PHPWord

 

 

 

 

ثَلَاثَةُ الأُصُولِ وَأَدِلَّتُهَا

 

മൂന്ന്
അടിസ്ഥാനതത്വങ്ങളും
അവയുടെ തെളിവുകളും

 

 

 

لِلشَّيْخِ مُحَمَّدٍ التَّمِيمِي رَحِمَهُ اللهُ

 

ശൈഖ് മുഹമ്മദ് അത്തമീമി رَحِمَهُ اللَّهُ

 

 

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

മൂന്ന് അടിസ്ഥാന തത്വങ്ങളും അവയുടെ തെളിവുകളും

അറിയുക! -അല്ലാഹു താങ്കളോട് കരുണ കാണിക്കട്ടെ- നാല് കാര്യങ്ങപഠിക്കനമുക്ക് മേനിർബന്ധമാണ്.

ഒന്ന്: അറിവ്. അഥവാ അല്ലാഹുവിനെ അറിയുക, അവന്റെ നബിയെ അറിയുക, ഇസ്‌ലാം മതത്തെ തെളിവുകസഹിതം അറിയുക എന്നിവയാണത്.

രണ്ട്: അതനുസരിച്ച് പ്രവർത്തിക്കുക.

മൂന്ന്: അതിലേക്ക് (മറ്റുള്ളവരെ) ക്ഷണിക്കുക.

നാല്: ആ മാർഗ്ഗത്തിനേരിടുന്ന പ്രയാസങ്ങളിക്ഷമിക്കുക.

അതിനുള്ള തെളിവ് അല്ലാഹുവിൻ്റെവചനമാണ്: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.

﴿وَٱلۡعَصۡرِ1 إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ2 إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ3﴾

കാലം തന്നെയാണ സത്യം. തീര്‍ച്ചയായും മനുഷ്യന്നഷ്ടത്തില്തന്നെയാകുന്നു. (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്അന്യോന്യം പദേശിക്കുകയും ചെയ്തവരൊഴികെ. (അസ്ർ: 1-3)

ഇമാം ശാഫിഈ -رَحِمَهُ اللَّهُ- പറഞ്ഞു: അല്ലാഹു ഈയൊരു അദ്ധ്യായമല്ലാതെ മറ്റൊന്നും തന്റെ സൃഷ്ടികൾക്ക് മേലുള്ള തെളിവായി ഇറക്കിയിട്ടില്ലായിരുന്നെങ്കിപോലും, അവർക്ക് അത് മതിയാകുമായിരുന്നു.

ഇമാം ബുഖാരി -رَحِمَهُ اللَّهُ- പറഞ്ഞു: വാക്കിനും പ്രവൃത്തിക്കും മുമ്പ് അറിവ് നേടണം എന്നറിയിക്കുന്ന അധ്യായം. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്: (നബിയേ!) അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്ന് താങ്കപഠിക്കുക. താങ്കളുടെ തെറ്റുകൾക്ക് താങ്കപാപമോചനം തേടുകയും ചെയ്യുക... [മുഹമ്മദ്: 19]. ഇവിടെ വാക്കിനും പ്രവൃത്തിക്കും മുമ്പ് അല്ലാഹു അറിവിനെ കുറിച്ചാണ് അറിയിച്ചത്.

നീ അറിയുക: -അല്ലാഹു നിനക്ക് കാരുണ്യമേകട്ടെ- ഈ മൂന്ന് കാര്യങ്ങഅറിയലും അതനുസരിച്ച് പ്രവർത്തിക്കലും ഓരോ മുസ്‌ലിമായ പുരുഷൻ്റെയും സ്ത്രീയുടെയും മേനിർബന്ധമാണ്:

ഒന്നാമത്തെ കാര്യം: അല്ലാഹു നമ്മെ സൃഷ്ടിക്കുകയും, നമുക്ക് ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു. അവനമ്മെ ലക്ഷ്യമില്ലാത്തവരായി വെറുതെ വിടുകയല്ല ചെയ്തിട്ടുള്ളത്; മറിച്ച് നമ്മിലേക്ക് ഒരു ദൂതനെ -ﷺ- അയച്ചിരിക്കുന്നു. ആരെങ്കിലും അവിടുത്തെ അനുസരിച്ചാഅവസ്വർഗ്ഗത്തിപ്രവേശിക്കും. ആരെങ്കിലും അവിടുത്തെ ധിക്കരിച്ചാഅവനരകത്തിപ്രവേശിക്കുകയും ചെയ്യും.

പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:

﴿إِنَّآ أَرۡسَلۡنَآ إِلَيۡكُمۡ رَسُولٗا شَٰهِدًا عَلَيۡكُمۡ كَمَآ أَرۡسَلۡنَآ إِلَىٰ فِرۡعَوۡنَ رَسُولٗا15 فَعَصَىٰ فِرۡعَوۡنُ ٱلرَّسُولَ فَأَخَذۡنَٰهُ أَخۡذٗا وَبِيلٗا16﴾

തീര്‍ച്ചയായും നിങ്ങളിലേക്ക് നിങ്ങളുടെ കാര്യത്തിന് സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. ഫിര്‍ഔന്റെ അടുത്തേക്ക് നാം ഒരു ദൂതനെ നിയോഗിച്ചതു പോലെത്തന്നെ.

എന്നിട്ട് ഫിര്‍ഔന്‍ ആ ദൂതനോട് ധിക്കാരം കാണിച്ചു. അപ്പോള്നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി. (മുസ്സമ്മിൽ:15-16)

രണ്ടാമത്തെ കാര്യം: അല്ലാഹുവിനുള്ള ആരാധനയിമറ്റാരെയും പങ്കുചേർക്കുന്നത് അവതൃപ്തിപ്പെടുകയില്ല; അത് അല്ലാഹുവിങ്കഏറ്റവും സാമീപ്യമുള്ള മലക്കിനെയാണെങ്കിലും, അവനിയോഗിച്ചയച്ച അവൻ്റെ റസൂലാണെങ്കിലും ശരി. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെവചനമാകുന്നു:

﴿وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا18﴾

മസ്‌ജിദുകഅല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്നിങ്ങള്അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് എന്നും (അല്ലാഹു കൽപ്പിച്ചിരിക്കുന്നു). (ജിന്ന്: 18)

മൂന്നാമത്തെ കാര്യം: അല്ലാഹുവിൻ്റെ റസൂലിനെ -ﷺ- അനുസരിക്കുകയും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും (തൗഹീദ് മുറുകെ പിടിക്കുകയും) ചെയ്യുന്ന ഒരാൾക്ക്, അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും ശത്രുത വെക്കുന്നവരോട് സ്നേഹബന്ധം പുലർത്താപാടുള്ളതല്ല; അവഏറ്റവും അടുത്ത ബന്ധുക്കളായാപോലും.

അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:

﴿لَّا تَجِدُ قَوۡمٗا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ يُوَآدُّونَ مَنۡ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوۡ كَانُوٓاْ ءَابَآءَهُمۡ أَوۡ أَبۡنَآءَهُمۡ أَوۡ إِخۡوَٰنَهُمۡ أَوۡ عَشِيرَتَهُمۡۚ أُوْلَٰٓئِكَ كَتَبَ فِي قُلُوبِهِمُ ٱلۡإِيمَٰنَ وَأَيَّدَهُم بِرُوحٖ مِّنۡهُۖ وَيُدۡخِلُهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ رَضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ أُوْلَٰٓئِكَ حِزۡبُ ٱللَّهِۚ أَلَآ إِنَّ حِزۡبَ ٱللَّهِ هُمُ ٱلۡمُفۡلِحُونَ22

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ ബന്ധുക്കളോ ആയിരുന്നാല്പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്അവന്അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.” (മുജാദില: 22)

അറിയുക -അല്ലാഹു നിന്നെ അവനെ അനുസരിക്കുന്നതിലേക്ക് നയിക്കട്ടെ-: ഇബ്രാഹീം നബി -m- യുടെ മാർഗ്ഗമായ ഹനീഫിയ്യത്ത് (ഋതുമാർഗം) എന്നാൽ, ആരാധന അല്ലാഹുവിന് മാത്രമായി നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ മാത്രം ആരാധിക്കലാണ്. ഇതുതന്നെയാണ് അല്ലാഹു എല്ലാ മനുഷ്യരോടും കൽപ്പിച്ചിട്ടുള്ളത്, ഇതിനായിട്ടാണ് അവഅവരെ സൃഷ്ടിച്ചിട്ടുള്ളതും. അല്ലാഹു പറയുന്നു:

﴿وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ56﴾

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്വേണ്ടിയല്ലാതെ ഞാന്സൃഷ്ടിച്ചിട്ടില്ല. (ദാരിയാത്ത്: 56) എന്നെ ആരാധിക്കുക എന്നാഅർത്ഥം എന്നെ മാത്രം ഏകനാക്കിക്കൊണ്ട് ആരാധിക്കുക എന്നാകുന്നു.

അല്ലാഹു കൽപ്പിച്ചതിഏറ്റവും മഹത്തരമായ കാര്യം തൗഹീദാകുന്നു. അല്ലാഹുവിനെ മാത്രം ഏകമാക്കി ആരാധിക്കുക എന്നതാണ് തൗഹീദ് എന്നതിൻ്റെ ഉദ്ദേശ്യം.

അവവിരോധിച്ചതിഏറ്റവും കഠിനമായത് ശിർക്കാകുന്നു. അല്ലാഹുവോടൊപ്പം മറ്റുള്ളവരെ വിളിച്ചു പ്രാർത്ഥിക്കുക എന്നതാകുന്നു ശിർക്ക് എന്നതിൻ്റെ ഉദ്ദേശ്യം. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:

﴿وَٱعۡبُدُواْ ٱللَّهَ وَلَا تُشۡرِكُواْ بِهِۦ شَيۡـٔٗا...﴾

നിങ്ങള്അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക. (നിസാഅ്: 36)

ഓരോ മനുഷ്യനും നിർബന്ധമായും അറിയേണ്ട മൂന്ന് അടിസ്ഥാന കാര്യങ്ങഏതാണ് എന്ന് നിന്നോട് ചോദിക്കപ്പെട്ടാ

നീ പറയുക: അടിമ അവന്റെ രക്ഷിതാവിനെയും, അവന്റെ മതത്തെയും, അവന്റെ പ്രവാചകനായ മുഹമ്മദ് നബി--യെയും കുറിച്ച് അറിയലാകുന്നു (മൂന്ന് അടിത്തറകൾ).

 


ഒന്നാമത്തെ അടിത്തറ

നിന്റെ രക്ഷിതാവ് ആരാകുന്നു എന്ന് നിന്നോട് ചോദിക്കപ്പെട്ടാ

നീ പറയുക: എന്റെ രക്ഷിതാവ് എന്നെയും മുഴുലോകരെയും അവന്റെ അനുഗ്രഹത്താപരിപാലിക്കുന്ന അല്ലാഹുവാകുന്നു. അവനാകുന്നു എന്റെ ആരാധ്യൻ. അവനല്ലാതെ എനിക്ക് മറ്റൊരാരാധ്യനുമില്ല. ഇതിനുള്ള തെളിവ് അല്ലാഹുവിന്റെവചനമാണ്:

﴿ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ2﴾

സർവ്വ സ്തുതികളും സര്‍വ്വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്നാകുന്നു. (ഫാതിഹഃ: 2) അല്ലാഹുവല്ലാത്ത എല്ലാം സൃഷ്ടികളും ലോകം എന്നതിഉൾപ്പെട്ടതുമാകുന്നു. ഞാൻ ആ ലോകത്തിലെ ഒരുവനാകുന്നു.

നിന്റെ രക്ഷിതാവിനെ എങ്ങിനെയാണ് നീ അറിഞ്ഞത് എന്ന് നിന്നോട് ചോദിക്കപ്പെട്ടാ

നീ പറയുക: അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിലൂടെയും സൃഷ്ടികളിലൂടെയുമാകുന്നു ഞാഅവനെ അറിഞ്ഞത്.

അവന്റെ ദൃഷ്ടാന്തങ്ങളില്പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും.

