു: നീ ബലിയർപ്പിക്കുക. അദ്ദേഹം പറഞ്ഞു: ന്റെ പക്കൽ ലിയർപ്പിക്കാൻ യാതൊന്നുമില്ല. അപ്പോൾ അവർ പറഞ്ഞു: നീ ഒരു ഈച്ചയെ എങ്കിലും ബലിയർപ്പിക്കുക.

അങ്ങനെ അയാൾ ഒരു ഈച്ചയെ ബലിയർപ്പിക്കുകയും, അവർ അയാളെ വെറുതെ വിടുകയും ചെയ്തു; മനുഷ്യൻ (അക്കാരണത്താൽ) നരകത്തിൽ പ്രവേശിക്കുകയും ചെയ്തു. രണ്ടാമത്തെയാളോട് നാട്ടുകാർ പറഞ്ഞു: നീ ബലി നൽകുക. അയാൾ പറഞ്ഞു: അല്ലാഹുവിന് പുറമെയുള്ള യാതൊന്നിനും ഞാൻ ഒരിക്കലും ബലി നൽകുന്നതല്ല. അവർ അയാളുടെ കഴുത്ത് ഛേദിച്ചു കളഞ്ഞു; മനുഷ്യൻ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്തു.

കേവലം ഒരു ഈച്ചയെയോ മറ്റോ വിഗ്രഹത്തിന് ബലിയർപ്പിച്ചവൻ പോലും മുശ്രിക്കാവുകയും നരകപ്രവേശനത്തിന് അർഹനാവുകയും ചെയ്യുന്നുണ്ടെ ങ്കിൽ ജിന്നുകളെയും മലക്കുകളെയും ഔലിയാക്കളെയും വിളിച്ചു പ്രാർത്ഥിക്കുകയും അവരോട് സഹായതേട്ടം നടത്തുകയും അവർക്കായി നേർച്ച നേരുകയും ബലിയർപ്പിക്കുകയും അവരോട് സാമീപ്യം തേടുകയും ചെയ്യുന്നവന്റെ കാര്യം എത്ര ഗുരുതരമായിരിക്കും?! അതിലൂടെ ന്റെ സമ്പാദ്യം സംരക്ഷിക്കാനും രോഗം സുഖപ്പെടാനും ന്റെ വാഹനവും കൃഷിയും നല്ലനിലയിൽ മുന്നോട്ടുപോകാനുമെല്ലാം ഉദ്ദേശിക്കുന്നവന്റെ കാര്യം എന്തായിരിക്കും?! ജിന്നുകളുടെ ഉപദ്രവം ഭയന്നു കൊണ്ടോ മറ്റോ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരുടെ സ്ഥിതി എന്തായിരിക്കും?! സംശയം വേണ്ട; ഇത്തരം പ്രവർത്തനങ്ങളിലും സമാനമായ മറ്റു കാര്യങ്ങളിലും അകപ്പെട്ടവൻ -മേൽ പറഞ്ഞ ഹദീഥിൽ ഈച്ചയെ ബലിയർപ്പിച്ചവൻ നരകപ്രവേശനത്തിന് അർഹനാവുകയും മുശ്രിക്കായി ഗണിക്കപ്പെടുകയും ചെയ്തതിനേക്കാൾ- അതിന് അർഹതയുള്ളവനാണ്.

വിഷയത്തിൽ വന്ന മറ്റൊരു ആയത്ത് ഇപ്രകാരമാണ്:

﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3

തീര്ച്ചയായും നിനക്ക് നാം ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്ദീൻ അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ മാത്രം നീ ആരാധിക്കുക. അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്ക്ക് കൂടുതല്അടുപ്പമുണ്ടാക്കിത്തരാന്വേണ്ടി മാത്രമാകുന്നു ഞങ്ങള്അവരെ ആരാധിക്കുന്നത്‌.' അവര്ഏതൊരു കാര്യത്തില്ഭിന്നത പുലര്ത്തുന്നുവോ അതില്അല്ലാഹു അവര്ക്കിടയില്വിധികല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച. (സുമർ: 1-3) അല്ലാഹു പറയുന്നു:

﴿وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ18

അല്ലാഹുവിന് പുറമെ, അവര്ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്ഞങ്ങള്ക്കുള്ള ശുപാര്ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്പങ്കുചേര്ക്കുന്നതില്നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. (യൂനുസ്: 18)

രണ്ട് ആയത്തുകളിലും ബഹുദൈവാരാധകരായ മുശ്രിക്കുകൾ അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളെ തങ്ങളുടെ രക്ഷാധികാരികളായി സ്വീകരിച്ചുവെന്നും, അല്ലാഹുവിനോടൊപ്പം അവരെ ഭയപ്പെട്ടു കൊണ്ടും അവരിൽ പ്രതീക്ഷ വെച്ചു കൊണ്ടും, അവർക്ക് നേർച്ച നേരുകയും അവരോട് പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട് അവരെ ആരാധിച്ചുവെന്നും അല്ലാഹു വ്യക്തമായി അറിയിക്കുന്നു. ഇതെല്ലാം ചെയ്യുമ്പോൾ അവർ വാദിച്ചു കൊണ്ടിരുന്നത് രക്ഷാധികാരികൾ തങ്ങളെ ആരാധിച്ചവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും അല്ലാഹുവിങ്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യുമെന്നുമായിരുന്നു. പക്ഷേ, അവരുടെ അവകാശവാദം കളവാണെന്നും, അവരുടെ വാദം നിരർത്ഥകമാണെന്നും, അവർ കളവു പറയുന്നവരും അല്ലാഹുവിൽ പങ്കുചേർത്ത മുശ്രിക്കുകളുമാണെന്നും, അവരുടെ പങ്കുചേർക്കലുകളിൽ നിന്ന് അല്ലാഹു പരിശുദ്ധനാണെന്നും വചനങ്ങളിലൂടെ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. തിനാലാണ് അവൻ ഇപ്രകാരം പറഞ്ഞത്:

﴿...سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ

...അവന്എത്രയോ പരിശുദ്ധന്‍. അവര്പങ്കുചേര്ക്കുന്നതിൽ നിന്നെല്ലാം അവന്ഉന്നതനായിരിക്കുന്നു. (നഹ്ൽ: 1) ചുരുക്കത്തിൽ അല്ലാഹുവിന് പുറമെ ഒരാൾ ഏതെങ്കിലും മലക്കിനെയോ നബിയെയോ ജിന്നിനെയോ മരത്തെയോ കല്ലിനെയോ വിളിച്ചു പ്രാർത്ഥിക്കുകയും അവർക്ക് നേർച്ച നേർന്നു കൊണ്ടും ബലിയർപ്പിച്ചു കൊണ്ടും അവരിലേക്ക് സാമീപ്യം തേടുകയും, അവരുടെ ശുപാർശ പ്രതീക്ഷിക്കുകയും, അല്ലാഹുവിങ്കൽ ഇവർ തങ്ങളെ അടുപ്പിക്കുമെന്ന് ധരിക്കുകയും, തങ്ങളുടെ രോഗം ഇവർ സുഖപ്പെടുത്തുമെന്നോ സമ്പത്ത് സംരക്ഷിക്കുമെന്നോ വിദൂരത്തുള്ളവരെ കാത്തുരക്ഷിക്കുമെന്നോ മറ്റോ വിശ്വസിച്ചാൽ അയാൾ ഗുരുതരമായ ശിർക്കിൽ തന്നെയാണ് അകപ്പെട്ടിട്ടുള്ളത്. അല്ലാഹു അത്തരക്കാരെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്:

﴿إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا48

തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്ഉദ്ദേശിക്കുന്നവര്ക്ക് അവന്പൊറുത്തുകൊടുക്കുന്നതാണ്‌. ആര്അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന്തീര്ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌. (നിസാഅ്: 48) അല്ലാഹു പറയുന്നു:

﴿...إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ72

അല്ലാഹുവോട് വല്ലവനും പങ്കുചേര്ക്കുന്ന പക്ഷം തീര്ച്ചയായും അല്ലാഹു അവന് സ്വര്ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്ക്ക് സഹായികളായി ആരും തന്നെയില്ല. (മാഇദ: 72)

തൗഹീദും ഇഖ്ലാസും ജീവിതത്തിൽ പുലർത്തിയവർക്ക് മാത്രമേ അന്ത്യനാളിൽ ശഫാഅത്ത് ലഭിക്കുകയുള്ളൂ. ശിർക്കിന്റെയും ബഹുദൈവാരാധനയുടെയും ആളുകൾക്ക് അത് ലഭിക്കുന്നതല്ല. 'ആർക്കാണ് അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യമുണ്ടായിരിക്കുക?' എന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -- നൽകിയ മറുപടിയിൽ ഇക്കാര്യം ഉണർത്തിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

«مَنْ قَالَ: لَا إِلَهَ إِلَّا اللَّهُ خَالِصًا مِنْ قَلْبِهِ».

ആരാണോ ഹൃദയത്തിൽ (ശിർക്കിന്റെ) യാതൊരു കലർപ്പുമില്ലാതെ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞവൻ (അവനാണ് സൗഭാഗ്യവാൻ). നബി -- പറഞ്ഞു:

«لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍ دَعْوَتَهُ وَإِنِّي اخْتَـبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَومَ القِيَامَةِ فَهِيَ نَائِلَةٌ إِنْ شَاءَ اللَّهِ مَن مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللَّهِ شَيْئًا».

എല്ലാ നബിമാർക്കും ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥനയുണ്ട്; എല്ലാ നബിമാരും തങ്ങളുടെ പ്രാർത്ഥന (ഇഹലോകത്തു വെച്ച്) നിർവ്വഹിച്ചു കഴിഞ്ഞു. ഞാൻ ന്റെ പ്രാർത്ഥന ന്റെ ഉമ്മത്തിനായി, അന്ത്യനാളിലേക്ക് കരുതിവെച്ചിരിക്കുന്നു. ന്റെ ഉമ്മത്തിൽ നിന്ന് അല്ലാഹുവോട് യാതൊന്നിനെയും പങ്കുചേർക്കാതെ മരണപ്പെടുന്നവർക്ക് അത് -ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ)- ലഭിക്കുന്നതാണ്.

ആദ്യകാല മുശ്രിക്കുകൾ അല്ലാഹു തന്നെയാണ് അവരുടെ സ്രഷ്ടാവും രക്ഷകനും ഉപജീവന ദാതാവും എന്നും വിശ്വസിച്ചിരുന്നുവെങ്കിലും, അവർ നബിമാരെയും ഔലിയാക്കളെയും മലക്കുകളെയും മരങ്ങളെയും കല്ലുകളെയും മറ്റുമെല്ലാം തങ്ങളുടെ ആശ്രയമായി സ്വീകരിച്ചിരുന്നു. ഇവരെല്ലാം തങ്ങൾക്ക് വേണ്ടി അല്ലാഹുവിങ്കൽ ശുപാർശ പറയുകയും, അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയോടെയായിരുന്നു ഇതെല്ലാം അവർ ചെയ്തിരുന്നത് എന്ന് മുൻപ് നൽകിയ ആയത്തുകളിൽ നിന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്.

എന്നാൽ അല്ലാഹു ന്യായങ്ങളൊന്നും അവരിൽ നിന്ന് സ്വീകരിച്ചില്ല. മറിച്ച് ന്റെ ഗ്രന്ഥത്തിലൂടെ അവരുടെ തെറ്റ് തിരുത്തുകയും, അവർ മുശ്രിക്കുകളും (ബഹുദൈവാരാധകർ) കാഫിറുകളും (നിഷേധികളും) ആണെന്ന് വ്യക്തമാക്കുകയുമാണ് അവൻ ചെയ്തത്. തങ്ങളുടെ ആരാധ്യവസ്തുക്കൾ അല്ലാഹുവിങ്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്നും, അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്നുമുള്ള അവരുടെ അവകാശവാദം കളവാണെന്ന് അവൻ അറിയിക്കുകയും ചെയ്തു.

നബിയും --  അവരുടെ ന്യായം അവരിൽ നിന്ന് സ്വീകരിച്ചില്ല. മറിച്ച്, അവിടുന്ന് ബഹുദൈവാരാധന കാരണത്താൽ അക്കൂട്ടരോട് യുദ്ധം ചെയ്യുകയും, അവർ അല്ലാഹുവിന് മാത്രം ഇബാദത്തുകളും ആരാധനകളും നിഷ്കകളങ്കമാക്കുന്നത് വരെ അത് തുടരുകയുമാണ് ചെയ്തത്. അല്ലാഹുവിന്റെ വചനം പ്രാവർത്തികമാക്കുകയായിരുന്നു അവിടുന്ന് ഇതിലൂടെ.

﴿وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ...

(അല്ലാഹുവിൽ പങ്കുചേർക്കുക പോലുള്ള) കുഴപ്പം ഇല്ലാതാവുകയും, ദീൻ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക... (ബഖറ: 193) അല്ലാഹുവിന്റെ റസൂൽ -- പറഞ്ഞിരിക്കുന്നു:

«أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إِلهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَيُقِيمُوا الصَّلَاةَ وَيُؤتُوا الزَّكَاةَ فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُم وَأَمْوَالَهُمْ إِلَّا بِحَقِّ الإِسْلَامِ وَحِسَابُهُم عَلَى اللَّهِ».

അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -- അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും, നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാൻ എന്നോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. അക്കാര്യം അവർ പ്രവർത്തിച്ചാൽ അവരുടെ രക്തവും സമ്പാദ്യവും എന്നിൽ നിന്ന് അവർ സുരക്ഷിതമാക്കിയിരിക്കുന്നു. സ്‌ലാമിന്റെ അവകാശം ഒഴിച്ചുള്ള കാര്യങ്ങളിലാണിത്. അവരുടെ വിചാരണ അല്ലാഹുവിങ്കലായിരിക്കും. അവിടുത്തെ -- വചനത്തിന്റെ സാരം:

«حَتَّى يَشْهَدُوا أَن لَا إِلهَ إِلَّا اللَّهُ»

അവർ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിക്കുന്നതുവരെ... ആരാധനകൾ സർവ്വതും അവർ അല്ലാഹുവിന് മാത്രമായി നിഷ്കളങ്കമാക്കുകയും, അവനല്ലാത്ത ഒരാളെയും ആരാധിക്കാതിരിക്കുകയും ചെയ്യുന്നത് വരെ എന്നാണ്.

ബഹുദൈവാരാധകർ ജിന്നുകളെ ഭയപ്പെടുകയും അവരോട് അഭയം തേടുകയും ചെയ്തിരുന്നു. വിഷയത്തിൽ അല്ലാഹു അവന്റെ അവതരിപ്പിച്ച വചനം ഇപ്രകാരമാണ്:

﴿وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا6

മനുഷ്യരില്പെട്ട ചില വ്യക്തികള്ജിന്നുകളില്പെട്ട ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്ക്ക് (ജിന്നുകള്ക്ക്‌) ഗര്വ്വ് വര്ദ്ധിപ്പിച്ചു. (ജിന്ന്: 6) ആയത്തിന്റെ വിശദീകരണത്തിൽ ഖുർആൻ വ്യാഖ്യാതാക്കളായ മുഫസ്സിറുകൾ രേഖപ്പെടുത്തുന്നു:

﴿...فَزَادُوهُمْ رَهَقًا

...അങ്ങനെ അതവര്ക്ക് (ജിന്നുകള്ക്ക്‌) ഗര്വ്വ് വര്ദ്ധിപ്പിച്ചു. എന്നതിന്റെ ഉദ്ദേശ്യം: അവർക്ക് പേടിയും ആകുലതയും അധികരിപ്പിച്ചു എന്നാണ്. കാരണം മനുഷ്യർ തങ്ങളോട് രക്ഷ തേടുന്നത് കണ്ടപ്പോൾ ജിന്നുകൾ അഹങ്കരിക്കുകയും ഗർവ്വുള്ളവരാവുകയും ചെയ്തു. അതോടെ അവർ മനുഷ്യരെ കൂടുതൽ ഭയപ്പെടുത്താനും അവരെ ഭീതിയിലാഴ്ത്താനും ആരംഭിച്ചു; കാരണം അതിലൂടെ മനുഷ്യർ തങ്ങളെ ആരാധിക്കുന്നതും തങ്ങളിലേക്ക് അഭയം തേടുന്നതും അധികരിപ്പിക്കും എന്ന് അവർ മനസ്സിലാക്കി.

ജിന്നുകളോട് സഹായം തേടിയിരുന്ന ബഹുദൈവാരാധകരുടെ രീതി തുടച്ചു നീക്കിക്കൊണ്ട്, അല്ലാഹുവിനോട് രക്ഷ തേടാനും അവന്റെ പരിപൂർണ്ണമായ വചനങ്ങൾ മുൻനിർത്തി കൊണ്ട് തിന്മകളിൽ നിന്ന് അഭയം തേടാനുമാണ് അല്ലാഹു മുസ്‌ലിംകളോട് കൽപ്പിച്ചിട്ടുള്ളത്. ഇക്കാര്യം വിവരിക്കുന്ന ഒരു ആയത്ത് നോക്കൂ:

﴿وَإِمَّا يَنْزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ سَمِيعٌ عَلِيمٌ200

പിശാചില്നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്ച്ചയായും അവന്എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാണ്‌. (അഅ്റാഫ്: 200) അല്ലാഹു പറയുന്നു:

﴿قُلْ أَعُوذُ بِرَبِّ الْفَلَقِ1

പറയുക: പുലരിയുടെ റബ്ബിനോട് ഞാന്ശരണം തേടുന്നു. നബി -- പറഞ്ഞു:

«مَنْ نَزَلَ مَنْزِلًا فَقَالَ: (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ) لَم يَضُرَّهُ شَيءٌ حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ».

ആരെങ്കിലും ഒരു സ്ഥലത്ത് (യാത്രക്കിടയിലോ മറ്റോ) ഇറങ്ങുകയും (അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ തേടുന്നു) എന്ന് പറയുകയും ചെയ്താൽ, സ്ഥലത്ത് നിന്ന് അവൻ പോകുന്നതുവരെ യാതൊരു കാര്യവും അവനെ ഉപദ്രവിക്കുകയില്ല.

ഉപരിസൂചിത ആയത്തുകളിൽ നിന്നും ഹദീഥുകളിൽ നിന്നും നരകത്തിൽ നിന്ന് രക്ഷ ആഗ്രഹിക്കുകയും ന്റെ ദീൻ സംരക്ഷിക്കണമെന്നും ശിർക്കിൽ നിന്നും അതിന്റെ സൂക്ഷ്മവും വ്യക്തവുമായ എല്ലാ ഇനങ്ങളിൽ നിന്നും സുരക്ഷിതനാകണമെന്നും ഉദ്ദേശിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്ന കാര്യമാണ്: മരിച്ചു പോയവരോ മലക്കുകളോ ജിന്നുകളോ ആയിട്ടുള്ള സൃഷ്ടികളിൽ ആശ്രയം തേടുന്നതും അവരോട് ദുആ ചെയ്യുകയും രക്ഷ തേടുകയും ചെയ്യുന്നതുമെല്ലാം ജാഹിലിയ്യഃ കാലഘട്ടത്തിലെ ബഹുദൈവാരാധകരുടെ മാർഗമായിരുന്നു എന്നത്. അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കിന്റെ ഏറ്റവും വികൃതമായ രൂപങ്ങളിലൊന്നാണത്. അത് നിർബന്ധമായും ഉപേക്ഷിക്കുകയും, ജീവിതത്തിൽ അത്തരം പ്രവർത്തികൾ സംഭവിച്ചു പോകുന്നത് കരുതിയിരിക്കുകയും, തിന്മയിൽ നിന്ന് അകന്നു നിൽക്കാൻ പരസ്പരം ഉപദേശിക്കുകയും, അത് ചെയ്യുന്നവരെ തിരുത്തുകയും ചെയ്യുക എന്നത് ഓരോ മുസ്ലിമിന്റെയും നിർബന്ധബാധ്യതയാണ്.

ജനങ്ങളുടെ കൂട്ടത്തിൽ ഇത്തരം ബഹുദൈവാരാധനാപരമായ ശിർക്കൻ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ് എന്ന് അറിയപ്പെട്ടവരെ വിവാഹം കഴിക്കുന്നതും അവർ അറുത്തത് ഭക്ഷിക്കുന്നതും അവർക്ക് വേണ്ടി ജനാസഃ നിസ്കരിക്കുന്നതും അവരുടെ പിറകിൽ നിസ്കാരത്തിൽ പിന്തുടരുന്നതും അനുവദനീയമല്ല. അവർ തിന്മയിൽ നിന്ന് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും, തങ്ങളുടെ പ്രാർത്ഥനകളും ഇബാദത്തുകളും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുകയും ചെയ്യുന്നത് വരെ പറഞ്ഞതിൽ യാതൊരു മാറ്റവുമില്ല. പ്രാർത്ഥനയാകട്ടെ, അത് തന്നെയാണ് ആരാധന; അല്ലെങ്കിൽ അതാണ് ആരാധനയുടെയും ഇബാദത്തിന്റെയും മജ്ജ. നബി -- പറഞ്ഞതു പോലെ:

«الدُّعَاءُ هُوَ العِبَادَةُ».

പ്രാർത്ഥന, അത് തന്നെയാണ് ആരാധന. ഹദീഥിന്റെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം:

«الدُّعَاءُ مُخُّ العِبَادَةِ».

പ്രാർത്ഥനയാണ് ആരാധനയുടെ മജ്ജ. ബഹുദൈവാരാധകരെ വിവാഹം കഴിക്കുന്നത് നിഷിദ്ധമാണെന്ന് അല്ലാഹു ഖുർആനിൽ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

﴿وَلَا تَنْكِحُوا الْمُشْرِكَاتِ حَتَّى يُؤْمِنَّ وَلَأَمَةٌ مُؤْمِنَةٌ خَيْرٌ مِنْ مُشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلَا تُنْكِحُوا الْمُشْرِكِينَ حَتَّى يُؤْمِنُوا وَلَعَبْدٌ مُؤْمِنٌ خَيْرٌ مِنْ مُشْرِكٍ وَلَوْ أَعْجَبَكُمْ أُولَئِكَ يَدْعُونَ إِلَى النَّارِ وَاللَّهُ يَدْعُو إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ221

ബഹുദൈവവിശ്വാസിനികളെ - അവര്വിശ്വസിക്കുന്നത് വരെ നിങ്ങള്വിവാഹം കഴിക്കരുത്‌. ഈമാനുള്ള ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്നല്ലത്‌. അവള്നിങ്ങള്ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്ക്ക് അവര്വിശ്വസിക്കുന്നത് വരെ നിങ്ങള്വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്‌. ഈമാനുള്ള ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്നല്ലത്‌. അവന്നിങ്ങള്ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്നരകത്തിലേക്കാണ് ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്ശ്രദ്ധിച്ച് മനസ്സിലാക്കുവാന്വേണ്ടി ന്റെ തെളിവുകള്അവര്ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.} (ബഖറ: 221)

ബഹുദൈവാരാധകരായ സ്ത്രീകളെ വിവാഹം കഴിക്കുന്നതിൽ നിന്ന് അല്ലാഹു മുസ്‌ലിംകളെ വിലക്കിയിരിക്കുന്നു. വിഗ്രഹങ്ങളെയും ജിന്നുകളെയും മലക്കുകളെയും മറ്റുമെല്ലാം ആരാധിക്കുന്നവർ പറഞ്ഞതിന്റെ പരിധിയിൽ ഉൾപ്പെടും. അവർ അല്ലാഹുവിന് മാത്രം ഇബാദത്തുകൾ നൽകിക്കൊണ്ട് അവനിൽ യഥാരൂപത്തിൽ വിശ്വസിക്കുകയും, നബി -- കൊണ്ടുവന്ന ദീനിനെ സത്യപ്പെടുത്തുകയും, അവിടുത്തെ മാർഗം പിൻപറ്റുകയും ചെയ്യുന്നത് വരെ വിധിയിൽ മാറ്റമില്ല. ഇതേ പ്രകാരം, മുസ്‌ലിംകളായ സ്ത്രീകളെ ബഹുദൈവാരാധകരായ പുരുഷന്മാർക്ക് വിവാഹം ചെയ്തു കൊടുക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. അവർ അല്ലാഹുവിന് മാത്രം ആരാധനകൾ നിഷ്കളങ്കമാക്കുകയും, നബിയെ --  സത്യപ്പെടുത്തുകയും അവിടുത്തെ മാർഗം പിൻപറ്റുകയും ചെയ്യുന്നത് വരെ പ്രസ്തുത വിധിയിൽ മാറ്റമില്ല.

സ്വതന്ത്രയായ ഒരു ബഹുദൈവാരാധകയേക്കാൾ
(മുശ്രികഃ) നല്ലത് അടിമയായ ഒരു വിശ്വാസിനിയാണെന്ന് (മുഅ്മിനഃ) അല്ലാഹു അറിയിക്കുന്നു; അവളെ കാണാൻ ഭംഗിയും സൗന്ദര്യവുമുണ്ടെങ്കിലും, അവളുടെ സംസാരം കേൾക്കാൻ ഇമ്പമുള്ളതാണെങ്കിലും. ഇതേ പ്രകാരം, സ്വതന്ത്രനായ ഒരു ബഹുദൈവാരാധകനേക്കാൾ (മുശ്രിക്ക്) നല്ലത് അടിമയായ ഒരു വിശ്വാസിയാണെന്നും (മുഅ്മിൻ) അല്ലാഹു അറിയിച്ചിരിക്കുന്നു; അയാളെ കാണാൻ ആകാരസൗന്ദര്യമുണ്ടെങ്കിലും അവന്റെ സംസാരവും ധൈര്യവും ആകർഷകമാണെങ്കിലും. ശേഷം, ഇപ്രകാരം മുഅ്മിനിന് മുശ്രിക്കിനേക്കാൾ ശ്രേഷ്ഠത കൽപ്പിക്കാനുള്ള കാരണം എന്താണെന്നും അല്ലാഹു വിവരിച്ചിരിക്കുന്നു:

﴿...أُولَئِكَ يَدْعُونَ إِلَى النَّارِ...

...അക്കൂട്ടര്നരകത്തിലേക്കാണ് ക്ഷണിക്കുന്നത്‌... (ബഖറ: 221) ബഹുദൈവാരാധകരായ പുരുഷന്മാരും സ്ത്രീകളും അവരുടെ വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ചര്യകളിലൂടെയും സ്വഭാവങ്ങളിലൂടെയും നരകത്തിലേക്കാണ് നയിക്കുന്നത് എന്നർത്ഥം. എന്നാൽ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചവരായ പുരുഷന്മാരും സ്ത്രീകളും അവരുടെ സ്വഭാവങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ചര്യകളിലൂടെയും സ്വർഗത്തിലേക്ക് നയിക്കുന്നവരാണ്. എന്നിരിക്കെ, എങ്ങനെ ഇവരും അവരും ഒരു പോലെയാകും?!

ബഹുദൈവാരാധകർക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കുന്നതിന്റെ വിധിയും അല്ലാഹു ഖുർആനിലൂടെ വിവരിച്ചിട്ടുണ്ട്; കപടവിശ്വാസികളായ മുനാഫിഖുകളെ കുറിച്ച് അല്ലാഹു പറഞ്ഞത് നോക്കൂ:

﴿وَلَا تُصَلِّ عَلَى أَحَدٍ مِنْهُمْ مَاتَ أَبَدًا وَلَا تَقُمْ عَلَى قَبْرِهِ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ84

അവരുടെ കൂട്ടത്തില്നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നിസ്കരിക്കരുത്‌. അവന്റെ ഖബ്റിന്നരികില്നില്ക്കുകയും ചെയ്യരുത്‌. തീര്ച്ചയായും അവര്അല്ലാഹുവിലും അവന്റെ റസൂലിലും അവിശ്വസിക്കുകയും, ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു. (തൗബ: 84)

മുനാഫിഖിനും കാഫിറിനും വേണ്ടി നിസ്കരിക്കരുത് എന്നാണ് ആയത്തിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നത്. കാരണം അവർ അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിഷേധിച്ചിരിക്കുന്നു. അവർക്ക് വേണ്ടി ജനാസഃ നിസ്കരിക്കരുത് എന്നത് പോലെത്തന്നെ, അവരുടെ പിറകിൽ പിന്തുടർന്ന് കൊണ്ട് നിസ്കരിക്കാനും പാടില്ല. അവരെ മുസ്‌ലിംകളുടെ (നിസ്കാരത്തിലെയും മറ്റും) ഇമാമുമാരായി നിശ്ചയിക്കുക എന്നതും പാടില്ല. അതിനും കാരണം അവരുടെ കുഫ്റും (നിഷേധവും) വിശ്വസ്തതയില്ലായ്മയുമാണ്. അവർക്കും മുസ്‌ലിംകൾക്കും ഇടയിൽ നിലകൊള്ളുന്ന ശക്തമായ ശത്രുതയും, അവർ ശിർക്കിന്റെയും കുഫ്റിന്റെയും ആളുകളാണ് എന്നതിനാൽ അവരുടെ നിസ്കാരവും ഇബാദത്തും സാധുവാകുകയോ സ്വീകാര്യമാവുകയോ ചെയ്യില്ല എന്നതും അതോടൊപ്പമുള്ള കാരണങ്ങളാണ്. അല്ലാഹു അവസ്ഥയിൽ നിന്ന് നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

ബഹുദൈവാരാധകരായ മുശ്രിക്കുകൾ അറുത്തത് ഭക്ഷിക്കുക എന്നതിന്റെ വിധിയും -ശവങ്ങൾ ഭക്ഷിക്കുന്നതിന്റെ വിധി വിവരിക്കവെ- അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്:

﴿وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَى أَوْلِيَائِهِمْ لِيُجَادِلُوكُمْ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ121

അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്നിന്ന് നിങ്ങള്തിന്നരുത്‌. തീര്ച്ചയായും അത് അധര്മ്മമാണ്‌. നിങ്ങളോട് തര്ക്കിക്കുവാന്വേണ്ടി പിശാചുക്കള്അവരുടെ മിത്രങ്ങള്ക്ക് തീര്ച്ചയായും ദുര്ബോധനം നല്കിക്കൊണ്ടിരിക്കും.നിങ്ങള്അവരെ അനുസരിക്കുന്ന പക്ഷം തീര്ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്ക്കുന്നവരായിപ്പോകും. (അൻആം: 121)

ആയത്തിൽ ശവങ്ങൾ ഭക്ഷിക്കുന്നതും ബഹുദൈവാരാധകർ അറുത്തത് ഭക്ഷിക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. കാരണം ഇവ രണ്ടും നജിസാണ് (മാലിന്യം). ബഹുദൈവാരാധകർ -അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ടാണ് അറുത്തത് എങ്കിൽ പോലും- അത് നിഷിദ്ധമാണ്. കാരണം മുശ്രിക്ക് ബിസ്മി ചൊല്ലിയാൽ അത് അസാധുവാണ്; അയാൾ ബിസ്മി ഉച്ചരിച്ചതിന് യാതൊരു സ്വാധീനവുമില്ല. ശിർക്ക് എല്ലാ പ്രവർത്തനങ്ങളെയും നിഷ്ഫലമാക്കുകയും അസാധുവാക്കുകയും ചെയ്യുന്നതാണ്. ബലികർമ്മം എന്നതാകട്ടെ, അതൊരു ആരാധനയാണ്. ശിർക്ക് കലർന്നു കഴിഞ്ഞാൽ അത് എല്ലാ ഇബാദത്തുകളെയും നിഷ്ഫലമാക്കും.

മുശ്രിക്ക് ന്റെ ബഹുദൈവാരാധനയിൽ നിന്ന് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി തൗബ ചെയ്യുന്നത് വരെ അതിൽ മാറ്റമില്ല. (യഹൂദ നസ്വാറാക്കളായ) വേദക്കാർ അറുത്ത ഭക്ഷണം മാത്രമാണ് അല്ലാഹു ഭക്ഷിക്കാൻ അനുവാദം നൽകിയിട്ടുള്ളത്; അല്ലാഹു പറഞ്ഞു:

﴿...وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَكُمْ وَطَعَامُكُمْ حِلٌّ لَهُمْ...

...വേദം നല്കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്ക്ക് അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്ക്കും അനുവദനീയമാണ്‌... (മാഇദ: 5) വേദക്കാർ തങ്ങൾ അല്ലാഹുവിൽ നിന്ന് അവതീർണമായ ഒരു മതത്തിലേക്ക് സ്വയം ചേർത്തിപ്പറയുന്നുണ്ട് എന്നതാണ് കാരണം. തങ്ങൾ മൂസായുടെയും -- ഈസായുടെയും -- അനുയായികളാണെന്നും അവർ അവകാശപ്പെടുന്നുണ്ട്; നബിമാരെ തങ്ങൾ പിൻപറ്റുന്നുണ്ട് എന്ന അവരുടെ അവകാശവാദം കളവാണെങ്കിൽ പോലും.

അല്ലാഹു സർവ്വ മനുഷ്യരിലേക്കുമായി മുഹമ്മദ് നബിയെ -- നിയോഗിച്ചതിലൂടെ അവരുടെ മതനിയമങ്ങൾ ദുർബലപ്പെടുത്തിയിരിക്കുന്നു. എന്നാൽ മഹത്തരമായ യുക്തിയാലും അവന് മാത്രം അറിയാവുന്ന രഹസ്യങ്ങളാലും അവരുടെ ഭക്ഷണവും അവരുടെ സ്ത്രീകളെ വിവാഹം കഴിക്കുന്നതും അല്ലാഹു നമുക്ക് അനുവദിച്ചു തന്നിരിക്കുന്നു. പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ വിവരിച്ചിട്ടുണ്ട്. പക്ഷേ വിഗ്രഹങ്ങളെയും മരണപ്പെട്ട നബിമാരെയും ഔലിയാക്കളെയും ആരാധിക്കുന്നവരുടെ കാര്യത്തിൽ ഇളവില്ല. കാരണം അവരുടെ ദീനിന് യാതൊരു അടിത്തറയുമില്ല. അവർക്ക് യാതൊരു ആശയക്കുഴപ്പത്തിനുമുള്ള സാധ്യതയും വകവെച്ചു നൽകുക സാധ്യമല്ല. മറിച്ച്, അവരുടെ ദീൻ അടിസ്ഥാനപരമായി തന്നെ അർത്ഥശൂന്യമാണ്. അതിനാൽ അവർ അറുത്ത മാംസം വങ്ങളുടെ കൂട്ടത്തിലാണ് പരിഗണിക്കപ്പെടുക. അവ ഭക്ഷിക്കുന്നത് അനുവദനീയമല്ല.

ചോദ്യത്തിൽ വന്ന മറ്റൊരു വിഷയം; ഒരാൾ മറ്റൊരാളോട് 'നിന്നെ ജിന്ന് ബാധിക്കട്ടെ' എന്നോ, 'ജിന്ന് പിടികൂടട്ടെ' എന്നോ, 'ശയ്ത്വാൻ നിന്നെ റാഞ്ചട്ടെ' എന്നോ മറ്റോ പറയുന്നതിന്റെ വിധിയാണ്. ഇത് ആക്ഷേപത്തിന്റെയും ചീത്ത പറയലിന്റെയും ഗണത്തിലാണ് ഉൾപ്പെടുക. മുസ്‌ലിംകൾ പരസ്പരം ആക്ഷേപവാക്കുകൾ ചൊരിയുക എന്നത് നിഷിദ്ധമാണെന്നതിനാൽ, പ്രവർത്തിയും അനുവദനീയമല്ല. എന്നാൽ പറഞ്ഞത് ശിർക്കിന്റെ പരിധിയിൽ പെടുന്ന കാര്യമല്ല; എന്നാൽ വാക്കുകൾ പറയുന്ന വ്യക്തിയുടെ മനസ്സിൽ ജിന്നുകൾക്ക് അല്ലാഹുവിന്റെ അനുമതിയോ ഉദ്ദേശ്യമോ ഇല്ലാതെ മനുഷ്യരുടെ കാര്യങ്ങളിൽ ഇടപെടാനും നിയന്ത്രണങ്ങൾ നടത്താനും സാധിക്കുമെന്ന വിശ്വാസമുണ്ടെങ്കിൽ അത് ശിർക്കാകുന്നു.

അതാകട്ടെ, ജിന്നുകളെ കുറിച്ചോ മറ്റേതൊരു സൃഷ്ടിയെ കുറിച്ചോ പറയുന്നതും നിഷിദ്ധം തന്നെ. വിശ്വാസം സ്വീകരിക്കുന്നവൻ സ്‌ലാമിൽ നിന്ന് പുറത്തു പോകുന്നതാണ്. കാരണം അല്ലാഹുവാണ് സർവ്വ കാര്യങ്ങളുടെയും ഉടമസ്ഥൻ. അവനാണ് എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവുള്ളത്. അവനാണ് ഉപകാരവും ഉപദ്രവവും ഉടമപ്പെടുത്തുന്നവൻ. അല്ലാഹുവിന്റെ അനുമതിയോ നിർണ്ണയമോ ഇല്ലാതെ ഒരു കാര്യവും ഒരാൾക്കും ചെയ്യുക സാധ്യമല്ല. മഹത്തായ അടിത്തറ ജനങ്ങൾക്ക് വിവരിച്ചു നൽകാൻ അല്ലാഹു ന്റെ നബിയോട് കൽപ്പിച്ചിട്ടുണ്ട്:

﴿قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ188

(നബിയേ,) പറയുക: ന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്ന്റെ അധീനത്തില്പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്ഞാന്ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. ഒരു ദോഷവും എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌. (അഅ്റാഫ്: 188) സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരും മഹത്വമുള്ളവരുമായ നബിക്ക് -- -അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരമല്ലാതെ- ന്റെ സ്വന്തത്തിന് എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താൻ സാധിക്കില്ലെങ്കിൽ മറ്റുള്ള സൃഷ്ടികളുടെ കാര്യമെന്തായിരിക്കും?! ഇതേ ആശയം അറിയിക്കുന്ന ആയത്തുകൾ വേറെയും ധാരാളമുണ്ട്.

ചോദ്യത്തിൽ വന്ന മറ്റൊരു വിഷയം: മറഞ്ഞ കാര്യങ്ങൾ അറിയാമെന്ന് വാദിക്കുന്ന മന്ത്രവാദികളോടും ജോത്സ്യന്മാരോടും മറ്റും കാര്യങ്ങൾ ചോദിക്കുന്നതിനെ കുറിച്ചാണ്. നിഷിദ്ധമായ ഹറാമുകളിൽ പെട്ട പ്രവൃത്തിയാണത്. അവർ പറയുന്ന കാര്യങ്ങൾ സത്യപ്പെടുത്തുകയും വിശ്വസിക്കുകയും ചെയ്യുക എന്നത് അതിനേക്കാൾ ഗുരുതരമാണ്. അല്ല! കുഫ്റിന്റെയും നിഷേധത്തിന്റെയും ശാഖകളിൽ പെട്ടതാണത്. നബി -- പറഞ്ഞിരിക്കുന്നു:

«مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ يَومًا».

ആരെങ്കിലും ഒരു ജ്യോത്സ്യനെ സമീപിക്കുകയും അവനോട് വല്ല പ്രശ്നത്തിനും പരിഹാരം തേടുകയും ചെയ്താൽ അയാളുടെ നാൽപ്പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല. (മുസ്‌ലിം) മുആവിയതുബ്നുൽ ഹകം അസ്സുലമി (رضي الله عنه) നിവേദനം:

«أَنَّ النَّبيَّ -- نَهَى عَنْ إِتْيَانِ الكُهَّانِ وَسُؤَالِهِم».

നബി -- മാരണക്കാരെയും ജോത്സ്യന്മാരെയും സമീപിക്കുന്നതിൽ നിന്ന് വിലക്കുകയും അവരോട് ചോദിക്കുന്നത് നിരോധിക്കുകയും ചെയ്തിരിക്കുന്നു.

സുനനുകൾ ക്രോഡീകരിച്ച മുഹദ്ദിസുകൾ  നിവേദനം ചെയ്ത ഒരു ഹദീഥിൽ നബി -- പറഞ്ഞിരിക്കുന്നു:

«مَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ --».

ആരെങ്കിലും, ഒരു ജ്യോത്സ്യനെ സമീപിക്കുകയും അയാൾ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ നിശ്ചയം, അയാൾ മുഹമ്മദ് നബിക്ക് (--അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു (കാഫിറായിരിക്കുന്നു.) അർത്ഥത്തിൽ ധാരാളം ഹദീഥുകൾ ഉണ്ട്.

ജോത്സ്യന്മാരിൽ നിന്നും,മാരണക്കാരിൽ നിന്നും, മറ്റു മന്ത്രവാദികളിൽ നിന്നും, ഭാവികാര്യങ്ങൾ അറിയാമെന്ന് വാദിക്കുകയും മുസ്‌ലിംകളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നവരിൽ നിന്നും മുസ്‌ലിംകൾ നിർബന്ധമായും അകലം പാലിക്കണം. ഇതെല്ലാം ചികിത്സയുടെ പേരിലോ മറ്റേതെങ്കിലും പേരിലോ പ്രത്യക്ഷപ്പെടുന്നു എന്നത് അവയെ അംഗീകരിക്കാനുള്ള ന്യായമല്ല. കാരണം നബി -- അക്കാര്യം വിലക്കുകയും അതിൽ നിന്ന് ശക്തമായി താക്കീത് നൽകുകയും ചെയ്തിരിക്കുന്നു.

ചികിത്സയുടെ പേരിൽ ഇന്ന് ചിലർ പടച്ചു വിടുന്ന രീതികളും പറഞ്ഞതിൽ തന്നെയാണ് ഉൾപ്പെടുക; ഉദാഹരണത്തിന് രോഗിയുടെ തലപ്പാവോ തലയിലിടുന്ന തട്ടമോ മറ്റോ മണത്തു കഴിഞ്ഞാൽ ഒരാൾ രോഗിയാണെന്നോ അയാളുടെ രോഗമെന്താണെന്നോ പറയാൻ സാധിക്കുമെന്ന് അവകാശപ്പെടുന്നവർ ഉദാഹരണം. അവർ ധരിക്കുന്ന തലപ്പാവിലോ തട്ടത്തിലോ പറയുന്ന കാര്യങ്ങൾക്കുള്ള യാതൊരു സൂചനയുമുണ്ടാവുകയില്ല. മറിച്ച്, ഇത്തരം രീതികളിലൂടെ സാധാരണക്കാരെ തട്ടിപ്പിൽ പെടുത്താനാണ് ഇവർ ഉദ്ദേശിക്കുന്നത്. ജനങ്ങൾ ഇതെല്ലാം കാണുമ്പോൾ ഇവർ വൈദ്യം അറിയുന്നവരാണെന്നും, രോഗത്തിന്റെ കാരണങ്ങളും ഇനങ്ങളുമെല്ലാം പഠിച്ചവരാണെന്നും തെറ്റിദ്ധരിച്ചേക്കാം.

ചിലപ്പോൾ ഇത്തരക്കാർ ചില മരുന്നുകൾ നൽകുകയും, സാഹചര്യവശാൽ അല്ലാഹുവിന്റെ വിധിയാൽ രോഗിയുടെ അസുഖം മാറുകയും, ഇയാളുടെ മരുന്ന് കൊണ്ടാണ് രോഗം മാറിയതെന്ന് ആളുകൾ ധരിച്ചു പോവുകയും ചെയ്തേക്കാം. ചിലപ്പോൾ ജിന്നുകളുടെയും പിശാചുക്കളുടെയും കാരണം കൊണ്ടായിരിക്കാം രോഗങ്ങൾ ബാധിക്കുന്നത്; തനിക്ക് രോഗചികിത്സ അറിയാമെന്ന് വാദിക്കുന്ന തട്ടിപ്പുകാരുടെ സഹായികളിൽ പെട്ട ജിന്നുകളായിരിക്കും രോഗം വരുത്തി വെച്ചത്. രോഗി ഇയാളുടെ അടുത്ത് വന്നെത്തിയാൽ ചില മറഞ്ഞ കാര്യങ്ങൾ ജിന്നുകൾ അയാൾക്ക് പറഞ്ഞു കൊടുക്കുകയും, അയാൾ തദടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. അതിന് പകരം ജിന്നുകളെ തൃപ്തിപ്പെടുത്താൻ അവർക്ക് വേണ്ട ആരാധനകളും ചടങ്ങുകയും ഇയാൾ നിർവ്വഹിച്ചു കൊടുക്കുകയും ചെയ്യും. ഇതോടെ ജിന്നുകൾ രോഗിയിൽ നിന്ന് മാറിനിൽക്കുകയും, അയാൾക്ക് വരുത്തി വെച്ചു കൊണ്ടിരുന്ന ഉപദ്രവങ്ങൾ നിർത്തി വെക്കുകയും ചെയ്തേക്കാം. പറഞ്ഞതെല്ലാം ജിന്നുകളും പിശാചുക്കളും അവരെ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നവരും ചെയ്തുവരുന്ന കാര്യങ്ങളാണെന്നത് അറിയപ്പെട്ടതാണ്.

ഇത്തരം കാര്യങ്ങളിൽ നിന്നെല്ലാം അകലം പാലിക്കുകയും ഇവ ഉപേക്ഷിക്കാൻ പരസ്പരം ഉപദേശിക്കുകയും ചെയ്യുക എന്നത് മുസ്‌ലിംകളുടെ മേലുള്ള പൊതുബാധ്യതയാണ്. അല്ലാഹുവിന്റെ മേൽ കാര്യങ്ങളെല്ലാം ഏൽപ്പിക്കുകയും, എല്ലാ വിഷയത്തിലും അവന്റെ മേൽ മാത്രം ഭരമേൽപ്പിക്കുകയും ചെയ്യുക എന്നതാണ് വേണ്ടത്; സ്‌ലാമിൽ പഠിപ്പിക്കപ്പെട്ട അനുവദനീയമായ മന്ത്രങ്ങൾ ചൊല്ലുന്നതും, അനുവദിക്കപ്പെട്ട ചികിത്സകളും മരുന്നുകളും സ്വീകരിക്കുന്നതും, പരിശോധനകളിലൂടെയും മറ്റും രോഗം കണ്ടെത്തുന്ന ഡോക്ടർമാരെയും മറ്റും സമീപിക്കുന്നതും, ബുദ്ധിപരമായ നിരീക്ഷണങ്ങളിലൂടെയും കാര്യകാരണങ്ങൾ വിലയിരുത്തി കൊണ്ടും രോഗം ഉറപ്പു വരുന്നതും തെറ്റുള്ള കാര്യമല്ല. നബി -- പറഞ്ഞിരിക്കുന്നു:

«مَا أَنْزَلَ اللَّهُ دَاءً إِلَّا أَنْزَلَ لَهُ شِفَاءً عَلِمَهُ مَنْ عَلِمَهُ وَجَهِلَهُ مَنْ جَهِلَهُ».

