فَضْلُ عَشْرِ ذِي الحِجَّةِ
ദുൽഹിജ്ജ മാസത്തിലെ (ആദ്യ) പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത
اللَّجْنَةُ العِلْمِيَّةُ
بِرِئَاسَةِ الشُّؤُونِ الدِّينِيَّةِ بِالمَسْجِدِ الحَرَامِ وَالمَسْجِدِ النَّبَوِيِّ
മസ്ജിദുല്‍ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും മതകാര്യ വിഭാഗത്തിന്റെ അധ്യക്ഷതയിലുള്ള വൈജ്ഞാനിക സമിതി
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ദുൽഹിജ്ജ മാസത്തിലെ (ആദ്യ) പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത
ആമുഖം
സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. ലോകത്തിനാകെ കാരുണ്യമായി നിയുക്തനായ
മുഹമ്മദ് നബിയിലും, അവിടുത്തെ കുടുംബത്തിലും അനുചരന്മാരിലും, അവിടുത്തെ ചര്യ പിന്തുടർന്നവരിലും, അന്ത്യനാൾ വരെ അവിടുത്തെ മാർഗ്ഗം പിൻപറ്റുന്നവരിലും അല്ലാഹുവിൻ്റെ സ്വലാതും സലാമും ഉണ്ടാകട്ടെ, ശേഷം:
ഇത് ഒരു സംക്ഷിപ്ത ലേഖനമാണ്, ദുൽ ഹിജ്ജ ആദ്യ പത്തിലെ ശ്രേഷ്ഠതയെക്കുറിച്ച് ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ കാര്യങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ പ്രീതി കാംക്ഷിച്ചും, ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ എന്ന് ആഗ്രഹിച്ചും, സൽകർമ്മമായി സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും ഇരു ഹറമുകളും
സന്ദർശിക്കുന്നവർക്ക് അവരുടെ ദീനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവും ഉൾക്കാഴ്ചയും ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇത് തയ്യാറാക്കിയുള്ളത്. അവൻ ചോദിക്കപ്പെടാൻ ഏറ്റവും യോഗ്യനും,
പ്രതീക്ഷ വെക്കാൻ അർഹനായ അത്യുദാരനുമാകുന്നു.
ഇസ്‌ലാമിക പ്രസിദ്ധീകരണ വിഭാഗത്തിലെ വൈജ്ഞാനിക വിഭാഗം
ദുൽഹിജ്ജയിലെ
ആദ്യ പത്ത് ദിനങ്ങളുടെ
ശ്രേഷ്ഠതകൾ
ദുൽ ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങൾ, അതിൻ്റെ ശ്രേഷ്ഠത മഹത്തരമാണ്. അല്ലാഹു തൻ്റെ ഖുർആനിലും, അല്ലാഹുവിൻ്റെ റസൂൽ മുഹമ്മദ് നബി -ﷺ- തൻ്റെ സുന്നത്തിലും ഇതിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. അല്ലാഹു ഖുർആനിൽ സത്യം ചെയ്തു കൊണ്ട് അറിയിച്ച ദിവസങ്ങളാണവ.
﴿وَٱلۡفَجۡرِ 1 وَلَيَالٍ عَشۡر2﴾
{പ്രഭാതം തന്നെയാണ് സത്യം*
പത്ത് രാത്രികള്‍ തന്നെയാണ് സത്യം} (സൂറത്തുൽ
ഫജ്ർ: 1-2) ഈ പത്ത് രാത്രികൾ ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളാണെന്ന് ഇബ്നു അബ്ബാസ്, ഇബ്നു സുബൈർ, മുജാഹിദ്, ഇബ്നു കസീർ, ഇബ്നുൽ ഖയ്യിം എന്നിവരടങ്ങിയ സലഫുകളും അവരുടെ പിൻഗാമികളും പറഞ്ഞിട്ടുണ്ട്.1
പ്രസ്തുത ദിവസങ്ങളിൽ ചെയ്യുന്ന സൽകർമ്മങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിനേക്കാൾ ശ്രേഷ്ഠകരമാണെന്ന് അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം ചെയ്ത ഹദീസിൽ
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പ്രസ്താവിച്ചിരിക്കുന്നു:
«مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشَرِ» قَالُوا: يَا رَسُولَ اللَّهِ! وَلا الْجِهَادُ فِي سَبِيلِ اللَّهِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «وَلا الْجِهَادُ فِي سَبِيلِ اللَّهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَٰلِكَ بِشَيْءٍ».
{ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളേക്കാൾ നന്മകൾ പ്രവർത്തിക്കാൻ അല്ലാഹുവിന് പ്രിയങ്കരമായ മറ്റു ദിവസങ്ങളില്ല. സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദും (അതിനേക്കാൾ പ്രിയങ്കരമാവില്ലേ)?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദും ആവില്ല; തൻ്റെ ശരീരവും സമ്പത്തുമായി യുദ്ധത്തിന് പുറപ്പെടുകയും, അതിലൊന്നും തിരിച്ചു വരാതിരിക്കുകയും ചെയ്ത ഒരാളുടെ ജിഹാദ് ഒഴികെ.}2
ദുൽഹിജ്ജയിലെ ആദ്യ
പത്ത് ദിവസങ്ങളിലെ സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ
1. ഹജ്ജും ഉംറയും നിർവ്വഹിക്കൽ:
നബിയുടെ -ﷺ- വാക്കുകൾ പ്രകാരം ഈ പത്ത് ദിവസങ്ങളിൽ നിർവഹിക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനങ്ങളാ കുന്നു ഇവ.
«مَن حَجَّ هَذَا الْبَيْتِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ».
{ആരെങ്കിലും ഈ ഭവനത്തിൽ ഹജ്ജ് നിർവ്വഹിക്കുകയും, അതിൽ അശ്ലീലമോ ധിക്കാരമോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മാതാവ് പ്രസവിച്ച ദിവസത്തിലേതു പോലെയാണ് അവൻ മടങ്ങുന്നത്.} ഇമാം മുസ്ലിമിൻ്റെ റിപ്പോർട്ടിൽ:
«مَن أَتَى هَذَا الْبَيْتِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمٍ وَلَدَتْهُ أُمُّهُ».
{ആരെങ്കിലും ഈ ഭവനത്തിൽ എത്തുകയും, അതിൽ അശ്ലീലമോ ധിക്കാരമോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ തിരിച്ചുവരുന്നത് അവൻ്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തെ പോലെയാണ്.}3 (ഈ ഭവനത്തിൽ എത്തുന്നവൻ) എന്ന നബിയുടെ പരാമർശത്തിൽ ഹജ്ജും ഉംറയും ഉൾക്കൊള്ളുന്നു.
അല്ലാഹുവിനാകുന്നു സർവ്വസ്തുതികളും. നബി (ﷺ) പറഞ്ഞു:
«الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ».
{ഒരു ഉംറ അടുത്ത ഉംറ വരെയുള്ള പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാണ്, സ്വീകാര്യയോഗ്യമായ
ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല.}4
2. ദുൽഹിജ്ജയിലെ ആദ്യ ഒമ്പത് ദിവസങ്ങൾ നോമ്പെടുക്കുക, അല്ലെങ്കിൽ അതിൽ സാധ്യമായ ദിനങ്ങൾ നോമ്പെടുക്കുക; നബി -ﷺ- പറഞ്ഞതു പ്രകാരം:
«مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشَرِ»
{മറ്റു ദിനങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളെക്കാൾ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരം ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന സൽകർമ്മങ്ങളാണ്.}
നോമ്പ് സൽപ്രവർത്തനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ്. നബി -ﷺ- അതിനെ പ്രോത്സാഹിപ്പിക്കുകയും അതിന് വേണ്ടി പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതിൽ പെട്ടതാണ് അവിടുന്ന് പറഞ്ഞു:
«مَا مِنْ عَبْدٍ يَصُومُ يَوْمًا فِي سَبِيلِ اللَّهِ إِلَّا بَاعَدَ اللَّهُ بِذَٰلِكَ الْيَوْمِ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا».
{അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം ഏതൊരാൾ നോമ്പെടുത്താലും അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റാതിരിക്കുകയില്ല.}5
3. ബലി പെരുന്നാൾ (ദുൽഹിജ്ജ 10) ദിവസവും അയ്യാമുത്തശ്രീഖിൻ്റെ
(ദുൽഹിജ്ജ 11, 12, 13) ദിവസങ്ങളിലും ഉദ്ഹിയ്യത്ത് അറുക്കൽ നിയമമാക്കപ്പെട്ടിരിക്കുന്നു. നബിയിൽ (ﷺ) നിന്ന് ഇത് സ്ഥിരപ്പെട്ടു വന്നിരിക്കുന്നു:
«ضَحَّى بِكَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ ذَبَحَهُمَا بِيَدِهِ وَسَمَّى وَكَبَّرَ وَوَضَعَ رِجْلَهُ عَلَى صِفَاحِهِمَا».