അവന്റെ സൃഷ്ടികളിപെട്ടതാണ്: ഏഴാകാശങ്ങളും അവയിലുള്ളവരും, ഏഴു ഭൂമികളും അവയിലുള്ളവരും, അവക്കിടയിലുള്ളതുമെല്ലാം. പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:

﴿وَمِنۡ ءَايَٰتِهِ ٱلَّيۡلُ وَٱلنَّهَارُ وَٱلشَّمۡسُ وَٱلۡقَمَرُۚ لَا تَسۡجُدُواْ لِلشَّمۡسِ وَلَا لِلۡقَمَرِ وَٱسۡجُدُواْۤ لِلَّهِۤ ٱلَّذِي خَلَقَهُنَّ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ37﴾

അവന്റെ ദൃഷ്ടാന്തങ്ങളില്പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്സുജൂദ് (സാഷ്ടാംഗം) ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്സുജൂദ് ചെയ്യുക; നിങ്ങള്അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (ഫുസ്സ്വിലത്: 37)

അല്ലാഹു പറഞ്ഞു:

﴿إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ54﴾

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്സിംഹാസനത്തിആരോഹണം ചെയ്തിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്പകലിനെ മൂടുന്നു. ദ്രുതഗതിയില്അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയുംന്റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. (അഅ്റാഫ്: 54)

റബ്ബ് എന്നാആരാധിക്കപ്പെടേണ്ടവഎന്നാണ് ഉദ്ദേശ്യം. അല്ലാഹു പറയുന്നു:

﴿يَٰٓأَيُّهَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ ٱلَّذِي خَلَقَكُمۡ وَٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ21 ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ22﴾

ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്ആരാധിക്കുവിന്‍. നിങ്ങള്ദോഷബാധയെ സൂക്ഷി(ച്ച് ജീവി)ക്കുവാന് വേണ്ടിയത്രെ അത്‌. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്‌. (ബഖറ: 21-22)

ഇബ്നു കഥീർ -رَحِمَهُ اللَّهُ- പറഞ്ഞു: ആയത്തിപറയപ്പെട്ടവയെല്ലാം സൃഷ്ടിച്ചവനാരോ അവനാകുന്നു ആരാധനക്കർഹൻ.

അല്ലാഹു മനുഷ്യരോട് കൽപിച്ച ആരാധനകളുടെയും ഇബാദത്തുകളുടെയും ഇനങ്ങളാകുന്നു: ഇസ്‌ലാം, ഈമാൻ, ഇഹ്സാഎന്നിവ. അവയിപെട്ടതാണ്: പ്രാർത്ഥന, ഭയം, പ്രതീക്ഷ, ഭരമേൽപ്പിക്കൽ, ആഗ്രഹം, പേടി, ഭയഭക്തി, അവനിലേക്കുള്ള മടക്കം, സഹായാഭ്യർത്ഥന, ശരണം തേടൽ, സഹായം തേടൽ, ബലികർമ്മം, നേർച്ച എന്നിവയെല്ലാം. കൂടാതെ അല്ലാഹു കൽപിച്ച മറ്റു ആരാധനകളുംപറഞ്ഞതിഉൾപ്പെടും. ഇവയെല്ലാം അല്ലാഹുവിന് മാത്രമാണ് നൽകേണ്ടത്. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെവചനമാകുന്നു:

﴿وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا18﴾

മസ്‌ജിദുകഅല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്നിങ്ങള്അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് എന്നും (അല്ലാഹു കൽപ്പിച്ചിരിക്കുന്നു).
(ജിന്ന്: 18)

ആരെങ്കിലും ഇബാദത്തുകളിനിന്ന് വല്ലതും അല്ലാഹുവല്ലാത്തവർക്ക് സമർപ്പിച്ചാഅവബഹുദൈവാരാധകനായ മുശ്‌രിക്കും നിഷേധിയായ കാഫിറുമാകുന്നു. ഈ പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:

﴿وَمَن يَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرۡهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ117﴾

വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം - അതിന് അവന്റെ പക്കല്യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച. (മുഅ്മിനൂൻ: 117)

നബി -- യുടെ ഹദീഥിഇപ്രകാരം വന്നിരിക്കുന്നു:

«الدُّعَاءُ مُخُّ العِبَادَةِ»

പ്രാർത്ഥനയാണ് ആരാധനയുടെ മജ്ജ.