ഒരു മരുന്ന് ഇറക്കിയിട്ടല്ലാതെ അല്ലാഹു യാതൊരു രോഗവും ഇറക്കിയിട്ടില്ല. (മരുന്നിനെ കുറിച്ച്) അറിഞ്ഞവൻ അത് അറിഞ്ഞു; അറിയാതെ പോയവൻ അറിയാതെ പോവുകയും ചെയ്തു. നബി (--) പറഞ്ഞു:

«لِكُلِّ دَاءٍ دَوَاءٌ فَإِذَا أُصِيبَ دَوَاءٌ الدَّاءَ بَرَأَ بِإِذْنِ اللَّهِ».

എല്ലാ രോഗത്തിനും മരുന്നുണ്ട്; രോഗത്തിനുള്ള മരുന്ന് ഏറ്റാൽ അല്ലാഹുവിന്റെ അനുമതിയോടെ അസുഖം ഭേദപ്പെടുന്നതാണ്. നബി (--) പറഞ്ഞു:

«عِبَادَ اللَّهِ تَدَاوَوا وَلَا تَدَاوَوا بِحَرَامٍ».

അല്ലാഹുവിന്റെ അടിമകളേ! നിങ്ങൾ ചികിത്സ തേടുക; പക്ഷേ നിഷിദ്ധമായ കാര്യങ്ങൾ കൊണ്ട് ചികിത്സ തേടരുത്. അർത്ഥത്തിൽ ഹദീഥുകൾ ധാരാളം ഉണ്ട്.

അല്ലാഹു എല്ലാ മുസ്‌ലിംകളുടെയും അവസ്ഥ നന്നാക്കുകയും, അവരുടെ ഹൃദയങ്ങൾക്കും ശരീരങ്ങൾക്കും എല്ലാ പ്രയാസങ്ങളിൽ നിന്നും ശമനം നൽകുകയും, അവരെ സന്മാർഗത്തിൽ ഒരുമിപ്പിക്കുകയും, നമ്മെയും അവരെയും എല്ലാ വഴിപിഴപ്പിക്കുന്ന ഫിത്നകളിൽ നിന്നും പിശാചിനെയും അവന്റെ കൂട്ടാളികളെയും അനുസരിക്കുന്നതിൽ നിന്നും കാത്തുരക്ഷിക്കട്ടെ എന്നും നാം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു. അവനെകൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല.

നമ്മുടെ പ്രവാചകനായ മുഹമ്മദ് നബി(--)യിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം നാല്: ശിർക്കും ബിദ്അത്തും
കലർന്ന ദിക്റുകൾ ചൊല്ലുന്നതിന്റെ വിധി

ശൈഖ് അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നി ബാസ് ന്റെ സഹോദരന് ... എഴുതുന്നത്. അല്ലാഹു അദ്ദേഹത്തെ എല്ലാ നന്മകളിലേക്കും നയിക്കുമാറാകട്ടെ; (ആമീൻ)

السلام عليكم ورحمة الله وبركاته

നിങ്ങളുടെ മാന്യമായ സന്ദേശം എനിക്ക് ലഭിക്കുകയുണ്ടായി. അല്ലാഹു താങ്കളെ സന്മാർഗത്തിലേക്ക് ചേർക്കുമാറാകട്ടെ. നിങ്ങളുടെ നാട്ടിൽ ചിലർ നിത്യവും ചൊല്ലുന്ന ചില ദിക്റുകൾ -ദീനിൽ യാതൊരു തെളിവുമില്ലാത്ത ദിക്റുകൾ- സ്വീകരിച്ചിരിക്കുന്നതായും, അവയിൽ ചിലത് ബിദ്അത്തുകളാണെന്നും, അവയിൽ ചിലത് ശിർക്ക് കലർന്നതാണെന്നും, ദിക്റുകളെല്ലാം അലി ബ്നു അബീ ത്വാലിബ് -- ചൊല്ലിയിരുന്നതാണെന്ന് അവർ അവകാശപ്പെടുന്നതായും താങ്കളുടെ കത്തിൽ വായിച്ചു. പറയപ്പെട്ട ദിക്റുകൾ ദിക്റിന്റെ മജ്ലിസുകളിലും മഗ്രിബ് നിസ്കാരത്തിന് ശേഷം മസ്ജിദുകളിൽ വെച്ചും അവർ പാരായണം ചെയ്യുന്നുണ്ടെന്നും, ഇത് അല്ലാഹുവിങ്കൽ അടുപ്പം ലഭിക്കാൻ കാരണമാകുന്ന നന്മയാണെന്നാണ് അവർ വിശ്വസിക്കുന്നതെന്നും, 'അല്ലാഹുവിന്റെ പക്കലുള്ള അവകാശം കൊണ്ട്; അല്ലാഹുവിന്റെ ആളുകളേ! അല്ലാഹുവിന്റെ സഹായത്താൽ ഞങ്ങളെ സഹായിക്കണേ! അല്ലാഹുവിനെ കൊണ്ട് ഞങ്ങളുടെ സഹായികളാകണേ!' എന്നിങ്ങനെയുള്ള ദിക്റുകളാണ് അവർ ചൊല്ലുന്നത് എന്നും താങ്കൾ വിവരിച്ചിട്ടുണ്ട്. 'യാ അഖ്താബ്, യാ അസിയാദ് (നേതാക്കളെ), ഞങ്ങൾക്കിടയിലെ സഹായികളേ, അല്ലാഹുവിനോട് ശുപാർശ ചെയ്യൂ, അടിമ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നു; നിങ്ങളുടെ വാതിൽക്കൽ സമർപ്പിച്ചിരിക്കുന്നു, ന്റെ ന്യൂനതകളിലും പോരായ്മകളിലും ഭയപ്പെടുന്നു, ഞങ്ങളെ രക്ഷിക്കേണമേ, അല്ലാഹുവിന്റെ റസൂലേ! നിങ്ങളുടെ അടുത്തല്ലാതെ മറ്റൊരിടത്തേക്ക് ഞങ്ങൾക്ക് പോകാൻ ഇല്ല! നിങ്ങളിൽ നിന്നാണ് ആവശ്യങ്ങൾ ലഭിക്കുന്നത്; നിങ്ങൾ അല്ലാഹുവിന്റെ പ്രിയപ്പെട്ടവരാണല്ലോ; രക്തസാക്ഷികളുടെ നേതാവായ ഹംസ --, നിങ്ങളിൽ നിന്നാണ് ഞങ്ങൾക്ക് സഹായം ലഭിക്കുന്നത്, ഞങ്ങളെ രക്ഷിക്കേണമേ, അല്ലാഹുവിന്റെ റസൂലേ!' എന്നിങ്ങനെയും, 'അല്ലാഹുവേ! നിന്റെ ജബറൂതിയിലുള്ള രഹസ്യങ്ങൾ തുറക്കാൻ കാരണമായവനായ, നിന്റെ റഹ്മാനിയ്യത്തിന്റെ പ്രകാശങ്ങൾ പടർന്നവനായ, നിന്റെ ദൈവിക സന്നിധിയുടെ പ്രതിനിധിയായ, നിന്റെ സ്വഭാവ രഹസ്യങ്ങളുടെ ഖലീഫയായവനിൽ അനുഗ്രഹം നൽകേണമേ' എന്നിങ്ങനെയുമെല്ലാം അവർ ദിക്റുകൾ ചൊല്ലുന്നതായും താങ്കൾ അറിയിച്ചിട്ടുണ്ട്.

ഇവയിൽ ഏതെല്ലാമാണ് ബിദ്അത്ത് എന്നും, ഏതെല്ലാമാണ് ശിർക്കാവുക എന്നും, ഇത്തരം പ്രാർത്ഥനകൾ നിർവ്വഹിക്കുന്ന ഇമാമിന് പിന്നിൽ നിസ്കരിക്കുന്നത് ശരിയാവുകമോ എന്നും അറിയാൻ താങ്കൾ താൽപ്പര്യപ്പെടുന്നതായും കത്തിൽ അറിയിച്ചിരുന്നു.

ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറയട്ടെ:

 


الحمد لله وحده، والصلاة والسلام علي من لا نبي بعده، وعلى آله وصحبه، ومن اهتدى بهداه إلى يوم الدين، أما بعد

അല്ലാഹു സൃഷ്ടികളെയെല്ലാം സൃഷ്ടിച്ചതും നബിമാരെ നിയോഗിച്ചതും അവർ അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയും, മറ്റുള്ള ഒരു സൃഷ്ടിയെയും ഇബാദത്ത് ചെയ്യാതിരിക്കുന്നതിനും വേണ്ടിയാണ്. അല്ലാഹു പറഞ്ഞതു പോലെ:

﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്വേണ്ടിയല്ലാതെ ഞാന്സൃഷ്ടിച്ചിട്ടില്ല. (ദാരിയാത്ത്: 56)

ഇബാദത്ത് / ആരാധന എന്നാൽ: മുൻപ് വിശദീകരിച്ചതു പോലെ: അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കലാണ്. അല്ലാഹു കൽപ്പിച്ച കാര്യങ്ങളും അവന്റെ ദൂതനായ മുഹമ്മദ് നബി -- കൽപ്പിച്ച കാര്യങ്ങളും അനുസരിച്ചു കൊണ്ടും, അല്ലാഹുവും അവന്റെ റസൂലും -- വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് നിർവ്വഹിക്കേണ്ടത്. അതാകട്ടെ, അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചു കൊണ്ടും, സൽകർമ്മങ്ങളെല്ലാം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ടു നിർവ്വഹിക്കുകയും, അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ സ്നേഹവും താഴ്മയും വിനയവും നിലനിർത്തിക്കൊണ്ടായിരിക്കുകയും വേണം. അല്ലാഹു പറഞ്ഞതു പോലെ:

﴿وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ...

തന്നെയല്ലാതെ മറ്റൊരാളെയും നിങ്ങള്ആരാധിക്കരുതെന്നും, നിന്റെ റബ്ബ് വിധിച്ചിരിക്കുന്നു... (ഇസ്റാഅ്: 23) അതായത് അല്ലാഹു മാത്രമേ ആരാധിക്കപ്പെടാൻ പാടുള്ളൂ എന്ന് അവൻ കൽപ്പിക്കുകയും ശക്തമായി ഉപദേശിക്കുകയും ചെയ്തിരിക്കുന്നു എന്നർത്ഥം. അല്ലാഹു പറയുന്നു:

﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ2 الرَّحْمَنِ الرَّحِيمِ3 مَالِكِ يَوْمِ الدِّينِ4 إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ5

സ്തുതി (മുഴുവനും) സര്വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. സർവ വിശാലമായ കാരുണ്യമുള്ളവനും കാരുണ്യമേകുന്നവനും. പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ. നിന്നെ മാത്രം ഞങ്ങള്ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്സഹായം തേടുന്നു. (ഫാതിഹഃ: 2-5) അല്ലാഹു മാത്രമാണ് ആരാധിക്കപ്പെടാനും സഹായം തേടപ്പെടാനും അർഹതയുള്ള ഒരേയൊരുവൻ എന്ന കാര്യം ആയത്തുകളിലൂടെ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു:

﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ...

തീര്ച്ചയായും നിനക്ക് നാം ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്താഴ് അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ മാത്രം നീ ആരാധിക്കുക. അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ താഴ്. (സുമർ: 2-3) അല്ലാഹു പറയുന്നു:

﴿فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ14

അതിനാല്കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനോട് മാത്രം നിങ്ങള്പ്രാര്ത്ഥിക്കുക. അവിശ്വാസികള്ക്ക് അനിഷ്ടകരമായാലും ശരി.
(ഗാഫിർ: 14) അല്ലാഹു പറയുന്നു:

﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا18

മസ്ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്നിങ്ങള്അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്ത്ഥിക്കരുത്. (ജിന്ന്: 18) അർത്ഥത്തിലുള്ള ആയത്തുകൾ വേറെയും അനേകമുണ്ട്; അവയെല്ലാം അല്ലാഹുവിന് മാത്രമാണ് ആരാധനകൾ നൽകേണ്ടത് എന്ന കാര്യം വ്യക്തമായി അറിയിക്കുന്നുണ്ട്.

പ്രാർത്ഥനയും ദുആയും (അതിന്റെ എല്ലാ ഇനങ്ങളും) ഇബാദത്തിൽ പെട്ട കാര്യമാണെന്ന് ഏവർക്കും അറിയാം. അത് ന്റെ റബ്ബായ അല്ലാഹുവിനല്ലാതെ മറ്റൊരാൾക്കും ഒരാൾ നൽകാൻ പാടില്ല. അല്ലാഹുവിനോടല്ലാതെ അവൻ സഹായം തേടുകയോ ഇസ്തിഗാഥ (ദുരിതവേളകളിലുള്ള തേട്ടം) നിർവ്വഹിക്കുകയോ പാടില്ല. ആയത്തുകളും ഇതേ ആശയത്തിലുള്ള മറ്റു ആയത്തുകളുമെല്ലാം അറിയിക്കുന്നത് ഇക്കാര്യമാണ്. എന്നാൽ കേവലം ഭൗതികമായ തേട്ടങ്ങളും കാര്യകാരണ ബന്ധങ്ങൾക്ക് ഉള്ളിലുള്ള കാര്യങ്ങളും പറഞ്ഞതിൽ നിന്നൊഴിവാണ്.

മനുഷ്യർക്ക് സാധിക്കുന്ന ഒരു കാര്യം, ന്റെ മുന്നിൽ ഹാജരുള്ള, ജീവിച്ചിരിക്കുന്ന ഒരാളോട് ചോദിക്കുന്നത് ആരാധനയിൽ പെടുന്ന കാര്യമല്ല. ജീവനുള്ള ഒരു മനുഷ്യനോട് അയാൾക്ക് സാധിക്കുന്ന ഒരു കാര്യം ആവശ്യപ്പെടുന്നത് അനുവദനീയമാണെന്നതിന് സ്‌ലാമിക പ്രമാണങ്ങളും മുസ്‌ലിം ലോകത്തിന്റെ ഏകാഭിപ്രായവും തെളിവാണ്. പക്ഷേ, പൊതുവെ മനുഷ്യർ പരസ്പരം ചോദിക്കാറുള്ള, അവർക്ക് സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് അതിൽ ഉൾപ്പെടുക. ഉദാഹരണത്തിന് ഒരാളോട് അയാളുടെ മകനെ കൊണ്ടോ വേലക്കാരനെ കൊണ്ടോ നായയെയോ കൊണ്ടോ മറ്റോ ഉള്ള ഉപദ്രവങ്ങൾ തടുക്കാനോ മറ്റോ സഹായം ചോദിക്കുന്നത് പറഞ്ഞ ഭൗതികമായ തേട്ടങ്ങളിലാണ് ഉൾപ്പെടുക.

ഇതു പോലെ, ജീവനുള്ള ഒരു മനുഷ്യനോട് അവന് കേൾക്കാവുന്ന സന്ദർഭത്തിൽ അവന് സാധിക്കുന്ന ഒരു കാര്യം ചെയ്തു തരാൻ ആവശ്യപ്പെടുന്നതും പറഞ്ഞതിൽ പെട്ടതാണ്. ദൂരെയുള്ള ഒരാളോടാണെങ്കിൽ തന്നെയും മനുഷ്യർക്കിടയിൽ സന്ദേശം കൈമാറാൻ കഴിവുള്ള മാർഗങ്ങൾ ഉപയോഗിച്ചു കൊണ്ട് -കത്തുകൾ മുഖേനയോ മറ്റോ- സഹായം ചോദിക്കുന്നതും പറഞ്ഞതിലാണ് ഉൾപ്പെടുക. ഒരാൾ ന്റെ വീട് നിർമ്മിച്ചു തരാനോ, ന്റെ വാഹനം ശരിയാക്കി തരാനോ മറ്റോ സഹായം ചോദിക്കുന്നതെല്ലാം പറഞ്ഞതിന്റെ ഉദാഹരണങ്ങളാണ്. യുദ്ധത്തിലും പോരാട്ടങ്ങളിലും തന്നോടൊപ്പമുള്ളവരോട് സഹായം തേടുക എന്നതും പറഞ്ഞതിനുള്ള ഉദാഹരണങ്ങളിൽ പെട്ടതാണ്. പറഞ്ഞതിന് ഉദാഹരണമാണ് മൂസാ നബി -- യുടെ ചരിത്രം വിവരിക്കവെ അല്ലാഹു പറഞ്ഞ കാര്യം:

﴿...فَاسْتَغَاثَهُ الَّذِي مِنْ شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ...

...അപ്പോള്ന്റെ കക്ഷിയില്പെട്ടവന്ന്റെ ത്രുവിഭാഗത്തില്പെട്ടവന്നെതിരില്അദ്ദേഹത്തോട് സഹായം തേടി... (ഖസ്വസ്വ്: 15)

മരണപ്പെട്ടു പോയവരോടും ജിന്നുകളോടും മലക്കുകളോടും മരങ്ങളോടും കല്ലുകളോടും സഹായതേട്ടം നടത്തുക എന്നത് സ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന, വലിയ ശിർക്കിൽ പെടുന്ന കാര്യമാണ്. ആദ്യകാല മുശ്രിക്കുകൾ തങ്ങളുടെ ആരാധ്യന്മാരായിരുന്ന ലാത്തയോടും ഉസ്സയോടും മറ്റുമെല്ലാം ചെയ്തതിന് സമാനമാണത്. ഇതുപോലെ തന്നെയാണ്, അല്ലാഹുവിന് മാത്രം സാധിക്കുന്ന കാര്യങ്ങൾ ഔലിയാക്കളാണെന്ന് വിചാരിക്കപ്പെടുന്നവരോട് നിർവ്വഹിച്ചു തരാൻ വേണ്ടി ആവശ്യപ്പെടുന്നതും അവരോട് സഹായം തേടുന്നതുമെല്ലാം. രോഗം മാറ്റിത്തരാനും, ഹൃദയങ്ങൾക്ക് സന്മാർഗവും ഹിദായത്തും നൽകാനും, സ്വർഗത്തിൽ പ്രവേശിപ്പിക്കാനും, നരകത്തിൽ നിന്ന് രക്ഷപ്പെടുത്താനും മറ്റുമെല്ലാം ഇവരോട് ചോദിക്കുക എന്നത് ശിർക്കാണെന്നതിൽ യാതൊരു സംശയവുമില്ല.

മുൻപ് നാം വായിച്ച ആയത്തുകളും ആശയത്തിൽ വന്ന മറ്റനേകം ആയത്തുകളും ഹദീഥുകളും ഇക്കാര്യം ബോധ്യപ്പെടുത്തുന്നതാണ്; എല്ലാ കാര്യങ്ങളിലും അല്ലാഹുവിലേക്ക് ഹൃദയം കൊണ്ട് ലക്ഷ്യം വെക്കുകയും, ആരാധനകളും ഇബാദത്തുകളും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് ഇഖ്ലാസ് പുലർത്തുകയും ചെയ്യുന്നത് നിർബന്ധമാണെന്ന് തെളിവുകളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യരെല്ലാം സൃഷ്ടിക്കപ്പെട്ടതും അവരോട് കൽപ്പിക്കപ്പെട്ടിരിക്കുന്നതും ഇക്കാര്യമാണ്. അല്ലാഹു പറഞ്ഞതു പോലെ:

﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا...

നിങ്ങള്അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്ക്കാതിരിക്കുകയും ചെയ്യുക... (നിസാഅ്: 36) അല്ലാഹു പറയുന്നു:

﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ...

കീഴ്വണക്കം (ദീൻ) അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്അവനെ മാത്രം ആരാധിക്കുവാൻ വേണ്ടിയല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല... (ബയ്യിന: 5)

മുആദ് -- നിവേദനം: നബി -- പറഞ്ഞു:

«حَقُّ اللَّهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا».

അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശമാണ് അവർ അവനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നത്. (ബുഖാരി, മുസ്‌ലിം)

ഇബ്നു മസ്ഊദ് -- നിവേദനം: നബി -- പറഞ്ഞു:

«مَنْ مَاتَ وَهُوَ يَدْعُو لِلَّهِ نِدًّا دَخَلَ النَّارَ».

ആരെങ്കിലും അല്ലാഹുവിന് സമന്മാരെ നിശ്ചയിച്ചു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിച്ചിരിക്കുന്നു. (ബുഖാരി) ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُما) നിവേദനം: നബി -- മുആദ് -- വിനെ യമനിലേക്കയക്കുന്ന വേളയിൽ അദ്ദേഹത്തോട് പറഞ്ഞു:

«إِنَّكَ تَأْتِي قَومًا أَهْلَ كِتَابٍ فَلْيَكُنْ أَوَّلَ مَا تَدْعُوهُم إِلَيهِ شَهَادَةِ أَنْ لَا إِلهَ إِلَّا اللَّهُ».

വേദക്കാരിൽ പെട്ട ഒരു ജനതയിലേക്കാണ് താങ്കൾ പോകുന്നത്. അതിനാൽ അവരെ താങ്കൾ ആദ്യം ക്ഷണിക്കുന്നത് 'അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല' എന്ന് സാക്ഷ്യം വഹിക്കുന്നതിലേക്കായിരിക്കട്ടെ. മറ്റൊരു നിവേദനത്തിലുള്ളത് ഇപ്രകാരമാണ്:

«اُدْعُهُمْ إِلَى شَهَادَةِ أَنْ لَا إِلهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ».

അവരെ ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി -- അല്ലാഹുവിന്റെ ദൂതരാണ്) എന്നതിലേക്ക് ക്ഷണിക്കുക. ഇമാം ബുഖാരിയുടെ മറ്റൊരു റിപ്പോർട്ടിലുള്ളത് ഇപ്രകാരമാണ്:

«فَلْيَكُنْ أَوَّلَ مَا تَدْعُوهُم إِلَى أَنْ يُوَحِّدُوا اللَّهَ».

അവരെ ആദ്യം ക്ഷണിക്കേണ്ടത് അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കായിരിക്കട്ടെ. സ്വഹീഹു മുസ്ലിമിൽ ത്വാരിഖ് ബ്നു അശ്യം അൽഅശ്ജഈ -- നിവേദനം ചെയ്യുന്ന ഹദീഥ് ഇങ്ങനെയാണ്: നബി -- പറഞ്ഞു:

«مَنْ قَالَ: لَا إِلهَ إِلَّا اللَّهُ وَكَفَرَ بِمَا يُعْبَدُ مِن دُونِ اللَّهِ حَرُمَ مَالُهُ وَدَمُهُ وَحِسَابُهُ عَلَى اللَّهِ جَلَّ جَلَالُهُ».

ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവന്റെ സമ്പാദ്യവും രക്തവും പവിത്രമായിരിക്കുന്നു; അവന്റെ വിചാരണ അല്ലാഹുവിങ്കലായിരിക്കും. അർത്ഥത്തിൽ ഹദീഥുകൾ ധാരാളം ഉണ്ട്.

പറയപ്പെട്ട തൗഹീദ് സ്‌ലാമിന്റെ പരമപ്രധാനമായ അടിത്തറയാണ്. എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ട നിർബന്ധ ബാധ്യതയും അതുതന്നെയാണ്. ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചതിന്റെ പിന്നിലെ ലക്ഷ്യവും, നബിമാരെ നിയോഗിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യവും ഇതേ കാര്യം തന്നെ. മുൻപുള്ള ആയത്തുകളിൽ ഇക്കാര്യം വ്യക്തമായി വിവരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറഞ്ഞു:

﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്വേണ്ടിയല്ലാതെ ഞാന്സൃഷ്ടിച്ചിട്ടില്ല. (ദാരിയാത്ത്: 56) പറഞ്ഞതിനുള്ള മറ്റൊരു തെളിവ് അല്ലാഹുവിന്റെ വചനമാണ്:

﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ...

തീര്ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്അല്ലാഹുവെ ആരാധിക്കുകയും, ദുര്മൂര്ത്തികളെ വെടിയുകയും ചെയ്യണം എന്ന് അവരോട് കൽപ്പിക്കാൻ വേണ്ടി... (നഹ്ൽ: 36) അല്ലാഹു പറയുന്നു:

﴿وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ25

ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്എന്നെ മാത്രം നിങ്ങള്ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ താങ്കൾക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല. (അൻബിയാഅ്: 25) നബിമാരിൽ പെട്ട നൂഹ് --, ഹൂദ് --, സ്വാലിഹ് --, ശുഐബ് -- എന്നിവരെല്ലാം തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞതായി അല്ലാഹു അറിയിക്കുന്നു:

﴿...اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ...

നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. നിങ്ങള്ക്ക് അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല... (അഅ്റാഫ്: 59) എല്ലാ നബിമാരുടെയും റസൂലുകളുടെയും പ്രബോധനം ഇതേ കാര്യം തന്നെയായിരുന്നു. മേലെ നൽകിയ രണ്ട് ആയത്തുകളും അക്കാര്യം അറിയിക്കുന്നുണ്ട്. നബിമാരുടെ ശത്രുക്കൾ വരെ നബിമാർ തങ്ങളെ ക്ഷണിച്ചു കൊണ്ടിരുന്നത് അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവന് പുറമെ ആരാധിക്കപ്പെടുന്നവയെ വെടിയുകയും ചെയ്യുക എന്നതിലേക്കാണെന്ന് അംഗീകരിച്ചിരുന്നു. ഹൂദ് നബിയോട് -- ആദ് സമൂഹം പറഞ്ഞതായി ചരിത്രം പരാമർശിക്കവേ അല്ലാഹു പറഞ്ഞു:

﴿...أَجِئْتَنَا لِنَعْبُدَ اللَّهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَا...

...ഞങ്ങള്അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കള്ആരാധിച്ചിരുന്നതിനെ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് ന്നിരിക്കുന്നത്‌?” (അഅ്റാഫ്: 70) അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവന് പുറമെ ആരാധിക്കപ്പെടുന്ന മലക്കുകളെയും ഔലിയാക്കളെയും വിഗ്രഹങ്ങളെയും വൃക്ഷങ്ങളെയും മറ്റുമെല്ലാം ആരാധിക്കുന്നത് വെടിയുവാനും മുഹമ്മദ് നബി -- ഖുറൈശികളോട് കൽപ്പിച്ചപ്പോൾ അവർ പറഞ്ഞ മറുപടി അല്ലാഹു ഖുർആനിൽ പറഞ്ഞു:

﴿أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ5

മുഹമ്മദ് പല ദൈവങ്ങളെ ഒരൊറ്റ ആരാധ്യനാക്കിയിരിക്കുകയാണോ? തീര്ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ. (സ്വാദ്: 5) അവരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു:

﴿إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ35 وَيَقُولُونَ أَئِنَّا لَتَارِكُوٓاْ ءَالِهَتِنَا لِشَاعِرٖ مَّجۡنُونِۭ36

അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്ന് അവരോട് പറയപ്പെട്ടാല്അവര്അഹങ്കാരം നടിക്കുമായിരുന്നു. ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ചു കളയണമോ എന്ന് അവർ ചോദിക്കുകയും ചെയ്യുമായിരുന്നു.
(സ്വാഫ്ഫാത്: 35-36) അർത്ഥം സൂചിപ്പിക്കുന്ന ധാരാളം ആയത്തുകൾ ഉണ്ട്.

-അല്ലാഹു എനിക്കും നിനക്കും ദീനീ വിഷയങ്ങളിൽ അവഗാഹം നൽകുകയും, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനോടുള്ള ബാധ്യതയെ കുറിച്ച് നമുക്ക് ഉൾക്കാഴ്ച്ച നൽകുകയും ചെയ്യുമാറാകട്ടെ-. ഇത്രയും നാം പരാമർശിച്ച ആയത്തുകളും ഹദീഥുകളും ശ്രദ്ധയോടെ വായിച്ചാൽ താങ്കളുടെ ചോദ്യത്തിൽ പരാമർശിക്കപ്പെട്ടതു പോലുള്ള പ്രാർത്ഥനകളും വിവിധങ്ങളായ സഹായതേട്ടങ്ങളും ഇസ്തിഗാഥകളും സ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന വലിയ ശിർക്കിൽ പെട്ടതാണ് എന്ന് നിനക്ക് മനസ്സിലാകും.

കാരണം അവയിലെല്ലാം അല്ലാഹുവല്ലാത്തവരെ ആരാധിക്കലും, അല്ലാഹുവിന് മാത്രം സാധിക്കുന്ന കാര്യങ്ങൾ സൃഷ്ടികളോട് തേടലും, മരിച്ചവരോടും വിദൂരത്തുള്ളവരോടുമുള്ള സഹായതേട്ടവും അടങ്ങിയിട്ടുണ്ട്. അതാകട്ടെ, ആദ്യകാലക്കാർക്ക് സംഭവിച്ച ഏറ്റവും മ്ലേഛമായ ശിർക്കിന്റെ രൂപങ്ങളിൽ പെട്ടതാണ്. കാരണം ആദ്യകാലഘട്ടത്തിലുള്ള ബഹുദൈവാരാധകർ സന്തോഷവേളകളിൽ മാത്രമായിരുന്നു അല്ലാഹുവിൽ പങ്കുചേർത്തിരുന്നത്. എന്നാൽ കഠിനതകളും പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോൾ അവർ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുമായിരുന്നു. കാരണം പ്രയാസങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ അല്ലാഹുവിനല്ലാതെ മറ്റാർക്കും സാധിക്കുകയില്ല എന്ന ബോധ്യം അവർക്കുണ്ടായിരുന്നു. അക്കാലഘട്ടത്തിലുള്ള ബഹുദൈവാരാധകരെ കുറിച്ച് അല്ലാഹു തന്നെ അവന്റെ ഗ്രന്ഥത്തിൽ വിവരിച്ചത് നോക്കൂ:

﴿فَإِذَا رَكِبُواْ فِي ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ65

എന്നാല്അവര്‍ (മുശ്രിക്കുകൾ) കപ്പലില്കയറിയാല്കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ (മാത്രം) വിളിച്ചു പ്രാര്ത്ഥിക്കും. എന്നിട്ട് അവരെ അവന്കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്ക്കുന്നു. (അൻകബൂത്: 65) മറ്റൊരു ആയത്തിൽ അല്ലാഹു അവരെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു:

﴿وَإِذَا مَسَّكُمُ ٱلضُّرُّ فِي ٱلۡبَحۡرِ ضَلَّ مَن تَدۡعُونَ إِلَّآ إِيَّاهُۖ فَلَمَّا نَجَّىٰكُمۡ إِلَى ٱلۡبَرِّ أَعۡرَضۡتُمۡۚ وَكَانَ ٱلۡإِنسَٰنُ كَفُورًا67

കടലില്വെച്ച് നിങ്ങള്ക്ക് കഷ്ടത (അപായം) നേരിട്ടാല്അവന്ഒഴികെ, നിങ്ങള്ആരെയെല്ലാം വിളിച്ച് പ്രാര്ത്ഥിച്ചിരുന്നുവോ അവരെല്ലാം അപ്രത്യക്ഷരാകും.എന്നാല്നിങ്ങളെ അവന്രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്നിങ്ങള്തിരിഞ്ഞുകളയുകയായി. മനുഷ്യന്ഏറെ നന്ദികെട്ടവനായിരിക്കുന്നു. (ഇസ്റാഅ്: 67)

ഇത്തരം ശിർക്കിന്റെ രൂപങ്ങളിൽ അകപ്പെട്ട ചിലർ -ഇക്കാലഘട്ടത്തിൽ- പറഞ്ഞേക്കാം: ഞങ്ങൾ സഹായം തേടുന്നവർക്ക് സ്വന്തം കഴിവു കൊണ്ട് ഞങ്ങളെ സഹായിക്കാൻ കഴിയുമെന്നോ, സ്വയം ഞങ്ങളുടെ രോഗങ്ങൾ ശമിപ്പിക്കാൻ കഴിയുമെന്നോ, ഞങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ സാധിക്കുമെന്നോ ഞങ്ങൾ വിശ്വസിക്കുന്നില്ല. മറിച്ച്, ഞങ്ങളുടെ തേട്ടങ്ങൾ നിർവ്വഹിച്ചു തരാൻ അല്ലാഹുവിനോട് ഇവർ ഞങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് മാത്രമേ ഞങ്ങൾ വിശ്വസിക്കുന്നുള്ളൂ.

പറഞ്ഞതിനുള്ള ഉത്തരം: നിങ്ങളുടെ ഇതേ വിശ്വാസം തന്നെയായിരുന്നു മക്കയിലുണ്ടായിരുന്ന മുശ്രിക്കുകളും വെച്ചു പുലർത്തിയിരുന്നത് എന്നാണ്. തങ്ങളുടെ ആരാധ്യവസ്തുക്കൾക്ക് സൃഷ്ടിക്കാനും ഉപജീവനം നൽകാനും ഉപകാരോപദ്രവങ്ങൾ ഏൽപ്പിക്കാനും സ്വയം കഴിവുണ്ടായിരുന്നു എന്ന് അവർക്കും വിശ്വാസമില്ല. അവരുടെ വിശ്വാസം അല്ലാഹു ഖുർആനിൽ വിവരിച്ചതിൽ നിന്ന് മനസ്സിലാക്കാവുന്ന കാര്യമാണ്. തങ്ങളുടെ ആരാധ്യന്മാർ അല്ലാഹുവിങ്കലേക്ക് തങ്ങളെ അടുപ്പിക്കുമെന്നും അവന്റെ അടുക്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യുമെന്നുമായിരുന്നു അവരും വിശ്വസിച്ചിരുന്നത്. അല്ലാഹു പറഞ്ഞു:

﴿وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ...

അല്ലാഹുവിന് പുറമെ, അവര്ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്തങ്ങൾക്കുള്ള ശുപാര്ശക്കാരാണ് എന്ന് അവർ പറയുകയും ചെയ്യുന്നു... (യൂനുസ്: 18) അവരുടെ വാദത്തിനുള്ള മറുപടിയായി അല്ലാഹു പറഞ്ഞത് നോക്കൂ:

﴿...قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ

...പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്പങ്കുചേര്ക്കുന്നതില്നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. (യൂനുസ്: 18) മുശ്രിക്കുകൾ മനസ്സിലാക്കിയ വിധം ഒരു ശുപാർശകൻ ആകാശത്തോ ഭൂമിയിലോ തനിക്കുള്ളതായി അല്ലാഹുവിന് അറിയുകയില്ല എന്നാണ് അവൻ വ്യക്തമാക്കിയത്. അല്ലാഹുവിന് ഒരു കാര്യം ഉള്ളതായി അറിയില്ല എങ്കിൽ അക്കാര്യം നിലവിലില്ല എന്നതാണ് അതിന്റെ അർത്ഥം! കാരണം പ്രപഞ്ചത്തിലെ യാതൊരു കാര്യവും അല്ലാഹു അറിയാത്തതായി ഇല്ല. അല്ലാഹു പറയുന്നു:

﴿تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ 1 إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3

ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്നിന്നാകുന്നു. തീര്ച്ചയായും നിനക്ക് നാം ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്കീഴ്വണക്കം (ദീൻ) അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ മാത്രം നീ ആരാധിക്കുക. അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം . അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്ക്ക് കൂടുതല്അടുപ്പമുണ്ടാക്കിത്തരാന്വേണ്ടി മാത്രമാകുന്നു ഞങ്ങള്അവരെ ആരാധിക്കുന്നത്‌.' അവര്ഏതൊരു കാര്യത്തില്ഭിന്നത പുലര്ത്തുന്നുവോ അതില്അല്ലാഹു അവര്ക്കിടയില്വിധി കൽപ്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച. (സുമർ: 1-3)

കീഴ്വണക്കം എന്ന് നാം അർത്ഥം നൽകിയത് 'ദീൻ' എന്ന പദത്തിനാകുന്നു. ഇവിടെ അതു കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിച്ചു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുക എന്നതാണ്. പറഞ്ഞ ആരാധനയിൽ പ്രാർത്ഥനയും സഹായതേട്ടവും ഭയവും പ്രതീക്ഷയും ബലികർമ്മവും നേർച്ചയും ഉൾപ്പെടുന്നതാണ്. നിസ്കാരവും നോമ്പും അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ച മറ്റു കാര്യങ്ങളും ഇബാദത്താണെന്നതു പോലെ, ഇവയെല്ലാം അല്ലാഹുവിനുള്ള ഇബാദത്താകുന്നു. ഇബാദത്തുകൾ അല്ലാഹുവിന് മാത്രമാണ് നൽകേണ്ടത് എന്നും, അവ നിഷ്കളങ്കമായി നിർവ്വഹിക്കുക എന്നത് അടിമകൾക്ക് മേൽ നിർബന്ധമാണ് എന്നും ആയത്തുകളിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. (സൂറത്തു സുമറിലെ ആയത്തിൽ) നബിയോട് -- ആരാധനകളും ഇബാദത്തുകളും അല്ലാഹുവിന് നിഷ്കളങ്കമാക്കണമെന്ന് കൽപ്പിച്ചത് അവിടുത്തെ ഉമ്മത്തിന് കൂടെ ബാധകമായ കാര്യമാണ്.

ശേഷം നിഷേധികളുടെ അവസ്ഥ വിവരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു:

﴿...وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ...

അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്
(പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്ക്ക് കൂടുതല്അടുപ്പമുണ്ടാക്കിത്തരാന്വേണ്ടി മാത്രമാകുന്നു ഞങ്ങള്അവരെ ആരാധിക്കുന്നത്‌... (സുമർ: 3) അല്ലാഹു അവരുടെ വാദത്തിന് ഇപ്രകാരം മറുപടി നൽകുന്നു:

﴿...إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ

...അവര്ഏതൊരു കാര്യത്തില്ഭിന്നത പുലര്ത്തുന്നുവോ അതില്അല്ലാഹു അവര്ക്കിടയില്വിധി കല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച. (സുമർ: 3) അല്ലാഹുവിനെ നിഷേധിച്ച കാഫിറുകൾ ഔലിയാക്കളെയും മറ്റും ആരാധിച്ചത് അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു എന്ന് ആയത്തുകളിലൂടെ വ്യക്തമാകുന്നു. പൗരാണികരും ആധുനികരുമായ സർവ്വ നിഷേധികളുടെയും ന്യായം ഇത് തന്നെയായിരുന്നു; അതിനെ നിരർത്ഥകമാക്കി കൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

﴿...إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ

...അവര്ഏതൊരു കാര്യത്തില്ഭിന്നത പുലര്ത്തുന്നുവോ അതില്അല്ലാഹു അവര്ക്കിടയില്വിധികല്പിക്കുക തന്നെ ചെയ്യും.നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച. (സുമർ: 3)

തങ്ങളുടെ ആരാധ്യവസ്തുക്കൾ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുന്നതാണെന്ന അവരുടെ വാദത്തിലെ കളവും, ഇലാഹുകളെ ആരാധിക്കുക എന്ന അവരുടെ കുഫ്റും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ബിമാരെയും ഔലിയാക്കളെയും വൃക്ഷങ്ങളെയും കല്ലുകളെയും അല്ലാഹുവിനും തങ്ങൾക്കുമിടയിൽ ശുപാർശക്കാരായി കണക്കാക്കി എന്നതായിരുന്നു ആദ്യ കാലക്കാർക്ക് സംഭവിച്ച ശിർക്ക് എന്ന് പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാക്കാൻ ഏറ്റവും സാമാന്യമായ വകതിരിവ് മതി. അല്ലാഹുവിന്റെ അനുമതിയോ തൃപ്തിയോ ഇല്ലാത്ത ഒരു കാര്യത്തിൽ, -ഇഹലോകത്ത് മന്ത്രിമാർ രാജാക്കന്മാരുടെ അരികിൽ ചെയ്യുന്നത് പോലെ- അല്ലാഹുവിനോട് ശുപാർശ പറയാൻ (നബിമാർക്കും ഔലിയാക്കൾക്കും) സാധിക്കുന്നതാണ് എന്ന ചിലരുടെ വിശ്വാസമാകട്ടെ, അല്ലാഹുവിനെ ഇഹലോകത്തെ രാജാക്കന്മാരോടും നേതാക്കളോടും താരതമ്യം ചെയ്തതിന്റെ ഫലമായുണ്ടായതാണ്.

'രാജാവിന്റെ പക്കൽ നിന്ന് എന്തെങ്കിലും കാര്യം നേടിയെടുക്കാൻ ഉദ്ദേശിക്കുന്നവർ അദ്ദേഹത്തിന്റെ പ്രത്യേകക്കാരും മന്ത്രിമാരും മുഖേന അവ നടത്തിയെടുക്കാറുള്ളത് പോലെ, നാം അല്ലാഹുവിന്റെ നബിമാരെയും ഔലിയാക്കളെയും ആരാധിച്ചു കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം തേടുന്നു' എന്ന് ചിലർ പറയുന്നത് കാണാം. യഥാർത്ഥത്തിൽ ഏറ്റവും നിരർത്ഥകമായ വാദമാണത്.

അല്ലാഹുവിന്റെ അടുക്കൽ അവന്റെ അനുമതിയില്ലാതെ ഒരാൾക്കും ശുപാർശ പറയുക സാധ്യമല്ല. തൗഹീദുള്ളവർക്കല്ലാതെ, ന്റെ അടുക്കൽ ശുപാർശ പറയാൻ അല്ലാഹു അനുമതി നൽകുന്നതുമല്ല. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അവൻ എല്ലാ കാര്യങ്ങളും അറിയുന്നവനുമാണ്. കരുണ ചൊരിയുന്നവരിൽ ഏറ്റവും കരുണ ചൊരിയുന്നവനുമാണവൻ. അവൻ ആരെയും ഭയപ്പെടുകയോ പേടിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ന്റെ സൃഷ്ടികൾക്കെല്ലാം മീതെ അധീശത്വമുള്ളവനും, അവരുടെ കാര്യങ്ങൾ ഉദ്ദേശിക്കുന്നത് പ്രകാരം നിയന്ത്രിക്കുന്നവനുമാണ് അവൻ. എന്നാൽ രാജാക്കന്മാരുടെ നേതാക്കളുടെയും കാര്യം ഒരിക്കലും ഇതു പോലെയല്ല; അവർക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുകയില്ല. അതിനാൽ തങ്ങൾക്ക് സാധ്യമല്ലാത്ത ചില കാര്യങ്ങളെങ്കിലും നിറവേറ്റാൻ അവർക്ക് മറ്റുള്ളവരുടെ സഹായം അനിവാര്യമായും ആവശ്യമാണ്. അതിനാണ് അവർക്ക് മന്ത്രിമാരും അടുപ്പക്കാരും സൈന്യങ്ങളുമെല്ലാമുള്ളത്.

തങ്ങളുടെ കീഴിലുള്ള ജനങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അറിയാൻ പോലും അവർക്ക് മറ്റുള്ളവരുടെ സഹായം വേണം. അതിനാൽ തന്നെ അടുപ്പം നിലനിർത്തേണ്ടവരും തൃപ്തിപ്പെടുത്തേണ്ടവരുമായ മന്ത്രിമാരുടെയും മറ്റും ഒരു നിര തന്നെ രാജാക്കന്മാർക്കും മറ്റുമുണ്ടായിരിക്കും.

പക്ഷേ, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവോ?! അവൻ സർവ്വ സൃഷ്ടികളിൽ നിന്നും സമ്പൂർണ്ണ ധന്യതയുള്ളവനാണ്. ന്റെ ദാസന്മാരോട് അവരുടെ മാതാക്കളേക്കാൾ കാരുണ്യമുള്ളവനാണ് അവൻ. എല്ലാവർക്കും മേൽ വിധി നടപ്പിലാക്കുന്നവനും സമ്പൂർണ്ണ നീതിയുള്ളവനുമാണവൻ. എല്ലാ കാര്യങ്ങളെയും -അവന്റെ മഹത്തരമായ യുക്തിയാലും അറിവിനാലും ശക്തിയാലും- അവക്ക് അനുയോജ്യമായ സ്ഥാനത്ത് അവൻ വെക്കുന്നു. അതിനാൽ അല്ലാഹുവിനെ ഒരു നിലക്കും അവന്റെ സൃഷ്ടികളുമായി താരതമ്യം ചെയ്തു കൂടാ.

ഇതു കൊണ്ടാണ് അല്ലാഹുവാണ് സ്രഷ്ടാവും, ഉപജീവനം നൽകുന്നവനും, കാര്യങ്ങളെ നിയന്ത്രിക്കുന്നവനും, പ്രയാസങ്ങളിൽ അകപ്പെട്ടവന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനും, ബുദ്ധിമുട്ടുകളെ നീക്കുന്നവനും, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനും എന്ന വിശ്വാസം മക്കാമുശ്രിക്കുകൾക്ക്  ഉണ്ടായിരുന്നു എന്ന് അല്ലാഹു വ്യക്തമാക്കിയത്. ഇതെല്ലാം അവർ അംഗീകരിച്ചിരുന്നെങ്കിലും, ബഹുദൈവാരാധകർക്കും അല്ലാഹുവിന്റെ ദൂതന്മാർക്കും ഇടയിലുണ്ടായ തർക്കവിഷയം ആരാധനകൾ അല്ലാഹുവിന് മാത്രം നൽകുക എന്നതിനെ കുറിച്ചായിരുന്നു. അല്ലാഹു പറഞ്ഞതു പോലെ:

﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُ...

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്തീര്ച്ചയായും അവര്പറയും: അല്ലാഹുവാണെന്ന്... (സുഖ്റുഫ്: 87) അല്ലാഹു പറയുന്നു:

﴿قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ31

ചോദിക്കുക: ആകാശത്തുനിന്നും ഭൂമിയില്നിന്നും നിങ്ങള്ക്ക് ആഹാരം നല്കുന്നത് ആരാണ്‌? അതല്ലെങ്കില്കേള്വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്നിന്ന് ജീവനുള്ളതും, ജീവനുള്ളതില്നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്നിയന്ത്രിക്കുന്നതും ആരാണ്‌? അവര്പറയും: അല്ലാഹു എന്ന്‌. അപ്പോള്പറയുക: എന്നിട്ടും നിങ്ങള്സൂക്ഷ്മത പാലിക്കുന്നില്ലേ? (യൂനുസ്: 31) വിഷയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്.

അല്ലാഹുവിന്റെ ദൂതന്മാരും അവരുടെ ജനതയും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുക എന്ന കാര്യത്തിലായിരുന്നു എന്നത് വിവരിക്കുന്ന ആയത്തുകൾ നാം മുൻപ് നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു:

﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...