{കൊമ്പുകളുള്ള, വെളുപ്പിൽ കറുപ്പ് കലർന്ന നിറമുള്ള രണ്ട് മുട്ടനാടുകളെ നബി (ﷺ) ഉദ്ഹിയ്യത്തായി ബലിയർപ്പിച്ചു, അവയെ തൻ്റെ കൈ കൊണ്ട് അറുക്കുകയും 'ബിസ്മില്ലാഹ്' എന്ന് പറയുകയും, 'അല്ലാഹു അക്ബർ' എന്ന് തക്ബീർ ചൊല്ലുകയും, തൻ്റെ കാൽ അവയുടെ പിരടിയോടടുത്ത പാർശ്വഭാഗത്ത് വെക്കുകയും ചെയ്തു.}6
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:
«مَا عَمِلَ ابْنُ آدَمَ مِنْ عَمَلٍ يَوْمَ النَّحْرِ أَحَبُّ إِلَى اللَّهِ مِنْ إِهْرَاقِ الدَّمِ وَإِنَّهُ لَيُؤْتَى يَوْمَ الْقِيَامَةِ بِقُرُونِهَا وَأَشْعَارِهَا وَأَظْلافِهَا وَإِنَّ الدَّمَ لَيَقَعُ مِنَ اللَّهِ بِمَكَانٍ قَبْلَ أَنْ يَقَعَ فِي الْأَرْضِ فَطَيِّبُوا بِهَا نَفْسًا».
{ദുൽഹിജ്ജ പത്തിന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത് ബലിയറുക്കലാണ്. അന്ത്യനാളിൽ അതിൻ്റെ കൊമ്പുകളും രോമങ്ങളും കുളമ്പുകളും കൊണ്ടുവരപ്പെടുകയും,അതിൻ്റെ
രക്തം ഭൂമിയിൽ വീഴുന്നതിന് മുമ്പ് തന്നെ അല്ലാഹുവിങ്കൽ സ്വീകാര്യ യോഗ്യമാകുകയും ചെയ്യുന്നതാണ്. അതിനാൽ മനസ്സിൽ സന്തോഷത്തോടെ അത് നിർവഹിക്കുക.}7
ദുൽഹിജ്ജ മാസം ആരംഭിച്ചാൽ ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്ന വ്യക്തി തൻ്റെ മുടിയിൽ നിന്നോ ചർമത്തിൽ നിന്നോ യാതൊന്നും എടുക്കാതിരിക്കണം. നബി -ﷺ- ഇപ്രകാരം പറഞ്ഞതായി ഉമ്മുസലമ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്യുന്നു:
«إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ».
{നിങ്ങൾ ദുൽഹിജ്ജയുടെ മാസപ്പിറവി കണ്ടാൽ, നിങ്ങളിൽ ആരെങ്കിലും ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവൻ തൻ്റെ മുടിയിൽ
നിന്നോ, നഖത്തിൽ നിന്നോ യാതൊന്നും എടുക്കാതിരിക്കട്ടെ.} മറ്റൊരു നിവേദനം:
«... فَلَا يَأْخُذَنَّ مِنْ شَعْرِهِ وَلَا مِنْ أَظْفَارِهِ شَيْئًا حَتَّى يُضَحِّيَ».
{തൻ്റെ അറവ് നിർവ്വഹിക്കുന്നതു വരെ അവൻ തൻ്റെ മുടിയിൽ നിന്നോ നഖങ്ങളിൽ നിന്നോ യാതൊന്നും എടുക്കാതിരിക്കട്ടെ.}8
4. ഈ പത്ത് ദിവസങ്ങളിലും അയ്യാമുത്തശ്രീഖിൻ്റെ
(ദുൽഹിജ്ജ 11, 12, 13) ദിവസങ്ങളിലും തക്ബീർ, തഹ്ലീൽ, ദിക്ർ എന്നിവ നിർവഹിക്കുക. നബിയിൽ (ﷺ) നിന്ന് അബ്ദുല്ലാഹ് ഇബ്‌നു ഉമർ (رضي الله عنهما) റിപ്പോർട്ട് ചെയ്ത ഹദീഥിൽ കാണാം:
«مَا مِنْ أَيَّامٍ أَعْظَمَ عِندَ اللَّهِ وَلَا أَحَبُّ إِلَيْهِ مِنَ الْعَمَلِ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشَرِ فَأَكْثِرُوا فِيهِنَّ: مِنَ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ».