തീര്ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്അല്ലാഹുവെ ആരാധിക്കുകയും, ദുര്മൂര്ത്തികളെ വെടിയുകയും ചെയ്യണം എന്ന് അവരോട് കൽപ്പിക്കാൻ വേണ്ടി... (നഹ്ൽ: 36 ആശയത്തിൽ വന്ന വേറെയും ആയത്തുകളുണ്ട്. ശുപാർശയുമായി ബന്ധപ്പെട്ട വിഷയവും അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പലയിടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.അല്ലാഹു പറഞ്ഞു:

﴿...مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِ...

...അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്ശുപാര് നടത്താനാരുണ്ട്?... (ബഖറ: 255) അല്ലാഹു പറയുന്നു:

﴿وَكَم مِّن مَّلَكٖ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ26

ആകാശങ്ങളില്എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാർശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്ക്ക് (ശുപാർശക്ക്) അനുവാദം നല്കിയതിനു ശേഷമല്ലാതെ. (നജ്മ്: 26)

മലക്കുകളുടെ വിശേഷണങ്ങളായി അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു:

﴿...وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ

...അവന്തൃപ്തിപ്പെട്ടവര്ക്കല്ലാതെ അവര്ശുപാർശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്നടുങ്ങുന്നവരാകുന്നു. (അമ്പിയാഅ്: 28)

ന്റെ അടിമകൾ തന്നെ നിഷേധിക്കുന്നത് അവൻ തൃപ്തിപ്പെടുന്നില്ലെന്നും, അവർ തനിക്ക് നന്ദി കാണിക്കുന്നവരാവുക എന്നതാണ് അവൻ തൃപ്തിപ്പെടുന്ന കാര്യമെന്നും, അല്ലാഹുവിനെ ഏകനാക്കിക്കൊണ്ടും അവനെ അനുസരിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചുമാണ് അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടത് എന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്:

﴿إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمۡۖ وَلَا يَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ يَرۡضَهُ لَكُمۡ...

നിങ്ങള്നന്ദികേട് കാണിക്കുകയാണെങ്കില്തീര്ച്ചയായും അല്ലാഹു നിങ്ങളിൽ നിന്ന് ധന്യനാകുന്നു. ന്റെ അടിമകൾ നന്ദികേട് കാണിക്കുന്നത് അവന്തൃപ്തിപ്പെടുകയില്ല. നിങ്ങള്നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട് അത് വഴി അവന്സംതൃപ്തനായിരിക്കുന്നതാണ്‌... (സുമർ: 7)

അബൂ ഹുറൈറ -- നിവേദനം: അദ്ദേഹം നബി -- യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! ആരാണ് അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യം ലഭിച്ചവർ. നബി -- പറഞ്ഞു:

«مَنْ قَالَ: لَا إِلهَ إِلَّا اللَّهُ خَالِصًا مِنْ قَلْبِهِ».

ആരാണോ ഹൃദയത്തിൽ (ശിർക്കിന്റെ) യാതൊരു കലർപ്പുമില്ലാതെ 'ലാ ഇലാഹ ഇല്ലല്ലാഹ്എന്ന് പറഞ്ഞവൻ. (ഹദീഥിന്റെ നിവേദകർ പറയുന്നു): ഹൃദയം എന്ന വാക്കിന് പകരമായി «مِنْ نَفْسِهِ» മനസ്സറിഞ്ഞ നിലയിൽ എന്നും വന്നിട്ടുണ്ട്.

അനസ് -- നിവേദനം: നബി -- പറഞ്ഞു:

«لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللَّهِ شَيْئًا».

എല്ലാ നബിക്കും ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥനയുണ്ട്; എല്ലാ നബിമാരും തങ്ങളുടെ പ്രാർത്ഥന
(ഇഹലോകത്തു വെച്ച്) നിർവ്വഹിച്ചു കഴിഞ്ഞു. ഞാൻ ന്റെ പ്രാർത്ഥന ന്റെ ഉമ്മത്തിനായി, അന്ത്യനാളിലേക്ക് കരുതിവെച്ചിരിക്കുന്നു. ന്റെ ഉമ്മത്തിൽ നിന്ന് അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേർക്കാതെ മരണപ്പെടുന്നവർക്ക് അത് -ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ)- ലഭിക്കുന്നതാണ്. അർത്ഥത്തിൽ ഹദീഥുകൾ ധാരാളം ഉണ്ട്.

ഇത്രയും നാം വായിച്ച ആയത്തുകളും ഹദീഥുകളുമെല്ലാം ആരാധനകൾക്ക് അല്ലാഹുവിന്മാത്രം അർഹതപ്പെട്ട അവകാശമാണെന്നും, അവ അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും സമർപ്പിച്ചു കൂടായെന്നും, അത് നബിമാർക്കോ മറ്റാർക്കെങ്കിലുമോ ആണെങ്കിൽ പോലും പാടില്ലെന്നും, ശുപാർശ അല്ലാഹുവിന്റെ മാത്രം അധികാരപരിധിയിൽ പെട്ട കാര്യമാണെന്നും അറിയിക്കുന്നുണ്ട്.

﴿قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗا...

പറയുക: അല്ലാഹുവിനാകുന്നു ശുപാര് മുഴുവന്‍... (സുമർ: 44) അല്ലാഹു അനുമതി നൽകിയതിന് ശേഷമല്ലാതെ ഒരാൾക്കും ശുപാർശ ചെയ്യാൻ അവകാശമില്ല. അതോടൊപ്പം, ശുപാർശ ചെയ്യപ്പെടുന്നവരെ അല്ലാഹു തൃപ്തിപ്പെടുകയും വേണം. തൗഹീദുള്ളവർക്ക് വേണ്ടിയല്ലാതെ ശുപാർശ ചെയ്യുന്നത് അല്ലാഹു തൃപ്തിപ്പെടുകയില്ല -ഇക്കാര്യം മുൻപ് വിവരിച്ചു കഴിഞ്ഞതാണ്-. അതിനാൽ തന്നെ, ബഹുദൈവാരാധകർക്കും മുശ്രിക്കുകൾക്കും ശുപാർശയിൽ നിന്ന് ഒരു പങ്കും ലഭിക്കുന്നതല്ല. അല്ലാഹു വിശുദ്ധ ഖുർആനിൽ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

﴿فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّٰفِعِينَ 48

ഇനി അവര്ക്ക് ശുപാർശകരുടെ ശുപാർശയൊന്നും പ്രയോജനപ്പെടുകയില്ല. (മുദ്ദഥിർ: 48) അല്ലാഹു പറയുന്നു:

﴿...مَا لِلظَّٰلِمِينَ مِنۡ حَمِيمٖ وَلَا شَفِيعٖ يُطَاعُ

...അക്രമകാരികള്ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്ശകനായോ ആരും തന്നെയില്ല. (ഗാഫിർ: 18)

അക്രമം (ദുൽമ്) എന്നീ പദങ്ങൾ നിരുപാധികമായി സ്‌ലാമിക പ്രമാണങ്ങളിൽ പറയപ്പെട്ടാൽ അതിന്റെ ഉദ്ദേശം അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാകുന്നു. അല്ലാഹു പറഞ്ഞതു പോലെ:

﴿...وَٱلۡكَٰفِرُونَ هُمُ ٱلظَّٰلِمُونَ

...നിഷേധികൾ (അവിശ്വാസികൾ) തന്നെയാകുന്നു അക്രമികള്‍. (ബഖറ: 254) അല്ലാഹു പറയുന്നു:

﴿...إِنَّ ٱلشِّرۡكَ لَظُلۡمٌ عَظِيمٞ

...തീര്ച്ചയായും ശിർക് (അല്ലാഹുവിൽ പങ്കുചേര്ക്കൽ) മഹാ അക്രമം തന്നെയാകുന്നു. (ലുഖ്മാൻ: 13)

ഇനി താങ്കളുടെ ചോദ്യത്തിൽ പരാമർശിക്കപ്പെട്ട -സ്വൂഫികളിൽ ചിലർ മസ്ജിദുകളിലും മറ്റും പറഞ്ഞു കൊണ്ടിരിക്കുന്ന ചില വാചകങ്ങളുടെ- നിജസ്ഥിതിയെ കുറിച്ച് കൂടെ വിവരിക്കാം: 'അല്ലാഹുവേ! നിന്റെ ജബറൂതിയിലുള്ള രഹസ്യങ്ങൾ തുറക്കാൻ കാരണമായവനായ, നിന്റെ റഹ്മാനിയ്യത്തിന്റെ പ്രകാശങ്ങൾ പടർന്നവനായ, നിന്റെ ദൈവിക സന്നിധിയുടെ പ്രതിനിധിയായ, നിന്റെ സ്വഭാവ രഹസ്യങ്ങളുടെ ഖലീഫയായവനിൽ അനുഗ്രഹം നൽകേണമേ' എന്നിങ്ങനെ പോകുന്ന ദിക്ർ...

ഇത്തരം വാചകങ്ങളും സമാനമായ മറ്റു പ്രയോഗങ്ങളും തീർത്തും കൃത്രിമത്വം നിറഞ്ഞതും അതിരുകവിച്ചിൽ ഉൾക്കൊള്ളുന്നതുമാണ്. അതാകട്ടെ, നമ്മുടെ റസൂൽ -- താക്കീത് നൽകിയ, അകറ്റി നിറുത്തേണ്ട തിന്മകളിൽ പെട്ടതുമാണ്. അബ്ദുല്ലാഹി ബ്നു മസ്ഊദ് -- നിവേദനം: നബി -- പറഞ്ഞു:

«هَلَكَ المُتَنَطِّعُونَ» قَالَهَا ثَلَاثًا.

അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു. അവിടുന്ന് മൂന്ന് തവണ അക്കാര്യം പറഞ്ഞു.

ഇമാം ഖത്താബി -- പറഞ്ഞു: അതിരുകവിയുന്നവൻ' എന്നതിന്റെ ഉദ്ദേശ്യം: ഒരു കാര്യത്തിൽ ആഴത്തിലേക്ക് ഊളിയിട്ടു കൊണ്ട്, അതിൽ കഠിനമായ അന്വേഷണം നടത്താൻ ശ്രമിക്കുന്നവൻ എന്നാണ്. ആവശ്യമില്ലാത്ത വിഷയങ്ങളിൽ ചർച്ചകളിൽ മുഴുകുന്നവരും, മനുഷ്യരുടെ ബുദ്ധി കൊണ്ട് കണ്ടെത്താൻ സാധ്യമല്ലാത്ത കാര്യങ്ങളിൽ വാഗ്വാദങ്ങളുമായി വ്യാപൃതരാകുന്നവരുമായ വചനശാസ്ത്രത്തിന്റെ വക്താക്കൾ പറഞ്ഞതിൽ പെട്ടവരാണ്.

അബുസ്സആദാത്ത്, ഇബ്നുൽ അഥീർ -- പറയുന്നു: വചനശാസ്ത്രത്തിൽ മുഴുകിയവരും അതിൽ അതിരുകവിഞ്ഞവരുമാണ് ഇവിടെ ഉദ്ദേശ്യം. തങ്ങളുടെ തൊണ്ടകളുടെ അറ്റങ്ങൾ കൊണ്ടാണവരുടെ സംസാരം! വായയുടെ മേൽ പല്ലിന്റെ പിറകുഭാഗത്തിനെ ഉദ്ദേശിച്ചു കൊണ്ട് പറയാറുള്ള 'നത്വ്അ്' എന്ന പദത്തിൽ നിന്നാണ് അവരുടെ ചെയ്തിയെ വിശേഷിപ്പിക്കുന്ന 'തനത്ത്വുഅ്' എന്ന പദം വന്നിരിക്കുന്നത്. വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും അതിരുകവിയുന്ന എല്ലാവരുടെ കാര്യത്തിലും പദം പ്രയോഗിക്കപ്പെടാറുണ്ട്.

ചോദ്യത്തിൽ സൂചിപ്പിക്കപ്പെട്ട സ്വൂഫീ പ്രയോഗങ്ങളും, നബിയുടെ --  മേൽ സ്വലാത്ത് ചൊല്ലുന്നതിന് വേണ്ടി അവർ നിർമ്മിച്ചുണ്ടാക്കിയ പദപ്രയോഗങ്ങളും അതിരുകവിച്ചിലിന്റെയും കൃത്രിമത്വത്തിന്റെയും പരിധിയിലാണ് ഉൾപ്പെടുക എന്ന് അറബിഭാഷാ വിജ്ഞാനീയത്തിലെ ഇമാമുമാരായ രണ്ട് പണ്ഡിതന്മാർ പറഞ്ഞതിൽ നിന്ന് സാമാന്യം വിവരമുള്ള ഏതൊരാൾക്കും ബോധ്യമാകുന്നതാണ്. നബിയുടെ --  മേൽ സ്വലാത്ത് ചൊല്ലുന്നതിനും സലാം പറയുന്നതിനും അവിടുന്ന് പഠിപ്പിച്ചു തന്ന രീതികൾ സ്വീകരിക്കാനും അവ മുറുകെ പിടിക്കാനുമാണ് ഒരു മുസ്‌ലിം എപ്പോഴും പരിശ്രമിക്കേണ്ടത്.മറ്റെല്ലാ ദിക്ർ-സ്വലാത്ത് രീതികളേക്കാളും ധന്യതയും പരിശുദ്ധിയും അതിലുണ്ട്.

നബി -- പഠിപ്പിച്ച സ്വലാത്തിന്റെ രൂപങ്ങളിലൊന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഹദീഥിൽ കാണാം.

കഅ്ബ് ബ്നു ഉജ്സഃ -- നിവേദനം: നബി -- യുടെ സ്വഹാബികൾ അവിടുത്തോട് ചോദിക്കുകയുണ്ടായി: അല്ലാഹുവിന്റെ റസൂലേ! അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലാൻ അല്ലാഹു ഞങ്ങളോട് കൽപ്പിച്ചിരിക്കുന്നു. എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്? അപ്പോൾ നബി -- പറഞ്ഞു:

«قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبرَاهِيمَ وَعَلَى آلِ إِبرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبرَاهِيمَ وَعَلَى آلِ إِبرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ».

നിങ്ങൾ ഇപ്രകാരം പറയുക: (സാരം:) അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിച്ചതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു.

അബൂ ഹുമൈദ് അസ്സാഇദി -- നിവേദനം: സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്? അവിടുന്ന് പറഞ്ഞു:

«قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ».

നിങ്ങൾ ഇപ്രകാരം പറയുക: (സാരം) അല്ലാഹുവേ! ഇബ്രാഹീം നബിയുടെ കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചതു പോലെ, മുഹമ്മദ് നബിയുടെയും അവിടുത്തെ ഭാര്യമാരുടെയും മക്കളുടെയും മേൽ നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ സ്തുത്യർഹനും (ഹമീദ്), അങ്ങേയറ്റം മഹത്വമുള്ളവനും (മജീദ്) ആകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേൽ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ മുഹമ്മദ് നബിയുടെ മേലും അവിടുത്തെ ഭാര്യമാരുടെയും മക്കളുടെയും മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ സ്തുത്യർഹനും (ഹമീദ്), അങ്ങേയറ്റം മഹത്വമുള്ളവനും (മജീദ്) ആകുന്നു.

അബൂ മസ്ഊദ് അൽ-അൻസാരി -- നിവേദനം: ബഷീർ ബ്നു സഅദ് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! അല്ലാഹു നമ്മോട് അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലാൻ നിർദ്ദേശിച്ചിരിക്കുന്നു; എങ്ങനെയാണ് അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലേണ്ടത്? അപ്പോൾ നബി -- നിശബ്ദനായി, പിന്നെ പറഞ്ഞു:

«قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبرَاهِيمَ فِي العَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ وَالسَّلَامُ كَمَا عَلِمتُم».

നിങ്ങൾ ഇപ്രകാരം പറയുക: (സാരം) അല്ലാഹുവേ! മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും മേൽ നീ സ്വലാത്ത് വർഷിക്കേണമേ; ഇബ്രാഹീം നബിയുടെ കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചതുപോലെ. മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും മേൽ നീ അനുഗ്രഹം ചൊരിയേണമേ; ഇബ്രാഹീം നബിയുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞതുപോലെ. തീർച്ചയായും നീ സ്തുത്യർഹനും മഹത്വമുടയവനുമാകുന്നു. എനിക്ക് സലാം ചൊല്ലുക എന്നതാകട്ടെ, നിങ്ങൾക്ക് പഠിപ്പിക്കപ്പെട്ടത് പോലെ (നിർവ്വഹിക്കുകയും ചെയ്യുക.

ഹദീഥുകളിൽ വന്ന പദങ്ങളും സമാനമായ നബിയിൽ --  നിന്ന് സ്ഥിരപ്പെട്ട പദങ്ങളുമാണ് നബിയുടെ --  മേൽ സ്വലാത്തും സലാമും ചൊല്ലുമ്പോൾ ഒരു മുസ്‌ലിം ഉപയോഗിക്കേണ്ടത്. കാരണം അല്ലാഹുവിനെ കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും അനുയോജ്യമായ വാക്ക് ഏതാണ് എന്ന് ജനങ്ങളിൽ ഏറ്റവും അറിവുള്ളവർ നബി -- യാണെന്നത് പോലെ, സ്വന്തത്തെ കുറിച്ച് പ്രയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ വാക്ക് ഏതാണെന്നും അവിടുത്തേക്ക് തന്നെയാണ് അറിയുക.

എന്നാൽ പിൽക്കാലത്ത് നിർമ്മിക്കപ്പെട്ട, -ചോദ്യത്തിൽ പരാമർശിക്കപ്പെട്ടതു പോലുള്ള- കൃത്രിമത്വങ്ങളുള്ള വാക്കുകളും തെറ്റായ അർത്ഥ സാധ്യതകളുള്ള വാചകങ്ങളും ഉപയോഗിക്കാതിരിക്കുകയാണ് വേണ്ടത്. കാരണം അവയിൽ അതിരുകവിച്ചിലും, തെറ്റായ അർത്ഥ വിശദീകരണങ്ങൾ നൽകപ്പെടാൻ സാധ്യതയുള്ള വാക്കുകളുമുണ്ട്. അതോടൊപ്പം നബി -- തിരഞ്ഞെടുക്കുകയും ന്റെ ഉമ്മത്തിന് പഠിപ്പിച്ചു നൽകുകയും ചെയ്ത വാചകങ്ങളോട് എതിരാകുന്നവയുമാണവയെല്ലാം. നബിയാകട്ടെ-- ജനങ്ങളിൽ ഏറ്റവും വിവരമുള്ളവരും ന്റെ ഉമ്മത്തിനോട് ഏറ്റവും ഗുണകാംക്ഷയുള്ളവരും, കൃത്രിമത്വങ്ങളിൽ നിന്ന് ഏറ്റവും അകലം പാലിക്കുന്നവരുമാണ്. -അല്ലാഹു അവിടുത്തേക്ക് മേൽ അവന്റെ പക്കൽ നിന്നുള്ള സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ-.

തൗഹീദിന്റെ അർത്ഥവും ശിർക്കിന്റെ യാഥാർത്ഥ്യവും, ആദ്യകാലക്കാരായ മുശ്രിക്കുകളും ഇന്നുള്ള മുശ്രിക്കുകളും വിഷയത്തിൽ എവിടെയാണ് വേർതിരിഞ്ഞിരിക്കുന്നത് എന്നും, നബിയുടെ --  മേൽ സ്വലാത്ത് ചൊല്ലേണ്ട ശർഇയ്യായ രൂപം ഏതാണെന്നും ഒരാൾക്ക് ബോധ്യമാകാൻ എഴുതിയതിൽ തന്നെ വോളം തെളിവുകളുണ്ട് എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സത്യം അന്വേഷിക്കുന്നവർക്ക് മനസ്സിന് തൃപ്തിയടയാൻ ഇത് മതിയായതാണ്. എന്നാൽ സത്യവും ശരിയായ മാർഗവും ഏതാണെന്ന് തിരിച്ചറിയാൻ താൽപ്പര്യമില്ലാത്തവരുടെ കാര്യം; അവർ സ്വന്തം ദേഹേഛയെ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. അല്ലാഹു അവരെ കുറിച്ച് ഇപ്രകാരം പറഞ്ഞുവല്ലോ?!

﴿فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ وَمَنۡ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيۡرِ هُدٗى مِّنَ ٱللَّهِۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ50

ഇനി നിനക്ക് അവര്ഉത്തരം നല്കിയില്ലെങ്കില്തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്നിന്നുള്ള യാതൊരു മാര്ഗദര്ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്ന്നവനെക്കാള്വഴിപിഴച്ചവന്ആരുണ്ട്‌? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്വഴിയിലാക്കുകയില്ല; തീര്ച്ച. (ഖസ്വസ്: 50)

അല്ലാഹു മുഹമ്മദ് നബിയെ -- സത്യമാർഗവും ഇസ്ലാം ദീനുമായി നിയോഗിച്ചപ്പോൾ ജനങ്ങൾ അതിനോട് രണ്ട് രൂപത്തിലുള്ള സമീപനമാണ് സ്വീകരിച്ചത് എന്ന് ആയത്തിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.

ഒരു വിഭാഗം: അല്ലാഹുവിനും അവന്റെ റസൂലിനും -- ഉത്തരം നൽകിയവരാണ്.

രണ്ടാമത്തെ വിഭാഗം തങ്ങളുടെ ദേഹേഛയെ പിന്തുടർന്നവരാണ്. അല്ലാഹുവിൽ നിന്നുള്ള സന്മാർഗത്തെ ഉപേക്ഷിച്ചു കൊണ്ട്, ന്റെ ദേഹേഛയെ പിന്തുടർന്നവനേക്കാൾ വഴിപിഴച്ചവൻ മറ്റാരുമില്ല.

ദേഹേഛകളെ പിന്തുടരുന്നതിൽ നിന്ന് അല്ലാഹു നാമേവരെയും കാത്തുരക്ഷിക്കുമാറാകട്ടെ. അല്ലാഹുവിനും അവന്റെ റസൂലിനും ഉത്തരം നൽകുന്നവരിലും, അല്ലാഹുവിന്റെ ദീനിനെ ആദരിക്കുന്നവരിലും, അതിന് വിരുദ്ധമാകുന്ന സർവ്വ ബിദ്അത്തുകളെയും ദേഹേഛകളെയും സൂക്ഷിക്കുന്നവരിലും നമ്മെയും നിങ്ങളെയും എല്ലാ മുസ്‌ലിം സഹോദരങ്ങളെയും അല്ലാഹു ഉൾപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. അവൻ അതീവ ഉദാരവാനും അങ്ങേയറ്റം നന്മകൾ ചൊരിയുന്നവനുമാകുന്നു.

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം അഞ്ച്: നബിദിനവും
ജന്മദിനാഘോഷവും; ഇസ്‌ലാമിക വിധി

നബിയുടെ --  ജന്മദിനം ആഘോഷിക്കുക, അതിന്റെ പരിപാടികൾ സംഘടിപ്പിക്കുക, അവിടുത്തേക്ക് അന്നേ ദിവസം പ്രത്യേകം സലാം അറിയിക്കുക തുടങ്ങി നബിദിനത്തിൽ നടത്തപ്പെടാറുള്ള ചടങ്ങുകളെ കുറിച്ച് ധാരാളം പേർ ആവർത്തിച്ചു ചോദിച്ചിട്ടുണ്ട്.

ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറയട്ടെ: നബിയുടെയോ --  മറ്റാരുടെയെങ്കിലുമോ ജന്മദിനം ആഘോഷിക്കുക എന്നത് അനുവദനീയമല്ല. കാരണം ദീനിൽ പിൽക്കാലഘട്ടത്തിൽ പുതുതായി കടത്തിക്കൂട്ടപ്പെട്ട ബിദ്അത്തുകളിൽ പെട്ട കാര്യമാണത്. നബി -- നബിദിനം ആഘോഷിച്ചിട്ടില്ല; അവിടുത്തേക്ക് ശേഷം വന്ന നാല് ഖലീഫമാരും, അവരല്ലാത്ത അവിടുത്തെ സ്വഹാബികളിൽ പെട്ട ഒരാളും അത് ആഘോഷിച്ചിട്ടില്ല. സ്വഹാബികൾക്ക് ശേഷം വന്ന താബിഈങ്ങളോ, ആദ്യത്തെ മൂന്ന് തലമുറകളിൽ പെട്ട ഉത്തമനൂറ്റാണ്ടുകളിലെ ആരെങ്കിലുമോ അത് ആഘോഷിച്ചിട്ടില്ല. പറഞ്ഞവരെല്ലാം നബിയുടെ --  സുന്നത്തിനെ കുറിച്ച് ഏറ്റവും അറിവുള്ളവരും, അല്ലാഹുവിന്റെ റസൂലിനോട് --  ഏറ്റവും പൂർണ്ണമായ സ്നേഹമുള്ളവരും, അവിടുത്തെ ദീനിന്റെ വിധിവിലക്കുകൾ ശക്തമായി പിൻപറ്റിയവരുമായിരുന്നു. ഖുർആനിൽ അല്ലാഹു പറഞ്ഞു:

﴿...وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْ...

...നിങ്ങള്ക്ക് റസൂല്നല്കിയതെന്തോ അത് നിങ്ങള്സ്വീകരിക്കുക. എന്തൊന്നില്നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്നിന്ന് നിങ്ങള്വിട്ടുനില്ക്കുകയും ചെയ്യുക... (ഹശ്ർ: 7) അല്ലാഹു പറയുന്നു:

﴿...فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ

...ആകയാല്അദ്ദേഹത്തിന്റെ കല്പനയ്ക്ക് എതിര് പ്രവര്ത്തിക്കുന്നവര്തങ്ങള്ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (നൂർ: 63) അല്ലാഹു തന്നെ പറയുന്നു:

﴿لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا21

തീര്ച്ചയായും നിങ്ങള്ക്ക് അല്ലാഹുവിന്റെ റസൂലിൽ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്മിക്കുകയും ചെയ്തു വരുന്നവര്ക്ക്‌. (അഹ്സാബ്: 21) അല്ലാഹു പറയുന്നു:

﴿وَٱلسَّٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَٰجِرِينَ وَٱلۡأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحۡسَٰنٖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُ وَأَعَدَّ لَهُمۡ جَنَّٰتٖ تَجۡرِي تَحۡتَهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ100

മുഹാജിറുകളില്നിന്നും അന്സാറുകളില്നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗത്തോപ്പുകള്അവര്ക്ക് അവന്ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം. (തൗബ: 100) അല്ലാഹു പറയുന്നു:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...

...ഇന്ന് ഞാന്നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു.ന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന്നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി സ്‌ലാമിനെ ഞാന്നിങ്ങള്ക്ക് തൃപ്തിപ്പെട്ടു നൽകുകയും ചെയ്തിരിക്കുന്നു... (മാഇദഃ: 3) വിഷയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്. നബി -- പറഞ്ഞതായി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنهُ فَهُوَ رَدٌّ».

നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. അതായത്, പുതുതായി നിർമ്മിക്കപ്പെട്ട പ്രവർത്തി അവനിൽ നിന്ന് തള്ളപ്പെടുന്നതാണ് (സ്വീകരിക്കപ്പെടുന്നതല്ല എന്നർത്ഥം). മറ്റൊരു ഹദീഥിൽ റസൂൽ ( -- ) പറഞ്ഞു

«عَلَيكُم بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيَّينَ مِنْ بَعدِي تَمَسَّكُوا بِهَا وَعَضُّوا عَلَيهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالةٌ».

നിങ്ങൾ ന്റെ ചര്യയെയും, എനിക്ക് ശേഷം നേർമാർഗത്തിൽ ചരിക്കുന്ന സന്മാർഗചിത്തരായ ഖലീഫമാരുടെ (സ്വഹാബികളുടെ) ചര്യയെയും മുറുകെ പിടിക്കുക. അതിനെ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുക. പുത്തനാചാരങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ പുത്തനാചാരങ്ങളും ബിദ്അത്തുകളാകുന്നു, എല്ലാ ബിദ്അത്തുകളും വഴികേടുകളുമാകുന്നു. രണ്ട് ഹദീഥുകളിലും ബിദ്അത്തുകൾ നിർമ്മിക്കുകയും പുത്തനാചാരങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നതിൽ നിന്നുള്ള ശക്തമായ താക്കീത് ഉണ്ട്.

അല്ലാഹുവിന്റെ ദീൻ പൂർണ്ണമായിട്ടില്ലെന്ന് ജനങ്ങൾ ധരിക്കാൻ കാരണമാകുമെന്നത് ഇത്തരം ജന്മദിനാഘോഷങ്ങൾ പുതുതായി നിർമ്മിച്ചുണ്ടാക്കുന്നതിന്റെ അപകടത്തിൽ പെട്ടതാണ്. ന്റെ ഉമ്മത്തിന് പ്രവർത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ നബി -- വേണ്ടവിധത്തിൽ അറിയിച്ചു കൊടുത്തില്ല എന്നും, ശേഷം അല്ലാഹുവിലേക്ക് അടുപ്പിക്കാൻ ആവശ്യമായ ഇത്തരം പ്രവൃത്തികൾ നിർമ്മിക്കാനും ജനങ്ങളെ അറിയിക്കാനും പിൽക്കാലഘട്ടത്തിൽ ചിലർ വരേണ്ടി വന്നു എന്നുമുള്ള ദുസ്സൂചന അതിലുണ്ട്. ചിന്ത ഉടലെടുക്കുക എന്നത് അതീവ അപകടകരമായ കാര്യമാണെന്ന് പറയേണ്ടതില്ല. അല്ലാഹുവിനും അവന്റെ റസൂലിനും -- എതിര് പ്രവർത്തിക്കുകയാണ് ഒരാൾ ഇതിലൂടെ ചെയ്യുന്നത്. അല്ലാഹു അവന്റെ ദാസന്മാർക്ക് വേണ്ടി ദീൻ പൂർത്തീകരിച്ചിരിക്കുന്നു എന്നും, ന്റെ അനുഗ്രഹം അവർക്ക് പൂർണ്ണമാക്കി നൽകിയിരിക്കുന്നു എന്നും, നബി -- അക്കാര്യം ഏറ്റവും വ്യക്തമായ വിധത്തിൽ എത്തിച്ചു നൽകിയിരിക്കുന്നു എന്നും, സ്വർഗത്തിലേക്കുള്ള ഒരു വഴിയും നരകത്തിലേക്കുള്ള ഒരു പാതയും അവിടുന്ന് വ്യക്തമാക്കാതെ വിട്ടിട്ടില്ല എന്നതുമൊക്കെ സ്ഥിരപ്പെട്ടിരിക്കെ. അബ്ദുല്ലാഹി ബ്നു അംറ് -- നിവേദനം: നബി -- പറഞ്ഞു:

«مَا بَعَثَ اللَّهُ مِن نَبِيٍ إِلَّا كَانَ حَقًّا عَلَيهِ أَن يَدُلَّ أُمَّتَهُ عَلَى خَيرِ مَا يَعْلَمُهُ لَهُم وَيُنْذِرَهُمْ شَرَّ مَا يَعْلَمُهُ لَهُمْ».

അല്ലാഹു നിയോഗിച്ച ഏതൊരു നബിയുടെ മേലും അദ്ദേഹം അറിയുന്ന എല്ലാ നന്മകളും ന്റെ ജനതയെ അറിയിക്കുക എന്നതും, അദ്ദേഹം അറിയുന്ന എല്ലാ തിന്മകളിൽ നിന്നും അവരെ താക്കീത് ചെയ്യുക എന്നതും ബാധ്യതയായിട്ടില്ലാതെയില്ല. (മുസ്‌ലിം)

നബിമാരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും അവരിൽ അന്തിമനുമാണ് നമ്മുടെ റസൂൽ -- എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഏറ്റവും സമ്പൂർണ്ണമായ വിധത്തിൽ ദീൻ എത്തിച്ചു നൽകുകയും, ന്റെ ജനതയോട് ഗുണകാംക്ഷ പുലർത്തുകയും ചെയ്തവരായിരുന്നു അവിടുന്ന്. നബിയുടെ --  ജന്മദിനം ആഘോഷിക്കുക എന്നത് അല്ലാഹുവിന് തൃപ്തികരമായ ഒരു കാര്യമായിരുന്നെങ്കിൽ അവിടുന്ന് ന്റെ ജനതക്ക് അത് വിവരിച്ചു നൽകാതിരിക്കുമായിരുന്നില്ല. ന്റെ ജീവിതത്തിൽ അത് അവിടുന്ന് പ്രവർത്തിച്ചു കാണിക്കുകയോ, അവിടുത്തെ സ്വഹാബികൾ അത് നിർവ്വഹിക്കുകയോ ചെയ്യുമായിരുന്നു. എന്നാൽ പറഞ്ഞതൊന്നും ഒരിക്കൽ പോലും സംഭവിച്ചിട്ടില്ല എന്നത് നബിദിനം സ്‌ലാമിന്റെ വഴിയിൽ പെട്ട ഒരു കാര്യമേയല്ല എന്നതിനുള്ള തെളിവാണ്. മറിച്ച്, -തൊട്ടുമുൻപ് നാം വായിച്ച ഹദീഥുകളിലൂടെ- നബി -- ന്റെ ഉമ്മത്തിന് താക്കീത് നൽകിയ പുതുനിർമ്മിതികളിൽ പെട്ട കാര്യമാണത്. വിഷയത്തിൽ ഉൾപ്പെടുന്ന ആയത്തുകളും ഹദീഥുകളും അതിനുമാത്രം ധാരാളമുണ്ട്.

നബിദിനാഘോഷത്തെ എതിർക്കുകയും അതിൽ നിന്ന് വ്യക്തമായി താക്കീത് നൽകുകയും ചെയ്ത പണ്ഡിതന്മാരുടെ ഒരു വലിയ കൂട്ടം തന്നെയുണ്ട്. മേലെ നാം നൽകിയ തെളിവുകളാണ് അതിന് അവർ അവലംബമാക്കിയത്. എന്നാൽ, പിൽക്കാലഘട്ടത്തിലുള്ള ചിലർ നബിദിനാഘോഷം മറ്റു തിന്മകളൊന്നും കലർന്നതല്ലെങ്കിൽ അനുവദനീയമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നബിയുടെ --  കാര്യത്തിൽ അതിരുകവിയലും, സ്ത്രീ പുരുഷന്മാരുടെ കൂടിക്കലരലും, സംഗീതോപകരണങ്ങളുടെ ഉപയോഗവും പോലുള്ള തിന്മകൾ ഇല്ലായെങ്കിൽ അത് നല്ല ബിദ്അത്തുകളിലാണ് ഉൾപ്പെടുക എന്നാണ് അവർ അഭിപ്രായപ്പെട്ടത്.

എന്നാൽ സ്‌ലാമിലെ അടിസ്ഥാന നിയമം സന്ദർഭത്തിൽ നാം ഓർക്കേണ്ടതായുണ്ട്; ജനങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടാകുന്ന ഏതൊരു വിഷയവും അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആനിലേക്കും നബിയുടെ --  ചര്യയായ ഹദീഥുകളിലേക്കുമാണ് മടക്കേണ്ടത് എന്നതാണ് അടിത്തറ. അല്ലാഹു പറഞ്ഞതു പോലെ:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا59

ഈമാനുള്ളവരെ,നിങ്ങള്അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) റസൂലിനേയും. നിങ്ങളില്നിന്നുള്ള കൈകാര്യകര്ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്ക്കിടയില്ഭിന്നിപ്പുണ്ടാകുകയാണെങ്കില്നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്നല്ല പര്യവസാനമുള്ളതും. (നിസാഅ്: 59) അല്ലാഹു പറയുന്നു:

﴿وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِ ...

നിങ്ങള്അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്തീര്പ്പുകല്പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു... (ശൂറാ: 10)

നബിദിനാഘോഷത്തിന്റെ വിഷയവും ഇതു പോലെ ഖുർആനിലേക്ക് നമുക്ക് മടക്കാം. ഖുർആൻ നമ്മോട് കൽപ്പിക്കുന്നത് നബി -- കൊണ്ടുവന്നതെല്ലാം സ്വീകരിച്ചു കൊണ്ട് അവിടുത്തെ പിൻപറ്റാനും, അവിടുന്ന് വിലക്കിയതെല്ലാം കരുതിയിരിക്കാനുമാണ്. ഉമ്മത്തിന് അവരുടെ ദീൻ അല്ലാഹു പൂർത്തീകരിച്ചു നൽകിയതായാണ് ഖുർആൻ നമ്മെ അറിയിക്കുന്നത്. പറയപ്പെട്ട ആഘോഷം അല്ലാഹു നമുക്ക് പൂർത്തീകരിച്ചു നൽകിയ ദീനിലോ, നബിയെ --  പിൻപറ്റാനായി നിർദേശിക്കപ്പെട്ട കാര്യങ്ങളിലോ നമുക്ക് കണ്ടെത്താൻ കഴിയുന്നുമില്ല.

ഇനി നബിയുടെ --  സുന്നത്തിലേക്ക് ഇക്കാര്യം നമുക്ക് മടക്കാം; നബി -- ഒരിക്കലെങ്കിലും നബിദിനം ആഘോഷിച്ചതായി നാം കാണുന്നില്ല. അവിടുന്ന് ഒരിക്കലെങ്കിലും അത് കൽപ്പിക്കുകയും ചെയ്തിട്ടില്ല. അവിടുത്തെ സ്വഹാബികളിൽ ഒരാൾ പോലും അത് പ്രവൃത്തിയിൽ കൊണ്ടുവരികയുമുണ്ടായിട്ടില്ല. അതിനാൽ, ആഘോഷം ദീനിൽ പെട്ടതല്ല എന്നും, പിൽക്കാലത്ത് നിർമ്മിച്ചുണ്ടാക്കപ്പെട്ട ബിദ്അത്തുകളിൽ പെട്ടതാണെന്നുമാണ് നമുക്ക് അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. അതോടൊപ്പം, യഹൂദരുടെയും നസ്വാറാക്കളുടെയും വഴിയോട് സദൃശ്യമാവുക എന്ന തിന്മയും അതിലുണ്ട്.

സത്യം തിരിച്ചറിയാനുള്ള ആഗ്രഹവും, അത് അന്വേഷിച്ചു കണ്ടെത്തുന്നതിലുള്ള അർഹമായ പരിശ്രമവും, ലളിതസാധാരണമായ ഉൾക്കാഴ്ച്ചയുമുള്ള ഏതൊരാൾക്കും ഇത്രയും പറഞ്ഞതിൽ നിന്ന് ഇസ്ലാം ദീനിന്റെ ഭാഗമല്ല നബിദിനാഘോഷം എന്ന് മനസ്സിലാകേണ്ടതാണ്. മറിച്ച്, പിൽക്കാലത്ത് നിർമ്മിച്ചുണ്ടാക്കപ്പെട്ട ബിദ്അത്തുകളുടെ കൂട്ടത്തിലും, അല്ലാഹുവും അവന്റെ റസൂലും -- ഉപേക്ഷിക്കാനും അകറ്റി നിറുത്താനും കൽപ്പിച്ച പുത്തനാചാരങ്ങളിലുമാണ് അതിന്റെ സ്ഥാനം എന്ന് അവർക്ക് ബോധ്യമാകുന്നതാണ്. 'എല്ലാ നാടുകളിലും ധാരാളം പേർ നബിദിനം ആഘോഷിക്കുന്നുണ്ടല്ലോ' എന്നത് പോലുള്ള അർത്ഥശൂന്യമായ ന്യായങ്ങൾ ബുദ്ധിയുള്ള ഒരാൾക്ക് പിൻപറ്റാൻ അനുയോജ്യമല്ല എന്നും ഓർക്കുക. കാരണം സത്യമാർഗം തിരിച്ചറിയാനുള്ള മാനദണ്ഡം ചെയ്യുന്നവരുടെ എണ്ണത്തിലെ ആധിക്യമല്ല. സത്യവും ശരിയും തിരിച്ചറിയേണ്ടത് സ്‌ലാമിക പ്രമാണങ്ങൾ കൊണ്ടും തെളിവുകളാലുമാണ്. യഹൂദ നസ്വാറാക്കളെ കുറിച്ച് അല്ലാഹു പറഞ്ഞത് നോക്കൂ:

﴿وَقَالُواْ لَن يَدۡخُلَ ٱلۡجَنَّةَ إِلَّا مَن كَانَ هُودًا أَوۡ نَصَٰرَىٰۗ تِلۡكَ أَمَانِيُّهُمۡۗ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ111

(ആര്ക്കെങ്കിലും) സ്വര്ഗത്തില്പ്രവേശിക്കണമെങ്കില്യഹൂദരോ നസ്വാറാക്കളോ ആകാതെ പറ്റില്ലെന്നാണ് അവര്പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; 'നിങ്ങള്സത്യവാന്മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ' എന്ന്‌. (ബഖറ: 111) അല്ലാഹു പറയുന്നു:

﴿وَإِنْ تُطِعْ أَكْثَرَ مَنْ فِي الْأَرْضِ يُضِلُّوكَ عَنْ سَبِيلِ اللَّهِ...

ഭൂമിയിലുള്ളവരില്അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്റെ മാര്ഗത്തില്നിന്നും നിന്നെ അവര്തെറ്റിച്ചുകളയുന്നതാണ്‌... (അൻആം: 116)

ഇതിനെല്ലാം പുറമെ, ഇന്ന് നടക്കുന്ന നബിദിനാഘോഷങ്ങൾ -അവ ബിദ്അത്തുകളാണെന്നതിനോടൊപ്പം- അനേകം തിന്മകൾ കൂടെ ഒരുമിപ്പിച്ചിരിക്കുന്നു. സ്ത്രീകളും പുരുഷന്മാരും കൂടിക്കലരുകയും, സംഗീതവും മ്യൂസിക്കും നിറഞ്ഞു നിൽക്കുന്ന പരിപാടികളും, ലഹരി ഉപയോഗവും മദ്യപാനവുമെല്ലാം അതിനോടൊപ്പം ഇന്ന് ചേർന്നു വന്നിരിക്കുന്നു. പറഞ്ഞതിനെക്കാളെല്ലാം വലിയ തിന്മ -സ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന വലിയ ശിർക്കും- ചിലപ്പോൾ നബിദിനത്തിന്റെ ഭാഗമായി സംഭവിക്കുന്നുണ്ട്. നബിയുടെയും --  ഔലിയാക്കളുടെയും കാര്യത്തിൽ അതിരുകവിയുകയും, അവരോട് പ്രാർത്ഥിക്കുകയും സഹായം തേടുകയും, അവർക്ക് ഗയ്ബ് അറിയാമെന്ന വിശ്വാസവും, സമാനമായ മറ്റനേകം കുഫ്റൻ പ്രവർത്തനങ്ങളും നബിദിനത്തോടൊപ്പം ഇന്ന് കൂടികലർന്നിരിക്കുന്നു. നബിയുടെ --  ജന്മദിനം ആഘോഷിക്കുന്നു എന്ന പേരിലും, ഔലിയാക്കൾ എന്ന് അവർ പേരിട്ടു വിളിക്കുന്ന ചിലരുടെ ജന്മദിനങ്ങളിലും ഇത്തരം പ്രവർത്തനങ്ങളിൽ ധാരാളം ജനങ്ങൾ അകപ്പെടുന്നു എന്നതാണ് വാസ്തവം. നബി -- പറഞ്ഞിരിക്കുന്നു:

«إِيَّاكُم وَالغُلُوُّ فِي الدِّينِ فَإِنَّمَا أَهْلَكَ مَن كَانَ قَبْلَكُم الغُلُوَّ فِي الدِّينِ».

ദീനിൽ അതിര് കവിയുന്നത് നിങ്ങൾ സൂക്ഷിക്കുക. കാരണം, നിങ്ങളുടെ മുൻഗാമികളെ നശിപ്പിച്ചത് ദീനിലെ അതിരുകവിയൽ ആണ്. നബി -- പറഞ്ഞു:

«لَا تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ إِنَّمَا أَنَا عَبدٌ فَقُولُوا: عَبدُ اللَّهِ وَرَسُولُه».

നസ്വാറാക്കൾ മർയമിന്റെ മകനെ അമിതമായി പുകഴ്ത്തിയതു പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. തീർച്ചയായും ഞാൻ ഒരു അടിമ മാത്രമാണ്. അതുകൊണ്ട് നിങ്ങൾ 'അല്ലാഹുവിന്റെ അടിമയും അവന്റെ റസൂലും' എന്ന് (എന്നെപ്പറ്റി) പറഞ്ഞു കൊള്ളുക. (ബുഖാരി, ഇബ്നു ഉമറിന്റെ ഹദീഥിൽ നിന്ന്)

അത്ഭുതകരവും വിചിത്രവുമായ മറ്റൊരു കാര്യം ന്താണെന്നാൽ, ജനങ്ങളിൽ ധാരാളമാളുകൾ ഇത്തരം ബിദ്അത്തിന്റെ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുകയും പരിശ്രമിക്കുകയും ചെയ്യുമെങ്കിലും അല്ലാഹു നിർബന്ധമാക്കിയ ജുമുഅഃ ജമാഅത്തുകളിൽ നിന്ന് ഇതേയാളുകൾ പിന്തിനിൽക്കുകയും ചെയ്യും. അവരിൽ പലരും അതിന് യാതൊരു പരിഗണനയും നൽകില്ല. താൻ ഒരു ഗുരുതരമായ തിന്മ ചെയ്തു എന്ന ചിന്ത പോലും അവരിൽ ചിലർക്കുണ്ടാവുകയില്ല. ഈമാൻ ദുർബലമായതിന്റെയും, തിന്മകളുടെയും പാപങ്ങളുടെയും ആധിക്യം ഹൃദയത്തിന് മേൽ മറയിട്ടതിന്റെയും അടയാളമാണ് ഇതെല്ലാം എന്നതിൽ യാതൊരു സംശയവുമില്ല. അല്ലാഹു നമ്മെയും എല്ലാ മുസ്‌ലിം സഹോദരങ്ങളെയും കാത്തുരക്ഷിക്കുമാറാകട്ടെ!