{ഈ പത്ത് ദിവസങ്ങളേക്കാൾ
സൽകർമ്മങ്ങൾ അനുഷ്ഠിക്കാൻ അല്ലാഹുവിങ്കൽ ഏറെ മഹത്വമുള്ളതും പ്രിയങ്കരവുമായ മറ്റു ദിവസങ്ങളില്ല. അതിനാൽ ഈ ദിവസങ്ങളിൽ നിങ്ങൾ തഹ്‌ലീലും തക്ബീറും തഹ്‌മീദും അധികരിപ്പിക്കുക.}9
തക്ബീർ താഴെ പറയുന്നതു പ്രകാരം രണ്ട് വിധമുണ്ട്:
1. നിസ്കാരങ്ങൾക്ക്
ശേഷം എന്ന ഉപാധിയില്ലാതെ
,എല്ലാ സമയത്തും അനുഷ്ഠിക്കാവുന്ന നിരുപാധിക തക്ബീർ.
ഇദുൽ അദ്ഹയുടെ നിരുപാധികമായ തക്ബീർ ദുൽ ഹിജ്ജയുടെ ആദ്യ ദിനം മുതൽ ആരംഭിച്ച് അയ്യാമുത്തശ്രീഖിൻ്റെ അവസാന ദിവസം വരെ തുടരുന്നു: എല്ലാ സമയങ്ങളിലും, രാത്രിയിലും പകലിലും, വഴികളിലും, മാർക്കറ്റുകളിലും, പള്ളികളിലും, വീടുകളിലും, അല്ലാഹുവിനെ ദിക്ർ ചെയ്യാൻ സാധിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇത് നിർവഹിക്കാവുന്നതാണ്.
2. ഉപാധിയോടെയുള്ള തക്ബീർ: ഇത് പ്രത്യേകിച്ച് ബലി പെരുന്നാളിൽ നിസ്കാരങ്ങൾക്കു ശേഷം ചൊല്ലേണ്ടത്, അതിൻ്റെ സമയം, രൂപം എന്നിവ താഴെപ്പറയുന്ന രീതിയിലാണ്:
ഒന്നാമതായി: അറഫാ ദിനത്തിലെ ഫജർ നിസ്കാരത്തിന് ശേഷം ആരംഭിക്കുകയും,
അയ്യാമുത്തശ്രീഖിന്റെ
മൂന്നാമത്തെ ദിവസത്തിലെ
(ദുൽഹിജ്ജ 13) അസ്ർ നിസ്കാരത്തിന് ശേഷം അവസാനിക്കുകയും ചെയ്യുന്നു. ഇത് ഹജ്ജ് നിർവഹിക്കാത്തവർക്കാണ്. ഹജ്ജ് നിർവഹിക്കുന്നവരുടെ കാര്യത്തിൽ, തക്ബീർ മുകയ്യദ് നഹ്‌ർ (ബലി) ദിനത്തിലെ ളുഹ്ർ നിസ്കാരത്തിന് ശേഷം ആരംഭിക്കുന്നു.
രണ്ടാമതായി: തക്ബീറിൻ്റെ രൂപം: (അല്ലാഹു അക്ബർ, അല്ലാഹു അക്ബർ,
ലാ ഇലാഹ ഇല്ലല്ലാഹു
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, വലില്ലാഹിൽ ഹംദ്.)10.
5. ഹജ്ജ് നിർവഹിക്കാത്തവർ പെരുന്നാൾ നിസ്കാരം നിർവഹിക്കുന്നതിലും അതിലേക്ക് നേരത്തെ എത്തുന്നതിലും, ഖുത്ബ (പ്രഭാഷണം) കേൾക്കുന്നതിലും ശ്രദ്ധ പുലർത്തണം; കാരണം, അത് ഇസ്ലാമിൻ്റെ ഏറ്റവും മഹത്തായ ചിഹ്നങ്ങളിൽ ഒന്നാണ്; അതിൻ്റെ മഹത്വം കാരണത്താൽ സ്ത്രീകളിലെ
അവിവാഹിതരായ പെൺകുട്ടികളും, ആർത്തവമുള്ളവർ പോലും അതിലേക്ക് പുറപ്പെടാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു; ഉമ്മു അത്തിയ്യ -رَضِيَ اللَّهُ عَنْهَا- നിവേദനം:
«كُنَّا نُؤْمَرُ أَنْ نَخْرُجَ يَوْمَ الْعِيدِ حَتَّى نَخْرُجَ الْبِكْرَ مِنْ خِدْرِهَا حَتَّى نُخْرِجَ الْحُيَّضَ فَيَكُنَّ خَلْفَ النَّاسِ فَيُكَبِّرْنَ بِتَكْبِيرِهِمْ وَيَدْعُونَ بِدَعَائِهِمْ وَيَرْجُونَ بَرَكَةَ ذَٰلِكَ الْيَوْمِ وَطَهَارَتِهِ».