മൗലീദാഘോഷങ്ങളിലും നബിദിന പരിപാടികളിലും അല്ലാഹുവിന്റെ റസൂൽ -- സന്നിഹിതരാകുന്നുണ്ട് എന്ന് ധരിച്ചു വെച്ചിരിക്കുന്ന ചിലരും പാമര ജനങ്ങൾക്കിടയിലുണ്ട്. ധാരണയാൽ ഇത്തരം പരിപാടികൾ സജീവമാക്കാനും അതിന് എല്ലാ സൗകര്യങ്ങളുമൊരുക്കാനും അവർ തയ്യാറാകുന്നു. എന്നാൽ തീർത്തും നിരർത്ഥകമായ വിശ്വാസവും, കടുത്ത അജ്ഞതയും മാത്രമാണ് ഇതെല്ലാം. അല്ലാഹുവിന്റെ റസൂൽ -- അന്ത്യനാൾ സംഭവിക്കുന്നതിന് മുൻപ് അവിടുത്തെ ഖബ്റിൽ നിന്ന് പുറത്തു വരുന്നതല്ല. അതിന് മുൻപ് അവിടുന്ന് ജനങ്ങളിൽ ആരെങ്കിലുമായും ബന്ധം സ്ഥാപിക്കുകയോ ജനങ്ങളുടെ സദസ്സുകളിൽ സന്നിഹിതരാവുകയോ ഇല്ല. ന്റെ ഖബ്റിൽ അന്ത്യനാൾ വരെ അവിടുന്ന് കഴിയുന്നതാണ്. അതു വരെ അവിടുത്തെ പരിശുദ്ധമായ ആത്മാവ് അല്ലാഹുവിങ്കലുള്ള ആദരവിന്റെ ഗേഹമായ 'ഇല്ലിയ്യീനി'ന്റെ ഉന്നതിയിൽ തുടരുന്നതാണ്. അല്ലാഹു പറഞ്ഞതു പോലെ:

﴿ثُمَّ إِنَّكُمْ بَعْدَ ذَلِكَ لَمَيِّتُونَ15 ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ16

പിന്നീട് തീര്ച്ചയായും നിങ്ങള്അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്ത്തെഴുന്നേല്പിന്റെ നാളില്തീര്ച്ചയായും നിങ്ങള്എഴുന്നേൽപ്പിക്കപ്പെടുന്നതാണ്. (മുഅ്മിനൂൻ: 15-16)

നബി -- പറഞ്ഞു:

«أَنَا أَوَّلُ مَنْ يَنْشَقُّ عَنْهُ القَبْرُ يَومَ القِيَامَةِ وَأَنَا أَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ».

ഖിയാമത്ത് നാളിൽ ഖബ്റുകളിൽ നിന്ന്നിന്ന് ആദ്യം ഉയിർത്തെഴുന്നേൽക്കുന്നത് ഞാനായിരിക്കും; ആദ്യ ശുപാർശ ചെയ്യുന്നത് ഞാനായിരിക്കും. ആദ്യമായി ശുപാർശ സ്വീകരിക്കപ്പെടുന്നത് ന്റേതായിരിക്കും. അല്ലാഹു അവിടുത്തെ മേൽ ഏറ്റവും ശ്രേഷ്ഠമായ സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ.

മുകളിൽ വായിച്ച രണ്ട് ആയത്തുകളും ഹദീഥും ആശയത്തിൽ വന്നിട്ടുള്ള മറ്റു ആയത്തുകളും ഹദീഥുകളുമെല്ലാം നബിയും --  അവിടുത്തേക്ക് പുറമെയുള്ള സർവ്വ സൃഷ്ടികളും മരണപ്പെടുന്നവരാണ് എന്ന് അറിയിക്കുന്നു. അന്ത്യനാളിൽ മാത്രമാണ് അവർ തങ്ങളുടെ ഖബ്റുകളിൽ നിന്ന് പുറത്തു വരുക. ഇക്കാര്യം യാതൊരു അഭിപ്രായവ്യത്യാസവുമില്ലാത്ത വിധത്തിൽ, മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുള്ള വിഷയമാണ്. അതിനാൽ വിവരദോഷികൾ നിർമ്മിച്ചുണ്ടാക്കിയ ഇതു പോലുള്ള ബിദ്അത്തുകളെയും പുത്തനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഓരോ മുസ്ലിമും ശ്രദ്ധയോടെ കരുതിയിരിക്കേണ്ടതുണ്ട്. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. അല്ലാഹുവിൽ അഭയം.

ഇനി നബിയുടെ -- മേൽ സ്വലാത്തും സലാമും ചൊല്ലുന്നതിന്റെ വിഷയമാണ്; അത് മഹനീയമായ നന്മകളിൽ പെട്ടതാണെന്നതിലും സൽകർമ്മമാണെന്നതിലും സംശയമില്ല. അല്ലാഹു പറഞ്ഞതു പോലെ:

﴿إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا56

തീര്ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിക്കു മേൽ സ്വലാത്ത് നിർവഹിക്കുന്നു.ഈമാനുള്ളവരെ, നിങ്ങള്അദ്ദേഹത്തിന്റെ മേല്സ്വലാത്ത് നിർവഹിക്കുക.(അല്ലാഹുവിന്റെ കാരുണ്യവും ശാന്തിയുമുണ്ടാകാന്പ്രാര്ത്ഥിക്കുക.) (അഹ്സാബ്: 56) നബി -- പറഞ്ഞു:

«مَنْ صَلَّى عَلَيَّ وَاحِدَةً صَلَّى اللَّهُ عَلَيهِ بِهَا عَشْرًا».

ആരെങ്കിലും ന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത് സ്വലാത്ത് വർഷിക്കുന്നതാണ്. നബി -- യുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നത് എല്ലാ സന്ദർഭത്തിലും പുണ്യകരമാണ്. എന്നാൽ എല്ലാ നിസ്കാരത്തിന്റെയും അവസാനത്തിൽ സ്വലാത്ത് ചൊല്ലുക എന്നതാകട്ടെ, കൂടുതൽ പ്രബലമായ സുന്നത്തുമാണ്. ചില പണ്ഡിതന്മാരുടെ വീക്ഷണപ്രകാരം എല്ലാ നിസ്കാരത്തിലും തശഹ്ഹുദിന്റെ സന്ദർഭത്തിൽ സ്വലാത്ത് ചൊല്ലുക എന്നത് നിർബന്ധമാണ്. നബി -- യുടെ മേലുള്ള സ്വലാത്ത് ചൊല്ലുന്നത് പ്രത്യേകം ഊന്നിപ്പറയപ്പെട്ട സുന്നത്തായ സന്ദർഭങ്ങൾ വേറെയുമുണ്ട്; നിസ്കാരത്തിന്റെ അദാനിന് (ബാങ്ക്വിളി) ശേഷവും, നബി -- യുടെ പേര് സ്മരിക്കപ്പെട്ടതിന് ശേഷവും, വെള്ളിയാഴ്ച്ച രാവും പകലുമെല്ലാം അതിൽ പെട്ട സമയങ്ങളാണ്. ഇവയെല്ലാം ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.

അല്ലാഹു നമ്മെയും എല്ലാ മുസ്‌ലിം സഹോദരങ്ങളെയും ദീനിൽ അവഗാഹം നേടുന്നവരാക്കുകയും, സുന്നത്ത് മുറുകെ പിടിക്കാഉം ബിദ്അത്തുകളിൽ നിന്ന് അകന്നു നിൽക്കാനും ഏവർക്കും തൗഫീഖ് നൽകുകയും ചെയ്യട്ടെ. അവൻ ഏറെ ഉദാരവാനും അങ്ങേയറ്റം നന്മകൾ ചൊരിയുന്നവനുമാകുന്നു.

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം ആറ്: ഇസ്റാഅ് മിഅ്റാജ്
രാവിലെ ആഘോഷത്തിന്റെ വിധി

അല്ലാഹുവിന്റെ റസൂലിന്റെ -- നുബുവ്വത്തിന്റെ സത്യസന്ധതയും, അല്ലാഹുവിങ്കൽ അവിടുത്തേക്കുള്ള സ്ഥാനവും ബോധ്യപ്പെടുത്തുന്ന അതിമഹത്തായ തെളിവുകളിൽ പെട്ടതാണ് ഇസ്റാഉം മിഅ്റാജും എന്നതിൽ യാതൊരു സംശയവുമില്ല. അതോടൊപ്പം അല്ലാഹുവിന്റെ അതിവിശാലമായ ശക്തിയെയും സർവ്വ സൃഷ്ടികൾക്ക് മേലുമുള്ള അവന്റെ ഔന്നത്യത്തെയും അറിയിക്കുന്ന കാര്യങ്ങളിലൊന്നുമാണത്. അല്ലാഹു പറഞ്ഞു:

﴿سُبۡحَٰنَ ٱلَّذِيٓ أَسۡرَىٰ بِعَبۡدِهِۦ لَيۡلٗا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِي بَٰرَكۡنَا حَوۡلَهُۥ لِنُرِيَهُۥ مِنۡ ءَايَٰتِنَآۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ1

ന്റെ അടിമയെ (നബിയെ) ഒരു രാത്രിയില്മസ്ജിദുല്ഹറാമില്നിന്ന് മസ്ജിദുല്അഖ്സായിലേക്ക് - അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്വേണ്ടിയത്രെ അത്‌. തീര്ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്ക്കുന്നവനും കാണുന്നവനുമത്രെ. (ഇസ്റാഅ്: 1)

നബി -- മിഅ്റാജ് (ആകാശയാത്ര) നടത്തിയിട്ടുണ്ട് എന്ന് അറിയിക്കുന്ന ഹദീഥുകൾ നിഷേധിക്കാൻ സാധിക്കാത്ത വിധം ഖണ്ഡിതമായി സ്ഥിരപ്പെട്ട കാര്യമാണ്. അവിടുത്തേക്കായി ആകാശകവാടങ്ങൾ തുറക്കപ്പെടുകയും, അവിടുന്ന് ഏഴാം ആകാശം കടന്നു പോവുകയും, അല്ലാഹു അവൻ ഉദ്ദേശിച്ച കാര്യങ്ങൾ അവിടുത്തോട് സംസാരിക്കുകയും, അഞ്ചു നേരത്തെ നിസ്കാരങ്ങൾ നിർബന്ധമാക്കുകയും ചെയ്തു. ആദ്യം അല്ലാഹു അൻപത് നിസ്കാരങ്ങളാണ് നിർബന്ധമാക്കിയിരുന്നത്. എന്നാൽ നമ്മുടെ നബി മുഹമ്മദ് -- ഇളവ് ചോദിച്ചുകൊണ്ട് അല്ലാഹുവിനെ സമീപിച്ചുകൊണ്ടേയിരുന്നു; അങ്ങനെ അല്ലാഹു അത് അഞ്ചായി നിശ്ചയിച്ചു. അതിനാൽ അത് നിർബന്ധത്തിൽ അഞ്ചും, പ്രതിഫലത്തിൽ അമ്പതുമാണ്. കാരണം ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലമുണ്ട്. എല്ലാ അനുഗ്രഹങ്ങൾക്കും അല്ലാഹുവിനാണ് സർവ്വസ്തുതിയും നന്ദിയും.

ഇസ്റാഉം മിഅ്റാജും സംഭവിച്ച രാത്രി എപ്പോഴാണെന്നോ അത് റജബിലോ മറ്റേതെങ്കിലും മാസത്തിലോ ആണെന്നോ പ്രത്യേകം വിവരിക്കുന്ന സ്വഹീഹായ ഹദീഥുകൾ യാതൊന്നും വന്നിട്ടില്ല. വിഷയത്തിൽ വന്നിട്ടുള്ള എല്ലാ ഹദീഥുകളും പണ്ഡിതന്മാർ ദുർബലമായി കാണുന്ന ഹദീഥുകൾ മാത്രമാണ്. ഏതു രാത്രിയിലാണ് ഇസ്റാഉം മിഅ്റാജും നടന്നത് എന്ന കാര്യം ജനങ്ങൾ മറന്നു പോയതിൽ അല്ലാഹുവിന് മഹത്തായ യുക്തിയുണ്ട് എന്നതിൽ സംശയമില്ല. ഇനി രാത്രി ഏതാണെന്നത് കൃത്യമായി സ്ഥിരപ്പെട്ടു വന്നാൽ തന്നെയും അന്നേ ദിവസം എന്തെങ്കിലും ആരാധനകൾ പ്രത്യേകമായി നിർവ്വഹിക്കാനും മുസ്‌ലിംകൾക്ക് അനുവാദമില്ല. ദിവസം പ്രത്യേകം ആഘോഷമാക്കാനും അവർക്ക് പാടില്ല. കാരണം നബിയോ --  സ്വഹാബികളോ ഇസ്റാഅ് മിഅ്റാജിന്റെ രാത്രിയിൽ എന്തെങ്കിലും ആഘോഷങ്ങൾ നടത്തിയതായോ, അന്ന് എന്തെങ്കിലും ആരാധനകൾ പ്രത്യേകമായി നിർവ്വഹിച്ചതായോ ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടില്ല. ഇത് ആഘോഷിക്കുന്നത് ദീനിൽ അനുവദനീയമായ കാര്യമായിരുന്നുവെങ്കിൽ, നബി -- അത് ന്റെ ഉമ്മത്തിന് വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ വിവരിച്ചു നൽകുമായിരുന്നു. അങ്ങനെയെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ അത് അറിയപ്പെടുകയും പ്രശസ്തമാവുകയും, സ്വഹാബികൾ അത് നമുക്ക് എത്തിച്ചു നൽകുകയും ചെയ്യുമായിരുന്നു.

കാരണം, ഉമ്മത്തിന് ആവശ്യമായതെല്ലാം തങ്ങളുടെ നബിയിൽ -- നിന്ന് അവർ നമുക്ക് പകർന്നു നൽകിയിട്ടുണ്ട്. ദീനിന്റെ കാര്യത്തിൽ യാതൊരു വീഴ്ചയും അവർ വരുത്തിയിട്ടില്ല; മറിച്ച്, എല്ലാ നന്മകളിലേക്കും മുന്നിട്ട് ചെന്നവരായിരുന്നു അവർ. അതിനാൽ രാത്രി ആഘോഷിക്കുന്നത് അനുവദനീയമായിരുന്നുവെങ്കിൽ, അതിന് ആദ്യമായി മുന്നിട്ടിറങ്ങുന്നവർ അവരാകുമായിരുന്നു.

മുഹമ്മദ് നബി -- ജനങ്ങളിൽ ഏറ്റവും നല്ല ഉപദേശകനായിരുന്നു. അല്ലാഹുവിന്റെ സന്ദേശം പൂർണ്ണമായി അവിടുന്ന് പ്രചരിപ്പിക്കുകയും, വിശ്വാസ്യതയോടെ ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്തു. രാത്രിയെ മഹത്വപ്പെടുത്തലും, ആഘോഷിക്കലും അല്ലാഹുവിന്റെ ദീനിൽ പെട്ടതായിരുന്നെങ്കിൽ, നബി -- അതിനെ അവഗണിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുമായിരുന്നില്ല. അതിനാൽ, അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ അത് ആഘോഷിക്കലും രാവിനെ മഹത്വപ്പെടുത്തലും സ്‌ലാമിൽ ഒന്നുമല്ലെന്ന് മനസിലാക്കാം. അല്ലാഹു ഉമ്മത്തിന് അവരുടെ ദീൻ പൂർണ്ണമാക്കി, അവർക്ക് നന്മ പൂർണ്ണമാക്കി, അല്ലാഹു അനുമതി നൽകാത്തതിനെ ദീനിൽ ഉൾപ്പെടുത്തുന്നവരെ അല്ലാഹു വിലക്കി. അല്ലാഹു ന്റെ സുവ്യക്തമായ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...

...ഇന്ന് ഞാന്നിങ്ങള്ക്ക് നിങ്ങളുടെ ദീൻ പൂര്ത്തിയാക്കി തന്നിരിക്കുന്നു. ന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന്നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി സ്‌ലാമിനെ ഞാന്നിങ്ങള്ക്ക് തൃപ്തിപ്പെട്ടു നൽകിയിരിക്കുന്നു... (മാഇദ: 3) അല്ലാഹു പറയുന്നു:

﴿أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ وَلَوۡلَا كَلِمَةُ ٱلۡفَصۡلِ لَقُضِيَ بَيۡنَهُمۡۗ وَإِنَّ ٱلظَّٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ21

അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം ദീനായി അവര്ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്ക്കുണ്ടോ? നിര്ണായക വിധിയെ പറ്റിയുള്ള കല്പന നിലവിലില്ലായിരുന്നെങ്കില്അവര്ക്കിടയില്ഉടനെ വിധികല്പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്ക്ക് തീര്ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്‌. (ശൂറാ: 21)

ബിദ്അത്തുകളിൽ നിന്ന് താക്കീത് ചെയ്യുകയും, അതിന്റെ ഗൗരവം മുസ്‌ലിം ഉമ്മത്തിനെ ഓർമ്മപ്പെടുത്തുകയും, പുതുനിർമ്മിതികൾ ഉണ്ടാക്കുന്നതിൽ നിന്ന് അവരെ അകറ്റുകയും ചെയ്യുന്ന അനേകം സ്വഹീഹായ ഹദീഥുകൾ നബിയിൽ --  നിന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ആഇശാ -- നിവേദനം: നബി -- പറഞ്ഞു:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ».

''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.'' ഇമാം മുസ്ലിമിന്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:

«مَنْ عَمِلَ عَمَلًا لَيْسَ عَلَيهِ أَمْرَنَا فَهُوَ رَدٌّ».

നമ്മുടെ മതകാര്യത്തിലില്ലാത്ത വല്ല കർമ്മങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്. ജാബിർ -- നിവേദനം: നബി -- വെള്ളിയാഴ്ച ഖുതുബയിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു:

«أَمَا بَعْدَ فَإِنَّ خَيرَ الحَدِيثِ كِتَابُ اللَّهِ وَخَيرَ الهَدْيِ هَدْيُ مُحَمَّدٍ -- وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ بِدْعَةٍ ضَلَالَةٌ».

തീർച്ചയായും സംസാരങ്ങളിൽ ഏറ്റവും ഉത്തമം അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു. മാർഗങ്ങളിൽ ഏറ്റവും ഉത്തമമായ മാർഗം മുഹമ്മദ് നബി--യുടേതുമാകുന്നു. കാര്യങ്ങളിൽ ഏറ്റവും മോശം പുതുനിർമ്മിതികളാകുന്നു.എല്ലാ ബിദ്അത്തുകളും വഴികേടുമാകുന്നു. നസാഇയുടെ -നേരായ പരമ്പരയോടെ വന്നിട്ടുള്ള- നിവേദനത്തിൽ ഇത്രകൂടെയുണ്ട്:

«وَكُلَّ ضَلَالَةٍ فِي النَّارِ».

എല്ലാ വഴികേടും നരകത്തിലാകുന്നു. ഇർബാദു ബ്നു സാരിയഃ -- നിവേദനം: നബി -- ഞങ്ങൾക്ക് ഹൃദയസ്പർശിയായ ഒരു ഉപദേശം നൽകി. ഹൃദയങ്ങ അത് കേട്ട് വിറക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഇതൊരു വിടവാങ്ങൽ സംസാരം പോലെയുണ്ടല്ലോ?! അതിനാൽ ഞങ്ങൾക്ക് വസ്വിയ്യത്ത് (ഉപദേശം) നൽകിയാലും. നബി -- പറഞ്ഞു:

«أُوصِيكُم بِتَقْوَى اللَّهِ وَالسَّمعِ وَالطَّاعَةِ وَإِنْ تَأَمَّرَ عَلَيكُم عَبدٌ فَإِنَّهُ مَنْ يَعِشْ مِنْكُم فَسَيَرَى اخْتِلَافًا كَثِيرًا فَعَلَيكُم بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيِّينَ مِنْ بَعْدِي تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُم وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٍ وَكُلَّ بِدْعَةٍ ضَلَالَةٌ».

നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, ഭരണാധികാരിയെ -അതൊരു അടിമയാണെങ്കിലും- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളിൽ ന്റെ കാലശേഷം ജീവിക്കുന്നവർ ഒരുപാട് അഭിപ്രായവ്യത്യാസങ്ങൾ കാണുന്നതാണ്. അപ്പോൾ നിങ്ങൾ ന്റെ ചര്യയെയും, എനിക്ക് ശേഷമുള്ള ഖുലഫാഉർറാശിദുകളുടെ ചര്യയെയും സ്വീകരിക്കുക. നിങ്ങൾ അതിനെ മുറുകെ പിടിക്കുകയും, നിങ്ങളുടെ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുക. പുതുനിർമ്മിതികളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ പുതുനിർമ്മിതികളും ബിദ്അത്തുകളാകുന്നു.എല്ലാ ബിദ്അത്തുകളും വഴികേടുകളുമാകുന്നു. അർത്ഥത്തിൽ ഹദീഥുകൾ ധാരാളം ഉണ്ട്.

നബിയുടെ -- സ്വഹാബികളും അവർക്ക് ശേഷം വന്ന സച്ചരിതരായ മുൻഗാമികളും ബിദ്അത്തുകളിൽ നിന്ന് ശക്തമായി താക്കീത് നൽകുകയും അവയെ ക്ഷേപിക്കുകയും ചെയ്തത് ഗ്രന്ഥങ്ങളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. കാരണം ബിദ്അത്തുകൾ ദീനിൽ നിർമ്മിക്കുന്ന അധികപ്പറ്റുകളാണ്. അല്ലാഹു അനുമതി നൽകാതെ നിർമ്മിക്കപ്പെട്ട നിയമങ്ങളാണവ. അല്ലാഹുവിന്റെ ദീനിൽ പലതും കടത്തിക്കൂട്ടിയ, അവന്റെ ശത്രുക്കളായ യഹൂദ നസ്വാറാക്കളോട് സാദൃശ്യപ്പെടുകയാണ് ബിദ്അത്തുകൾ നിർമ്മിക്കുന്നവൻ ചെയ്യുന്നത്. അല്ലാഹുവിന്റെ ദീനിൽ കുറവുണ്ടെന്നും അത് പൂർണ്ണമല്ലെന്നുമുള്ള ആക്ഷേപവും ആരോപണവുമാണ് ബിദ്അത്തുകൾ ചെയ്യുന്നവൻ ദീനിന്റെ മേൽ -അറിഞ്ഞു കൊണ്ടല്ലെങ്കിലും- പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതെല്ലാം എത്രമാത്രം ഗുരുതരമായ വിഷയവും ഗൗരവമുള്ള തിന്മയുമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അല്ലാഹുവിന്റെ വചനത്തോട് നേർക്കുനേരെ എതിരാവുകയാണ് ഇതിലൂടെ സംഭവിക്കുന്നത്; അവൻ പറഞ്ഞിരിക്കുന്നു:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ...

...ഇന്ന് ഞാന്നിങ്ങള്ക്ക് നിങ്ങളുടെ ദീൻ പൂര്ത്തിയാക്കി തന്നിരിക്കുന്നു... (മാഇദ: 3) അതോടൊപ്പം ബിദ്അത്തുകളിൽ നിന്ന് ശക്തമായി താക്കീത് നൽകുകയും, അകറ്റിനിർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന നബിയുടെ --  സുവ്യക്തമായ ഹദീഥുകളോട് എതിരാവലുമാണ് ബിദ്അത്തുകൾ പ്രവർത്തിക്കുന്നതിലൂടെ സംഭവിക്കുന്നത്.

ഇത്രയും നാം വിവരിച്ച തെളിവുകളും പ്രമാണങ്ങളും തന്നെ സത്യം അന്വേഷിക്കുന്നവർക്ക് മതിയാകുന്ന വിധത്തിലുണ്ടെന്ന് ഞാാൻ പ്രതീക്ഷിക്കുന്നു. ഇസ്റാഅ് മിഅ്റാജിന്റെ രാത്രി ആഘോഷിക്കുന്നത് ബിദ്അത്താണെന്നും, അത് ആക്ഷേപിക്കപ്പെടേണ്ട തിന്മയാണെന്നും, സ്‌ലാമിൽ അതിന് യാതൊരു സ്ഥാനവുമില്ലെന്നും ഇത്രയും പറഞ്ഞതിൽ നിന്ന് ബോധ്യപ്പെടേണ്ടതാണ്.

മുസ്‌ലിംകളോട് ഗുണകാംക്ഷ പുലർത്തുകയും, അല്ലാഹുവിന്റെ വിധിവിലക്കുകൾ വിവരിച്ചു നൽകുകയും ചെയ്യുക എന്നത് അല്ലാഹു നിർബന്ധമാക്കിയിട്ടുണ്ട് എന്നതും, ദീനീവിജ്ഞാനങ്ങൾ മറച്ചു വെക്കുന്നത് നിഷിദ്ധമാണ് എന്നതും പരിഗണിച്ചു കൊണ്ടാണ് ബിദ്അത്തിൽ നിന്ന് ന്റെ മുസ്‌ലിം സഹോദരങ്ങളെ താക്കീത് ചെയ്യേണ്ടത് ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കിയത്. ദുരാചാരം ധാരാളക്കണക്കിന് നാടുകളിൽ പ്രചാരം നേടുകയും, ജനങ്ങളിൽ പലരും ഇത് ദീനിന്റെ ഭാഗമാണെന്ന് ധരിച്ചു വശാവുകയും ചെയ്തിരിക്കുന്നു.

അല്ലാഹു എല്ലാ മുസ്‌ലിംകളുടെ അവസ്ഥ നന്മയിലാക്കുമാറാകട്ടെ. അല്ലാഹുവിന്റെ ദീനിൽ അവർക്ക് അവൻ അവഗാഹം നൽകുകയും, നമ്മെയും അവരെയും സത്യം മുറുകെ പിടിക്കുന്നതിലേക്കും അതിൽ ഉറച്ചു നിലകൊള്ളുന്നതിലേക്കും അതിന് വിരുദ്ധമാകുന്നതിനെ ഉപേക്ഷിക്കുന്നതിലേക്കും അവൻ നയിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു. അല്ലാഹുവാണ് അക്കാര്യം ഏറ്റെടുക്കാനുള്ളത്; അവൻ അത് നടപ്പിലാക്കാൻ ശക്തിയുള്ളവനത്രെ.

 

***

بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം ഏഴ്: ബറാഅത്ത് രാവ്
ആഘോഷത്തിന്റെ വിധി

അല്ലാഹു പറഞ്ഞിരിക്കുന്നു:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...

...ഇന്ന് ഞാന്നിങ്ങള്ക്ക് നിങ്ങളുടെ ദീൻ പൂര്ത്തിയാക്കി തന്നിരിക്കുന്നു. ന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന്നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി സ്‌ലാമിനെ ഞാന്നിങ്ങള്ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു... (മാഇദ: 3) അല്ലാഹു പറയുന്നു:

﴿أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُ...

അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്ക്കുണ്ടോ?... (ശൂറാ: 21)

ആഇശ -- നിവേദനം: നബി -- പറഞ്ഞു:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ».

''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.'' ജാബിർ -- നിവേദനം: നബി -- വെള്ളിയാഴ്ച ഖുതുബയിൽ ഇപ്രകാരം പറയുമായിരുന്നു:

«أَمَّا بَعْدُ: فَإِنَّ خَيرَ الحَدِيثِ كِتَابُ اللَّهِ وَخَيرَ الهَدْيِ هَدْيُ مُحَمَّدٍ صَلَّى اللَّهُ عَلَيهِ وَسَلَّمَ وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ بِدْعَةٍ ضَلَالَةٌ».

തീർച്ചയായും സംസാരങ്ങളിൽ ഏറ്റവും ഉത്തമം അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു. മാർഗങ്ങളിൽ ഏറ്റവും ഉത്തമമായ മാർഗം മുഹമ്മദ് നബിയുടേതുമാകുന്നു -- . കാര്യങ്ങളിൽ ഏറ്റവും മോശം പുതുനിർമ്മിതികളാകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടുകളുമാകുന്നു.

അർത്ഥത്തിൽ ഉള്ള ആയത്തുകളും ഹദീസുകളും അനേകം ഉണ്ട്. അവ വ്യക്തമായി സൂചിപ്പിക്കുന്നത് അല്ലാഹു ഉമ്മത്തിന് അവരുടെ ദീൻ പൂർത്തീകരിച്ചു നൽകിയിരിക്കുന്നു എന്നും, അവർക്ക് ന്റെ അനുഗ്രഹം പൂർണ്ണമാക്കിയിരിക്കുന്നു എന്നും, നബി -- ന്റെ ദൗത്യം പൂർണ്ണമായി നിർവഹിച്ച ശേഷം മാത്രമാണ് നമ്മോട് വിടപറഞ്ഞത് എന്നുമാണ്.

അല്ലാഹു ഉമ്മത്തിന് നിയമമാക്കിയിട്ടുള്ള എല്ലാ വാക്കുകളും പ്രവൃത്തികളും അവിടുന്ന് വ്യക്തമായി വിവരിച്ചു തന്നിരിക്കുന്നു. തനിക്ക് ശേഷം ജനങ്ങൾ ദീനിന്റെ കാര്യത്തിൽ നിർമ്മിച്ചുണ്ടാക്കുകയും സ്‌ലാമിലേക്ക് ചേർത്തി പറയുകയും ചെയ്യുന്ന എല്ലാ വാക്കുകളും പ്രവൃത്തികളും തിരസ്കരിക്കപ്പെടേണ്ട ബിദ്അത്തുകളിലാണ് ഉൾപ്പെടുക എന്നും, അവയെല്ലാം നിർമ്മിച്ച വ്യക്തികളിലേക്ക് തന്നെ തള്ളപ്പെടേണ്ടതാണെന്നും, നല്ല ഉദ്ദേശ്യത്തിൽ നിർമ്മിച്ചു എന്നത് കൊണ്ട് അത് അനുവദിക്കപ്പെടുകയില്ലെന്നും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യം സ്വഹാബികൾ ശരിയാംവിധം മനസ്സിലാക്കിയിരുന്നു; അവർക്ക് ശേഷമുള്ള സ്‌ലാമിക പണ്ഡിതന്മാരും അക്കാര്യം തിരിച്ചറിഞ്ഞവരായിരുന്നു. അതിനാൽ തന്നെ, അവർ ബിദ്അത്തുകളെ ശക്തമായി തിർക്കുകയും, അവയിൽ നിന്ന് ജനങ്ങളെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. നബിയുടെ --  ചര്യയെ ആദരിക്കുകയും ബിദ്അത്തുകളെ എതിർക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനായി ഗ്രന്ഥങ്ങൾ രചിച്ച മുൻകാല പണ്ഡിതന്മാരെല്ലാം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു വദ്വാഹ്, ത്വർത്വൂശീ, അബൂശാമഃ തുടങ്ങിയ പണ്ഡിതന്മാർ അവരിൽ ചിലർ മാതമാണ്.

ജനങ്ങളിൽ ചിലർ പിൽക്കാലഘട്ടത്തിൽ നിർമ്മിച്ചുണ്ടാക്കിയ ബിദ്അത്തുകളിൽ പെട്ടതാണ് ശഅ്ബാൻ പതിനഞ്ചാം രാവ് (ബറാഅത്ത് രാവ്) ആഘോഷമായി കൊണ്ടാടുകയും, ദിവസം പ്രത്യേകമായി നോമ്പെടുക്കുകയും ചെയ്യുക എന്നത്. പറഞ്ഞതിനൊന്നും അവലംബിക്കാവുന്ന ഒരു തെളിവ് പോലുമില്ല. ശഅ്ബാൻ പതിനഞ്ചാം രാവിന്റെ ശ്രേഷ്ഠത വിവരിക്കുന്നതായ ഹദീഥുകളെല്ലാം -അവലംബിക്കാൻ സാധ്യമല്ലാത്ത വിധത്തിൽ- ദുർബലമായ ഹദീഥുകളാണ്.

ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ ചിലർ നിർമ്മിച്ചുണ്ടാക്കിയ ഒരു നിസ്കാരം കൂടെയുണ്ട്; വിഷയത്തിൽ വന്ന എല്ലാ ഹദീഥുകളും കെട്ടിയുണ്ടാക്കപ്പെട്ട കള്ളഹദീഥുകളാണ്. അക്കാര്യം ധാരാളക്കണക്കിന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. അവരിൽ ചിലരുടെ വാക്കുകൾ വഴിയെ നമുക്ക് വായിക്കാം.

ശാമുകാരിൽ പെട്ട ചില മുൻഗാമികളിൽ നിന്നും മറ്റുമായി നിവേദനം ചെയ്യപ്പെട്ട ചില ആഥാറുകളും വിഷയത്തിൽ വന്നിട്ടുണ്ട്.

എന്നാൽ രാത്രിയിലെ ആഘോഷം ബിദ്അത്താണ് എന്നതിൽ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും കോപിച്ചിരിക്കുന്നു. രാത്രിയുടെ ശ്രേഷ്ഠത വിവരിക്കുന്ന ഹദീഥുകളെല്ലാം ദുർബലമാണെന്നും, അവയിൽ ചില ഹദീഥുകൾ കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥുകളാണെന്നും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിദ് ഇബ്നു റജബ് -- ഇക്കാര്യം 'ലത്വാഇഫുൽ മആരിഫ്' എന്ന ന്റെ ഗ്രന്ഥത്തിൽ ഓർമ്മപ്പെടുത്തിയിട്ടുമുണ്ട്.

അടിസ്ഥാനപരമായി സ്ഥിരപ്പെട്ട, സ്വഹീഹായ ഹദീഥുകളുടെ പിൻബലമുള്ള ഇബാദത്തുകളുടെ കാര്യത്തിൽ മാത്രമേ ദുർബലമായ ഹദീഥുകൾ സ്വീകരിക്കാവൂ എന്നതാകട്ടെ, പണ്ഡിതന്മാർക്കിടയിൽ പൊതുവെ അംഗീകരിക്കപ്പെട്ട കാര്യവുമാണ്. ശഅ്ബാൻ പതിനഞ്ചാം രാവിന്റെ ആഘോഷം എന്നതാകട്ടെ, ഒരു അടിത്തറയും സ്ഥിരപ്പെട്ടിട്ടില്ലാത്ത കർമ്മമാണ്. അങ്ങനെയാണെങ്കിൽ മാത്രമല്ലേ, ദുർബലമായ ഹദീഥുകൾ അന്നേ ദിവസത്തെ കാര്യത്തിൽ പരിഗണിക്കാനെങ്കിലും സാധ്യമാവൂ. അടിസ്ഥാനം ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ -- ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

വിഷയത്തിൽ മുൻഗാമികളായ പണ്ഡിതന്മാരുടെ ചില വാക്കുകൾ ഞാൻ ഇവിടെ നൽകാം; വിഷയത്തിൽ വ്യക്തമായ ഉൾക്കാഴ്ച്ചയോടെ മുന്നോട്ടു പോകാൻ നിന്നെ അത് സഹായിക്കുന്നതാണ്.

ജനങ്ങൾ അഭിപ്രായവ്യത്യാസത്തിലായ ഏതു വിഷയത്തിലും ഖുർആനിലേക്കും സുന്നത്തിലേക്കുമാണ് മടക്കേണ്ടത് എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ട്. ഖുർആനും സുന്നത്തും ഒരു കാര്യം വിധിച്ചാൽ, അതാണ് നിർബന്ധമായും പിൻപറ്റപ്പെടേണ്ട ദീൻ. അവ രണ്ടിനോടും എതിരാകുന്നതെല്ലാം ഉപേക്ഷിക്കുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ടിട്ടില്ലാത്ത എല്ലാ ആരാധനകളും ഉപേക്ഷിക്കപ്പെടേണ്ടതാണ്; അവ പ്രവർത്തിയിൽ കൊണ്ടുവരിക എന്നത് ഒരിക്കലും അനുവദനീയമല്ല. അപ്പോൾ പിന്നെ അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയും അതിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിന്റെ വിധി പ്രത്യേകം പറയേണ്ടതില്ലല്ലോ?! അല്ലാഹു പറയുന്നത് നോക്കൂ:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا59

ഈമാനുള്ളവരെ, നിങ്ങള്അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) റസൂലിനെയും. നിങ്ങളില്നിന്നുള്ള കൈകാര്യകര്ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്ക്കിടയില്ഭിന്നിപ്പുണ്ടാകുകയാണെങ്കില്നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്നല്ല പര്യവസാനമുള്ളതും. (നിസാഅ്: 59) അല്ലാഹു പറയുന്നു:

﴿وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِ...

നിങ്ങള്അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്തീർപ്പ് കൽപ്പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു... (ശൂറാ: 10) അല്ലാഹു പറയുന്നു:

﴿قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِي يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡ...

(നബിയേ,) പറയുക: നിങ്ങള്അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്എന്നെ നിങ്ങള്പിന്തുടരുക.എങ്കില്അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്പൊറുത്തുതരികയും ചെയ്യുന്നതാണ്‌...
(ആലു ഇംറാൻ: 31) അല്ലാഹു പറയുന്നു:

﴿فَلَا وَرَبِّكَ لَا يُؤۡمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيۡنَهُمۡ ثُمَّ لَا يَجِدُواْ فِيٓ أَنفُسِهِمۡ حَرَجٗا مِّمَّا قَضَيۡتَ وَيُسَلِّمُواْ تَسۡلِيمٗا65

ഇല്ല, നിന്റെ റബ്ബിനെ തന്നെയാണെ സത്യം; അവര്ക്കിടയില്ഭിന്നതയുണ്ടായ കാര്യത്തില്അവര്നിന്നെ വിധികര്ത്താവാക്കുകയും, നീ വിധികല്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്പൂർണ്ണ ഈമാനുള്ളവരാകുകയില്ല. (നിസാഅ്: 65)

ആശയത്തിൽ ധാരാളം ആയത്തുകൾ കാണാവുന്നതാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കലും, വിധിയിൽ തൃപ്തിപ്പെടലും നിർബന്ധമാണെന്നതിനുള്ള ഖണ്ഡിതമായ തെളിവുകളാണ് ഇവയെല്ലാം. അത് ഈമാനിന്റെ തേട്ടമാണെന്നും, ഇഹലോകത്തും പരലോകത്തും മനുഷ്യർക്ക് അതാണ് ഉത്തമമായിട്ടുള്ളത് എന്നും, ഏറ്റവും നല്ല പര്യവസാനത്തിന് ഉതകുന്നത് എന്നും അവ നമ്മെ ബോധ്യപ്പെടുത്തുന്നു.

പറഞ്ഞതെല്ലാം ഓർമ്മപ്പെടുത്തിയതിന് ശേഷം, ഹാഫിദ് ഇബ്നു റജബ് -- 'ലത്വാഇഫുൽ മആരിഫിൽ' ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം:

ശാമിലെ താബിഉകളിൽ പെട്ട ഖാലിദ് ബിൻ മഅദാൻ, മഖ്ഹൂൽ, ലുക്മാൻ ബിൻ ആമിർ പോലെയുള്ള ചിലർ ശഅബാൻ പതിനഞ്ചാം രാത്രി മഹത്വവത്കരിക്കുകയും, അതിൽ പ്രത്യേകമായ ആരാധനങ്ങൾ ചെയ്യാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തിരുന്നു. ഇവരിൽ നിന്നാണ് ജനങ്ങൾ രാത്രിക്ക് ശ്രേഷ്ഠതയും മഹത്വവും കൽപ്പിച്ചു നൽകാൻ ആരംഭിച്ചത്. ഇസ്റാഈല്യരുടെ കഥകളായിരുന്നു ഇക്കാര്യത്തിൽ അവർക്കുണ്ടായിരുന്ന അവലംബം എന്ന് പറയപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്ന് ശഅ്ബാൻ പതിനഞ്ചിനുള്ള ആഘോഷം ജനങ്ങൾ ഏറ്റെടുക്കുകയും അത് നാടുകളിൽ പ്രചരിക്കുകയും ചെയ്തപ്പോൾ ജനങ്ങൾ രണ്ട് അഭിപ്രായത്തിലായി. അവരിൽ ഒരു വിഭാഗം ആഘോഷത്തിൽ പങ്കുചേരുകയും അവരോട് യോജിക്കുകയും ചെയ്തു; ബസ്വറക്കാരിൽ പെട്ട ചില സൽകർമ്മികളായ സാധാരണജനങ്ങളും മറ്റും അതിലുണ്ടായിരുന്നു. എന്നാൽ ഹിജാസിലെ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ആഘോഷത്തെ എതിർക്കുകയാണ് ചെയ്തത്. അത്വാഅ്, ഇബ്നു അബീ മുലൈകഃ തുടങ്ങിയവർ അവരിൽ പെട്ടവരാണ്. മദീനയിലെ പണ്ഡിതന്മാരും ആഘോഷത്തിന് എതിരായിരുന്നു എന്ന് അബ്ദുൽ റഹ്മാൻ ബ്നു സയ്ദ് ബ്നു അസ്ലം വിവരിച്ചിട്ടുണ്ട്. ഇമാം മാലികിന്റെ അനുചരന്മാരും മറ്റും ഇതേ വീക്ഷണക്കാരായിരുന്നു. ഇതെല്ലാം ബിദ്അത്തുകളിൽ പെട്ടതാണ് എന്നാണ് അവർ വ്യക്തമാക്കിയത്.

ശാമിലെ പണ്ഡിതന്മാർ വിഷയത്തിൽ രണ്ട് ഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്:

ഒന്നാമത്തെ അഭിപ്രായം: അത് പള്ളികളിൽ ജമാഅത്തായി നടത്തുന്നത് നല്ല കാര്യമാണ്. ഖാലിദ് ബിൻ മഅദാൻ, ലുക്മാൻ ബിൻ ആമിർ എന്നിങ്ങനെ ചിലർ അന്നേ ദിവസം അവരുടെ ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിക്കുകയും, സുഗന്ധം ഉപയോഗിക്കുകയും, കണ്ണിൽ സുറുമ ഇടുകയും, അന്നേ രാത്രി പള്ളിയിൽ നിസ്കാരവുമായി കഴിച്ചു കൂട്ടുകയും ചെയ്യും. ഇസ്ഹാഖ് ബിൻ റാഹ്വൈഹി വീക്ഷണത്തോട് യോജിപ്പുള്ളവരായിരുന്നു. മസ്ജിദുകളിൽ അവർ ജമാഅത്തായി നിസ്കരിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: അത് ബിദ്അത്തല്ല. (മസാഇലു ഹർബ് അൽകിർമാനീ)

രണ്ടാമത്തെ അഭിപ്രായം: ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ നിസ്കാരത്തിനും ഉപദേശപ്രഭാഷണങ്ങൾക്കും പ്രാർത്ഥനക്കും വേണ്ടി മസ്ജിദുകളിൽ ഒത്തുകൂടുന്നത് വെറുക്കപ്പെട്ട കാര്യമാണെന്നതാണ്. എന്നാൽ ഒരാൾ ഒറ്റക്ക് നിസ്കാരം നിർവ്വഹിക്കുന്നത് തെറ്റല്ല. ശാമുകാരുടെ ഇമാമായിരുന്ന ഔസാഇയുടെ വീക്ഷണം ഇതായിരുന്നു. വീക്ഷണമാണ് ശരിയോട് ഏറ്റവും അടുത്തത്. ഇൻശാ അല്ലാഹ്.

ഇത്രയും പറഞ്ഞ ശേഷം ഇബ്നു റജബ് -- പറയുന്നു: ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിയുടെ കാര്യത്തിൽ ഇമാം അഹ്മദിന്റേതായി എന്തെങ്കിലുമൊരു വീക്ഷണം വന്നിട്ടില്ല. പെരുന്നാളിന്റെ രാത്രിയിൽ നിസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്ന് വന്നിട്ടുള്ള രണ്ട് വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് അഭിപ്രായങ്ങൾ അതിൽ നിന്ന് താരതമ്യം ചെയ്തെടുക്കാമെന്നല്ലാതെ.

പെരുന്നാൾ രാത്രിയിൽ ജമാഅത്തായി നിസ്കാരം നിർവ്വഹിക്കുന്നത് പുണ്യകരമല്ല; കാരണം നബിയിൽ -- നിന്നോ സ്വഹാബത്തിൽ നിന്നോ അത് സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു വീക്ഷണം. രണ്ടാമത്തെ വീക്ഷണം അത് പുണ്യകരമാണ് എന്നതാണ്; താബിഈങ്ങളിൽ പെട്ട അബ്ദുൽ റഹ്മാൻ ബ്നു യസീദ് ബ്നു അസ്വദ് അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ട് എന്നതാണ് വീക്ഷണത്തിനുള്ള അവലംബം. ഇതേ രീതി ശഅ്ബാൻ പതിനഞ്ചിന്റെ കാര്യത്തിലും പരിഗണിക്കാം. നബിയിൽ -- നിന്നോ സ്വഹാബത്തിൽ നിന്നോ രാത്രിയിൽ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിൽ അത് പുണ്യകരമല്ല എന്ന് പറയാം. എന്നാൽ താബിഈങ്ങളിൽ പെട്ട ഒരു വിഭാഗം, വിശിഷ്യാ ശാമിലെ പണ്ഡിതന്മാർ, അന്ന് ആരാധനകൾ അനുഷ്ഠിച്ചത് സ്ഥിരപ്പെട്ടതിനാൽ അത് പുണ്യകരമാണെന്നും പറയാം.

ഹാഫിദ് ഇബ്നു റജബിന്റെ--  വാക്കുകൾ ഇവിടെ അവസാനിക്കുന്നു. ശഅ്ബാൻ പതിനഞ്ചാം രാവിൽ നബിയോ --  അവിടുത്തെ സ്വഹാബത്തോ എന്തെങ്കിലും പ്രത്യേകമായി ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല എന്നത് ഇത്രയും പറഞ്ഞതിൽ നിന്ന് വ്യക്തമാണ്.

ഒരു വ്യക്തി ന്റെ സ്വന്തം നിലക്ക് രാത്രിയിൽ നിസ്കാരം നിർവ്വഹിക്കുന്നതിനായി പ്രത്യേകം തിരഞ്ഞെടുക്കുന്നത് പുണ്യകരമാണെന്ന ഇമാം ഔസാഇയുടെ നിലപാടും, അതാണ് ശരിയെന്നുള്ള ഇബ്നു റജബിന്റെ -- വീക്ഷണവും ദുർബലവും ഒറ്റപ്പെട്ടതുമാണ്. കാരണം സ്‌ലാമിക പ്രമാണങ്ങളിൽ ഒരു കാര്യം ദീനിന്റെ ഭാഗമായി സ്ഥിരപ്പെടാത്തിടത്തോളം അല്ലാഹുവിന്റെ ദീനിൽ എന്തെങ്കിലുമൊന്ന് പുതുതായി നിർമ്മിച്ചുണ്ടാക്കുന്നത് ഒരു മുസ്ലിമിന് അനുവദനീയമല്ല. അത് ഒരാൾ ഒറ്റക്ക് ചെയ്താലും, കൂട്ടമായി ചെയ്താലും, രഹസ്യമായോ പരസ്യമായോ ചെയ്താലും ഒരു പോലെയാണ്. കാരണം നബിയുടെ--  വാക്ക് പറഞ്ഞതിനെയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിൽ പൊതുവായതാണ്:

«مَنْ عَمِلَ عَمَلًا لَيْسَ عَلَيهِ أَمْرُنَا فَهُوَ رَدٌّ».

നമ്മുടെ (മത)കാര്യത്തിലില്ലാത്ത വല്ല കർമങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്. ബിദ്അത്തുകളെ എതിർക്കുകയും അതിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുന്ന ഇതല്ലാത്ത എല്ലാ തെളിവുകളും പറഞ്ഞതിനോടൊപ്പം പരിഗണിക്കേണ്ടവയാണ്.

ഇമാം അബൂബക്ർ അത്വർത്വൂശീ -- ന്റെ 'അൽഹവാദിഥു വൽ ബിദഅ്' എന്ന ഗ്രന്ഥത്തിൽ പറഞ്ഞത് നോക്കൂ: സയ്ദ് ബ്നു അസ്ലം പറഞ്ഞതായി ഇബ്നു വദാഹ് നിവേദനം ചെയ്തിരിക്കുന്നു: ശഅ്ബാൻ പതിനഞ്ചിന്റെ രാവിന് എന്തെങ്കിലുമൊരു പ്രത്യേകത നമ്മുടെ ശൈഖന്മാരോ പണ്ഡിതന്മാരോ കൽപ്പിക്കാറുള്ളതായി ഞങ്ങൾ കണ്ടിട്ടില്ല. വിഷയത്തിൽ വന്ന മക്ഹൂലിന്റെ ഹദീഥിനെയും അവർ പരിഗണിച്ചിട്ടില്ല. രാവിന് മറ്റു രാവുകളേക്കാൾ എന്തെങ്കിലുമൊരു പ്രത്യേകതയുള്ളതായും അവർ മനസ്സിലാക്കിയിരുന്നില്ല.

ഇബ്നു അബീ മുലൈക -- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: സിയാദ് നുമൈരി (എന്ന വ്യക്തി ഇപ്രകാരം) പറയുന്നു: ശഅബാനിലെ പതിനഞ്ചാം രാവിന്റെ പ്രതിഫലം ലൈലതുൽ ഖദ്ർ രാത്രിയുടെ പ്രതിഫലത്തിന് സമാനമാണ്. ഇബ്നു അബീ മുലൈക പറഞ്ഞു: അവൻ അത് പറയുന്നത് കേൾക്കുമ്പോൾ ന്റെ കയ്യിൽ വല്ല വടിയുമുണ്ടായിരുന്നെങ്കിൽ ഞാൻ അത് കൊണ്ട് അവനെ അടിച്ചേനേ! സിയാദ് ഒരു പ്രഭാഷകനായിരുന്നു.

അല്ലാമാ ശൗകാനീ -- ന്റെ 'അൽഫവാഇദുൽ മജ്മൂഅഃ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഹേ അലി! ആരെങ്കിലും ശഅബാൻ മാസത്തിലെ പതിനഞ്ചാം രാവിൽ നൂറു റക്അത്ത് നിസ്കരിക്കുകയും, ഓരോ റക്അത്തിലും സൂറ. ഫാതിഹഃയും സൂറ. ഇഖ്ലാസും പത്ത് തവണ പാരായണം നിർവ്വഹിക്കുകയും ചെയ്താൽ, അല്ലാഹു അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതാണ്. എന്ന ഹദീഥ് കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥാണ്.

ഹദീഥിൽ പറയപ്പെട്ട വിധത്തിലുള്ള ശ്രേഷ്ഠതകൾ വിവരിക്കുന്ന വാക്കുകളിൽ തന്നെ വകതിരിവുള്ള ഒരാൾക്ക് ഇത് കെട്ടിച്ചമക്കപ്പെട്ട ഹദീഥാണ് എന്ന് മനസ്സിലാക്കാനുള്ള അടയാളങ്ങളെല്ലാമുണ്ട്. അതിന്റെ നിവേദകന്മാരെല്ലാം അജ്ഞാതരാണ്. രണ്ടോ മൂന്നോ പരമ്പരകളിലൂടെ ഹദീഥ് വേറെയും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിലും അവയെല്ലാം കെട്ടിച്ചമക്കപ്പെട്ടതും, അവയിലെ നിവേദകന്മാർ അജ്ഞാതരുമാണ്.

ശൗകാനീ ന്റെ അൽ-മുഖ്തസർ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ശഅബാൻ പതിനഞ്ചിന്റെ (ബറാത്ത് രാവിലെ) നിസ്കാരത്തെ കുറിച്ചുള്ള ഹദീഥ് അടിസ്ഥാനരഹിതമാണ്. ഇബ്നു ഹിബ്ബാൻ അലി -- നിവേദനം ചെയ്തതായി ഉദ്ധരിച്ച ഹദീഥ് -'ശഅ്ബാൻ പതിനഞ്ചിന്റെ രാവായാൽ നിങ്ങൾ അതിലെ രാത്രിയിൽ നിസ്കരിക്കുകയും പകലിൽ നോമ്പെടുക്കുകയും ചെയ്യുക' എന്ന ഹദീഥ്- ദുർബലമാണ്.

ശൗകാനീ -- ന്റെ 'അല്ലആലീ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ പത്ത് തവണ സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്തു കൊണ്ട് നൂറ് റക്അത്തുകൾ നിസ്കരിക്കുന്നതിന്റെ ശ്രേഷ്ഠത സുദീർഘമായി വിവരിക്കുന്ന, ദയ്ലമിയും മറ്റും നിവേദനം ചെയ്ത ഹദീഥ് കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥാണ്. ഹദീഥിന്റെ പരമ്പരയിൽ മൂന്നാം ഘട്ടം മുതലുള്ളവർ ദുർബലരും അജ്ഞാതരുമാണ്.

ശൗകാനീ പറയുന്നു: മുപ്പത് തവണ സൂറ. ഇഖ്ലാസ് പാരായണം ചെയ്തു കൊണ്ട് പന്ത്രണ്ട് റക്അത്തുകൾ നിസ്കരിക്കണം' എന്നും, പതിനാല് റക്അത്തുകൾ നിസ്കരിക്കണം എന്നും വിവരിക്കുന്ന ഹദീഥുകൾ രണ്ടും കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥുകളാണ്.

കർമ്മശാസ്ത്ര പണ്ഡിതരിൽ പെട്ട ചിലർ ഹദീഥുകളിൽ വഞ്ചിതരായിട്ടുണ്ട്; ഇഹ്യാഇന്റെ ഗ്രന്ഥകർത്താവായ ഗസാലി അതിന് ഉദാഹരണമാണ്. ഖുർആൻ വ്യാഖ്യാതാക്കളായ മുഫസ്സിറുകളിൽ ചിലർക്കും ഇതേ അബദ്ധം പിണഞ്ഞിട്ടുണ്ട്. ശഅ്ബാൻ പതിനഞ്ചിന്റെ രാവിലെ നിസ്കാരം നിവേദനം ചെയ്യുന്ന ഹദീഥ് വേറെ പലരൂപങ്ങളിലും വന്നിട്ടുണ്ട്; അവയെല്ലാം അടിസ്ഥാനരഹിതവും കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥുകളുമാണ്. എന്നാൽ പറഞ്ഞതൊന്നും ഇമാം തിർമിദി ഉദ്ധരിച്ച, ആഇശാ -- നിവേദനം ചെയ്ത ഹദീഥിന് എതിരാകുന്നില്ല. നബി -- ബഖീഇലേക്ക് (മദീനയിലെ ഖബർസ്ഥാൻ) പുറപ്പെട്ടതായും, ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിയുടെ പകുതിയായാൽ അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങി വരുമെന്നും, ബനൂ കൽബിന്റെ (ഒരു ഗോത്രം) ആടുകളുടെ രോമത്തേക്കാൾ അധികമാളുകൾക്ക് പൊറുത്തു നൽകുമെന്നും പ്രസ്തുത ഹദീഥിൽ വന്നിട്ടുണ്ട്.

ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ നിശ്ചിതരൂപത്തിൽ നിസ്കാരം നിർവ്വഹിക്കുന്നതിന്റെ പുണ്യം വിവരിക്കുന്ന ഹദീഥുകൾ കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥുകളാണ് എന്ന് നാം വിവരിച്ചത് പറയപ്പെട്ട ഹദീഥിന് എതിരാകുന്നില്ല എന്നർത്ഥം. എന്നാൽ -സാന്ദർഭികമായി പറയട്ടെ- ആഇശാ -- യുടെ ഹദീഥും ദുർബലവും പരമ്പര മുറിഞ്ഞതുമാണ്. 'ശഅ്ബാൻ രാത്രിയിൽ നിസ്കരിക്കൂ' എന്ന് മാത്രം പറയുന്ന അലി -- വിന്റെ ഹദീഥും ദുർബലമാണ്; പക്ഷേ മേലെ ചില ഹദീഥുകളിൽ നിശ്ചിതമായ രൂപങ്ങളോടെ വിവരിക്കപ്പെട്ട നിസ്കാരത്തിന്റെ ഹദീഥുകൾ (കേവലം ദുർബലം മാത്രമല്ല; മറിച്ച്) കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥുകളാണ്.

ഹാഫിദ് ഇറാഖീ -- പറയുന്നു: ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിയിൽ നിസ്കരിക്കുന്ന വിഷയത്തിൽ വന്ന ഹദീഥ് നബിയുടെ --  മേൽ കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ട കള്ളഹദീഥും, അവിടുത്തെ മേൽ നുണ പറഞ്ഞുണ്ടാക്കിയതുമാണ്. ഇമാം നവവി 'അൽമജ്മൂഅ്' എന്ന ന്റെ ഗ്രന്ഥത്തിൽ പറയുന്നു: റഗാഇബ് നിസ്കാരം എന്ന പേരിൽ അറിയപ്പെടുന്ന, റജബ് ആദ്യത്തിലെ ജുമുഅഃയുടെ രാവിൽ, മഗ്രിബ് ഇശാ നിസ്കാരങ്ങൾക്കിടയിൽ നിർവ്വഹിക്കുന്ന പന്ത്രണ്ട് റക്അത്ത് നിസ്കാരവും, ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ നിർവ്വഹിക്കുന്ന നൂറ് റക്അത്ത് നിസ്കാരവും; ഇവ രണ്ടും പിൽക്കാലഘട്ടത്തിൽ നിർമ്മിച്ചുണ്ടാക്കപ്പെട്ട ബിദ്അത്തായ രണ്ട് നിസ്കാരങ്ങളാണ്. ഖൂതുൽ ഖുലൂബ്, ഇഹ്യാഅ് എന്നീ ഗ്രന്ഥങ്ങളിൽ ഗസാലി രണ്ട് നിസ്കാരങ്ങളും എടുത്തു പറഞ്ഞിട്ടുണ്ട് എന്നതും, വിഷയത്തിൽ ചില ഹദീഥുകൾ ഉദ്ധരിച്ചിട്ടുണ്ട് എന്നതും ആരെയും വഞ്ചിതരാക്കേണ്ട. പറഞ്ഞതെല്ലാം അടിസ്ഥാനരഹിതമാണ്. രണ്ട് നിസ്കാരങ്ങളുടെയും വിധി വ്യക്തമാകാതെ പോയ ചില പണ്ഡിതന്മാർ ഇവയുടെ ശ്രേഷ്ഠത വിവരിച്ചു കൊണ്ട് രചിച്ച ചില കുറിപ്പുകൾ വായിക്കുന്നവരും തെറ്റിദ്ധരിക്കേണ്ടതില്ല; അവർക്ക് വിഷയത്തിൽ അബദ്ധം പിണഞ്ഞിരിക്കുന്നു.

ഇമാം അബ്ദുൽ റഹ്മാൻ ബ്നു ഇസ്മാഈൽ അൽമഖ്ദിസി -- രണ്ട് ആഘോഷങ്ങളും അടിസ്ഥാനരഹിതമാണ് എന്ന് വ്യക്തമാക്കുന്ന മനോഹരമായ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. വിഷയത്തിലുള്ള പണ്ഡിതന്മാരുടെ ധാരാളക്കണക്കിന് വാക്കുകൾ വേറെയുമുണ്ട്. അവയെല്ലാം ഇവിടെ നാം നൽകുകയാണെങ്കിൽ ചെറിയ കുറിപ്പ് ഏറെ ദീർഘിച്ചു പോകും. ഇത്രയും നാം വായിച്ചതിൽ തന്നെ സത്യമന്വേഷിക്കുന്നവർക്ക് തൃപ്തിയേകുന്നത്ര വിവരണം ഉൾക്കൊണ്ടിട്ടുണ്ട്.

ഇതു വരെ നാം വായിച്ച ആയത്തുകളുടെയും ഹദീഥുകളുടെയും പണ്ഡിതന്മാരുടെ വാക്കുകളുടെയും വെളിച്ചത്തിൽ സത്യാന്വേഷിയായ ഏതൊരാൾക്കും ബറാഅത്ത് രാവിന്റെ ആഘോഷവും രാവിൽ പ്രത്യേകമായി പറയപ്പെടുന്ന നിസ്കാരവും പകലിൽ അനുഷ്ഠിക്കാനുള്ള നോമ്പുമെല്ലാം നിഷിദ്ധമായ ബിദ്അത്തുകളിലാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും എണ്ണിയിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കും. പരിശുദ്ധ ദീനുൽ സ്‌ലാമിൽ അതിന് യാതൊരു അടിസ്ഥാനവുമില്ല. സ്വഹാബികളുടെ കാലഘട്ടത്തിന് ശേഷം ഉടലെടുത്ത പുതിയ കാര്യങ്ങളിൽ പെട്ടതാണ് ഇവയെല്ലാം. വിഷയത്തിലും സമാനമായ മറ്റു വിഷയങ്ങളിലും സത്യമന്വേഷിക്കുന്ന ഏതൊരാൾക്കും അല്ലാഹുവിന്റെ വചനം തന്നെ മതിയാകുന്നതാണ്:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ...

...ഇന്ന് ഞാന്നിങ്ങള്ക്ക് നിങ്ങളുടെ ദീൻ പൂര്ത്തിയാക്കി തന്നിരിക്കുന്നു... (മാഇദഃ: 3) ആശയത്തിൽ വന്ന മറ്റു ആയത്തുകളും ഇതേ കാര്യം അറിയിക്കുന്നുണ്ട്. നബി -- പറഞ്ഞിരിക്കുന്നു:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ».

''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.'' സമാനമായ മറ്റു ഹദീഥുകളും ഇതു പോലെത്തന്നെ.

അബൂഹുറൈറ -- നിവേദനം: അല്ലാഹുവിന്റെ റസൂൽ -- പറഞ്ഞു:

«لَا تَخُصُّوا لَيْلَةَ الْجُمُعَةِ بِقِيَامٍ مِنْ بَيْنِ اللَّيَالِي وَلَا تَخُصُّوا يَوْمَهَا بِالصِّيَامِ مِنْ بَيْنِ الْأَيَّامِ إِلَّا أَنْ يَكُونَ فِي صَوْمٍ يَصُومُهُ أَحَدُكُمْ».

വെള്ളിയാഴ്ച്ച രാവിനെ മറ്റു രാവുകളിൽ നിന്ന് നിസ്കാരത്തിനായി നിങ്ങൾ പ്രത്യേകം തിരഞ്ഞെടുക്കരുത്. വെള്ളിയാഴ്ച്ച ദിവസത്തെ മറ്റു ദിവസങ്ങളിൽ നിന്ന് പ്രത്യേകമായി നോമ്പ് നോക്കുന്നതിനും നിങ്ങൾ തിരഞ്ഞെടുക്കരുത്; ഒരാൾ സ്ഥിരമായി നോക്കാറുള്ള വല്ല നോമ്പും അന്ന് യോജിച്ചു വന്നാലല്ലാതെ.

ഏതെങ്കിലും രാത്രികൾക്ക് പ്രത്യേകത കൽപ്പിക്കുന്നതോ, അന്ന് പ്രത്യേകമായി ആരാധനകൾ നിർവ്വഹിക്കുന്നതോ മറ്റോ അനുവദനീയമായിരുന്നെങ്കിൽ വെള്ളിയാഴ്ച്ച ദിവസമായിരുന്നു അതിന് ഏറ്റവും അനുയോജ്യമാകേണ്ടിയിരുന്നത്. കാരണം സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ഉത്തമമായ ദിവസമാണ് വെള്ളിയാഴ്ച്ച എന്നാണ് നബി -- അറിയിച്ചിട്ടുള്ളത്. പക്ഷേ, എന്നിട്ടും പ്രത്യേകമായി രാത്രി നിസ്കാരം നിർവ്വഹിക്കാൻ വെള്ളിയാഴ്ച്ച രാവ് തിരഞ്ഞെടുക്കുന്നത് നബി -- വിലക്കിയിരിക്കുന്നു; അതിൽ നിന്ന് മറ്റെല്ലാ രാവുകൾക്കും നിയമം എന്തുകൊണ്ടും ബാധകമായിരിക്കണം എന്ന് മനസ്സിലാക്കാം. നിശ്ചിത ഇബാദത്തുകളും ആരാധനകളും നിശ്ചയിച്ചു കൊണ്ട് ഒരു രാവിനെയും -വ്യക്തമായ തെളിവില്ലാതെ- പ്രത്യേകമാക്കരുത് എന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം.

ലൈലത്തുൽ ഖദ്റിന്റെ രാത്രിയിലും റമദാനിലെ രാത്രികളിലും ആരാധനകളും ഇബാദത്തുകളും നിർവ്വഹിക്കുന്നതിന് ശക്തമായി പരിശ്രമിക്കണം എന്നത് ദീനിന്റെ ഭാഗമാണ് എന്നതിനാൽ നബി -- അക്കാര്യം പ്രത്യേകം ഉണർത്തുകയുണ്ടായി. രാത്രിയിൽ നിസ്കാരം നിർവ്വഹിക്കാൻ നബി -- പ്രത്യേകം പ്രോത്സാഹനം നൽകി. നബി -- പറഞ്ഞു:

«مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ».

ആരെങ്കിലും ഈമാനോടെയും പ്രതിഫലേഛയോടെയും റമദാനിലെ രാത്രികളിൽ നിസ്കരിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്, ആരെങ്കിലും ഈമാനോടെയും പ്രതിഫലേഛയോടെയും ലൈലതുൽ ഖദ്റിൽ നിസ്കരിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.

ശഅ്ബാൻ പതിനഞ്ചിന്റെ രാവിനോ, റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ചക്കോ ഇസ്റാഅ് മിഅ്റാജിന്റെ രാത്രിക്കോ എന്തെങ്കിലുമൊരു പ്രത്യേകതയോ അന്നേ ദിവസം ഏതെങ്കിലും ആരാധനകൾക്ക് പ്രത്യേകമായ പുണ്യമോ ഉണ്ടായിരുന്നെങ്കിൽ നബി -- ന്റെ ഉമ്മത്തിന് അത് വിവരിച്ചു നൽകുകയോ, അവിടുന്ന് സ്വയം തന്നെ അത് പ്രവർത്തിക്കുകയോ ചെയ്യുമായിരുന്നു. സ്വഹാബികൾ അത് പിൽക്കാലഘട്ടത്തിലുള്ളവർക്ക് എത്തിച്ചു നൽകുകയും ചെയ്യുമായിരുന്നു. അവർ ജനങ്ങളിൽ ഏറ്റവും ഉത്തമരായിരുന്നു എന്നതിനാൽ ഒരു നന്മയും അവർ മറച്ചു വെക്കുകയില്ല. നബിമാർ കഴിഞ്ഞാൽ ജനങ്ങളോട് ഏറ്റവും ഗുണകാംക്ഷയുള്ളവരും അവർ തന്നെയായിരുന്നു. നബിയുടെ --  സ്വഹാബിമാരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്നും, അല്ലാഹുവിനെ അവർ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും ഖുർആനിൽ അവൻ നമ്മെ അറിയിക്കുകയും ചെയ്തിരിക്കുന്നു.

എന്നാൽ റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച്ച ദിവസത്തിനോ ശഅ്ബാൻ പതിനഞ്ചിന്റെ രാവിനോ ന്തെങ്കിലുമൊരു പ്രത്യേകതയോ ശ്രേഷ്ഠതയോ കൽപ്പിക്കപ്പെട്ടതായി നബിയിൽ --  നിന്നോ സ്വഹാബത്തിൽ നിന്നോ സ്ഥിരപ്പെട്ടിട്ടില്ല എന്ന് പണ്ഡിതന്മാരുടെ ഉദ്ധരണികളിൽ നിന്ന് നിനക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.

രണ്ട് ദിവസങ്ങൾ ആഘോഷമായി സ്വീകരിക്കുക എന്നത് സ്‌ലാമിൽ പിൽക്കാലഘട്ടത്തിൽ കടത്തി കൂട്ടപ്പെട്ട കാര്യമാണെന്നും, അവയിൽ പ്രത്യേകം ആരാധനകൾ നിർവ്വഹിക്കുക എന്നത് ബിദ്അത്താണെന്നും അതോടൊപ്പം നിനക്ക് മനസ്സിലാക്കാം. ഇതു പോലെത്തന്നെയാണ്, റജബ് ഇരുപത്തിയേഴാം രാവിന്റെ കാര്യവും. ചിലർ ഇസ്റാഅ് മിഅ്റാജിന്റെ രാത്രി അന്നാണെന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ രാത്രിയിലും എന്തെങ്കിലും ഇബാദത്തുകൾ പ്രത്യേകമായി നിർവ്വഹിക്കാനോ ആഘോഷദിനമായി കൊണ്ടാടാനോ പാടില്ല. മുൻപ് രേഖപ്പെടുത്തിയ തെളിവുകൾ തന്നെയാണ് അതിനുള്ള അവലംബവും.

റജബ് ഇരുപത്തിഏഴിനാണ് ഇസ്റാഉം മിഅ്റാജും നടന്നത് എന്ന കാര്യം സ്ഥിരപ്പെട്ടിട്ടുണ്ടെങ്കിലുള്ള വിധിയാണ് പറഞ്ഞത്; എന്നാൽ ഏത് ദിവസമാണ് അത് നടന്നത് എന്ന കാര്യം അറിവില്ല എന്നതാണ് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ നിന്ന് ശരിയായിട്ടുള്ളത് എന്നിരിക്കെ അതിന്റെ വിധി എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ!

ഇസ്റാഉം മിഅ്റാജും നടന്നത് റജബിലെ ഇരുപത്തിഏഴാം രാത്രിയിലാണ് എന്ന് അഭിപ്രായപ്പെട്ടവരുടെ വാദം അടിസ്ഥാനരഹിതവും സ്വഹീഹായ ഹദീഥുകളുടെ പിൻബലമില്ലാത്തതുമാണ്. മുൻകാലക്കാരിൽ ചിലർ പറഞ്ഞ വാക്ക് എത്ര മനോഹരമാണ്:

കാര്യങ്ങളിൽ ഏറ്റവും ഉത്തമം സന്മാർഗത്തിൽ മുൻപേ നടന്നവരുടെ മാർഗമാണ്; കാര്യങ്ങളിൽ ഏറ്റവും മോശം പിൽക്കാലക്കാരുടെ പുതുനിർമ്മിതികളും.

അല്ലാഹു നമുക്കും മറ്റെല്ലാ മുസ്‌ലിംകൾക്കും സുന്നത്തിൽ ഉറച്ചു നിൽക്കാനും, അതിന് വിരുദ്ധമായ കാര്യങ്ങളിൽ നിന്നും ജാഗ്രത പുലർത്താനും തൗഫീഖ് ചെയ്യട്ടെ; അവൻ അതീവ ഉദാരവാനും അങ്ങേയറ്റം നന്മകൾ ചൊരിയുന്നവനുമാകുന്നു.

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം എട്ട്: പ്രചരിക്കപ്പെട്ട ഒരു വ്യാജ വസ്വിയ്യത്തിനെ പറ്റിയുള്ള ഉണർത്തൽ

ശൈഖ് അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ് മുസ്‌ലിംകൾക്ക് നൽകുന്ന സന്ദേശം: അല്ലാഹു എല്ലാ മുസ്‌ലിംകളെയും സ്‌ലാമിന്റെ മാർഗത്തിൽ സംരക്ഷിക്കുമാറാകട്ടെ. അക്രമികളും വിവരദോഷികളുമായവർ കെട്ടിച്ചമക്കുന്ന കള്ളങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് അല്ലാഹു നമ്മെയും അവരെയും കാത്തുരക്ഷിക്കുമാറാകട്ടെ.

അസ്സലാമു അലൈക്കും റഹ്മതുല്ലാഹി ബറകാതുഹ്

മസ്ജിദുന്നബവിയുടെ പരിപാലകൻ ശൈഖ് അഹ്മദ് നൽകുന്ന സുപ്രധാനമായ ഉപദേശം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു സന്ദേശം ന്റെ ശ്രദ്ധയിൽ പെട്ടു. അതിൽ വന്ന ചില ഭാഗങ്ങൾ ഇപ്രകാരമാണ്:

ഒരു ജുമുഅഃ ദിവസം രാത്രിയിൽ ഞാൻ ഖുർആൻ പാരായണം ചെയ്തു കൊണ്ട് ഉറങ്ങാതിരിക്കുകയായിരുന്നു. അങ്ങനെ അല്ലാഹുവിന്റെ ഉത്തമ നാമങ്ങളായ അസ്മാഉൽ ഹുസ്നാ പാരായണം ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങാൻ വേണ്ടി തയ്യാറെടുത്തു. അപ്പോൾ അല്ലാഹുവിന്റെ ഖുർആനിലെ ആയത്തുകളും പവിത്രമായ വിധിവിലക്കുകളും നമുക്കെത്തിച്ചു തന്ന അല്ലാഹുവിന്റെ റസൂലിനെ --  ഞാൻ ദർശിച്ചു. അവിടുന്ന് എന്നോട് പറഞ്ഞു: ഹേ ശൈഖ് അഹ്മദ്! ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! സൃഷ്ടികളിൽ ആദരണീയരായവരേ! അങ്ങയുടെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു.

അവിടുന്ന് എന്നോട് പറഞ്ഞു: ജനങ്ങളുടെ മോശം പ്രവർത്തികൾ കണ്ട് എനിക്ക് ലജ്ജ തോന്നിയിരിക്കുന്നു. ന്റെ റബ്ബിനെയോ മലക്കുകളെയോ അഭിമുഖീകരിക്കാൻ എനിക്ക് സാധിക്കാതെ വന്നിരിക്കുന്നു. കാരണം കഴിഞ്ഞ ജുമുഅഃ മുതൽ ജുമുഅഃ വരെയായി ഒരുലക്ഷത്തി അറുപതിനായിരം പേർ സ്‌ലാമിലല്ലാതെ മരണപ്പെട്ടിരിക്കുന്നു. ശേഷം ജനങ്ങൾ അകപ്പെട്ടിരിക്കുന്ന മറ്റു ചില തിന്മകളെ കുറിച്ച് കൂടെ നബി -- വിവരിച്ചു! അതിന് ശേഷം അവിടുന്ന് പറഞ്ഞു: ഇനി പറയുന്ന ഉപദേശനിർദേശങ്ങൾ പ്രതാപവാനും സർവ്വാധിരാജനുമായ അല്ലാഹുവിൽ നിന്ന് ജനങ്ങൾക്കുള്ള കാരുണ്യമാണ്.

അതിന് ശേഷം അവിടുന്ന് അന്ത്യനാളിന്റെ ചില അടയാളങ്ങൾ പറഞ്ഞു തരികയും ഇപ്രകാരം പറയുകയും ചെയ്തു: ന്റെ ഉപദേശം അവരെ അറിയിക്കൂ, ശൈഖ് അഹ്മദ്! കാരണം ഇത് ലൗഹുൽ മഹ്ഫൂദ്വിൽ നിന്ന് വിധിയുടെ പേനയാൽ പകർന്നെടുത്തതാണ്. ഇത് എഴുതിയെടുക്കുകയും ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്കും, ഒരു മഹല്ലിൽ നിന്ന് മറ്റൊരു മഹല്ലിലേക്ക് അയക്കുകയും ചെയ്യുന്നവർക്ക് സ്വർഗത്തിൽ ഒരു കൊട്ടാരം നിർമ്മിക്കപ്പെടുന്നതാണ്. ആരെങ്കിലും ഇത് എഴുതിയെടുക്കാതിരിക്കുകയോ, മറ്റുള്ളവർക്ക് അയച്ചു നൽകാതിരിക്കുകയോ ചെയ്താൽ അന്ത്യനാളിൽ ന്റെ ശുപാർശ അവന് തടയപ്പെടുന്നതാണ്. ആരെങ്കിലും ഇത് എഴുതിയെടുത്താൽ -അവൻ ദരിദ്രനാണെങ്കിൽ- അല്ലാഹു അവനെ ധനികനാക്കും. കടമുള്ളവനാണെങ്കിൽ അവന്റെ കടം നികത്തും. അവന്റെ മേലോ അവന്റെ മാതാപിതാക്കളുടെ മേലോ എന്തെങ്കിലും പാപമുണ്ടെങ്കിൽ ഉപദേശത്തിന്റെ ബറകത്ത് കൊണ്ട് അവന്റെ പാപങ്ങൾ പൊറുക്കപ്പെടും. എന്നാൽ ഉപദേശം എഴുതിയെടുക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അവന്റെ മുഖം ഇഹലോകത്തും പരലോകത്തും കറുത്തിരുളുന്നതാണ്.

ശേഷം അദ്ദേഹം എഴുതുന്നു: അല്ലാഹു തന്നെ സത്യം! ഇത് യാഥാർഥ്യമാണ്. ഞാൻ പറയുന്നത് കളവാണെങ്കിൽ ഞാൻ മരിക്കുന്നത് മുസ്ലിമല്ലാതെയായിരിക്കും. ആരെങ്കിലും പറഞ്ഞത് സത്യപ്പെടുത്തുന്നെങ്കിൽ അവൻ നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതാണ്. ആരെങ്കിലും ഇതിനെ നിഷേധിച്ചാൽ അവൻ കാഫിറാകുന്നതാണ്!

നബിയുടെ --  മേൽ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ള വസ്വിയത്തിന്റെ ചുരുക്കമാണ് ഇത്രയും നിങ്ങൾ വായിച്ചത്. കാലങ്ങളായി കെട്ടിച്ചമക്കപ്പെട്ട വസ്വിയ്യത്തിന്റെ കഥ ജനങ്ങൾക്കിടയിൽ ഓരോ സമയങ്ങളിലായി പ്രചരിപ്പിക്കപ്പെടുന്നത് കേൾക്കാൻ തുടങ്ങിയിട്ട്. വ്യത്യസ്തമായ വാക്കുകളോടെ സാധാരണക്കാരായ മുസ്‌ലിംകൾക്കിടയിൽ ഇതിന് പലപ്പോഴും പ്രചാരം ലഭിക്കുകയും ചെയ്യാറുണ്ട്. നബിയെ --  സ്വപ്നത്തിൽ കണ്ടപ്പോഴാണ് വസ്വിയ്യത്ത് അദ്ദേഹം നൽകിയതെന്നും ഇത് പ്രചരിപ്പിക്കാൻ കൽപ്പിച്ചത് എന്നുമാണ് ചിലപ്പോൾ കേൾക്കാറുള്ളത്.

എന്നാൽ വസ്വിയ്യത്തിന്റെ 'അവസാനത്തെ പതിപ്പിൽ' -മേലെ നാം വായിച്ചത് പോലെ- നബിയെ --  ഉണർച്ചയിൽ തന്നെ നേർക്കുനേരെ താൻ കണ്ടു എന്നാണ് പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുള്ളത്.

വസ്വിയ്യത്ത് കെട്ടിച്ചമച്ചുണ്ടാക്കിയവൻ ഇതിൽ അവകാശപ്പെട്ടിട്ടുള്ള പല കാര്യങ്ങളും തനിച്ച കളവും അസത്യങ്ങളുമാണെന്നതിൽ സംശയമില്ല. കുറിപ്പിൽ അതിനെ കുറിച്ച് ഞാൻ വഴിയെ വിവരിക്കാം. മുൻപുള്ള വർഷങ്ങളിലും ഇതിനെ കുറിച്ച് ഞാൻ ഉണർത്തിയിരുന്നു. ഇത് വ്യക്തമായ കളവാണെന്ന് അന്നും ഞാൻ ഓർമ്മപ്പെടുത്തിയിരുന്നു. എന്നാൽ വസ്വിയ്യത്തിന്റെ 'അവസാനം പുറത്തിറങ്ങിയ പതിപ്പിനെ' കുറിച്ച് അറിഞ്ഞപ്പോൾ വീണ്ടും ഇക്കാര്യം ഓർമ്മപ്പെടുത്തേണ്ടതുണ്ടോ എന്നതിൽ എനിക്ക് സംശയമുണ്ടായിരുന്നു.

കാരണം ഇതെല്ലാം കളവാണെന്നതും, ഇത് കെട്ടിയുണ്ടാക്കിയവൻ അല്ലാഹുവിനെ തരിമ്പും ഭയമില്ലാത്തവനാണെന്നും അതിലെ വരികളിൽ നിന്ന് വ്യക്തമായിരുന്നു. ഇതു പോലൊരു കളവ് കുറച്ചെങ്കിലും ബോധമുള്ള, നേരായ പ്രകൃതമുള്ള ഒരാളുടെ അടുത്തും പരിഗണിക്കപ്പെടുക പോലുമില്ല എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ജനങ്ങൾക്കിടയിൽ ഇതിന് വ്യാപക പ്രചാരം ലഭിച്ചിട്ടുണ്ട് എന്നാണ് ചില സഹോദരങ്ങൾ എന്നെ ഉണർത്തിയത്. അവരിൽ പലരും അത് പരസ്പരം കൈമാറുകയും, അതിലുള്ള കാര്യങ്ങൾ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞത്.

അവസ്ഥയിൽ ഇതിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തി കൊണ്ടും നബിയുടെ -- മേൽ  കെട്ടിച്ചമക്കപ്പെട്ടതാണ് ഇത് എന്ന് വിവരിച്ചു കൊണ്ടും ഒരു കുറിപ്പ് എഴുതുക എന്നത് എന്നെ പോലുള്ളവരുടെ മേൽ ബാധ്യതയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അറിവും മാനുമുള്ള -അല്ലെങ്കിൽ ശുദ്ധപ്രകൃതവും നേരായ ബുദ്ധിയുമുള്ള- ഏതൊരാൾക്കും നബി -- യുടെ വസ്വിയ്യത്ത് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശം കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളമാണെന്ന് ബോധ്യപ്പെടാൻ ഒന്നിലധികം കാരണങ്ങളുണ്ട്.

ശൈഖ് അഹ്മദിന്റെ കുടുംബത്തിൽ പെട്ട ചിലരോട് തന്നെ ഞാൻ പറഞ്ഞ കാര്യത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചറിയാൻ ശ്രമിച്ചപ്പോൾ അവർ പറഞ്ഞത് ശൈഖ് അഹ്മദിന്റെ മേൽ കെട്ടിച്ചമച്ച കളവാണ് ഇതെന്നും, അദ്ദേഹം ഇതു പോലെ യാതൊന്നും ഒരിക്കൽ പോലും പറഞ്ഞിട്ടില്ല എന്നുമാണ്. മേലെ പരാമർശിക്കപ്പെട്ട ശൈഖ് അഹ്മദ് മരണപ്പെട്ടിട്ട് കുറച്ചു കാലമായി; ശൈഖ് അഹ്മദോ അദ്ദേഹത്തേക്കാൾ വലിയ ഒരാളോ നബിയെ --  ഉറക്കത്തിലോ ഉണർച്ചയിലോ കണ്ടു എന്നും, രൂപത്തിൽ ഒരു വസ്വിയ്യത്ത് നൽകുകയും ചെയ്തു എന്ന അവകാശവാദം സത്യമാണെന്ന് സ്ഥിരപ്പെട്ടാൽ പോലും പറഞ്ഞതെല്ലാം കളവാണെന്നും, അദ്ദേഹത്തോട് ഇതെല്ലാം പറഞ്ഞത് പിശാചാണ് എന്നും നാം പറയുമായിരുന്നു; നബിയല്ല --  അദ്ദേഹത്തോട് ഇതെല്ലാം പറഞ്ഞത് എന്ന് പറയാൻ ധാരാളം കാരണങ്ങളുണ്ട്.

ഒന്നാമതായി: നബി -- വഫാത്തായതിന് ശേഷം അവിടുത്തെ ഉണർച്ചയിൽ കാണുക എന്നത് സാധ്യമല്ല. സ്വൂഫികളിൽ പെട്ട ഏതെങ്കിലും വിവരദോഷികൾ അപ്രകാരം നബിയെ --  ഞാൻ ഉണർച്ചയിൽ കണ്ടിരിക്കുന്നു എന്നോ, അവിടുന്ന് മൗലിദാഘോഷങ്ങളിൽ സന്നിഹിതരാകാറുണ്ടെന്നോ മറ്റോ അവകാശപ്പെടുന്നുവെങ്കി കടുത്ത അബദ്ധത്തിൽ തന്നെയാണ് അവർ അകപ്പെട്ടിരിക്കുന്നു. വളരെ വലിയ തെറ്റിദ്ധാരണയിലാണ് അവർ വീണുപോയിരിക്കുന്നത്. ഖുർആനിനോടും സുന്നത്തിനോടും മുസ്‌ലിം പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായത്തിനും വിരുദ്ധമാണ് അവരുടെ അവകാശവാദം. കാരണം മരണപ്പെട്ടവർ തങ്ങളുടെ ഖബ്റുകളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ മാത്രമേ പുറത്തു വരുകയുള്ളൂ; ഇഹലോകത്ത് അവരൊരിക്കലും തിരിച്ചു വരുന്നതല്ല. അതിന് വിരുദ്ധമായി ആരെങ്കിലും പറയുന്നുണ്ട് എങ്കിൽ അവൻ വ്യക്തമായ കളവ് തന്നെയാണ് പറയുന്നത്; അല്ലെങ്കിൽ അതീവ ഗുരുതരമായ തെറ്റിദ്ധാരണയിലും ആശയക്കുഴപ്പത്തിലുമാണ് അവൻ അകപ്പെട്ടിരിക്കുന്നത്. സച്ചരിതരായ മുൻഗാമികൾ മനസ്സിലാക്കിയതും,നബിയുടെ --  സ്വഹാബികൾ സ്വീകരിച്ചതുമായ സത്യമാർഗം അവൻ തിരിച്ചറിഞ്ഞിട്ടില്ല. അല്ലാഹു പറഞ്ഞു:

﴿ثُمَّ إِنَّكُم بَعۡدَ ذَٰلِكَ لَمَيِّتُونَ15 ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ16

പിന്നീട് തീര്ച്ചയായും നിങ്ങള്അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്ത്തെഴുന്നേല്പിന്റെ നാളില്തീര്ച്ചയായും നിങ്ങള്‍ (ഖബ്റുകളിൽ നിന്ന്) എഴുന്നേല്പിക്കപ്പെടുന്നതാണ്‌. (മുഅ്മിനൂൻ: 15, 16) നബി -- പറഞ്ഞു:

«أَنَا أَوَّلُ مَنْ تَنْشَقُّ عَنْهُ الْأَرْضُ يَوْمَ الْقِيَامَةِ وَأَنَا أَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ».

ഖിയാമത്ത് നാളിൽ ഭൂമി ആദ്യമായി പിളർന്നു മാറുക ന്റെ മുകളിൽ നിന്നായിരിക്കും. ഞാനായിരിക്കും ആദ്യമായി ശുപാർശ പറയുന്നവനും, ഞാനായിരിക്കും ആദ്യമായി ശുപാർശ സ്വീകരിക്കപ്പെടുന്നവനും. ആശയത്തിൽ ധാരാളം ആയത്തുകളും ഹദീഥുകളും ഉണ്ട്.

രണ്ടാമതായി: നബി -- ന്റെ ജീവിത കാലത്തും മരണശേഷവും സത്യത്തിന് വിരുദ്ധമായി യാതൊന്നും പറയുകയില്ല. പറയപ്പെട്ട വസ്വിയ്യത്താകട്ടെ, സ്‌ലാമിക വിധിവിലക്കുകളോട് നേർക്കുനേരെ എതിരാകുന്നതാണ്. അക്കാര്യം പല രൂപത്തിൽ വായനക്കാർക്ക് വഴിയെ ബോധ്യപ്പെടുന്നതാണ്. നബിയെ --  ഉറക്കത്തിൽ സ്വപ്നത്തിൽ കാണാൻ സാധ്യതയുണ്ട് എന്നത് ശരി തന്നെയാണ്. ആരെങ്കിലും നബിയുടെ --  ശരിയായ രൂപത്തിൽ അവിടുത്തെ കാണുകയാണെങ്കിൽ അയാൾ കണ്ടത് അവിടുത്തെ തന്നെയാണ്. കാരണം പിശാചിന് ഒരിക്കലും നബിയുടെ --  രൂപം സ്വീകരിക്കാൻ സാധിക്കുകയില്ല. അക്കാര്യം സ്വഹീഹായ ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. പക്ഷേ, സ്വപ്നം കാണുന്ന വ്യക്തിയുടെ വിശ്വാസവും സത്യസന്ധതയും നീതിബോധവും കാര്യങ്ങൾ ഗ്രഹിക്കുന്നതിലുള്ള കൃത്യതയും മതനിഷ്ഠയും വിശ്വസ്തതയും അതിനേക്കാളെല്ലാം പ്രധാനപ്പെട്ടതാണ്. നബിയുടെ --  ശരിയായ രൂപത്തിൽ തന്നെയാണോ അയാൾ സ്വപ്നം കണ്ടത് എന്നത് പ്രത്യേകം ഉറപ്പു വരുത്തേണ്ടതുണ്ട്.

നബി -- ന്റെ ജീവിതകാലത്ത് പറഞ്ഞതായ ഒരു ഹദീഥാണെങ്കിൽ പോലും, സ്ഥിരപ്പെട്ടതല്ലാത്ത പരമ്പരയിലൂടെയാണ് അത് വന്നെത്തുന്നത് എങ്കിൽ അതൊരിക്കലും സ്വീകാര്യമാവുകയില്ല. ദീനിന്റെ എന്തെങ്കിലുമൊരു കാര്യത്തിൽ അത് അവലംബമാക്കപ്പെടുകയോ തെളിവായി സ്വീകരിക്കപ്പെടുകയോ ഇല്ല. ഇനി വിശ്വസ്തരാ നിവേദകരുടെ പരമ്പരയിലൂടെ ഒരു ഹദീഥ് വന്നെത്തിയാൽ പോലും - പരമ്പരയിലുള്ള നിവേദകരേക്കാൾ വിശ്വസ്തരായ മറ്റു നിവേദകർ ഉദ്ധരിച്ച ഹദീഥിന് വിരുദ്ധമാണ് അതിലെ ആശയമെങ്കിൽ- അവക്കിടയിൽ പരസ്പരം യോജിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവയിൽ ഒരു ഹദീഥിൽ വന്ന കാര്യം ദുർബലമാക്കപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരും. അതിനും സാധിക്കുന്നില്ലെങ്കിൽ കൂടുതൽ വിശ്വസ്തരായ നിവേദകരുടെ ഹദീഥ് സ്വീകരിക്കുകയും, അതിൽ താഴെയുള്ളവരുടെ ഹദീഥ് ഒറ്റപ്പെട്ടതും ശാദ്ദായതുമാണെന്ന് വിലയിരുത്തുകയും, അത് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കാതിരിക്കുകയുമാണ് വേണ്ടത്.

ഇതാണ് ഹദീഥുകളുടെ കാര്യം എന്നിരിക്കെ ആരാണെന്ന് പോലും അറിയാത്ത ഒരു വ്യക്തി നബിയിൽ --  നിന്ന് കേട്ടതെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു വസ്വിയ്യത്ത് പ്രചരിപ്പിച്ചാൽ -അയാളുടെ വിശ്വസ്തതയെ കുറിച്ചോ സത്യസന്ധതയെ കുറിച്ചോ ഒരു പരിശോധനയും നടത്താതെ- എങ്ങനെയാണ് അത് സ്വീകരിക്കാൻ സാധിക്കുക?! യഥാർത്ഥത്തിൽ, ഇത്തരം പ്രചാരണങ്ങളെ ഒരു പരിഗണനയും നൽകാതെ ചവറ്റുകൊട്ടയിലേക്ക് എറിയുകയും, അവക്ക് ഒട്ടും പരിഗണന നൽകാതിരിക്കുകയുമാണ് വേണ്ടത്. ദീനിന് വിരുദ്ധമായ ഒരു കാര്യവും വസ്വിയ്യത്തിൽ ഉൾക്കൊള്ളുന്നില്ലെങ്കിലുള്ള കാര്യമാണ് ഇത്രയും പറഞ്ഞത്. എങ്കിൽ, അനേകം നിരർത്ഥകമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന, നബിയുടെ -- മേൽ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നതിന് സൂചനകൾ പലതും ഉൾക്കൊള്ളുന്ന, അല്ലാഹുവിന്റെ അനുമതിയില്ലാതെ അവന്റെ ദീനിൽ കൈകടത്താൻ ശ്രമിക്കുന്ന രു വസ്വിയ്യത്തിനെ പിന്നെങ്ങനെയാണ് സ്വീകരിക്കാനാവുക.!?

നബി -- പറഞ്ഞു:

«مَنْ قَالَ عَلَيَّ مَا لَمْ أَقُلْ فَلْيَتَـبَوَّأْ مَقْعَدَهُ مِنَ النَّارِ».

ആരെങ്കിലും ഞാൻ പറയാത്തത് ന്റെ മേൽ പറഞ്ഞാൽ അവൻ നരകത്തിലെ ന്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ. നബി -- പറയാത്ത കാര്യമാണ് അവിടുത്തെ മേൽ 'വസ്വിയ്യത്തുകാരൻ' കെട്ടിച്ചമച്ചുണ്ടാക്കിയിരിക്കുന്നത്. അവിടുത്തെ മേൽ അപകടകരമായ തനി കളവാണ് അയാൾ നിർമ്മിച്ചിരിക്കുന്നത്. 'നരകത്തിൽ ന്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ' എന്ന നബിയുടെ -- താക്കീത് ഇയാൾക്ക് എത്രമാത്രം അർഹമാണ്!