{പെരുന്നാൾ ദിനത്തിൽ ഞങ്ങൾ പുറപ്പെടാൻ കൽപ്പിക്കപ്പെട്ടിരുന്നു, വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത കന്യകകളും, ആർത്തവകാരികളുമടക്കം.അവർ ജനങ്ങളുടെ പിന്നിൽ നിൽക്കുകയും, അവർ തക്ബീർ ചൊല്ലുമ്പോൾ തക്ബീർ ചൊല്ലുകയും, അവരുടെ പ്രാർത്ഥനയിൽ പങ്കുചേരുകയും, ആ ദിവസത്തെ അനുഗ്രഹവും പരിശുദ്ധിയും പ്രതീക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു.} മറ്റൊരു നിവേദനം:
«وَأَمَرَ الْحُيَّضَ أَنْ يَعْتَزِلْنَ مُصَلَّىٰ الْمُسْلِمِينَ».
{ആർത്തവമുള്ള സ്ത്രീകൾ മുസ്ലിംകളുടെ നിസ്കാര സ്ഥലത്തു നിന്ന് മാറി നിൽക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിരുന്നു.}11
6. ഐച്ഛികമായി
നിയമമാക്കപ്പെട്ട സൽക്കർമ്മങ്ങൾ അധികരിപ്പിക്കുക: നിസ്കാരം, സ്വദഖ, ഖുർആൻ പാരായണം, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യൽ, അയൽക്കാരോട് നന്മയിൽ നിലകൊള്ളൽ, കുടുംബബന്ധം ചേർക്കൽ മുതലായ സൽക്കർമ്മങ്ങൾ. നബിയുടെ ﷺ പൊതുവായ വാക്കുകൾ പ്രകാരം:
«مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشَرِ» قَالُوا: يَا رَسُولَ اللَّهِ! وَلا الْجِهَادُ فِي سَبِيلِ اللَّهِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : «وَلا الْجِهَادُ فِي سَبِيلِ اللَّهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَٰلِكَ بِشَيْءٍ».
{"മറ്റു ദിനങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളെക്കാൾ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് ഈ പത്തു ദിവസങ്ങളിൽ ചെയ്യുന്ന സൽകർമ്മങ്ങളാണ്." അതായത് (ദുൽഹിജ്ജയിലെ ആദ്യത്തെ) പത്ത് ദിവസങ്ങൾ. സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദും (അതിനേക്കാൾ പ്രിയങ്കരമാവില്ലേ)?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദും ആവില്ല; ഒരാൾ തൻ്റെ ശരീരവും സമ്പത്തുമായി യുദ്ധത്തിന് പുറപ്പെടുകയും, അതിലൊന്നും തിരിച്ചു വരാത്ത വിധം ചെയ്തതായ ജിഹാദ് ഒഴികെ.}12
അല്ലാഹു നമ്മെ പഠിപ്പിച്ചതിൽ നിന്നും നന്മ ലഭ്യമാക്കുകയും, നമുക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ നമ്മെ പഠിപ്പിക്കുകയും ചെയ്യട്ടെ; അവൻ അത്യുദാരനും അങ്ങേയറ്റം നന്മകൾ വർഷിക്കുന്നവനുമാകുന്നു. നമ്മുടെ നബിയായ മുഹമ്മദിൻ്റെ മേലും അവിടുത്തെ കുടുംബത്തിനും അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ധാരാളമായി ഉണ്ടാകട്ടെ.
***
ഉള്ളടക്കം
ആമുഖം 2
ദുൽഹിജ്ജയിലെ 3
ആദ്യ പത്ത് ദിനങ്ങളുടെ 3
ശ്രേഷ്ഠതകൾ: 3
ദുൽഹിജ്ജയിലെ ആദ്യ 5
പത്ത് ദിവസങ്ങളിലെ സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ: 5
***
ബുഖാരി, തിർമിദി എന്നിവർ റിപ്പോർട്ട് ചെയ്തത്.പദങ്ങൾ തിർമിദിയുടേത്.
(ബുഖാരി,മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
ബുഖാരി,മുസ്ലിം
ബുഖാരി, മുസ്'ലിം
(ബുഖാരി,മുസ്'ലിം.)
തിർമിദി ഉദ്ധരിച്ചത്.
(മുസ്'ലിം:)
(അഹ്മദ്)
അൽമുഗ്‌നി / ഇബ്നു ഖുദാമഃ: 3/290,ഷർഹുൽ കബീർ മഅൽ മുക്നിഅ് വൽ ഇൻസാഫ്: 5/380.
ബുഖാരി, മുസ്ലിം
(ബുഖാരി,തിർമിദി)
തഫ്സീർഇബ്നു കസീർ: 4/106, സാദുൽ മആദ്: 1/56.