ഇത് നിർമ്മിച്ചുണ്ടാക്കിയവൻ എത്രയും വേഗം തൗബ ചെയ്തു കൊണ്ട്, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക എന്നത് എത്രയും അനിവാര്യമാണ്! നബിയുടെ --  മേൽ താൻ നിർമ്മിച്ചുണ്ടാക്കിയ വസ്വിയ്യത്ത് കളവാണെന്ന് അവൻ ജനങ്ങൾക്കിടയിൽ വ്യക്തമാക്കുകയും ചെയ്യട്ടെ. കാരണം ഒരാൾ ജനങ്ങൾക്കിടയിൽ അസത്യമായ എന്തെങ്കിലും കാര്യം പ്രചരിപ്പിക്കുകയും അത് ദീനിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്താൽ ന്റെ കളവ് ജനങ്ങളെ ബോധ്യപ്പെടുത്തുകയും അവൻ കളവ് പറഞ്ഞതാണെന്ന് ആളുകൾ തിരിച്ചറിയുകയും ചെയ്യുന്നത് വരെ അവന്റെ തൗബ (പശ്ചാത്താപം) ശരിയാവുകയില്ല. അല്ലാഹു പറഞ്ഞത് കാണുക:

﴿إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلۡنَا مِنَ ٱلۡبَيِّنَٰتِ وَٱلۡهُدَىٰ مِنۢ بَعۡدِ مَا بَيَّنَّٰهُ لِلنَّاسِ فِي ٱلۡكِتَٰبِ أُوْلَٰٓئِكَ يَلۡعَنُهُمُ ٱللَّهُ وَيَلۡعَنُهُمُ ٱللَّٰعِنُونَ159 إِلَّا ٱلَّذِينَ تَابُواْ وَأَصۡلَحُواْ وَبَيَّنُواْ فَأُوْلَٰٓئِكَ أَتُوبُ عَلَيۡهِمۡ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ160

നാമവതരിപ്പിച്ച തെളിവുകളും മാര്ഗദര്ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌. എന്നാല്പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്ക്കുകയും, (സത്യം ജനങ്ങള്ക്ക്‌) വിവരിച്ചുകൊടുക്കുകയും ചെയ്തവര്ഇതില്നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്സ്വീകരിക്കുന്നതാണ്‌. ഞാന്അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണചൊരിയുന്നവനുമാകുന്നു. (ബഖറ: 159, 160)

ആരെങ്കിലും സത്യം മറച്ചു വെക്കുകയാണെങ്കിൽ അവൻ സ്വന്തം നിലപാട് നന്നാക്കുകയും, ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്താലല്ലാതെ അവന്റെ പശ്ചാത്താപം ശരിയാവുകയില്ല എന്ന് ആയത്തുകളിലൂടെ അല്ലാഹു അറിയിച്ചിരിക്കുന്നു. അല്ലാഹു അവന്റെ ദീൻ ന്റെ ദാസന്മാർക്കായി പൂർത്തീകരിച്ചു നൽകുകയും, മുഹമ്മദ് നബിയെ --  നിയോഗിക്കുകയും അവിടുത്തേക്ക് പരിപൂർണ്ണമായ വിധിവിലക്കുകൾ സന്ദേശമായി നൽകുകയും ചെയ്തു കൊണ്ട് അവന്റെ അനുഗ്രഹം സമ്പൂർണ്ണമാക്കുകയും, ദീൻ പൂർണ്ണമായി വിവരിച്ചു നൽകിയതിന് ശേഷം അവിടുത്തെ മരിപ്പിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞതു പോലെ:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...

...ഇന്ന് ഞാന്നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു. ന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന്നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി സ്‌ലാമിനെ ഞാന്നിങ്ങള്ക്ക് തൃപ്തിപ്പെട്ടു നൽകിയിരിക്കുന്നു. (മാഇദഃ: 3)

എന്നാൽ ഉപരിസൂചിത വസ്വിയ്യത്ത് കെട്ടിച്ചമച്ചവൻ പതിനാലാം നൂറ്റാണ്ടിലാണ് പുറപ്പെട്ടിരിക്കുന്നത്; ന്റെ പുതിയ ദീനിലൂടെ അവൻ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ശ്രമിക്കുന്നത്. അവന്റെ വസ്വിയ്യത്തിലെ വിധികൾ സ്വീകരിച്ചവർക്ക് മാത്രം സ്വർഗവും, അവന്റെ പുതിയനിയമം സ്വീകരിക്കാത്തവർക്ക് നരകവുമുണ്ടെന്നാണ് അവൻ അവകാശപ്പെടുന്നത്!

വിശുദ്ധ ഖുർആനിനേക്കാളും മഹത്വവും ശ്രേഷ്ഠതയുമാണ് അവൻ ന്റെ കെട്ടിച്ചമച്ച വസ്വിയ്യത്തിന് കൽപ്പിച്ചു നൽകിയിരിക്കുന്നത്. കാരണം വസ്വിയ്യത്ത് എഴുതി രേഖപ്പെടുത്തുകയും മറ്റു നാടുകളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നവർക്ക് സ്വർഗത്തിൽ ഒരു കൊട്ടാരം തന്നെ പണിയപ്പെടുന്നതാണ് എന്നും, ഇത് എഴുതിയെടുത്ത് ജനങ്ങൾക്ക് അയച്ചു നൽകാത്തവർക്ക് നബിയുടെ -- ശുപാർശ തടയപ്പെടുന്നതാണ് എന്നുമാണ് അവൻ അവകാശപ്പെട്ടിരിക്കുന്നത്. ഇതെല്ലാം ഏറ്റവും നിന്ദ്യമായ കളവ് തന്നെ!

പ്രചരിപ്പിക്കപ്പെടുന്ന വസ്വിയ്യത്ത് ഏറ്റവും വ്യക്തമായ കളവാണെന്നതിനുള്ള തെളിവാണ് ഇതെല്ലാം. ഇത് കെട്ടിച്ചമച്ചവന് ലജ്ജയുടെ ഒരു കണിക പോലും ബാക്കിയില്ലെന്നതിലും, കളവ് പറയാൻ അസാമാന്യ ധൈര്യവുമുണ്ടെന്നതിലും സംശയമില്ല. കാരണം ചിന്തിച്ചു നോക്കൂ! അല്ലാഹുവിന്റെ ഖുർആൻ ഒരാൾ എഴുതിയെടുക്കുകയും, അത് ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്താൽ പോലും ഇവന്റെ വസ്വിയ്യത്തിൽ പറയപ്പെട്ട പ്രതിഫലമോ ശ്രേഷ്ഠതയോ അയാൾക്ക് വാഗ്ദാനം നൽകപ്പെട്ടിട്ടില്ല. എന്നിരിക്കെ, കളവ് എഴുതിയെടുത്ത് പ്രചരിപ്പിക്കുന്നവന് എന്തു ലഭിക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?!

ഒരാൾ ഖുർആൻ എഴുതിയെടുക്കുകയോ, ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് അയച്ചു കൊടുക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പോലും അവന് നബിയുടെ -- ശുപാർശ തടയപ്പെടുകയില്ല; അവിടുത്തെ ശുപാർശ ലഭിക്കാൻ ഒരാൾ മുഅ്മിനാവുകയും നബിയുടെ --  ദീൻ പിൻപറ്റുകയും ചെയ്താൽ മാത്രം മതി. ഒരൊറ്റ കളവ് മാത്രം മതി ജനങ്ങൾക്കിടയിൽ പ്രചരിച്ച വസ്വിയ്യത്ത് കളവാണെന്നും അത് പ്രചരിപ്പിക്കുന്നവർ കള്ളന്മാരാണെന്നതിനുമുള്ള തെളിവായി! അല്ലാഹുവിന്റെ റസൂൽ -- എത്തിച്ചു നൽകിയ ഇസ്ലാം ദീനിൽ നിന്ന് എത്രമാത്രം ഇവർ അകലെയാണെന്നതിനും, ഇവർ എത്ര വലിയ ബുദ്ധിശൂന്യരും മ്ലേഛരുമാണെന്നതിനും ഇത് തന്നെ മതിയായ തെളിവാണ്.

വസ്വിയ്യത്തിൽ ഇത്രയും പറയപ്പെട്ടതല്ലാത്ത അനേകം വഴികേടുകൾ വേറെയുമുണ്ട്; അവയെല്ലാം ഇത് കള്ളമാണെന്നും അടിസ്ഥാനരഹിതമാണെന്നും ബോധ്യപ്പെടുത്തുന്നതാണ്. ഇത് കെട്ടിച്ചമച്ചവൻ ആയിരം തവണയോ അതിലധികമോ ശപഥം ചെയ്തു കൊണ്ട് വസ്വിയ്യത്ത് സത്യമാണെന്ന് വാദിച്ചാലും, ഇത് കളവാണെങ്കിൽ ന്റെ മേൽ കഠിനമായ ശിക്ഷയും അല്ലാഹുവിന്റെ കോപവും വന്നുഭവിക്കട്ടെ എന്ന് പ്രാർത്ഥിച്ചാലും ഇതൊരിക്കലും സ്വീകരിക്കുക സാധ്യമല്ല.

അല്ലാഹു തന്നെ സത്യം! വീണ്ടും അല്ലാഹു തന്നെ സത്യം! ഇത് ഏറ്റവും വ്യക്തമായ കളവും കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളവുമാണ്. അല്ലാഹുവിനെയും നമ്മോട് ചുറ്റുമുള്ള മലക്കുകളെയും സാക്ഷി നിർത്തി കൊണ്ട് നാം പറയട്ടെ: കുറിപ്പ് വായിക്കുന്ന എല്ലാ മുസ്‌ലിം സഹോദരങ്ങളെയും സാക്ഷിയാക്കി -അല്ലാഹുവിന്റെ മുൻപിൽ സാക്ഷ്യത്തെ കുറിച്ച് ഞാൻ ചോദ്യം ചെയ്യപ്പെടുന്നതാണെന്ന ഉത്തമബോധ്യത്തോടെ- പറയട്ടെ: നബിയുടെ --  പേരിൽ കെട്ടിച്ചമച്ചുണ്ടാക്കിയ തനി കള്ളം മാത്രമാണ് വസ്വിയ്യത്ത്; അത് കെട്ടിച്ചമച്ചവനെ അല്ലാഹു നിന്ദ്യനാക്കുകയും അവന് അർഹമായത് അല്ലാഹു നൽകുകയും ചെയ്യട്ടെ.

വസ്വിയ്യത്ത് കളവാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്ന മറ്റു ചില കാര്യങ്ങൾ കൂടി അതിന്റെ ഉള്ളടക്കത്തിൽ നിന്ന് ഇവിടെ വിവരിക്കട്ടെ;

ഒന്ന്: 'കഴിഞ്ഞ ജുമുഅഃ മുതൽ അടുത്ത ജുമുഅഃ വരെ ഒരു ലക്ഷത്തി അറുപതിനായിരം പേർ മുസ്‌ലിംകളായിട്ടല്ലാതെ മരണപ്പെട്ടിരിക്കുന്നു' എന്ന് നബി -- പറഞ്ഞിരിക്കുന്നു എന്നാണ് അതിൽ അവകാശപ്പെടുന്നത്. നബിയുടെ --  വഫാത്തിന് ശേഷം അവിടുത്തേക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശം ലഭിക്കുന്നില്ല; വിവരമാകട്ടെ അദൃശ്യകാര്യങ്ങളിൽ പെട്ടതുമാണ്. നബിക്ക് --  ന്റെ ജീവിതകാലത്ത് പോലും അദൃശ്യകാര്യങ്ങൾ അറിയാൻ സാധിക്കുമായിരുന്നില്ല എന്നിരിക്കെ എങ്ങനെയാണ് വിടുത്തെ വഫാത്തിന് ശേഷം അവിടുത്തേക്ക് അത് അറിയാൻ സാധിക്കുക?! അല്ലാഹു പറഞ്ഞിരിക്കുന്നു:

﴿قُل لَّآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ...

പറയുക: അല്ലാഹുവിന്റെ ഖജനാവുകള്ന്റെ പക്കലുണ്ടെന്ന് ഞാന്നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്അറിയുകയുമില്ല... (അൻആം: 50) അല്ലാഹു പറഞ്ഞു:

﴿قُل لَّا يَعۡلَمُ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلۡغَيۡبَ إِلَّا ٱللَّهُ...

(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ... (നംല്: 65) നബി -- പറഞ്ഞതായി ഹദീഥുകളിൽ ഇപ്രകാരം കാണാം:

«يُذَادُ رِجَالٌ عَنْ حَوْضِي يَوْمَ القِيَامَةِ فَأَقُولُ: يَا رَبِّ! أَصْحَابِي أَصْحَابِي فَيُقَالُ لِي: إِنَّكَ لَا تَدْرِي مَا أَحْدَثُوا بَعْدَكَ فَأَقُولُ كَمَا قَالَ العَبْدُ الصَّالِحُ: ﴿وَكُنتُ عَلَيۡهِمۡ شَهِيدٗا مَّا دُمۡتُ فِيهِمۡۖ فَلَمَّا تَوَفَّيۡتَنِي كُنتَ أَنتَ ٱلرَّقِيبَ عَلَيۡهِمۡۚ وَأَنتَ عَلَىٰ كُلِّ شَيۡءٖ شَهِيدٌ(المائدة: 117)».

ഖിയാമത്ത് നാളിൽ ന്റെ ഹൗദിൽ നിന്ന് ചിലർ തടയപ്പെടും. അപ്പോൾ ഞാൻ പറയും: ന്റെ റബ്ബേ! ന്റെ സഹചാരികൾ, ന്റെ സഹചാരികൾ. അപ്പോൾ എന്നോട് പറയപ്പെടും: താങ്കൾക്ക് ശേഷം അവർ എന്ത് ചെയ്തുവെന്ന് താങ്കൾക്ക് അറിയില്ല. അപ്പോൾ ഞാൻ സൽകർമ്മിയായ ദാസൻ (ഈസാ --) പറഞ്ഞതുപോലെ പറയും: ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാൻ അവരുടെ മേൽ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂർണ്ണമായി ഏറ്റെടുത്തപ്പോൾ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവൻ. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (മാഇദ: 117)

രണ്ട്: ആരെങ്കിലും വസ്വിയ്യത്ത് എഴുതിയെടുത്താൽ -അവൻ ദരിദ്രനാണെങ്കിൽ- അല്ലാഹു അവനെ ധനികനാക്കും. കടമുള്ളവനാണെങ്കിൽ അവന്റെ കടം നികത്തും. അവന്റെ മേലോ അവന്റെ മാതാപിതാക്കളുടെ മേലോ എന്തെങ്കിലും പാപമുണ്ടെങ്കിൽ ഉപദേശത്തിന്റെ ബറകത്ത് കൊണ്ട് അവന്റെ പാപങ്ങൾ പൊറുക്കപ്പെടും. - ഇപ്രകാരമാണ് വസ്വിയ്യത്തിലുള്ളത്.

വസ്വിയ്യത്ത് കളവാണെന്നതിനുള്ള ഏറ്റവും വലിയ തെളിവുകളിലൊന്നും, ഇതിലെ ഏറ്റവും ഗുരുതരമായ കളവുകളിലൊന്നുമാണ് പറഞ്ഞത്. ഇത് എഴുതിയുണ്ടാക്കിയവന് അല്ലാഹുവിന്റെ മുൻപിലും അവന്റെ സൃഷ്ടികളുടെ മുൻപിലും ലജ്ജയുടെ ഒരു കണിക പോലുമില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കാരണം പറയപ്പെട്ട മൂന്ന് കാര്യങ്ങളും വിശുദ്ധ ഖുർആൻ ഒരാൾ എഴുതിയെടുത്താൽ പോലും ലഭിക്കുന്നതല്ല; എന്നിരിക്കെ അടിസ്ഥാനരഹിതമായ വസ്വിയ്യത്തിന് എങ്ങനെയാണ് പറഞ്ഞ ശ്രേഷ്ഠതയെല്ലാമുണ്ടാവുക?!

യഥാർത്ഥത്തിൽ ദുഷ്ടൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, അവരെ വ്യാജ വസ്വിയ്യത്തിലേക്ക് ബന്ധിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ജനങ്ങൾ ഇത് എഴുതിയെടുക്കുകയും, അതിന് പകരമായി ലഭിക്കുമെന്ന് ജൽപ്പിക്കപ്പെടുന്ന പ്രതിഫലം പ്രതീക്ഷിച്ചിരിക്കുകയും, അല്ലാഹു അവന്റെ ദാസന്മാർക്ക് ധന്യത നേടിയെടുക്കാനും കടം തീർക്കാനും നിശ്ചയിച്ചു നൽകിയ വഴികൾ ഉപേക്ഷിക്കുകയും ചെയ്യുന്നതിനാണ് ഇത് കാരണമാവുക. നാശത്തിന്റെ വഴികളിൽ നിന്നും ദേഹേഛയെയും പിശാചിനെയും അനുസരിക്കുന്ന സ്ഥിതി വന്നെത്തുന്നതിൽ നിന്നും അല്ലാഹുവിനോട് നാം കാവൽ തേടുന്നു.

മൂന്ന്: വസ്വിയ്യത്ത് കള്ളമാണെന്ന് ബോധ്യപ്പെടുത്തുന്ന അതിലുള്ള മറ്റൊരു പരാമർശം ഉപദേശം എഴുതിയെടുക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അവന്റെ മുഖം ഇഹലോകത്തും പരലോകത്തും കറുത്തിരുളുന്നതാണ് എന്ന അവകാശവാദമാണ്. പറഞ്ഞതും ഏറ്റവും വികൃതമായ കളവുകളിൽ പെട്ടത് തന്നെ. വസ്വിയ്യത്ത് കള്ളമാണെന്നതിനുള്ള വ്യക്തമായ തെളിവ് കൂടിയാണിത്.

പതിനാലാം നൂറ്റാണ്ടിൽ പുറപ്പെട്ട, അജ്ഞാതനായ ഏതോ ഒരാൾ എഴുതിയുണ്ടാക്കിയ ഇത്തരമൊരു വസ്വിയ്യത്ത് എഴുതി പ്രചരിപ്പിക്കാൻ ബുദ്ധിയുള്ള ഏതൊരാൾക്കാണ് സാധിക്കുക?! അതിൽ തന്നെ നബിയുടെ --  മേൽ കളവ് കെട്ടിച്ചമക്കാനും, ഇത് എഴുതിയെടുക്കാത്തവന്റെ മുഖം ഇഹലോകത്തും പരലോകത്തും കറുത്തിരുളുമെന്നും മറ്റുമുള്ള അവകാശവാദങ്ങൾ ഉന്നയിക്കാനും എങ്ങനെയാണ് ഒരാൾക്ക് ധൈര്യം വരുന്നത്? എഴുതിയവർക്ക് സമ്പത്ത് വർധിക്കുകയും കടങ്ങൾ വീടുകയും തിന്മകൾ പൊറുക്കപ്പെടുകയും ചെയ്യുമത്രെ!!

അല്ലാഹു എത്രയോ പരിശുദ്ധൻ! ഇത് മഹാപരാധം തന്നെയായിരിക്കുന്നു! സ്‌ലാമിക പ്രമാണങ്ങളും അനുഭവങ്ങളും അവകാശവാദത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്നുണ്ട്. ഇത് പടച്ചുണ്ടാക്കിയവന് അല്ലാഹുവിനോടോ അവന്റെ ദാസന്മാരോടോ തരിമ്പു പോലും ലജ്ജയില്ലെന്നും, അല്ലാഹുവിനെ തീർത്തും ഭയമില്ലെന്നും ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. വസ്വിയ്യത്ത് എഴുതിയെടുക്കാത്ത എത്രയെത്ര മനുഷ്യരുണ്ട് ലോകത്ത്; അവരുടെ മുഖങ്ങളൊന്നും കറുത്തു പോയില്ലല്ലോ?!

മറുഭാഗത്ത് ഇത് ധാരാളം തവണ പകർത്തിയെഴുതിയ വേറൊരു കൂട്ടരുമുണ്ട്; അവരുടെ കടങ്ങൾ വീടുകയോ അവരുടെ ദാരിദ്ര്യം അവസാനിക്കുകയോ ചെയ്തിട്ടുമില്ല! ഹൃദയങ്ങൾ തെറ്റിപ്പോവുകയും തിന്മകൾ കൊണ്ട് മൂടുകയും ചെയ്യുന്ന അവസ്ഥയിൽ നിന്ന് അല്ലാഹുവിനോട് നാം രക്ഷ തേടുന്നു! വസ്വിയ്യത്തിൽ പറയപ്പെട്ട വിശേഷണങ്ങളും പ്രതിഫലങ്ങളും അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ രേഖപ്പെടുത്തുന്നവർക്ക് പോലും പറയപ്പെട്ടിട്ടില്ല. എന്നിരിക്കെ എങ്ങനെയാണ് അനേകം കളവുകളും തനിച്ച നിഷേധത്തിന്റെയും കുഫ്റിന്റെയും വാചകങ്ങളും ഉൾക്കൊള്ളുന്ന വ്യാജവസ്വിയ്യത്തിന് ഇത്രയും പ്രതിഫലം നൽകപ്പെടുക?! അല്ലാഹു എത്ര പരിശുദ്ധൻ! അവന്റെ മേൽ കളവ് കെട്ടിച്ചമക്കുന്നവരോട് അവൻ എത്ര വലിയ ക്ഷമയാണ് പുലർത്തുന്നത്!

നാല്: ആരെങ്കിലും വസ്വിയ്യത്ത് സത്യപ്പെടുത്തിയാൽ അവൻ നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടും; ആരെങ്കിലും ഇതിനെ കളവാക്കിയാൽ അവൻ കാഫിറായിപ്പോകും എന്നാണ് വ്യാജവസ്വിയ്യത്തിൽ അവകാശപ്പെട്ടിരിക്കുന്നത്. ഇത് കള്ളമാണെന്നും അടിസ്ഥാനരഹിതമാണെന്നുമുള്ളതിനുള്ള ഏറ്റവും വ്യക്തമായ തെളിവുകളിൽ പെട്ട മറ്റൊരു കാര്യമാണിത്.

കളവ് പറയാൻ യാതൊരു ഭയവും ഇതുണ്ടാക്കിയവർക്ക് ഇല്ല തന്നെ! ന്റെ കള്ളം സത്യപ്പെടുത്താനും അതിലൂടെ നരകത്തിൽ നിന്ന് രക്ഷ നേടാമെന്നും, ആരെങ്കിലും ഇത് കളവാക്കിയാൽ അവൻ കാഫിറാകുമെന്നും വാദിക്കാൻ ഒരാൾക്ക് എങ്ങനെയാണ് ധൈര്യമുണ്ടാവുക?! അല്ലാഹുവിന്റെ മേൽ അതിഭീകരമായ ഒരു കളവ് തന്നെയാണ് ഇവൻ കെട്ടിച്ചമച്ചുണ്ടാക്കിയിരിക്കുന്നത്.

അല്ലാഹു സത്യം! ഒരു അടിസ്ഥാനവുമില്ലാത്ത കാര്യമാണ് അവൻ അല്ലാഹുവിന്റെ മേൽ പറഞ്ഞുണ്ടാക്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ, ഇത് സത്യപ്പെടുത്തുന്നവരാണ് കാഫിറാകാൻ എല്ലാ സാധ്യതയുമുള്ളത്; അല്ലാതെ ഇതിനെ കളവാക്കുന്നവരല്ല. കാരണം സത്യത്തിന്റെ ഒരു കണിക പോലുമില്ലാത്ത കളവും അസത്യവും മാത്രമാണ് ഇതിലുള്ളത്. അല്ലാഹുവിനെ സാക്ഷി നിർത്തി കൊണ്ട് നാം ആവർത്തിക്കട്ടെ; ഇത് കളവാണ്. ഇതുണ്ടാക്കിയവൻ കള്ളനുമാണ്. അല്ലാഹുവിന്റെ അനുമതിയില്ലാതെ അവന്റെ ദീനിൽ കാര്യങ്ങൾ നിർമ്മിച്ചുണ്ടാക്കാനാണ് ഇവൻ ഉദ്ദേശിക്കുന്നത്.

ഇവന്റെ കളവ് കെട്ടിച്ചമക്കപ്പെടുന്നതിന് പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അല്ലാഹു അവന്റെ ദീൻ പൂർത്തീകരിക്കുകയും ഉമ്മത്തിനായി അത് സമ്പൂർണ്ണമാക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ -പ്രിയപ്പെട്ട വായനക്കാരും ന്റെ സഹോദരങ്ങളും- ശ്രദ്ധിക്കുക! ഇത്തരം കളവുകൾ സത്യപ്പെടുത്തുന്നത് നിങ്ങൾ കരുതിരിയിരിക്കുക! ഇവക്ക് നിങ്ങളുടെ അടുത്ത് യാതൊരു പരിഗണനയും ലഭിക്കുന്ന സ്ഥിതിയുണ്ടാകരുത്. അല്ലാഹുവിൽ നിന്നുള്ള സത്യം അന്വേഷിക്കുന്നവർക്ക് യാതൊരു നിലക്കും അത് അവ്യക്തമാകാത്ത വിധം വ്യക്തമായ പ്രകാശവും വെളിച്ചവും അതിനുണ്ടായിരിക്കും. അതിനാൽ തെളിവുകൾ കൊണ്ട് നിങ്ങൾ സത്യം അന്വേഷിക്കുക! നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകുന്ന വിഷയങ്ങൾ പണ്ഡിതന്മാരോട് നിങ്ങൾ ചോദിച്ചറിയുകയും ചെയ്യുക! കള്ളന്മാരുടെ ശപഥങ്ങളിൽ നിങ്ങൾ വഞ്ചിതരാകരുത്! ശപിക്കപ്പെട്ട ഇബ്ലീസ് നിങ്ങളുടെ ആദ്യപിതാവായ ആദമിനോടും ഹവ്വാഇനോടും സത്യം ചെയ്തു പറഞ്ഞുവല്ലോ; അവൻ അവരോട് അങ്ങേയറ്റം ഗുണകാംക്ഷയുള്ളവനാണെന്ന്. എന്നാൽ ഏറ്റവും വലിയ വഞ്ചകനും കള്ളനുമായിരുന്നു അവൻ. അല്ലാഹു അക്കാര്യം നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്; അവൻ പറയുന്നു:

﴿وَقَاسَمَهُمَآ إِنِّي لَكُمَا لَمِنَ ٱلنَّٰصِحِينَ21

തീര്ച്ചയായും ഞാന്നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്പ്പെട്ടവനാണ് എന്ന് അവരോട് അവന്സത്യം ചെയ്ത് പറയുകയും ചെയ്തു. (അഅ്റാഫ്: 21)

അതിനാൽ നിങ്ങൾ പിശാചിനെ കരുതിയിരിക്കുക! അവനെ പിൻപറ്റിയ മറ്റു കള്ളന്മാരെയും നിങ്ങൾ സൂക്ഷിക്കുക. ഇക്കൂട്ടർ കള്ളശപഥങ്ങളും വഞ്ചന നിറഞ്ഞ വാഗ്ദാനങ്ങളും മനോഹരമായി അലങ്കരിച്ച വാചകങ്ങളും കൊണ്ട് നിങ്ങളെ വഞ്ചനയിൽ അകപ്പെടുത്തുന്നതിനെ സൂക്ഷിക്കുക! വസ്വിയ്യത്ത് നിർമ്മിച്ചുണ്ടാക്കിയവൻ പറഞ്ഞതു പോലെ, ജനങ്ങൾക്കിടയിൽ തിന്മകളും പാപങ്ങളും വ്യാപിച്ചിരിക്കുന്നു എന്ന കാര്യം; അത് സത്യമാണ്. വിശുദ്ധ ഖുർആനും തിരുസുന്നത്തും അവയിൽ നിന്ന് ഏറ്റവും നല്ല വിധത്തിൽ താക്കീത് നൽകിയിട്ടുണ്ട്. മനുഷ്യർക്ക് വേണ്ട സന്മാർഗവും മതിയായ താക്കീതുകളും അവ രണ്ടിലുമുണ്ട്.

വസ്വിയ്യത്തിൽ പറയപ്പെട്ട ചില അന്ത്യനാളിന്റെ അടയാളങ്ങളുടെ കാര്യമാകട്ടെ; നബി -- യുടെ ഹദീഥുകളിൽ അവ വ്യക്തമായി വിവരിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ അവയിൽ ചിലതിലേക്കുള്ള സൂചനകളുണ്ട്. ആർക്കെങ്കിലും അവ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ അവൻ ഹദീഥ് ഗ്രന്ഥങ്ങളിൽ വിഷയം വിവരിക്കുന്ന ഭാഗങ്ങളും പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും പരിശോധിക്കേണ്ട കാര്യം മാത്രമേയുള്ളൂ. അതിനായി കള്ളൻ കെട്ടിച്ചമച്ചുണ്ടാക്കിയ വസ്വിയ്യത്തോ കുറിപ്പുകളോ വായിക്കേണ്ട കാര്യമില്ല.

പിശാചുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും വഴിപിഴപ്പിക്കുന്നവർ നിർമ്മിച്ചുണ്ടാക്കുന്ന കുഴപ്പങ്ങളിൽ നിന്നും അല്ലാഹുവിന്റെ ശത്രുക്കളുടെ തെറ്റിദ്ധരിപ്പിക്കലുകളിൽ നിന്നും എന്നെയും നിങ്ങളെയും എല്ലാ മുസ്‌ലിം സഹോദരങ്ങളെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ! അല്ലാഹുവിന്റെ പ്രകാശം തങ്ങളുടെ വായ കൊണ്ട് ഊതിക്കെടുത്താനും, ജനങ്ങൾക്ക് അവരുടെ ദീനിന്റെ കാര്യം ആശയക്കുഴപ്പത്തിലാക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്. എന്നാൽ അല്ലാഹു അവന്റെ പ്രകാശം പൂർത്തീകരിക്കുന്നതാണ്; അല്ലാഹുവിന്റെ ശത്രുക്കളായ പിശാചുക്കൾക്കും അവ്ചരെ പിൻപറ്റുന്ന നിഷേധികൾക്കും ധിക്കാരികൾക്കും അത് അനിഷ്ടകരമായിരുന്നാലും.

മുസ്‌ലിംകളുടെ അവസ്ഥ അല്ലാഹു നന്നാക്കട്ടെ! അവർക്ക് സത്യം പിൻപറ്റാനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ! അതിൽ ഉറച്ചു നിൽക്കാനും എല്ലാ തിന്മകളിൽ നിന്നും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനും അവൻ വർക്ക് സൗഭാഗ്യം നൽകട്ടെ! അവൻ അങ്ങേയറ്റം പശ്ചാത്താപം സ്വീകരിക്കുന്നവനും അതീവ കാരുണ്യവാനും എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനുമാകുന്നു നമുക്ക് അല്ലാഹു മതി; ഭരമേൽപ്പിക്കാൻ അവൻ എത്ര നല്ലവനാണ്. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല.

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം ഒൻപത്: സിഹ്ർ, ജോത്സ്യം
തുടങ്ങിയവയുടെ വിധി 18

സർവ്വസ്തുതിയും സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു. അവന്റെ അന്തിമ ദൂതനായ മുഹമ്മദ് നബിയുടെ മേൽ അല്ലാഹുവിൽ നിന്നുള്ള രക്ഷയും സമാധാനവും വർഷിക്കട്ടെ.

സിഹ്റിലൂടെയും (മാരണം) ജോത്സ്യത്തിലൂടെയും അസുഖങ്ങൾ മാറ്റിത്തരാമെന്ന വാഗ്ദാനം നൽകി, ചികിത്സയുടെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്ന മാരണക്കാരും മന്ത്രവാദികളും അധികരിച്ചിരിക്കുന്നു. പല നാടുകളിലും ഇവരെ കൊണ്ടുള്ള ശല്യമുണ്ട്. ജനങ്ങളിൽ വിവരമില്ലാത്ത പാമരജനങ്ങളെ ഇക്കൂട്ടർ നിരന്തരമായി വഴിതെറ്റിക്കുന്ന വാർത്തകൾ അധികരിക്കുന്ന സന്ദർഭത്തിൽ അല്ലാഹുവിനോടും അവന്റെ ദാസന്മാരോടുമുള്ള ഗുണകാംക്ഷയുടെ ഭാഗമായി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും, സ്‌ലാമിനും മുസ്ലിമീങ്ങൾക്കും ഇത് സൃഷ്ടിക്കുന്ന പ്രശ്നത്തിന്റെ വ്യാപ്തി വിവരിക്കാനും വേണ്ടി ഒരു വിശദീകരണം നൽകേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അല്ലാഹുവല്ലാത്തവരോടുള്ള ഭരമേൽപ്പിക്കലിന്റെ ഭാഗമാണ് ഇത്തരം പ്രവൃത്തികൾ എന്നും, അതിലൂടെ അല്ലാഹുവിന്റെയും അവന്റെ സൂലിന്റെയും കൽപ്പനകൾക്ക് വിരുദ്ധം പ്രവർത്തിക്കുകയാണ് തങ്ങളെന്നും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

അല്ലാഹുവിന്റെ സഹായം തേടിക്കൊണ്ട് ഞാൻ ആരംഭിക്കട്ടെ: ചികിത്സ തേടുക എന്നത് സ്‌ലാമിൽ അനുവദനീയമാണ്. ശരീരവുമായി ബന്ധപ്പെട്ട മുറിവുകളോ മറ്റോ പരിശോധിക്കുന്ന ഡോക്ടർമാരെ സമീപിക്കാൻ മുസ്ലിമിന് അനുവാദമുണ്ട്. ന്റെ രോഗം പരിശോധിക്കാനും, സ്‌ലാമിൽ അനുവദിക്കപ്പെട്ട ചികിത്സാ മാർഗങ്ങൾ കൊണ്ട് അവന് വേണ്ട ചികിത്സ നൽകാനും വൈദ്യം പഠിച്ച ഡോക്ടർമാർക്ക് സാധിക്കും. ഭൗതികമായ ഇത്തരം കാരണങ്ങൾ സ്വീകരിക്കുക എന്നത് ഒരിക്കലും അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിന് എതിരല്ല. മറിച്ച് അല്ലാഹു തന്നെയാണ് രോഗവും അതിനുള്ള മരുന്നും ഇറക്കിയിട്ടുള്ളത് എന്ന് അവൻ അറിയിച്ചിട്ടുണ്ട്. ജനങ്ങളിൽ ചിലർക്ക് മരുന്നുകൾ മനസ്സിലാകുമെങ്കിൽ മറ്റു ചിലർക്ക് അത് അജ്ഞമായിരിക്കും; (അറിവുള്ള വൈദ്യന്മാരോട് അത് ചോദിച്ചറിയുന്നതിൽ തെറ്റില്ല). എന്നാൽ പ്രത്യേകം ശ്രദ്ധിക്കുക; അല്ലാഹു നിഷിദ്ധമാക്കിയ ഒരു കാര്യത്തിലും അവൻ യാതൊരു രോഗത്തിനുമുള്ള ശമനമോ മരുന്നോ നിശ്ചയിച്ചിട്ടില്ല.

തങ്ങൾക്ക് ഭാവി അറിയാം എന്ന് വാദിക്കുന്ന ജോത്സ്യന്മാരുടെ അരികിൽ ചെല്ലുകയും, ന്റെ രോഗം അറിയാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുക എന്നത് ഇതിനാൽ തന്നെ ഒരു മുസ്ലിമിന് അനുവദനീയമല്ല. അവർ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ വിശ്വസിക്കുവാനും പാടില്ല. കാരണം ഊഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം മന്ത്രവാദികൾ സംസാരിക്കുന്നത്. അതുമല്ലെങ്കിൽ ജിന്നുകളുടെ സഹായത്തോടെയാണ് ഇവ തങ്ങളുടെ ചില ഉദ്ദേശ്യങ്ങൾ നടത്തിയെടുക്കുന്നത്. തങ്ങൾക്ക് അദൃശ്യം അറിയാം എന്ന് വാദിക്കുന്നുണ്ട് എങ്കിൽ ഇക്കൂട്ടർ തനിച്ച നിഷേധികളായ കാഫിറുകളും, അങ്ങേയറ്റം വഴികേടിലായവരുമാണ് എന്നതിൽ സംശയമില്ല.

ഇമാം മുസ്‌ലിം ന്റെ സ്വഹീഹിൽ ഉദ്ധരിച്ച ഒരു ഹദീഥ് ഇപ്രകാരമാണ്:

«مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ يَوْمًا».

ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും അവനോട് എന്തെങ്കിലും ചോദിച്ചറിയുകയും ചെയ്താൽ അവന്റെ നാൽപ്പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല.

അബൂഹുറയ്റ -- നിവേദനം: നബി -- പറഞ്ഞു:

«مَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ --».

ആരെങ്കിലും, ഒരു ജ്യോത്സ്യനെ സമീപിക്കുകയും അയാൾ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ നിശ്ചയം, അയാൾ മുഹമ്മദ് നബിക്ക് (--അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു. (അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജഃ, ഹദീഥ് സ്വഹീഹ് ആണെന്ന് ഇമാം ഹാകിം വിലയിരുത്തിയിരിക്കുന്നു. പ്രസ്തുത ഹദീഥിലെ പദങ്ങൾ ഇപ്രകാരമാണ്):

«مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ --».

ആരെങ്കിലും വല്ല ഭാവി പ്രവചിക്കുന്നവനേയോ അല്ലെങ്കിൽ ജ്യോത്സ്യനേയോ സമീപിക്കുകയും അയാൾ റയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ അവൻ മുഹമ്മദ് നബിക്ക് (--അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു.

ഇംറാൻ ബ്നു ഹുസ്വൈൻ -- നിവേദനം: നബി -- പറഞ്ഞു:

«لَيْسَ مِنَّا مَنْ تَطَيَّرَ أَوْ تُطُيِّرَ لَهُ أَوْ تَكَهَّنَ أَوْ تُكُهِّنَ لَهُ أَوْ سَحَرَ أَوْ سُحِرَ لَهُ وَمَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ --».

ശകുനം നോക്കുന്നവനോ ശകുനം നോക്കിപ്പിക്കുന്നവനോ, ജ്യോത്സ്യം നടത്തുന്നവനോ ജ്യോത്സ്യം നടത്തിക്കുന്നവനോ, മാരണം ചെയ്യുന്നവനോ മാരണം ചെയ്യിപ്പിക്കുന്നവനോ നമ്മിൽ പെട്ടവനല്ല.ആരെങ്കിലും ഒരു ജ്യോത്സ്യന്റെ അരികിൽ പോവുകയും, അവൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ മുഹമ്മദ് നബിയുടെ -- മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു. (ബസ്സാർ 'ജയ്യിദ്' ആയ സനദോടുകൂടി നിവേദനം ചെയ്തിരിക്കുന്നു)

ജോത്സ്യന്മാർ, മാരണക്കാർ, മന്ത്രവാദികൾ തുടങ്ങിയവരെ സമീപിക്കുകയോ അവരോട് കാര്യങ്ങൾ ചോദിച്ചറിയുകയോ അവരെ സത്യപ്പെടുത്തുകയോ ചെയ്യുന്നതിൽ നിന്ന് വിലക്കുകയും താക്കീത് നൽകുകയും ചെയ്യുന്ന ഹദീഥുകളാണ് ഇവയെല്ലാം.

ജോത്സ്യന്മാർ പറയുന്ന കാര്യങ്ങൾ ചിലപ്പോഴെല്ലാം സത്യമായി വരുന്നുണ്ട് എന്നതാണ് ഇവരെ വിശ്വസിക്കാൻ ജനങ്ങളിൽ ചിലർ പറയാറുള്ള ന്യായം. അതല്ലെങ്കിൽ ജനങ്ങൾ ധാരാളം പേർ ഇവരുടെയെല്ലാം അടുത്തു വരുന്നുണ്ടല്ലോ എന്നതായിരിക്കും പലർക്കും ഇവരെ ന്യായീകരിക്കാനുള്ള തെളിവ്. എന്നാൽ ഇതൊന്നും ഒരാളെ വഞ്ചനയിൽ പെടുത്തരുത്. കാരണം നബി -- ഇത്തരക്കാരുടെ അരികിൽ പോകുന്നതും അവരോട് ചോദിക്കുന്നതും അവരെ വിശ്വസിക്കുന്നതും ശക്തമായി വിലക്കിയിട്ടുണ്ട്. തിന്മ വളരെ അപകടകരമാണെന്നതിനാലും, അതു കൊണ്ട് സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണെന്നതിനാലുമാണ് അവിടുന്ന് അപ്രകാരം ചെയ്തത്. അതോടൊപ്പം മാരണക്കാർ മഹാമ്ലേഛരും കൊടുംകള്ളന്മാരുമാണ്.

മാരണക്കാരനും ജോത്സ്യനും കാഫിറാണ് എന്നതിനുള്ള തെളിവും മേലെ പറഞ്ഞ ഹദീഥുകളിലുണ്ട്. കാരണം ഇവർ രണ്ടു പേരും തങ്ങൾക്ക് അദൃശ്യങ്ങൾ അറിയുമെന്ന് വാദിക്കുന്നവരാണ്; അതാകട്ടെ അല്ലാഹുവിലുള്ള നിഷേധവുമാണ്. ജിന്നുകളെ സേവിച്ചു കൊണ്ടും, അവരെ ആരാധിച്ചു കൊണ്ടുമല്ലാതെ ജിന്നുകളിൽ നിന്നുള്ള സഹായങ്ങൾ നേടിയെടുക്കാൻ അവർക്ക് സാധ്യവുമല്ല. അതും അല്ലാഹുവിലുള്ള നിഷേധവും ബഹുദൈവാരാധനയും (ശിർക്) ആണ്. അദൃശ്യം അറിയാമെന്ന് വാദിക്കുന്നവരെ സത്യപ്പെടുത്തുന്നവരുടെ അവസ്ഥ ജോത്സ്യന്മാരുടേതിന് സമാനം തന്നെ. ചുരുക്കത്തിൽ, പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെടുന്നവരിൽ നിന്നെല്ലാം അല്ലാഹുവിന്റെ റസൂൽ -- ബന്ധവിഛേദനം പ്രഖ്യാപിച്ചിരിക്കുന്നു.

മാരണക്കാർ ചികിത്സയായി പറയുന്ന കാര്യങ്ങൾ അംഗീകരിക്കുക എന്നത് ഒരു മുസ്ലിമിന് അനുവദനീയമല്ല. ചില മന്ത്രങ്ങൾ പിറുപിറുക്കുകയോ, ഈയം ഉരുക്കി ഒഴിക്കുകയോ മറ്റെന്തെങ്കിലും അന്തവിശ്വാസങ്ങൾ ചെയ്യാൻ പറയുകയോ ആണ് ഇത്തരക്കാർ പൊതുവെ ചെയ്യാറുള്ളത്. ഇതെല്ലാം തന്നെ ജോത്സ്യത്തിന്റെ ഭാഗവും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലുമാണ്. ആരെങ്കിലും കാര്യങ്ങളിൽ അവരെ തൃപ്തിപ്പെടുന്നു എങ്കിൽ അവരുടെ നിഷേധവും (കുഫ്ർ) നിരർത്ഥകതയും നിറവേറ്റാൻ അക്കൂട്ടരെ സഹായിക്കുകയാണ് അവർ ചെയ്യുന്നത്.

മാരണക്കാരുടെ അരികിലേക്ക് പോവുകയോ, അവരോട് ന്റെ മകനെയോ ബന്ധുവിനെയോ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ കുറിച്ച് ചോദിച്ചറിയുകയോ, ദാമ്പത്യബന്ധം സുഖകരമായിരിക്കുമോ ബന്ധം പിരിയുമോ എന്നിങ്ങനെയെല്ലാമുള്ള ഭാവികാര്യങ്ങളെ പറ്റി ചോദിക്കുകയോ ജാതകം വെക്കുകയോ ചെയ്യാനും ഒരു മുസ്ലിമിന് അനുവാദമില്ല. പറഞ്ഞതെല്ലാം അല്ലാഹുവല്ലാത്ത മറ്റാർക്കും അറിയാത്ത ഗൈബിയ്യായ (അദൃശ്യകാരങ്ങളിൽ) പെട്ടതാണ്.

അതിനാൽ, സ്‌ലാമിക ഭരണാധികാരികളും നിയമപാലകരും സ്വാധീനവും അധികാരവുമുള്ള ജനനേതാക്കളുമെല്ലാം ഇത്തരം മാരണക്കാരെയോ ജോത്സ്യന്മാരെയോ സമീപിക്കുന്നതിൽ നിന്ന് ജനങ്ങളെ തടയുകയും, അങ്ങാടികളിലും മറ്റും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരെ ശക്തമായി താക്കീത് ചെയ്യുകയും അവരെ അതിൽ നിന്ന് വിലക്കുകയും, അവരുടെ അടുത്തേക്ക് വരുന്നവരെ തിരുത്തുകയും ചെയ്യണമെന്നത് നിർബന്ധമാണ് (എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം).

ഇതു പോലെയാണ് മാരണം എന്ന പ്രവർത്തിയും; അത് തനിച്ച കുഫ്റൻ പ്രവർത്തിയാണ്. അല്ലാഹു വിശുദ്ധ ഖുർആനിൽ രണ്ട് മലക്കുകളുടെ ചരിത്രം വിവരിച്ചു കൊണ്ട് പറഞ്ഞതു നോക്കൂ:

﴿...وَمَا يُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحۡنُ فِتۡنَةٞ فَلَا تَكۡفُرۡۖ فَيَتَعَلَّمُونَ مِنۡهُمَا مَا يُفَرِّقُونَ بِهِۦ بَيۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ

...എന്നാല്ഹാറൂത്തും മാറൂത്തും ഏതൊരാള്ക്ക് പഠിപ്പിക്കുമ്പോഴും, 'ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ ഏർപ്പെടരുത്' എന്ന് അവര്പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്നിന്ന് ആളുകൾ ഭാര്യാഭര്ത്താക്കന്മാര്ക്കിടയില്ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്പഠിച്ചു കൊണ്ടിരുന്നു. എന്നാല്അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്ക്കും ഒരു ദ്രോഹവും ചെയ്യാന്അവര്ക്ക് കഴിയില്ല. അവര്ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്പഠിച്ചു കൊണ്ടിരുന്നത്‌. അത് ( വിദ്യ) ആര്വാങ്ങിയോ (കൈവശപ്പെടുത്തിയോ) അവര്ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്ക്ക് വിവരമുണ്ടായിരുന്നെങ്കില്‍! (അൽ ബഖറ: 102)

സിഹ്ർ (മാരണം) സ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന കുഫ്റാണെന്നും, ഭാര്യാഭർത്താക്കന്മാർക്കിടയിൽ മാരണക്കാർ ബന്ധം പിരിക്കുമെന്നും വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം. അതോടൊപ്പം, മാരണത്തിന് സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ലെന്നും, അല്ലാഹുവിന്റെ പ്രാപഞ്ചികമായ തീരുമാനപ്രകാരം മാത്രമേ അതിന് സ്വാധീനം ചെലുത്താൻ സാധിക്കുകയുള്ളൂ എന്നും അതോടൊപ്പം വചനങ്ങൾ മനസ്സിലാക്കിത്തരുന്നു. കാരണം അല്ലാഹുവാകുന്നു നന്മയെയും തിന്മയെയും സൃഷ്ടിച്ചത്.

സിഹ്ർ പഠിച്ചെടുക്കുന്നവർ തങ്ങൾക്ക് ഉപദ്രവകരമായ, ഒരു ഉപകാരവും നൽകാത്ത കാര്യം മാത്രമാണ് പഠിച്ചെടുക്കുന്നത് എന്നതിനുള്ള തെളിവ് കൂടിയാണ് മേൽ വചനം. അല്ലാഹുവിങ്കൽ ഇക്കൂട്ടർക്ക് യാതൊരു സ്ഥാനമോ പദവിയോ ഉണ്ടായിരിക്കുന്നതല്ല. മാരണം പഠിച്ചവർക്ക് ഉണ്ടാകുന്ന ഇഹപര ലോകങ്ങളിലെ നഷ്ടത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്ന വാക്കുകളാണതെല്ലാം. തങ്ങളുടെ ആത്മാക്കളെ ഏറ്റവും കുറഞ്ഞ വിലക്ക് അവർ വിറ്റു കളഞ്ഞിരിക്കുന്നു. അല്ലാഹു അവരെ ആക്ഷേപിച്ചു കൊണ്ട് പറയുന്നു:

﴿...وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ

...അവരുടെ ആത്മാവുകളെ വിറ്റ് അവര്വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്ക്ക് വിവരമുണ്ടായിരുന്നെങ്കില്‍! (അൽ ബഖറ: 102) ഇവിടെ വാങ്ങുക എന്നർത്ഥമുള്ള ശിറാഅ് (شراء) എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത് എങ്കിലും ഉദ്ദേശ്യം കച്ചവടം എന്നതാണ്.

ബഹുദൈവാരാധകരിൽ നിന്ന് തലമുറയായി കൈമാറി വന്ന മാരണവുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങൾ സൃഷ്ടിക്കുന്ന കുഴപ്പം ഏറെ വലുതാണ്. ജനങ്ങളിൽ ബുദ്ധിശേഷി കുറഞ്ഞവരെ ഇതു കൊണ്ട് വഞ്ചിക്കാൻ ളുപ്പം സാധിക്കും. ഇന്നാ ലില്ലാഹി ഇന്നാ ഇലയ്ഹി റാജിഊൻ. അല്ലാഹുവിൽ നാം ഭരമേൽപ്പിച്ചിരിക്കുന്നു; കാര്യങ്ങൾ ഭരമേൽപ്പിക്കാൻ അവൻ എത്ര നല്ലവനാണ്.

മാരണക്കാരുടെയും ജോത്സ്യന്മാരുടെയും എല്ലാ മന്ത്രവാദികളുടെയും ഉപദ്രവങ്ങളിൽ നിന്ന് നമ്മെ കാത്തുരക്ഷിക്കാൻ അല്ലാഹുവിനോട് നാം തേടുന്നു. ഇക്കൂട്ടരുടെ ഉപദ്രവങ്ങളിൽ നിന്ന് അല്ലാഹു മുസ്‌ലിംകളെ കാത്തുരക്ഷിക്കട്ടെ! മുസ്‌ലിം ഭരണാധികാരികൾക്ക് ഇവരിൽ നിന്ന് താക്കീത് നൽകാനും അല്ലാഹുവിന്റെ വിധി അവരുടെ കാര്യത്തിൽ നടപ്പിലാക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ഇത്തരക്കാരുടെ ഉപദ്രവങ്ങളിൽ നിന്നും മ്ലേഛ വൃത്തികളിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം ലഭിക്കാൻ അതല്ലാതെ വഴിയില്ല. അവൻ അതീവ ഉദാരനും അങ്ങേയറ്റം നന്മകൾ ചെയ്യുന്നവനുമാണ്.

സിഹ്ർ ബാധിക്കുന്നതിന് മുൻപ് അതിൽ നിന്ന് പ്രതിരോധം സ്വീകരിക്കാനുള്ള വഴിയും, സിഹ്ർ ബാധിച്ചവർക്ക് അതിന്റെ പ്രയാസം നീക്കാനുള്ള ചികിത്സാ വിധികളും അല്ലാഹു വിവരിച്ചു തന്നിട്ടുണ്ട്. ന്റെ അടിമകളോടുള്ള അവന്റെ കാരുണ്യവും നന്മയും, അവർക്ക് ന്റെ അനുഗ്രഹം അവൻ പൂർത്തീകരിച്ചു നൽകിയ വഴിയുമാണത്.

സിഹ്റിന്റെ ഉപദ്രവം തടുക്കാൻ സഹായകമാകുന്ന കാര്യങ്ങളും, സിഹ്ർ ബാധിച്ചാൽ അത് ഒഴിവാക്കാൻ സഹായകമായ കാര്യങ്ങളും താഴെ വിവരിക്കാം.

ഒന്നാമതായി: സിഹ്റിന്റെ അപകടം സംഭവിക്കുന്നതിന് മുൻപ് അത് തടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്; അതിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രയോജനകരവുമായത് സ്‌ലാമിൽ പഠിപ്പിക്കപ്പെട്ട ദിക്റുകളും പ്രാർത്ഥനകളും മന്ത്രങ്ങളും സ്ഥിരമായി ചൊല്ലിക്കൊണ്ട് സുരക്ഷ തേടുക എന്നതാണ്. എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷമുള്ള ദിക്റുകൾ ചൊല്ലുക. വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തായ വചനമായ ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുക എന്നത് അതിൽ പെട്ടതാണ്. പ്രസ്തുത ആയത്ത് ഇപ്രകാരമാണ്:

﴿ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ255

അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്ശുപാര് നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്ക്ക് പിന്നിലുള്ളതും അവന്അറിയുന്നു. അവന്റെ അറിവില്നിന്ന് അവന്ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്ക്ക് സൂക്ഷ്മമായി അറിയാന്കഴിയില്ല. അവന്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവന്ഉള്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്ഉന്നതനും മഹാനുമത്രെ. (ബഖറ: 255) ഉറക്കത്തിന് മുൻപ് ആയത്ത് പാരായണം ചെയ്യുക എന്നതും അതിൽ പെട്ടതാണ്. നബി -- പറഞ്ഞതായി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു:

«مَنْ قَرَأَ آيَةَ الْكُرْسِيِّ فِي لَيْلَةٍ لَمْ يَزَلْ عَلَيْهِ مِنَ اللَّهِ حَافِظٌ وَلَا يَقْرَبُهُ شَيْطَانٌ حَتَّى يُصْبِحَ».

ആരെങ്കിലും രാത്രിയിൽ ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ നേരം പുലരുന്നത് വരെ അല്ലാഹുവിൽ നിന്നുള്ള ഒരു സംരക്ഷകൻ അവന്റെ മേൽ ഉണ്ടായിരിക്കും; ഒരു പിശാചും അവനെ സമീപിക്കുകയുമില്ല.

﴿قُلۡ هُوَ ٱللَّهُ أَحَدٌ1 ﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ1 ﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ1

അതിൽ പെട്ടതാണ്: ഖുൽ ഹുവല്ലാഹു അഹദ്, ഖുൽ അഊദു ബി റബ്ബിൽ ഫലഖ്, ഖുൽ അഊദു ബി റബ്ബിന്നാസ് അഥവാ, സൂറത്തുന്നാസും പാരായണം ചെയ്യുക എന്നത്. എന്നിവ എല്ലാ നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷവും പാരായണം ചെയ്യുക എന്നത്. സുബ്ഹി നിസ്കാരത്തിന് ശേഷം പ്രഭാതത്തിന്റെ ആരംഭത്തിലും, മഗ്രിബ് നിസ്കാരത്തിന് ശേഷം രാത്രിയുടെ ആരംഭത്തിലും മൂന്ന് തവണ വീതവും സൂറത്തുകൾ പാരായണം ചെയ്യുക.

രാത്രിയുടെ ആരംഭത്തിൽ സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്യുക എന്നതും അതിൽ പെട്ടത് തന്നെ. ഖുർആനിലെ രണ്ട് ആയത്തുകൾ ഇപ്രകാരമാണ്:

﴿ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٖ مِّن رُّسُلِهِۦۚ وَقَالُواْ سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ285

ന്റെ റബ്ബിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്റസൂല്വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്ന്ന്‌) വിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ കിതാബുകളിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ റസൂലുകളിൽ ആര്ക്കുമിടയിലും ഒരു വിവേചനവും ഞങ്ങള്കല്പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്പറയുകയും ചെയ്തു: ഞങ്ങളിതാ കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം. ആയത്തിന് ശേഷം സൂറത്തുൽ ബഖറ അവസാനിക്കുന്നത് വരെ പാരായണം ചെയ്യുക.

നബി -- പറഞ്ഞതായി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു:

«مَنْ قَرَأَ الآيَتَيْنِ مِنْ آخِرِ سُورَةِ البَقَرَةِ فِي لَيْلَةٍ كَفَتَاهُ».

ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവന് അവ മതിയാകുന്നതാണ്. അവന് അവ മതിയാകുന്നതാണ് എന്നതിന്റെ അർത്ഥം എല്ലാ ഉപദ്രവങ്ങളിൽ നിന്നും അവനത് മതിയാകും എന്നാണ്; അല്ലാഹുവിനാണ് കൂടുതൽ അറിയുക.

രാത്രിയും പകലും അധികരിപ്പിക്കേണ്ട മറ്റൊരു പ്രാർത്ഥന ഇപ്രകാരമാണ്: (സാരം) അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ച സർവ്വതിന്റെയും ഉപദ്രവങ്ങളിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു. ഏതെങ്കിലും ഭവനത്തിലോ വിജനപ്രദേശത്തോ സമുദ്രത്തിലോ വിമാനത്തിലോ എവിടെയിറങ്ങിയാലും പ്രാർത്ഥന അധികരിപ്പിക്കാം. കാരണം നബി -- പറഞ്ഞിരിക്കുന്നു:

«مَن نَزَلَ مَنْزِلًا فَقالَ: أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِن شَرِّ ما خَلَقَ لَمْ يَضُرَّهُ شَيءٌ حتَّى يَرْتَحِلَ مِن مَنْزِلِهِ ذَلِكَ».

ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങുകയും (അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങൾ മുഖേന, അവൻ സൃഷ്ടിച്ചവയുടെ തിന്മയിൽ നിന്ന് ഞാൻ രക്ഷ തേടുന്നു) എന്ന് പറയുകയും ചെയ്താൽ, സ്ഥലത്ത് നിന്ന് അവൻ യാത്രയാകുന്നത് വരെ യാതൊന്നും അവനെ ഉപദ്രവിക്കുകയില്ല.

രാത്രിയും പകലും മൂന്നു തവണ ചൊല്ലേണ്ട മറ്റൊരു ദിക്ർ ഇപ്രകാരമാണ്:

«بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيءٌ فِي الأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ العَلِيمُ».

അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ രക്ഷതേടുന്നു). ഭൂമിയിലോ ആകാശത്തിലോ ഉള്ള യാതൊന്നും തന്നെ അവന്റെ നാമത്തോടൊപ്പം ഉപദ്രവിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

എല്ലാ ഉപദ്രവങ്ങളിൽ നിന്നും രക്ഷ നൽകുന്ന പ്രാർത്ഥനയാണിത് എന്നാണ് നബി -- ദിക്ർ ചൊല്ലാൻ പ്രേരിപ്പിച്ചു കൊണ്ട് നമ്മെ ഉണർത്തിയത്.

രണ്ടാമത്തേത്: സിഹ്ർ ബാധിച്ചാൽ അതിന് ശമനം നൽകാൻ വേണ്ട കാര്യങ്ങളാണ്. അവ താഴെ പറയും പ്രകാരമാണ്:

ഒന്നാമത്: അല്ലാഹുവിനോട് ധാരാളമായി പ്രാർത്ഥിക്കുകയും, ദുരിതം നീക്കുകയും, കഷ്ടതകൾ ഇല്ലാതാക്കുകയും ചെയ്യാൻ അവനോട് അപേക്ഷിക്കുകയും ചെയ്യുക.

രണ്ടാമത്തേത്: സിഹ്ർ ചെയ്ത വസ്തു വെച്ച സ്ഥലം ഏതാണെന്ന് തിരിച്ചറിയാൻ പരമാവധി ശ്രമിക്കലാണ്; അത് മനസ്സിലാക്കിയാൽ സിഹ്ർ പുറത്തെടുക്കുകയും അത് നശിപ്പിച്ചു കളയുകയും ചെയ്താൽ അതോടെ സിഹ്ർ നിഷ്ഫലമാകും. സിഹ്റിന്റെ ചികിത്സയിൽ ഏറ്റവും പ്രയോജനകരമായ രീതിയാണിത്.

മൂന്നാമത്തേത്: ദീനിൽ സ്ഥിരപ്പെട്ട ശരിയായ ദിക്റുകളും പ്രാർത്ഥനകളും ഉപയോഗിച്ച് മന്ത്രിക്കൽ. അവ ധാരാളമുണ്ട്; ചിലത് താഴെ നൽകാം:

നബി -- പറഞ്ഞതായി സ്ഥിരപ്പെട്ടിരിക്കുന്നു:

«اللَّهُمَّ رَبَّ النَّاسِ أَذْهِبِ الْبَأْسَ وَاشْفِ أَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا».

അല്ലാഹുവേ, ജനങ്ങളുടെ റബ്ബേ, നീ പ്രയാസം നീക്കേണമേ. രോഗത്തിന് ശമനം നൽകുകയും ചെയ്യേണമേ. നീയാകുന്നു സർവ്വതും സുഖപ്പെടുത്തുന്നവനായ ശാഫീ. നിന്റെ ശമനമല്ലാതെ മറ്റൊരു ശമനവുമില്ല. ഒരു പ്രയാസവും ബാക്കിയാക്കാത്ത ശമനം നൽകേണമേ. പ്രാർത്ഥന മൂന്ന് തവണ ചൊല്ലുക.

ജിബ്രീൽ -- നബിയെ --  മന്ത്രിച്ചപ്പോൾ ചൊല്ലിയ പ്രാർത്ഥനയും പറഞ്ഞതിൽ ഉൾപ്പെടും. അദ്ദേഹം പറഞ്ഞു:

«بِسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ وَمِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِسْمِ اللَّهِ أَرْقِيكَ».

അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു; താങ്കളെ ഉപദ്രവിക്കുന്ന എല്ലാ കാര്യത്തിൽ നിന്നും, എല്ലാ നഫ്സിന്റെയും ദോഷത്തിൽ നിന്നും, അസൂയക്കാരന്റെ കണ്ണേറിൽ നിന്നും.അല്ലാഹു താങ്കളെ സുഖപ്പെടുത്തട്ടെ. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു. പ്രാർത്ഥയും മൂന്നു തവണ ആവർത്തിക്കട്ടെ.

ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് തടയപ്പെടുന്ന വിധത്തിൽ സിഹ്ർ ബാധിച്ച പുരുഷന് ഉപയോഗപ്പെടുത്താവുന്ന ചികിത്സയാണ് ഇനി പറയുന്നത്. പച്ചപ്പുള്ള സിദ്റിന്റെ ഏഴ് ഇലകൾ എടുക്കുകയും, അവ കല്ലു കൊണ്ടോ മറ്റോ ചതച്ചതിന് ശേഷം ഒരു പാത്രത്തിൽ വെക്കുകയും, അതിന് മേൽ അവന് കുളിക്കാൻ ആവശ്യമായത്ര വെള്ളം ഒഴിക്കുകയും, വെള്ളത്തിൽ താഴെ പറയുന്നവ പാരായണം നടത്തുകയും ചെയ്യുക.

ആയത്തുൽ കുർസിയ്യും, ഖുൽ യാ അയ്യുഹൽ കാഫിറൂൻ അഥവാ സൂറത്തുൽ കാഫിറൂനും; ഖുൽ ഹുവല്ലാഹു അഹദ് അഥവാ സൂറത്തുൽ ഇഖ്ലാസ്, ഖുൽ അഊദു ബി റബ്ബിൽ ഫലഖ് അഥവാ സൂറത്തുൽ ഫലഖ്, ഖുൽ അഊദു ബി റബ്ബിന്നാസ് അഥവാ സൂറത്തുന്നാസ്എന്നിവ പാരായണം ചെയ്യുക.

സൂറത്തുൽ അഅ്റാഫിലെ സിഹ്റുമായി ബന്ധപ്പെട്ട വചനങ്ങൾ എന്നിവ പാരായണം ചെയ്യുക. സൂറത്തുൽ അഅ്റാഫിലെ ആയത്തുകൾ താഴെ പറയുന്നതാണ്:

﴿وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ117 فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ118 فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ119

മൂസാക്ക് നാം ബോധനം നല്കി; നീ നിന്റെ വടി ഇട്ടേക്കുക എന്ന്‌. അപ്പോള്അത് അവര്കൃത്രിമമായി ഉണ്ടാക്കിയതിനെ അതാ വിഴുങ്ങുന്നു. അങ്ങനെ സത്യം സ്ഥിരപ്പെടുകയും, അവര്പ്രവര്ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു. അങ്ങനെ അവിടെ വെച്ച് അവര്പരാജയപ്പെടുകയും, അവര്നിസ്സാരന്മാരായി മാറുകയും ചെയ്തു. (അഅ്റാഫ്: 117-119)

സൂറത്തുൽ യൂനുസിലുള്ള ആയത്തുകളും അതോടൊപ്പം പാരായണം ചെയ്യുക. ഇവയാണ് വചനങ്ങൾ:

﴿وَقَالَ فِرۡعَوۡنُ ٱئۡتُونِي بِكُلِّ سَٰحِرٍ عَلِيمٖ79 فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ80 فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُۥٓ إِنَّ ٱللَّهَ لَا يُصۡلِحُ عَمَلَ ٱلۡمُفۡسِدِينَ81 وَيُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ82

ഫിര്ഔന്പറഞ്ഞു: എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും നിങ്ങള്ന്റെ അടുക്കല്കൊണ്ട് വരൂ. അങ്ങനെ ജാലവിദ്യക്കാര്വന്നപ്പോള്മൂസാ അവരോട് പറഞ്ഞു: നിങ്ങള്ക്ക് ഇടാനുള്ളതല്ലാം ഇട്ടേക്കൂ. അങ്ങനെ അവര്ഇട്ടപ്പോള്മൂസാ പറഞ്ഞു: നിങ്ങള് വതരിപ്പിച്ചത് ജാലവിദ്യയാകുന്നു. തീര്ച്ചയായും അല്ലാഹു അതിനെ പൊളിച്ചു കളയുന്നതാണ്‌. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്ത്തനം അല്ലാഹു ഫലവത്താക്കിത്തീര്ക്കുകയില്ല; തീര്ച്ച. സത്യത്തെ അവന്റെ വചനങ്ങളിലൂടെ അവന്യാഥാര്ത്ഥ്യമാക്കിത്തീര്ക്കുന്നതാണ്‌. കുറ്റവാളികള്ക്ക് അത് അനിഷ്ടകരമായാലും ശരി. (യൂനുസ്: 79-82)

സൂറത്തു ത്വാഹായിലെ വചനങ്ങളും അതോടൊപ്പം പാരായണം ചെയ്യുക:

﴿قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ أَوَّلَ مَنۡ أَلۡقَىٰ65 قَالَ بَلۡ أَلۡقُواْۖ فَإِذَا حِبَالُهُمۡ وَعِصِيُّهُمۡ يُخَيَّلُ إِلَيۡهِ مِن سِحۡرِهِمۡ أَنَّهَا تَسۡعَىٰ66 فَأَوۡجَسَ فِي نَفۡسِهِۦ خِيفَةٗ مُّوسَىٰ67 قُلۡنَا لَا تَخَفۡ إِنَّكَ أَنتَ ٱلۡأَعۡلَىٰ68 وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ69

അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ; മൂസാ, ഒന്നുകില്നീ ഇടുക. അല്ലെങ്കില്ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍. അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ടു കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. അപ്പോള്മൂസായ്ക്ക് ന്റെ മനസ്സില്ഒരു പേടി തോന്നി. നാം പറഞ്ഞു: പേടിക്കേണ്ട. തീര്ച്ചയായും നീ തന്നെയാണ് കൂടുതല്ഔന്നിത്യം നേടുന്നവന്‍. നിന്റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്റെ തന്ത്രം മാത്രമാണ്‌. ജാലവിദ്യക്കാരന്എവിടെച്ചെന്നാലും വിജയിയാവുകയില്ല. (ത്വാഹാ: 65-69)

പറഞ്ഞ ദിക്റുകൾ ചൊല്ലിയ ശേഷം വെള്ളത്തിൽ ഊതുകയും, അതിൽ നിന്ന് മൂന്നു കോരൽ കുടിക്കുകയും ബാക്കിയുള്ള വെള്ളം കൊണ്ട് കുളിക്കുകയും ചെയ്താൽ രോഗം -അല്ലാഹുവിന്റെ അനുമതിയോടെ- നീങ്ങുന്നതാണ്. ഒന്നിലധികം തവണ ചികിത്സ സ്വീകരിക്കണം എന്ന് ഒരാൾക്ക് തോന്നുകയാണെങ്കിൽ -രോഗം നീങ്ങുന്നത് വരെ- അപ്രകാരം ചെയ്യുന്നതിൽ തെറ്റില്ല.

ദിക്റുകളും മന്ത്രങ്ങളും മാർഗ്ഗങ്ങളും സിഹ്റിന്റെയും മറ്റും ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ്. സിഹ്ർ സംഭവിച്ചാൽ അതിനെ നീക്കാൻ ഏറ്റവും ശക്തമായ ആയുധം കൂടിയാണ്. എന്നാൽ ദിക്റുകൾ സ്ഥിരമാക്കുകയും, ഉറച്ച വിശ്വാസത്തോടെയും അല്ലാഹുവിലുള്ള ദൃഢബോധ്യത്തോടെയും അവന്റെ മേൽ ഭരമേൽപ്പിച്ചു കൊണ്ടും അതിന്റെ ആശയം ഹൃദയവിശാലതയോടെ ഉൾക്കൊണ്ടു കൊണ്ടുമാകാൻ പ്രത്യേകം ശ്രദ്ധിക്കണം.

സിഹ്ർ ചികിത്സിക്കാനും അതിൽ നിന്ന് പ്രതിരോധം സ്വീകരിക്കാനും സഹായകമായ ചില വഴികളാണ് ഇത്രയും പറഞ്ഞത്. അല്ലാഹുവാണ് എല്ലാ നന്മകളിലേക്കും വഴി കാണിക്കുന്നവൻ.

ഇവിടെ പ്രധാനപ്പെട്ട മറ്റൊരു വിഷയം ശ്രദ്ധിക്കേണ്ടതുണ്ട്; സിഹ്റിനുള്ള പരിഹാരമായി മാരണക്കാർ പറയുന്ന ചില വഴികളെ ശ്രദ്ധിക്കുക എന്നതാണത്; ഉദാഹരണത്തിന് ജിന്നിന് വേണ്ടി ബലിയർപ്പിക്കുകയോ മറ്റെന്തെങ്കിലും പ്രവർത്തികൾ ചെയ്യുകയോ വേണമെന്ന് വർ പറഞ്ഞേക്കാം. ഇതൊന്നും അനുവദനീയമല്ല. കാരണം ഇതെല്ലാം പൈശാചികമായ പ്രവർത്തികളിലാണ് പെടുക. അല്ല! സ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന വലിയ ശിർകിലാണ് ഇത്തരം പ്രവർത്തനങ്ങൾ എണ്ണപ്പെടുക. മാരണക്കാരോടോ മന്ത്രവാദികളോടോ മാരണത്തിന്റെ ചികിത്സയെ കുറിച്ച് ചോദിച്ചറിയുക എന്നത് തന്നെ അനുവദനീയമല്ല. അവർ പറയുന്ന ഒരു പ്രവൃത്തിയും ചെയ്യരുത്; കാരണം ഇത്തരക്കാരെ വിശ്വസിക്കാൻ കഴിയില്ല. തങ്ങൾക്ക് മറഞ്ഞ കാര്യങ്ങൾ അറിയാം എന്ന് വാദിക്കുകയും, ജനങ്ങളെ ആശയക്കുഴപ്പങ്ങളിൽ വീഴ്ത്തുകയും ചെയ്യുകയാണ് ഇവരുടെ പ്രധാന തൊഴിൽ. അല്ലാഹുവിന്റെ റസൂൽ -- ഇത്തരക്കാരുടെ അടുത്ത് പോവുകയോ അവരോട് ചോദിക്കുകയോ അവർ പറയുന്നത് വിശ്വസിക്കുകയോ ചെയ്യുന്നത് ശക്തമായി വിലക്കിയിട്ടുണ്ട്. ലേഖനത്തിന്റെ തുടക്കത്തിൽ അക്കാര്യം നാം വിവരിച്ചിട്ടുണ്ട്. അതിൽ നിന്ന് ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്, 'നുശ്റയെ' കുറിച്ച് നബിയോട് --  ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു:

«هِيَ مِنْ عَمَلِ الشَّيْطَانِ».

അത് പിശാചിന്റെ പ്രവൃത്തികളിൽപ്പെട്ടതാണ്.
(അഹ്മദ്, അബൂദാവൂദ്)

മാരണം ബാധിച്ച വ്യക്തിയിൽ നിന്ന് അത് നീക്കം ചെയ്യുന്ന പ്രവൃത്തിക്കാണ് നുശ്റഃ എന്ന് പറയുക. ജാഹിലിയ്യഃ കാലഘട്ടത്തിൽ ജനങ്ങൾ ചെയ്തു വരാറുണ്ടായിരുന്ന ചികിത്സാ രീതികളെയാണ് നബി -- നുശ്റഃ എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. മാരണം നീക്കം ചെയ്യാ മാരണക്കാരനോട് തന്നെ വഴി ചോദിക്കുകയോ, തനിക്കെതിരെ ചെയ്യപ്പെട്ട മാരണത്തിന് തുല്യമായ മാരണത്തിലൂടെ അതിനെ തടുക്കാൻ ശ്രമിക്കുകയോ ചെയ്യുക എന്നതായിരുന്നു ജാഹിലിയ്യത്തിലെ രീതി.

എന്നാൽ ദീനിൽ അനുവദിക്കപ്പെട്ട, സ്‌ലാമികമായ മന്ത്രങ്ങളിലൂടെയും 'തഅവ്വുദാത്തു'കളിലൂടെയും (ഉപദ്രവങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ടുള്ള പ്രാർത്ഥനകൾ) സിഹ്ർ (മാരണം) നിഷ്ഫലമാക്കുന്നത് അനുവദനീയമാണ്. മുൻപ് വിവരിച്ചത് പോലെ, അതിൽ യാതൊരു തെറ്റുമില്ല. ഇക്കാര്യം ഇബ്നുൽ ഖയ്യിം, ശൈഖ് അബ്ദുൽ റഹ്മാൻ ബ്നു ഹസൻ (ഫത്ഹുൽ മജീദ്) തുടങ്ങിയവർ ഖണ്ഡിതമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവരല്ലാത്ത പണ്ഡിതന്മാരും ഇക്കാര്യം വിവരിച്ചിട്ടുണ്ട്.

അല്ലാഹു എല്ലാ പ്രയാസങ്ങളിൽ നിന്നും മുസ്‌ലിംകളെ കാത്തുരക്ഷിക്കട്ടെ. അവരുടെ ദീനിനെ കൈവിടാതിരിക്കാൻ അവർക്ക് സംരക്ഷണം നൽകുകയും, മതവിഷയങ്ങളിൽ അവർക്ക് അവഗാഹം നൽകുകയും ചെയ്യട്ടെ. അല്ലാഹുവിന്റെ ദീനിന് വിരുദ്ധമാകുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അവരെ അവൻ കാത്തുരക്ഷിക്കട്ടെ.

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം പത്ത്: ഖബ്റുകൾക്ക് മീതെ
മസ്ജിദുകൾ പണിയുന്നതിന്റെ വിധി

ജോർദാനിലെ റഹീബ് ഗ്രാമത്തിൽ ഈയിടെ കണ്ടെത്തിയ -അസ്ഹാബുൽ കഹ്ഫിന്റെ ഗുഹഃ എന്ന് ധരിക്കപ്പെടുന്ന- ഒരു ഗുഹയുടെ ചാരത്തായി ഒരു മസ്ജിദ് നിർമ്മിക്കാനുള്ള പദ്ധതി റാബിത്വതുൽ ഉലൂം അൽഇസ്‌ലാമിയ്യഃയുടേതായി വരാനിരിക്കുന്നു എന്ന് അവരുടെ മാസികയിൽ വായിക്കാനിടയായി. വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട ഗുഹാവാസികൾ ഉറങ്ങിയത് ഗുഹയിലായിരുന്നു എന്നാണ് ചിലർ അതിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്.

അല്ലാഹുവിനോടും അവന്റെ ദാസന്മാരോടുമുള്ള നസ്വീഹത്തിന്റെ ഭാഗമായി വിഷയത്തിൽ ജോർദാനിലെ റാബിത്വത്തുൽ ഉലൂമിൽ സ്‌ലാമിയ്യയുടെ മാസികയിൽ ന്റെ കുറിപ്പ് ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. നേരത്തെ സൂചിപ്പിക്കപ്പെട്ട ഗുഹയുടെ മുകളിൽ ഒരു മസ്ജിദ് നിർമിക്കാനുള്ള അവരുടെ തീരുമാനവുമായി ബന്ധപ്പെട്ട് അവരെ ചില കാര്യങ്ങൾ ഉണർത്താനാണ് ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്.

നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകൾക്ക് മീതെയും, അവരുടെ ചരിത്രാവശേഷിപ്പുകളോട് ചേർന്നു കൊണ്ടും ആരാധനാലയങ്ങൾ നിർമ്മിക്കുക എന്നത് അല്ലാഹു പൂർണ്ണമാക്കിയ ഇസ്ലാം ദീനിൽ ശക്തമായി താക്കീത് നൽകപ്പെട്ട കാര്യമാണ്; പ്രവൃത്തി ശിർക്കിലേക്ക് നയിക്കുന്നതാണ് എന്നതിനാലും, നബിമാരുടെയും സ്വാലിഹീങ്ങളുടെയും വിഷയത്തിലുള്ള അതിരുകവിച്ചിലാണ് എന്നതിനാലും അത്തരം പ്രവൃത്തികളിലേക്ക് മുന്നിടുന്നവർ ദീനിൽ ശപിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ദീനിൽ ഓർമ്മപ്പെടുത്തിയ കാര്യം -ഖബ്റുകൾക്ക് മേൽ മസ്ജിദുകൾ പണിയുന്നത് ശിർക്കിലേക്ക് നയിക്കുന്നതാണ് എന്നത്- വളരെ വാസ്തവമാണ് എന്നതിന് ചരിത്രവും വർത്തമാനവും സാക്ഷിയാണ്.

ദീൻ അല്ലാഹുവിൽ നിന്നുള്ളതാണ് എന്നതിന്റെയും, മുഹമ്മദ് നബി -- അല്ലാഹുവിന്റെ ദൂതനാണെന്നതിനുമുള്ള തെളിവുകളിൽ എണ്ണേണ്ട കാര്യമാണത്. സ്‌ലാമിക ലോകത്തിന്റെ സ്ഥിതിഗതികൾ വീക്ഷിക്കുകയും, ഖബ്റുകൾക്ക് മേൽ മസ്ജിദുകൾ നിർമ്മിക്കുകയും ഖബ്റുകളെ ആദരിക്കുകയും 'ഖബ്ർ മൂടുകയും' അലങ്കരിക്കുകയും, അതിന്റെ പരിചാരകരായി പുരോഹിതന്മാരെ നിശ്ചയിക്കുകയുമെല്ലാം ചെയ്തതിന്റെ ഫലമായി അവരിൽ ഉടലെടുത്ത അതിരുകവിച്ചിലും ബഹുദൈവാരാധനയുടെ രൂപങ്ങളും പരിശോധിക്കുകയും ചെയ്താൽ പ്രവർത്തി ശിർക്കിലേക്കുള്ള മാർഗങ്ങളിൽ പെട്ടതാണെന്ന് ഏതൊരാൾക്കും ബോധ്യപ്പെടും. ഇക്കാരണത്താൽ തന്നെ അതിൽ നിന്ന് ജനങ്

ഇതിൽ ബുഖാരി, മുസ്‌ലിം എന്നിവർ ആഇശ -- യിൽ നിന്ന് നിവേദനം: നബി -- പറഞ്ഞു:

«لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ قالَتْ عَائِشَةُ: يُحَذِّرُ مَا صَنَعُوا قالَتْ: وَلَوْلَا ذَلِكَ لَأُبْرِزَ قَبْرُهُ غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ مَسْجِدًا».

യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ അവർ ആരാധനാകേന്ദ്രങ്ങളാക്കി. ആയിശ -- പറയുന്നു: നബി അവരുടെ പ്രവർത്തനത്തിൽ നിന്ന് താക്കീത് നൽകുകയായിരുന്നു. അവർ പറയുന്നു: അതല്ലായിരുന്നെങ്കിൽ നബിയുടെ --  ഖബ്ർ (ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ) വെളിവാക്കപ്പെടുമായിരുന്നു. എന്നാൽ അവിടുത്തെ ഖബ്ർ മസ്ജിദാക്കപ്പെടുമെന്ന ഭയമുണ്ടായിരുന്നു. അതുപോലെ ഉമ്മു സലമയും ഉമ്മു ഹബീബയും -- നബിയോട് --  അവർ അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവ ദേവാലയത്തെ കുറിച്ചും അതിൽ കണ്ട ചിത്രങ്ങളെ കുറിച്ചും പറഞ്ഞു. അപ്പോൾ നബി -- പറഞ്ഞു:

«أُولَئِكَ إِذَا مَاتَ فِيهِمُ الرَّجُلُ الصَّالِحُ بَنَوْا عَلَى قَبْرِهِ مَسْجِدًا وَصَوَّرُوا فِيهِ تِلْكَ الصُّوَرَ أُولَئِكَ شِرَارُ الْخَلْقِ عِنْدَ اللَّهِ».

അക്കൂട്ടർ; അവരിൽ ഒരു സച്ചരിതനായ വ്യക്തി മരണപ്പെട്ടാൽ, അദ്ദേഹത്തിന്റെ ഖബ്റിന് മേൽ അവർ ഒരു മസ്ജിദ് പണിയുകയും, അതിൽ ചിത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും. അവരാകുന്നു അല്ലാഹുവിങ്കൽ ഏറ്റവും നികൃഷ്ടരായ സൃഷ്ടികൾ.

ജുൻദുബ് ഇബ്നു അബ്ദില്ലാഹ് -- നിവേദനം: നബി (--) മരണപ്പെടുന്നതിന് അഞ്ച് ദിവസങ്ങൾക്ക് മുൻപ് അവിടുന്ന് ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു:

«إِنِّي أَبْرَأُ إِلَى اللَّهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ فَإِنَّ اللَّهَ قَدِ اتَّخَذَنِي خَلِيلًا كَمَا اتَّخَذَ إِبْرَاهِيمَ خَلِيلًا وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ فَإِنِّي أَنْهَاكُمْ عَنْ ذَلِكَ».

നിങ്ങളിൽ നിന്ന് ഒരു ഉറ്റമിത്രമുണ്ടാവുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. കാരണം അല്ലാഹു എന്നെ ഖലീലായി സ്വീകരിച്ചിരിക്കുന്നു, അല്ലാഹു ഇബ്റാഹീമിനെ ഖലീലായി സ്വീകരിച്ചതുപോലെ. ന്റെ ഉമ്മത്തിൽ നിന്ന് ആരെയെങ്കിലും ഞാൻ ഉറ്റമിത്രമായി സ്വീകരിക്കുമായിരുന്നുവെങ്കിൽ അബൂബക്റിനെ ഞാൻ ഉറ്റമിത്രമായി (ഖലീലായി) സ്വീകരിക്കുമായിരുന്നു. അറിയുക! നിങ്ങൾക്ക് മുൻപുള്ളവർ തങ്ങളുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും (സച്ചരിതർ) ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക! നിങ്ങൾ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കരുത്. ഞാൻ നിങ്ങളെ അതിൽ നിന്നിതാ വിലക്കുന്നു. വിഷയത്തിൽ ധാരാളം ഹദീഥുകൾ വേറെയുമുണ്ട്.

നാല് മദ്ഹബുകളിൽ പെട്ട പണ്ഡിതന്മാരും അല്ലാത്തവരും മസ്ജിദുകൾക്ക് മേൽ ഖബ്റുകൾ പണിതുയർത്തുന്നത് വിലക്കി കൊണ്ട് ഖണ്ഡിതമായ പ്രസ്താവനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. നബിയുടെ --  സുന്നത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട  അവരെല്ലാം അതിൽ നിന്ന് താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. മുൻകാലക്കാരായ യഹൂദനസ്വാറാക്കൾ അകപ്പെട്ടതു പോലുള്ള അതിരുകവിച്ചിൽ മുസ്‌ലിംകൾക്കും സംഭവിക്കരുത് എന്ന ഗുണകാംക്ഷയോടെ അവർ ഇക്കാര്യത്തെ ശക്തമായി എതിർത്തിട്ടുണ്ട്.

അതിനാൽ ജോർദാനിലെ റാബിത്വതുൽ ഉലുമിന്റെ വക്താക്കളുടെ മേലും സർവ്വ മുസ്‌ലിംകളുടെ മേലും നിർബന്ധമായിട്ടുള്ളത്: നബി -- യുടെ സുന്നത്ത് മുറുകെ പിടിക്കുകയും മുൻഗാമികളായ ഇമാമുമാരുടെ മാർഗത്തിൽ ചരിക്കുകയും, അല്ലാഹുവും അവന്റെ റസൂലും -- താക്കീത് നൽകിയതിൽ നിന്ന് അകലം പാലിക്കലുമാണ്. അതിലാണ് മുസ്‌ലിംകൾക്ക് എല്ലാ വിധത്തിലുള്ള നന്മയും ഇഹപരലോകങ്ങളിലെ സൗഭാഗ്യവുമുള്ളത്. ഗുഹാവാസികളുടെ ചരിത്രം വിവരിക്കവെ വിശുദ്ധ ഖുർആനിൽ വന്ന ഒരു ആയത്ത് ചിലർ തെളിവാക്കാറുണ്ട്; പ്രസ്തുത വചനം ഇപ്രകാരമാണ്:

﴿...قَالَ ٱلَّذِينَ غَلَبُواْ عَلَىٰٓ أَمۡرِهِمۡ لَنَتَّخِذَنَّ عَلَيۡهِم مَّسۡجِدٗا

...അവരുടെ കാര്യത്തില്പ്രാബല്യം നേടിയവര്പറഞ്ഞു: നമുക്ക് അവരുടെ മേല്ഒരു പള്ളി നിര്മിക്കുക തന്നെ ചെയ്യാം. (കഹ്ഫ്: 21)

അക്കാലഘട്ടത്തിലെ നേതാക്കളും തലവന്മാരുമായവർ അവരുടെ ഖബ്റിന് മേൽ ഒരു മസ്ജിദ് പണിയാമെന്ന തീരുമാനം പറഞ്ഞുവെന്ന് മാത്രമേ ആയത്തിൽ വന്നിട്ടുള്ളൂ; അവരുടെ വാക്ക് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്നോ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നോ ആയത്തിൽ പരാമർശമില്ല. യഥാർത്ഥത്തിൽ, അവരുടെ പ്രവർത്തനത്തോടുള്ള ആക്ഷേപവും എതിർപ്പുമാണ് വചനത്തിലുള്ളത്. കാരണം ആയത്ത് അവതരിക്കപ്പെട്ടത് നബിക്കാണ് -- ; അതിന്റെ വിശദീകരണം എന്താണെന്ന് ഏറ്റവും നന്നായി അറിയുന്നവർ അവിടുന്നാണ്. നബി -- ന്റെ ഉമ്മത്തിനെ ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുന്നതിൽ നിന്ന് താക്കീത് ചെയ്യുകയാണുണ്ടായത്. അപ്രകാരം ചെയ്യുന്നവരെ അവിടുന്ന് ശപിക്കുകയും ആക്ഷേപിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുന്നത് അനുവദിക്കപ്പെട്ടതായിരുന്നെങ്കിൽ രൂപത്തിൽ നബി -- അതിനെതിരെ ശക്തമായി എതിർപ്പും ആക്ഷേപവും പറയുമായിരുന്നില്ല. എന്നാൽ അവിടുന്ന് പ്രവൃത്തി ചെയ്യുന്നവരെ ശപിക്കുകയും, അവരാണ് അല്ലാഹുവിങ്കൽ ഏറ്റവും നികൃഷ്ടരായ സൃഷ്ടികൾ എന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം സത്യം അന്വേഷിച്ചറിയാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് മതിയായ തെളിവാണ്. നമ്മുടെ മുൻപുള്ള തലമുറയിൽ പെട്ടവർക്ക് ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുന്നത് അനുവദനീയമാണെന്ന് നാം കരുതിയാൽ പോലും അക്കാര്യത്തിൽ അവരെ മാതൃകയാക്കുക എന്നത് നമുക്ക് അനുവദനീയമാകില്ല.

കാരണം മുൻപുള്ള സമുദായങ്ങൾക്ക് നൽകപ്പെട്ട എല്ലാ മതവിധികളെയും നമ്മുടെ ശരീഅത്ത് ദുർബലമാക്കിയിരിക്കുന്നു. നമ്മുടെ നബിയാകട്ടെ -- , അന്തിമനബിയും, അവിടുത്തെ ശരീഅത്ത് സമ്പൂർണ്ണവും സമഗ്രവുമാണ്. അവിടുന്ന് ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പടുക്കുന്നതിൽ നിന്ന് നമ്മെ വിലക്കിയിരിക്കുന്നു. അതിനാൽ അവിടുത്തോട് എതിരാവുക എന്നത് നമുക്ക് അനുവദനീയമല്ല. മറിച്ച് നബിയെ --  പിൻപറ്റുകയും, അവിടുത്തെ തീരുമാനത്തിന് കീഴൊതുങ്ങുകയും, അതിന് വിരുദ്ധമാകുന്ന മുൻകാല സമൂഹങ്ങളുടെ പ്രവൃത്തികളെ ഉപേക്ഷിക്കുകയുമാണ് നാം ചെയ്യേണ്ടത്.

കാരണം അല്ലാഹുവിന്റെ വിധിവിലക്കുകളോളം പൂർണ്ണമായ ഒരു വിധിവിലക്കോ നാട്ടാചാരമോ ഇല്ലതന്നെ. നബിയുടെ --  മാർഗത്തോടും ചര്യയോടും കിടപിടിക്കാവുന്ന ഒരു മാർഗവും വേറെയില്ല.

അല്ലാഹു നമ്മെയും മുഴുവൻ മുസ്‌ലിംകളെയും അവന്റെ ദീനിൽ സ്ഥിരതയോടെ നിലനിൽക്കാനും, മുഹമ്മദ് നബിയുടെ -- ശരീഅത്ത് വാക്കുകളിലും പ്രവൃത്തികളിലും, പ്രത്യക്ഷമായും പരോക്ഷമായും പൂർണ്ണമായി പാലിക്കാനും സഹായിക്കട്ടെ; അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ നിലയിൽ തുടരാനും അവൻ നമുക്ക് തൗഫീഖ് നൽകട്ടെ. അല്ലാഹു പ്രാർത്ഥനകളെല്ലാം കേൾക്കുന്നവനും അവക്ക് ഉത്തരം നൽകുന്നവനുമാണ്.

 

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം പതിനൊന്ന്: മരിച്ചവരെ
മസ്ജിദുകളിൽ മറവു ചെയ്യൽ

17/4/1445 (ഹിജ്റ വർഷം) തിയ്യതിയിൽ പുറത്തിറങ്ങിയ ഖുർത്വൂം പത്രത്തിൽ സയ്യിദ് മുഹമ്മദ് ഹസൻ ഇദ്രീസീ എന്ന വ്യക്തിയെ ന്റെ പിതാവിന്റെ അരികിൽ മസ്ജിദിൽ മറവു ചെയ്തതായ ഒരു വാർത്ത വായിക്കാനിടയായി.

മുസ്‌ലിംകളോട് നിർബന്ധമായും പാലിക്കേണ്ട ഗുണകാംക്ഷയും തിന്മകളെ എതിർക്കുക എന്ന നിർബന്ധബാധ്യതയും പരിഗണിച്ചു കൊണ്ട് വിഷയത്തിൽ ഒരു കുറിപ്പ് പുറത്തിറക്കേണ്ടതുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മസ്ജിദുകളിൽ മരണപ്പെട്ടവരെ മറവ് ചെയ്യുക എന്ന കാര്യം അനുവദനീയമല്ല. മറിച്ച്, ശിർക്കിലേക്ക് നയിക്കുന്ന മാർഗങ്ങളിൽ പെട്ട കാര്യമാണത്. അല്ലാഹുവിന്റെ ആക്ഷേപത്തിന് പാത്രീഭൂതരായ യഹൂദനസ്വാറാക്കളുടെ പിഴച്ച മാർഗത്തിൽ പെട്ട പ്രവൃത്തിയുടെ പേരിൽ നബി -- അവരെ ശപിച്ചിട്ടുണ്ട്. ആഇശ -- നിവേദനം: നബി -- പറഞ്ഞു:

«لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ».

യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! അവർ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കി. ജുൻദുബ് ബിൻ അബ്ദുല്ല- നിവേദനം: നബി -- പറഞ്ഞിരിക്കുന്നു:

«أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ فَإِنِّي أَنْهَاكُمْ عَنْ ذَلِكَ».

അറിയുക! നിങ്ങൾക്ക് മുൻപുള്ളവർ തങ്ങളുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും (സച്ചരിതർ) ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക! നിങ്ങൾ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കരുത്. ഞാൻ നിങ്ങളെ അതിൽ നിന്നിതാ വിലക്കുന്നു. അർത്ഥത്തിൽ ധാരാളം ഹദീഥുകൾ വേറെയുമുണ്ട്.

അതിനാൽ ഏതു പ്രദേശത്തുള്ള മുസ്‌ലിംകളാകട്ടെ -ഭരണാധികാരികളോ ഭരണീയരോ ആകട്ടെ- അവരുടെ മേലുള്ള ബാധ്യത അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു വിലക്കിയ കാര്യങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്ന് താക്കീത് ചെയ്യുകയും, മരണപ്പെട്ടവരെ മസ്ജിദുകൾക്ക് പുറത്ത് മറവ് ചെയ്യുക എന്നതുമാണ്. നബിയും --  സ്വഹാബികളും അപ്രകാരമായിരുന്നു ചെയ്തിരുന്നത്. മരണപ്പെട്ടവരെ അവർ മസ്ജിദുകൾക്ക് പുറത്താണ് മറവു ചെയ്യാറുണ്ടായിരുന്നത്; അവർക്ക് ശേഷം അവരുടെ മാർഗം നേരായവിധത്തിൽ പിൻപറ്റിയവരും അപ്രകാരം തന്നെയാണ് ചെയ്തു വന്നത്.

നബിയുടെയും --  അവിടുത്തെ സന്തതസഹചാരികളായ അബൂബക്ർ സിദ്ധീഖ് -- വിന്റെയും ഉമർ ബ്നുൽ ഖത്താബ് -- വിന്റെയും ഖബ്റുകൾ മസ്ജിദുന്നബവിക്ക് ഉള്ളിലാണല്ലോ എന്ന് ചിലർ പറഞ്ഞേക്കാം. എന്നാൽ മരണപ്പെട്ടവരെ മസ്ജിദിൽ ഖബറടക്കാൻ ഇക്കാര്യം യാതൊരു നിലക്കും തെളിവല്ല. കാരണം നബിയെ -- ന്റെ വീട്ടിലാണ് മറവു ചെയ്യപ്പെട്ടത്; ആഇശാ -- യുടെ മുറിയായിരുന്നു അത്. പിന്നീട് നബിയുടെ --  രണ്ട് സന്തതസഹചാരികളും അവിടുത്തോടൊപ്പം മറവ് ചെയ്യപ്പെട്ടു. പിന്നീട് വലീദ് ബ്നുൻ അബ്ദിൽ മലിക്കിന്റെ കാലഘട്ടത്തിൽ മസ്ജിദ് വികസിപ്പിച്ചപ്പോൾ ആഇശ -- യുടെ മുറിയും മസ്ജിദിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. പറഞ്ഞത് ഹിജ്റക്ക് ശേഷം നൂറ് വർഷങ്ങൾ പിന്നിടുമ്പോഴാണ്. അക്കാലഘട്ടത്തിലെ പണ്ഡിതന്മാർ പ്രവൃത്തിയെ എതിർത്തിരുന്നു; എന്നാൽ മസ്ജിദിന്റെ പുനർനിർമ്മാണത്തിന് ഇത് തടസ്സമല്ലെന്നും, ഇക്കാര്യം അവ്യക്തമായ ഒരു വിഷയമല്ല എന്നുമുള്ള നിലപാടിൽ ഖലീഫ മുന്നോട്ടു പോയി.

നബിയും --  അവിടുത്തെ രണ്ട് സന്തതസഹചാരികളും മസ്ജിദിലല്ല മറവ് ചെയ്യപ്പെട്ടത് എന്ന കാര്യം പറഞ്ഞതിൽ നിന്ന് വ്യക്തമാകുന്നതാണ്. മസ്ജിദ് വികസനത്തിന്റെ ഭാഗമായി പിന്നീട് ഖബ്റുകൾ മസ്ജിദിലേക്ക് ചേർക്കപ്പെട്ടു എന്നത് മസ്ജിദിൽ മറവു ചെയ്യാൻ ഒരിക്കലും ന്യായമല്ല. കാരണം ഖബ്റുകൾ നിലകൊള്ളുന്നത് മസ്ജിദിലല്ല; മറിച്ച് നബി--യുടെ   ഭവനത്തിലാണ്. വലീദ് ബ്നു അബ്ദിൽ മലിക് എന്ന ഖലീഫഃയുടെ പ്രവൃത്തി സ്‌ലാമിൽ തെളിവല്ല എന്ന വസ്തുതയും ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്; ദീനിന്റെ തെളിവുകൾ ഖുർആനിൽ നിന്നും ഹദീഥിൽ നിന്നും സച്ചരിതരായ മുൻഗാമികളുടെ ഏകോപിച്ച അഭിപ്രായത്തിൽ നിന്നുമാണ് സ്വീകരിക്കേണ്ടത്. അല്ലാഹു അവരെ തൃപ്തിപ്പെടുകയും, നമ്മെ അവരുടെ അനുയായികളായി നിശ്ചയിക്കുകയും ചെയ്യുമാറാകട്ടെ.

മുസ്‌ലിംകൾക്കുള്ള ഉപദേശമായും, അല്ലാഹുവിന്റെ പക്കൽ ബാധ്യത നിറവേറ്റുന്നതിനുമായി കുറിപ്പ് 14/5/1415 ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം പന്ത്രണ്ട്: ഇസ്‌ലാമിക വിധിവിലക്കുകൾ ബാധകമല്ലെന്ന് വാദിക്കുന്നത് കുഫ്റും വഴികേടുമാണ്

'ശർഖുൽ ഔസത്' ദിനപത്രത്തിൽ 'തെറ്റായ ധാരണ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കുറിച്ച് ശ്രദ്ധയിൽ പെട്ടു; അബ്ദുൽ ഫത്താഹ് അൽഹായിക് എന്ന പേരുള്ള ഒരാളാണ് ലേഖകൻ.

സ്‌ലാമിന്റെ പ്രാഥമിക പാഠങ്ങളിൽ പെട്ട കാര്യങ്ങളെ നിഷേധിക്കുന്നതും, പ്രമാണങ്ങളാലും മുസ്‌ലിം ലോകത്തിന്റെ ഇജ്മാഇനാലും സ്ഥിരപ്പെട്ട അടിത്തറകളെ നിരാകരിക്കുന്നതുമാണ് ലേഖനത്തിന്റെ ഉള്ളടക്കം. മുഹമ്മദ് നബിയുടെ --  നുബുവ്വത്ത് സർവ്വ മനുഷ്യരിലേക്കുമുള്ളതാണെന്നുള്ള വസ്തുതയെ നിഷേധിക്കുകയും, അതോടൊപ്പം ഒരാൾ നബിയെ --  പിൻപറ്റാതെയും അനുസരിക്കാതെയും യഹൂദനോ ക്രൈസ്തവനോ ആയി തുടർന്നാലും അവൻ സത്യപാതയിൽ തന്നെയാണെന്ന് ജൽപ്പിക്കുകയുമാണ് ലേഖകൻ ചെയ്തിട്ടുള്ളത്. അല്ലാഹുവിനെയും അവന്റെ ദൂതരെയും നിഷേധിച്ചവരെയും അവനെ ധിക്കരിച്ചവരെയും ശിക്ഷിക്കുക എന്നതിന്റെ യുക്തിയെ ന്റെ ലേഖനത്തിലൂടെ ചോദ്യം ചെയ്തു കൊണ്ടും, അതെല്ലാം വ്യർത്ഥമാണെന്ന് വാദിച്ചു കൊണ്ടും ലോകങ്ങളുടെ റബ്ബായ അല്ലാഹുവിനോടും ഇയാൾ ധിക്കാരം പ്രവർത്തിച്ചിരിക്കുന്നു.

സ്‌ലാമിക പ്രമാണങ്ങളെ വളച്ചൊടിക്കുകയും, അതിന്റെ ശരിയായ അർത്ഥങ്ങളിൽ നിന്ന് മാറ്റി ദുർവ്യാഖ്യാനിക്കുകയും, ന്റെ തോന്നലുകൾക്ക് അനുസരിച്ച് വിശദീകരിക്കുകയുമാണ് ഇയാൾ ചെയ്തിരിക്കുന്നത്. നബിയുടെ --  നുബുവ്വത്ത് സർവ്വ മനുഷ്യരിലേക്കുമുള്ളതാണ് എന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്നതും, അവിടുത്തെ കുറിച്ച് കേട്ടതിന് ശേഷം നബിയെ --  പിൻപറ്റുകയോ വിശ്വസിക്കുകയോ ചെയ്യാതിരിക്കുന്നവൻ കാഫിറാണെന്നും, സ്‌ലാമല്ലാത്ത മറ്റൊരു മതവും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതല്ലെന്നും അറിയിക്കുന്ന തെളിവുകളെ മുഴുവൻ ഇയാൾ അവഗണിച്ചിരിക്കുന്നു. ഇതിലൂടെയെല്ലാം പാമരജനങ്ങളെ വഞ്ചിക്കാനുള്ള ശ്രമമാണ് ലേഖകൻ നടത്തിയിരിക്കുന്നത്. ഇയാൾ ചെയ്തിരിക്കുന്നത് വ്യക്തമായ കുഫ്റും, സ്‌ലാമിനെ ഉപേക്ഷിച്ചു കൊണ്ട് രിദ്ദത്ത് (മതനിരാസം) സ്വീകരിക്കലും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും കളവാക്കലുമാണെന്നതിൽ സംശയമില്ല. അറിവും ഈമാനുമുള്ള ഏതൊരാൾക്കും ഇയാളുടെ കുറിപ്പ് വായിച്ചാൽ അക്കാര്യം ബോധ്യപ്പെടുന്നതാണ്.

ഇയാളെ സ്‌ലാമിക കോടതിയിൽ ഹാജരാക്കുകയും, വാദത്തിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാൻ ആവശ്യപ്പെടുകയും, പരിശുദ്ധ ദീനുൽ സ്‌ലാമിന്റെ വിധിവിലക്കുകൾക്ക് അനുസൃതമായ നടപടി ഇയാളുടെ കാര്യത്തിൽ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഭരണാധികാരികളുടെ മേലുള്ള നിർബന്ധബാധ്യത.

മുഹമ്മദ് നബിയുടെ --  നുബുവ്വത്ത് സർവ്വ മനുഷ്യർക്കും ബാധകമാണെന്നും, അത് പിൻപറ്റുക എന്നത് മനുഷ്യരുടെയും ജിന്നുകളുടെയും മേലുള്ള നിർബന്ധബാധ്യതയാണെന്നും അർത്ഥശങ്കകൾക്കൊന്നും ഇടയില്ലാത്ത വിധത്തിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്; ദീനീ വിജ്ഞാനത്തിന്റെ രുചി തൊട്ടുനോക്കിയ ഏതൊരു മുസ്ലിമിനും അറിയാവുന്ന വസ്തുതയാണത്.

അല്ലാഹു പറയുന്നു:

﴿قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ158

പറയുക: മനുഷ്യരേ, തീര്ച്ചയായും ഞാന്നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍.) അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്നിങ്ങള്അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത നബിയിൽ. അദ്ദേഹത്തെ നിങ്ങള്പിന്പറ്റുവിന്‍; നിങ്ങള്ക്ക് നേര്മാര്ഗം പ്രാപിക്കാം. (അഅ്റാഫ്: 158) അല്ലാഹു പറയുന്നു:

﴿...وَأُوحِيَ إِلَيَّ هَٰذَا ٱلۡقُرۡءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَ...

... ഖുര്ആന്എനിക്ക് ദിവ്യബോധനമായി നല്കപ്പെട്ടിട്ടുള്ളത്‌, അത് മുഖേന നിങ്ങള്ക്കും അത് (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്ക്കും ഞാന്മുന്നറിയിപ്പ് നല്കുന്നതിന് വേണ്ടിയാകുന്നു... (അൻആം: 19) അല്ലാഹു പറയുന്നു:

﴿قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِي يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ31

(നബിയേ,) പറയുക: നിങ്ങള്അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്എന്നെ നിങ്ങള്പിന്തുടരുക. എങ്കില്അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമത്രെ. (ആലു ഇംറാൻ: 31) അല്ലാഹു പറയുന്നു:

﴿وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينٗا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ85

ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്അവന്നഷ്ടക്കാരില്പെട്ടവനുമായിരിക്കും. (ആലു ഇംറാൻ: 85) അല്ലാഹു പറയുന്നു:

﴿وَمَآ أَرۡسَلۡنَٰكَ إِلَّا كَآفَّةٗ لِّلنَّاسِ بَشِيرٗا وَنَذِيرٗا...

(നബിയെ,) താങ്കളെ നാം മനുഷ്യര്ക്കാകമാനം സന്തോഷവാര്ത്ത അറിയിക്കുന്നവനും താക്കീത് നല്കുന്നവനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്‌... (സബഅ്: 28) അല്ലാഹു പറയുന്നു:

﴿وَمَآ أَرۡسَلۡنَٰكَ إِلَّا رَحۡمَةٗ لِّلۡعَٰلَمِينَ107

ലോകര്ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല. (അൻബിയാഅ്: 107) അല്ലാഹു പറയുന്നു:

﴿...وَقُل لِّلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡأُمِّيِّـۧنَ ءَأَسۡلَمۡتُمۡۚ فَإِنۡ أَسۡلَمُواْ فَقَدِ ٱهۡتَدَواْۖ وَّإِن تَوَلَّوۡاْ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ

വേദഗ്രന്ഥം നല്കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്‌) താങ്കൾ ചോദിക്കുക: നിങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടുവോ? അങ്ങനെ അവര്കീഴ്പെട്ടു കഴിഞ്ഞാല്അവര്നേര്വഴിയിലായിക്കഴിഞ്ഞു. അവര്പിന്തിരിഞ്ഞു കളഞ്ഞാലോ അവര്ക്ക് (അല്ലാഹുവിന്റെ സന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ താങ്കൾക്കുള്ളൂ. അല്ലാഹു (ന്റെ) ദാസന്മാരുടെ കാര്യങ്ങള്കണ്ടറിയുന്നവനാകുന്നു. (ആലു ഇംറാൻ: 20) അല്ലാഹു തന്നെ പറയുന്നു:

﴿تَبَارَكَ ٱلَّذِي نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَٰلَمِينَ نَذِيرًا1

ന്റെ അടിമയുടെ മേല്സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്ആന്‍) അവതരിപ്പിച്ചവന്അനുഗ്രഹപൂര്ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്ക്ക് ഒരു താക്കീതുകാരന്ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌. (ഫുർഖാൻ: 1)

ജാബിർ -- നിവേദനം: നബി -- പറഞ്ഞു:

«أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي: نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ وَجُعِلَتْ لِيَ الْأَرْضُ مَسْجِدًا وَطَهُورًا فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلَاةُ فَلْيُصَلّ وَأُحِلَّتْ لِيَ الْمَغَانِمُ وَلَمْ تُحَلَّ لِأَحَدٍ قَبْلِي وَأُعْطِيتُ الشَّفَاعَةَ وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً وَبُعِثْتُ إِلَى النَّاسِ عَامَّةً».

എനിക്ക് അഞ്ചു കാര്യങ്ങൾ നൽകപ്പെട്ടിരിക്കുന്നു. എനിക്ക് മുൻപുള്ള നബിമാരിൽ ഒരാൾക്കും അത് നൽകപ്പെട്ടിട്ടില്ല. ഒരുമാസ വഴിദൂരത്തേക്ക് (ശത്രുക്കളുടെ മനസ്സിൽ) ഭീതി നിറച്ചു കൊണ്ട് എനിക്ക് സഹായം നൽകപ്പെട്ടിരിക്കുന്നു. ഭൂമിയെ എനിക്ക് നിസ്കാരസ്ഥലവും ശുദ്ധീകരണത്തിനുള്ള മാർഗവുമായി നിശ്ചയിച്ചിരിക്കുന്നു. ന്റെ ഉമ്മത്തിൽ പെട്ട ഏതൊരു വ്യക്തിക്കും നിസ്കാര സമയമെത്തിയാൽ അവൻ നിസ്കരിക്കട്ടെ. എനിക്ക് യുദ്ധാർജ്ജിത സ്വത്തുകൾ അനുവദിക്കപ്പെട്ടിരിക്കുന്നു; എനിക്ക് മുൻപുള്ള ഒരാൾക്കും അത് അനുവദിക്കപ്പെട്ടിട്ടില്ല. എനിക്ക് ശഫാഅത്ത് നൽകപ്പെട്ടിരിക്കുന്നു. (എനിക്ക് മുൻപ്) നബിമാർ അവരുടെ ജനതയിലേക്ക് മാത്രമായാണ് നിയോഗിക്കപ്പെട്ടിരുന്നത്. ഞാൻ സർവ്വ ജനങ്ങളിലേക്കുമായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

മുഹമ്മദ് നബിയുടെ --  സന്ദേശം സർവ്വ മനുഷ്യരിലേക്കുമുള്ളതാണെന്നും, അവിടുത്തെ നിയോഗത്തോടെ മുൻപ് കഴിഞ്ഞു പോയ എല്ലാ വിധിവിലക്കുകളും അസാധുവായിരിക്കുന്നു എന്നും, ഇനി മുഹമ്മദ് നബിയെ --  പിൻപറ്റുകയോ അനുസരിക്കുകയോ ചെയ്യാത്തവർ (അല്ലാഹുവിനെയും അവന്റെ റസൂലിനെയും) നിഷേധിച്ച ധിക്കാരികളിലും, അല്ലാഹുവിന്റെ ശിക്ഷക്ക് അർഹതയുള്ളവരിലുമാണ് ഉൾപ്പെടുക എന്നും പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാക്കാം. അല്ലാഹു പറഞ്ഞു:

﴿...وَمَن يَكۡفُرۡ بِهِۦ مِنَ ٱلۡأَحۡزَابِ فَٱلنَّارُ مَوۡعِدُهُۥ...

...വിവിധ സംഘങ്ങളില്നിന്ന് അതില്അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു... (ഹൂദ്:17) അല്ലാഹു പറയുന്നു:

﴿...فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ

ആകയാല്അദ്ദേഹത്തിന്റെ കല്പനയ്ക്ക് എതിര് പ്രവര്ത്തിക്കുന്നവര്തങ്ങള്ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (നൂർ: 63) അല്ലാഹു പറയുന്നു:

﴿وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدۡخِلۡهُ نَارًا خَٰلِدٗا فِيهَا وَلَهُۥ عَذَابٞ مُّهِينٞ14

ആരാണോ അല്ലാഹുവെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയും, അവന്റെ (നിയമ) പരിധികള്ലംഘിക്കുകയും ചെയ്യുന്നത് അവനെ അല്ലാഹു നരകാഗ്നിയില്പ്രവേശിപ്പിക്കും. അവനതില്നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്‌. (നിസാഅ്: 14) അല്ലാഹു പറയുന്നു:

﴿...وَمَن يَتَبَدَّلِ ٱلۡكُفۡرَ بِٱلۡإِيمَٰنِ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ

ഈമാനിന് പകരം കുഫ്റിനെ സ്വീകരിക്കുന്നവരാരോ അവര്നേര്മാര്ഗത്തില്നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു. (ബഖറ: 108) വിഷയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്.

നബിയെ --  അനുസരിക്കണം എന്ന കാര്യം അല്ലാഹു അവനെ അനുസരിക്കണം എന്നതിനോടൊപ്പമാണ് ചേർത്തു പറഞ്ഞിട്ടുള്ളത്. ആരെങ്കിലും സ്‌ലാമല്ലാത്ത മറ്റേതെങ്കിലും മതം സ്വീകരിക്കുകയാണെങ്കിൽ വൻ നഷ്ടക്കാരിൽ പെട്ടവനാണെന്നും, അവനിൽ നിന്ന് യാതൊരു നന്മയോ പുണ്യപ്രവൃത്തിയോ സ്വീകരിക്കപ്പെടുന്നതല്ലെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു:

﴿وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ 85

ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്അവന്നഷ്ടക്കാരില്പെട്ടവനുമായിരിക്കും. (ആലു ഇംറാൻ: 85) അല്ലാഹു പറയുന്നു:

﴿مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ...

(അല്ലാഹുവിന്റെ) ദൂതനെ ആര്അനുസരിക്കുന്നുവോ തീര്ച്ചയായും അവന്അല്ലാഹുവെ അനുസരിച്ചു. (നിസാഅ്: 80) അല്ലാഹു പറയുന്നു:

﴿قُلْ أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ فَإِنْ تَوَلَّوْا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُمْ مَا حُمِّلْتُمْ وَإِنْ تُطِيعُوهُ تَهْتَدُوا...

നീ പറയുക: നിങ്ങള്അല്ലാഹുവെ അനുസരിക്കുവിന്റസൂലിനെയും അനുസരിക്കുവിന്‍. എന്നാല്നിങ്ങള്പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂല്‍) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്‌. നിങ്ങള്ക്ക് ബാധ്യതയുള്ളത് നിങ്ങള്ചുമതല ഏല്പിക്കപ്പെട്ട കാര്യത്തിലാണ്‌. നിങ്ങള്അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്നിങ്ങള്ക്ക് സന്മാര്ഗം പ്രാപിക്കാം. (നൂർ: 54) അല്ലാഹു പറയുന്നു:

﴿إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُولَئِكَ هُمْ شَرُّ الْبَرِيَّةِ 6

തീര്ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്നരകാഗ്നിയിലാകുന്നു. അവരതില്നിത്യവാസികളായിരിക്കും. അക്കൂട്ടര്തന്നെയാകുന്നു സൃഷ്ടികളില്മോശപ്പെട്ടവര്‍. (ബയ്യിനഃ: 6)

നബി -- പറഞ്ഞതായി സ്വഹീഹു മുസ്ലിമിൽ വന്നിട്ടുള്ള ഒരു ഹദീഥിൽ ഇപ്രകാരം കാണാം:

«وَالَّذِي نَفْسِي بِيَدِهِ لَا يَسْمَعُ بِي أَحَدٌ مِنْ هَذِهِ الْأُمَّةِ يَهُودِيٌّ وَلَا نَصْرَانِيٌّ ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ إِلَّا كَانَ مِنْ أَهْلِ النَّارِ».

ന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ -; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (സ്‌ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല.

സ്‌ലാമിൽ പ്രവേശിക്കാത്ത എല്ലാവരുടെയും മതവും വിശ്വാസവും നിരർത്ഥകമാണെന്ന് നബി -- ന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ടാണ് അവിടുന്ന് മക്കയിലെ ബഹുദൈവാരാധകരോട് യുദ്ധം ചെയ്തതു പോലെ, യഹൂദരോടും നസ്വാറാക്കളോടും യുദ്ധം ചെയ്തത്. അവരിൽ നിന്ന് ജിസ് സ്വീകരിക്കുകയും ചെയ്തു; സ്‌ലാമിക പ്രബോധനത്തിന്റെ സന്ദേശം അവർക്കപ്പുറമുള്ളവരിലേക്കും എത്തണം എന്ന ഉദ്ദേശ്യത്തിലായിരുന്നു അത്. ന്റെ ജനതയെ ഭയന്നു കൊണ്ടോ അവരിൽ നിന്നുള്ള തടസ്സങ്ങളോ അവർ തന്നെ വധിക്കുമെന്നോ ഒന്നുമുള്ള ഭയമില്ലാതെ സ്‌ലാമിൽ പ്രവേശിക്കാൻ ജനങ്ങൾക്ക് സാധിക്കുന്നതിന് വേണ്ടിയുമായിരുന്നു ഇതെല്ലാം.

അബൂഹുറയ്റ -- നിവേദനം: ഞങ്ങൾ മസ്ജിദിൽ ഇരിക്കുമ്പോൾ അല്ലാഹുവിന്റെ റസൂൽ -- വന്നുകൊണ്ടു പറഞ്ഞു:

«انْطَلِقُوا إِلَى يَهُودَ فَخَرَجْنَا مَعَهُ حَتَّى جِئْنَا بَيْتَ الْمِدْرَاسِ فَقَامَ النَّبِيُّ -- فَنَادَاهُمْ فَقَالَ: يَا مَعْشَرَ يَهُودَ أَسْلِمُوا تَسْلَمُوا فَقَالُوا: قَدْ بَلَّغْتَ يَا أَبَا الْقَاسِمِ فَقَالَ لَهُمْ رَسُولُ اللَّهِ --: ذَلِكَ أُرِيدُ أَسْلِمُوا تَسْلَمُوا فَقَالُوا: قَدْ بَلَّغْتَ يَا أَبَا الْقَاسِمِ فَقَالَ لَهُمْ رَسُولُ اللَّهِ --: ذَلِكَ أُرِيدُ ثُمَّ قَالَهَا الثَّالِثَةَ...».

നിങ്ങൾ യഹൂദരുടെ അടുത്തേക്ക് പുറപ്പെടുക. അങ്ങനെ ഞങ്ങൾ പുറപ്പെടുകയും യഹൂദരുടെ പള്ളിക്കൂടത്തിൽ എത്തുകയും ചെയ്തു. അപ്പോൾ നബി -- അവിടെ നിന്നു കൊണ്ട് യഹൂദരെ വിളിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: ഹേ യഹൂദരുടെ സമൂഹമേ! നിങ്ങൾ ഇസ്ലാം സ്വീകരിക്കൂ; നിങ്ങൾക്ക് രക്ഷപ്പെടാം. അവർ പറഞ്ഞു: ഹേ അബുൽ ഖാസിം! താങ്കളുടെ സന്ദേശം താങ്കൾ എത്തിച്ചു തന്നിരിക്കുന്നു. അപ്പോൾ നബി -- അവരോട് പറഞ്ഞു: അതു തന്നെയായിരുന്നു ഞാൻ ഉദ്ദേശിച്ചതും. അതിനാൽ നിങ്ങൾ ഇസ്ലാം സ്വീകരിക്കൂ; നിങ്ങൾക്ക് രക്ഷപ്പെടാം. അവർ പറഞ്ഞു: ഹേ അബുൽ ഖാസിം! താങ്കളുടെ സന്ദേശം താങ്കൾ എത്തിച്ചു തന്നിരിക്കുന്നു. അപ്പോൾ നബി -- അവരോട് പറഞ്ഞു: അതു തന്നെയായിരുന്നു ഞാൻ ഉദ്ദേശിച്ചതും. മൂന്നാമതും അക്കാര്യം അവിടുന്ന് ആവർത്തിച്ചു... -

നബി -- യഹൂദരുടെ പള്ളിക്കൂടത്തിലേക്ക് പോവുകയും, അവരെ സ്‌ലാമിലേക്ക് ക്ഷണിക്കുകയും, ഇസ്ലാം സ്വീകരിക്കണമെന്നും മതം സ്വീകരിച്ചാൽ നിങ്ങൾ സുരക്ഷിതരാണെന്നും അവരോട് പറയുകയും, അക്കാര്യം ആവർത്തിക്കുകയും ചെയ്തു.

സമാനമായ സംഭവമാണ് നബി -- ഹിർഖലിനെ സ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടെഴുതിയ കുറിപ്പിലും കാണാനുള്ളത്. ഹിർഖൽ ഇസ്ലാം സ്വീകരിക്കുന്നതിൽ നിന്ന് പിന്തിനിൽക്കുകയും, അത് കാരണത്താൽ ജനങ്ങൾ ഇസ്ലാം സ്വീകരിക്കാതിരിക്കുകയും ചെയ്താൽ അവനെ പിൻപറ്റിയവരുടെ പാപഭാരം കൂടെ അവൻ വഹിക്കേണ്ടി വരുമെന്ന് അവിടുന്ന് പ്രസ്തുത കുറിപ്പിൽ അറിയിച്ചു.

ഹിർഖൽ നബിയുടെ --  കത്ത് ലഭിച്ചപ്പോൾ അത് വായിച്ചു നോക്കിയതായും, അതിലുണ്ടായിരുന്ന സന്ദേശം ഇപ്രകാരമായിരുന്നു എന്നും ബുഖാരിയിലും മുസ്ലിമിലും വന്ന ഹദീഥിൽ കാണാം:

«بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ مِنْ مُحَمَّدٍ رَسُولِ اللَّهِ إِلَى هِرَقْلَ عَظِيمِ الرُّومِ سَلَامٌ عَلَى مَنِ اتَّبَعَ الْهُدَى أَمَّا بَعْدُ: فَإِنِّي أَدْعُوكَ بِدِعَايَةِ الْإِسْلَامِ أَسْلِمْ تَسْلَمْ وَأَسْلِمْ يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الْأَرِيسِيِّينَ وَ

ബിസ്മില്ലാഹി റഹ്മാനി റഹീം (സർവ്വ വിശാലമായ കാരുണ്യമുള്ളവനും അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായ അല്ലാഹുവിന്റെ നാമത്തിൽ) അല്ലാഹുവിന്റെ ദൂതനായ മുഹമ്മദിൽ നിന്ന് റോമയുടെ ഭരണാധികാരിയായ ഹിർഖലിന്... സന്മാർഗം പിൻപറ്റിയവരുടെ മേൽ രക്ഷയുണ്ടാകട്ടെ. ഞാൻ താങ്കളെ സ്‌ലാമിലേക്ക് ക്ഷണിക്കുന്നു. താങ്കൾ ഇസ്ലാം സ്വീകരിക്കുക; എങ്കിൽ താങ്കൾക്ക് രക്ഷപ്പെടാം. അല്ലാഹു രണ്ട് തവണ താങ്കൾക്ക് പ്രതിഫലം നൽകുകയും ചെയ്യും. താങ്കൾ തിരിഞ്ഞു കളയുകയാണെങ്കിൽ, (താങ്കളുടെ പ്രജകളായ ) കർഷകരുടെ പാപഭാരം കൂടെ താങ്കൾക്ക് മേലുണ്ടായിരിക്കും.

﴿يَٰٓأَهۡلَ ٱلۡكِتَٰبِ تَعَالَوۡاْ إِلَىٰ كَلِمَةٖ سَوَآءِۭ بَيۡنَنَا وَبَيۡنَكُمۡ أَلَّا نَعۡبُدَ إِلَّا ٱللَّهَ وَلَا نُشۡرِكَ بِهِۦ شَيۡـٔٗا وَلَا يَتَّخِذَ بَعۡضُنَا بَعۡضًا أَرۡبَابٗا مِّن دُونِ ٱللَّهِۚ فَإِن تَوَلَّوۡاْ فَقُولُواْ ٱشۡهَدُواْ بِأَنَّا مُسۡلِمُونَ64

വേദക്കാരേ, ഞങ്ങള്ക്കും നിങ്ങള്ക്കുമിടയില്സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്ക്കാതിരിക്കുകയും നമ്മളില്ചിലര്ചിലരെ അല്ലാഹുവിനു പുറമെ രക്ഷാധികാരികൾ ആക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌). എന്നിട്ട് അവര്പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന് നിങ്ങള്സാക്ഷ്യം വഹിക്കുക. (ആലു ഇംറാൻ: 64)

പിന്നീട് അവർ തിരിഞ്ഞു കളയുകയും സ്‌ലാമിൽ പ്രവേശിക്കാൻ തടസ്സം കാണിക്കുകയും ചെയ്തപ്പോൾ നബി -- അവരോട് യുദ്ധം ചെയ്യുകയുണ്ടായി; അവിടുന്നും സ്വഹാബികളും അവർക്കെതിരെ യുദ്ധം നയിച്ചതിന് ശേഷം അവരുടെ മേൽ ജിസ് ചുമത്തുകയും ചെയ്തു.

യഹൂദരും നസ്വാറാക്കളും വഴികേടിലാണെന്നും അവരുടെ മാർഗം തെറ്റാണെന്നും, മുഹമ്മദ് നബിയുടെ --  നിയോഗത്തിന് ശേഷം അവരുടെ വിധിവിലക്കുകളെല്ലാം അസാധുവായിരിക്കുന്നു എന്നുമുള്ള കാര്യം ഊട്ടിയുറപ്പിച്ചു ബോധ്യപ്പെടുത്തുന്നതിന് വേണ്ടി; ഓരോ മുസ്ലിമിനോടും എല്ലാ ദിവസവും അഞ്ചു നേരത്തെ നിസ്കാരങ്ങളിൽ ഓരോ റക്അത്തിലും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്ന ശരിയായ മാർഗത്തിലേക്ക് -സ്‌ലാമിലേക്ക്- നയിക്കാൻ പ്രാർത്ഥിക്കണമെന്ന് അല്ലാഹു കൽപ്പിച്ചിരിക്കുന്നു. അതോടൊപ്പം കോപിക്കപ്പെട്ടവരുടെ -അതായത് സത്യം അറിഞ്ഞതിന് ശേഷം അതിനെ പിൻപറ്റാതെ അസത്യത്തിൽ തന്നെ തുടരുന്ന യഹൂദരുടെയും, അവരുടെ മാർഗത്തിന് സമാനമായത് സ്വീകരിക്കുന്നവരുടെയും- മാർഗത്തിൽ നിന്ന് തന്നെ അകറ്റി നിർത്താനും അവർ പ്രാർത്ഥിക്കണമെന്ന് അല്ലാഹു കൽപ്പിച്ചിരിക്കുന്നു.

വ്യക്തമായ അറിവും ജ്ഞാനവുമില്ലാതെ അല്ലാഹുവിനെ ആരാധിക്കുകയും, തങ്ങളാണ് സത്യത്തിന്റെ മാർഗത്തിൽ എന്ന് അവകാശപ്പെടുകയും ചെയ്യുന്ന വഴിപിഴച്ചു പോയ നസ്വാറാക്കളുടെയും അവരോട് സദൃശ്യരായവരുടെയും മാർഗത്തിൽ നിന്നും ഓരോ മുസ്ലിമും രക്ഷ ചോദിക്കാൻ ഇതു പോലെ കൽപ്പിക്കപ്പെട്ടിരിക്കുന്നു. സ്‌ലാമല്ലാത്ത മറ്റെല്ലാ മതങ്ങളും നിരർത്ഥകമാണെന്ന് ഒരു മുസ്‌ലിം ദൃഢബോധ്യമുള്ളവനാകുന്നതിന് വേണ്ടിയാണ് ഇതെല്ലാം അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. സ്‌ലാമിലായിക്കൊണ്ടല്ലാതെ ഒരാൾ അല്ലാഹുവിനെ ആരാധിക്കുന്നുണ്ടെങ്കിൽ അവൻ വഴികേടിലാണെന്നും, ഇക്കാര്യം ഹൃദയത്തിൽ ഉറച്ചു വിശ്വാസമില്ലാത്തവരെല്ലാം മുസ്‌ലിംകളല്ലെന്നും അതോടൊപ്പം മനസ്സിലാക്കുക. വിഷയം ബോധ്യപ്പെടുത്തുന്ന ധാരാളം തെളിവുകൾ ഖുർആനിലും ഹദീഥിലും വേറെയുമുണ്ട്.

അതിനാൽ ഉപരിസൂചിത ലേഖനത്തിന്റെ രചയിതാവ് ആത്മാർത്ഥമായി അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക എന്നതാണ് അയാളുടെ മേൽ നിർബന്ധമായിട്ടുള്ളത്. ന്റെ പശ്ചാത്താപവും തൗബയും വ്യക്തമാക്കി കൊണ്ട് അയാൾ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കുകയും വേണ്ടതുണ്ട്. അല്ലാഹുവിലേക്ക് ഒരാൾ ആത്മാർത്ഥമായി പശ്ചാത്തപിച്ചു മടങ്ങിയാൽ അല്ലാഹു അവന്റെ തൗബ സ്വീകരിക്കുന്നതാണ്. അല്ലാഹു പറയുന്നു:

﴿...وَتُوبُوٓاْ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ

...ഈമാനുള്ളവരെ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്വിജയം പ്രാപിച്ചേക്കാം.} (നൂർ: 31) അല്ലാഹു പറയുന്നു:

﴿وَٱلَّذِينَ لَا يَدۡعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ وَلَا يَقۡتُلُونَ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّ وَلَا يَزۡنُونَۚ وَمَن يَفۡعَلۡ ذَٰلِكَ يَلۡقَ أَثَامٗا68 يُضَٰعَفۡ لَهُ ٱلۡعَذَابُ يَوۡمَ ٱلۡقِيَٰمَةِ وَيَخۡلُدۡ فِيهِۦ مُهَانًا69 إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلٗا صَٰلِحٗا فَأُوْلَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمۡ حَسَنَٰتٖۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا70

അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനെയും വിളിച്ചു പ്രാര്ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. കാര്യങ്ങള്വല്ലവനും ചെയ്യുന്ന പക്ഷം അവന്പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിര്ത്തെഴുന്നേല്പിന്റെ നാളില്അവന് ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവന്അതില്എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും. പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്കര്മ്മം പ്രവര്ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്ക്ക് അല്ലാഹു തങ്ങളുടെ തിന്മകളെ നന്മകളാക്കി പരിവർത്തിപ്പിക്കുന്നതാണ്.അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു. (ഫുർഖാൻ: 68-70)

നബി -- പറഞ്ഞു:

«الإِسْلَامُ يَهْدِمُ مَا كَانَ قَبْلَهُ وَالتَّوبَةُ تَهْدِمُ مَا كَانَ قَبْلَهَا».

ഇസ്ലാം സ്വീകരണം അതിന് മുൻപുള്ള തിന്മകളെയെല്ലാം ഇല്ലാതെയാക്കുന്നു. തൗബയും അതിന് മുൻപുള്ള തിന്മകളെയെല്ലാം ഇല്ലാതെയാക്കുന്നു. നബി -- പറഞ്ഞു:

«التَّائِبُ مِنَ الذَّنْبَ كَمَنْ لَا ذَنْبَ لَهُ».

തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചവൻ, തിന്മകളില്ലാത്തവനെ പോലെയാണ്.

വിഷയം വേറെയും ആയത്തുകളിലും ഹദീഥുകളിലും സ്ഥിരപ്പെട്ടിട്ടുണ്ട്.

സത്യം സത്യമായി കാണിച്ചു തരാനും അത് പിൻപറ്റാനും, അസത്യം അസത്യമായി കാണിച്ചു തരാനും അതിനെ വെടിയാനുമുള്ള തൗഫീഖ് അല്ലാഹു നമുക്കേവർക്കും നൽകട്ടെ. നമുക്കും ലേഖനം എഴുതിയ അബ്ദുൽ ഫത്താഹ് എന്ന വ്യക്തിക്കും എല്ലാ മുസ്‌ലിംകൾക്കും അല്ലാഹു ആത്മാർത്ഥമായ തൗബഃയുടെയും പശ്ചാത്താപത്തിന്റെയും കവാടം തുറന്നു നൽകട്ടെ. നാമേവരെയും വഴിപിഴപ്പിക്കുന്ന ഫിത്നകളിൽ നിന്നും, ദേഹേഛകളെയും പിശാചിനെയും പിൻപറ്റുന്നതിൽ നിന്നും അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ. തീർച്ചയായും അല്ലാഹു അത് ഏറ്റെടുക്കാനുള്ള രക്ഷാധികാരിയും അത് പൂർത്തീകരിക്കാൻ കഴിവുള്ളവനുമാകുന്നു.

وصلى الله وسلم على نبينا محمد، وعلى آله وصحبه، ومن تبعهم بإحسان إلى يوم الدين

 

***

ഉള്ളടക്കം

 

ഒന്നാമത്തെ അടിത്തറ: അല്ലാഹുവിലുള്ള വിശ്വാസം 7

രണ്ടാമത്തെ അടിത്തറ: മലക്കുകളിലുള്ള വിശ്വാസം 27

മൂന്നാമത്തെ അടിത്തറ: വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം 29

നാലാമത്തെ അടിത്തറ: റസൂലുകളിലുള്ള വിശ്വാസം 33

അഞ്ചാമത്തെ അടിത്തറ: അന്ത്യനാളിലുള്ള വിശ്വാസം 35

ആറാമത്തെ അടിത്തറ: വിധിയിലുള്ള വിശ്വാസം 36

ശരിയായ വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങള്‍ 43

ലേഖനം രണ്ട്: നബി -- യോടുള്ള സഹായതേട്ടത്തിന്റെ വിധി 55

ലേഖനം മൂന്ന്: ജിന്നുകളോടും പിശാചുക്കളോടും സഹായതേട്ടം നടത്തുന്നതിന്റെയും അവർക്ക് നേർച്ച നേരുന്നതിന്റെയും വിധി 78

ലേഖനം നാല്: ശിർക്കും ബിദ്അത്തും കലർന്ന ദിക്റുകൾ ചൊല്ലുന്നതിന്റെ വിധി 107

ലേഖനം അഞ്ച്: നബിദിനവും ജന്മദിനാഘോഷവും; ഇസ്‌ലാമിക വിധി 140

ലേഖനം ആറ്: ഇസ്റാഅ് മിഅ്റാജ് രാവിലെ ആഘോഷത്തിന്റെ വിധി 154

ലേഖനം ഏഴ്: ബറാഅത്ത് രാവ് ആഘോഷത്തിന്റെ വിധി 162

ലേഖനം എട്ട്: പ്രചരിക്കപ്പെട്ട ഒരു വ്യാജ വസ്വിയ്യത്തിനെ പറ്റിയുള്ള ഉണർത്തൽ 181

ലേഖനം ഒൻപത്: സിഹ്ർ, ജോത്സ്യം തുടങ്ങിയവയുടെ വിധി 202

ലേഖനം പത്ത്: ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുന്നതിന്റെ വിധി 222

ലേഖനം പതിനൊന്ന്: മരിച്ചവരെ മസ്ജിദുകളിൽ മറവു ചെയ്യൽ 229

ലേഖനം പന്ത്രണ്ട്: ഇസ്‌ലാമിക വിധിവിലക്കുകൾ ബാധകമല്ലെന്ന് വാദിക്കുന്നത് കുഫ്റും വഴികേടുമാണ് 232

***

ml397v4.0 - 16/02/2026


ബുഖാരി: 2856, മുസ്‌ലിം: 30.

ശർഹു ഉസ്വൂലിൽ ഇഅതിഖാദ് / ലാലകാഈ: 735, ജാമിഉൽ ഇൽമി വഫദ്ലിഹി / ഇബ്നു അബ്ദിൽ ബർറ്: 1801, ആയത്തുകൾ എന്നതിന് പകരം ഹദീഥുകൾ എന്നാണ് ജാമിഉൽ ഇൽമിലുള്ളത്; അതിലെ പദങ്ങൾ ഇപ്രകാരമാണ്: “(അല്ലാഹുവിന്റെ വിശേഷണങ്ങൾ പരാമർശിക്കുന്ന) ഹദീഥുകൾ അവ എപ്രകാരമാണോ വന്നത്, അപ്രകാരം തന്നെ നിങ്ങൾ നിവേദനം ചെയ്യുക; അവയുടെ കാര്യത്തിൽ നിങ്ങൾ തർക്കത്തിലേർപ്പെടരുത്.”

അസ്മാഉ വസ്സിഫാത്ത് / ബയ്ഹഖി: 865, ഹമവിയ്യയിൽ ഇബ്നു തൈമിയ്യ ഇതിന്റെ പരമ്പര സ്വഹീഹാണ് എന്ന് വിലയിരുത്തിയിട്ടുണ്ട്. (പേജ്: 269). അൽഅർദിൽ ഇമാം ദഹബി പറഞ്ഞു: (2/223): ഇതിന്റെ നിവേദകന്മാർ വിശ്വസ്തരാണ്.

ശർഹു ഉസൂലിൽ ഇഅ്തിഖാദ് / ലാലകാഈ: 930, അൽഅസ്മാഉ വസ്സിഫാത്ത് / ബയ്ഹഖി: 955.

ശർഹു ഉസ്വൂലിൽ ഇഅ്തിഖാദ് / ലാലകാഇ: 665, അസ്മാഉ വസ്വിഫാത്ത് / ബയ്ഹഖി: 868.

ശർഹു ഉസ്വൂലിൽ ഇഅ്തിഖാദ് / ലാലകാഇ: 664, ഹില്യതുൽ ഔലിയാ / അബൂ നുഐം: 6/325, അസ്മാഉ വസ്വിഫാത്ത് / ബൈഹഖി: 867.

മുസക്കിയ്യാത്ത് / മുസക്കി: 29, ഇബാനഃ / ഇബ്നു ബത്ത: 120, ശർഹു ഉസ്വൂലിൽ ഇഅ്തിഖാദ് / ലാലകാഇ: 663.

അർറദ്ദു അലൽ ജഹ്മിയ്യഃ / ദാരിമീ: 67, അസ്മാഉ വസ്വിഫാത്ത് / ബൈഹഖി: 903.

അൽ ഉലുവ്വ് / ദഹബി: 464, മുഖ്തസ്വറുൽ ഉലുവ്വിൽ ശൈഖ് അൽബാനി (പേജ്: 184) പറയുന്നു: ഇതിന്റെ സനദ് സ്വഹീഹാണ്.

തഫ്സീറുൽ ഖുർആനിൽ അദീം / ഇബ്നു കഥീർ: 3/426-427.

ബുഖാരി: 22, അബൂ സഈദ് അൽ ഖുദ്രി -- വിന്റെ ഹദീഥിൽ നിന്ന്.

മുസ്‌ലിം: 2996.

ബുഖാരി: 3651, മുസ്‌ലിം: 2533, അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് -- വിന്റെ ഹദീഥിൽ നിന്ന്.

മുസ്‌ലിം: 1920, ഥൗബാൻ -- വിന്റെ ഹദീഥിൽ നിന്ന്.

ഇബ്നു മാജഃ: 3952, ഥൗബാൻ -- വിന്റെ ഹദീഥിൽ നിന്ന്, ഇബ്നു ഹിബ്ബാൻ: 6714, ഹാകിം: 8653 എന്നിവർ ഹദീഥ് സ്വഹീഹാണെന്ന് വിലയിരുത്തിയിട്ടുണ്ട്.

തിർമിദി: 2641, അബ്ദുല്ലാഹി ബ്നു അംറ് -- വിന്റെ ഹദീഥിൽ നിന്ന്. മനാവി (ഫൈദുൽ ഖദീർ 5/347) പറയുന്നു: “ഇതിൽ അബ്ദുറഹ്മാൻ ബിൻ സിയാദ് അൽഅഫ്രീഖി എന്ന വ്യക്തിയുണ്ട്; ഇദ്ദേഹം ദുർബലനാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതായി ദഹബി രേഖപ്പെടുത്തിയിട്ടുണ്ട്.” ശൈഖ് അൽബാനി ഇത് സ്വഹീഹാണെന്ന് വിലയിരുത്തിയിട്ടുണ്ട്. (സ്വഹീഹുൽ ജാമിഅ്: 5343)

മുസ്‌ലിം: 8.

ബുഖാരി: 2856, മുസ്‌ലിം: 30.