(പ്രാർത്ഥന ആരാധനയുടെ മജ്ജയാണ് എന്നതിന്) അല്ലാഹുവിൻ്റെ വചനം തെളിവാണ്:

﴿وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ60﴾

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച. (ഗാഫിർ: 60)

അങ്ങേയറ്റത്തെ ഭയം (الخوف) ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:

﴿...فَلَا تَخَافُوهُمۡ وَخَافُونِ إِن كُنتُم مُّؤۡمِنِينَ

അതിനാല്നിങ്ങളവരെ ഭയപ്പെടാതെ എന്നെ മാത്രം ഭയപ്പെടുക. നിങ്ങള്സത്യവിശ്വാസികളാണെങ്കില്‍. (ആലു ഇംറാൻ: 175)

അങ്ങേയറ്റത്തെ പ്രതീക്ഷ (الرجاء) ഇബാദത്തുകളിപെട്ടതാണ് എന്നതിനുള്ള തെളിവാണ് അല്ലാഹുവിന്റെവചനം:

﴿...فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا

അതിനാല്വല്ലവനുംന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് പ്രതീക്ഷ വെക്കുന്നെങ്കിഅവന്സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയില്യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. (കഹ്ഫ്: 110)

ഭരമേല്പിക്കൽ (التوكل) ഇബാദത്താണെന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:

﴿...وَعَلَى ٱللَّهِ فَتَوَكَّلُوٓاْ إِن كُنتُم مُّؤۡمِنِينَ

അല്ലാഹുവില്മാത്രം നിങ്ങള്ഭരമേല്‍പിക്കുക, നിങ്ങള്വിശ്വാസികളാണെങ്കില്‍. (മാഇദ: 23) അല്ലാഹു പറഞ്ഞു:

﴿...وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُ...﴾

വല്ലവനും അല്ലാഹുവില്ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. (ത്വലാഖ്: 3)

അല്ലാഹുവിന്റെ അനുഗ്രഹം ആശിച്ചു കൊണ്ട് അത് തേടലും (الرغبة), അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെടലും (الرهبة) അല്ലാഹുവിന് കീഴൊതുങ്ങലും (الخشوع) ഇബാ ദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെവചനമാണ്:

﴿...إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ

തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശയോടെയും, ഭയത്തോടെയും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്നമ്മോട് കീഴൊതുക്കമുള്ളവരുമായിരുന്നു. (അൻബിയാഅ്: 90)

അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് അവനെ ഭയപ്പെടൽ (الخشية) ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്:

﴿...فَلَا تَخۡشَوۡهُمۡ وَٱخۡشَوۡنِ...﴾

അവരെ നിങ്ങള്പേടിക്കേണ്ടതില്ല. എന്നെ മാത്രം നിങ്ങള്പേടിക്കുക. (മാഇദഃ: 3)

അല്ലാഹുവിലേക്ക് താഴ്മയോടെ ഖേദിച്ചു മടങ്ങ
(الإنابة) ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിന്റെവചനമാണ്:

﴿وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُ...﴾

നിങ്ങള്നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്നു സമർപ്പിക്കുകയും ചെയ്യുവിന്‍. (സുമർ: 54)

സഹായതേട്ടം (الاستعانة) ഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:

﴿إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ5﴾

(അല്ലാഹുവേ!) നിന്നെ മാത്രം ഞങ്ങള്ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്സഹായം തേടുന്നു. (ഫാതിഹഃ: 5) നബി -- യുടെ ഹദീഥിഇപ്രകാരം വന്നിരിക്കുന്നു:

«إِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ»

നീ സഹായം ചോദിക്കുകയാണെങ്കിഅല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക.

രക്ഷ തേടഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവ് പറഞ്ഞു:

﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ1﴾

പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്ശരണം തേടുന്നു. (ഫലഖ്: 1) മറ്റൊരു തെളിവ്വചനമാണ്:

﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ1﴾

പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്ശരണം തേടുന്നു. (നാസ്: 1)

ഇസ്തിഗാഥ അഥവാ പ്രയാസഘട്ടങ്ങളിസഹായം ചോദിക്കഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെവചനമാണ്:

﴿إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ...﴾

നിങ്ങള്നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന (ഇസ്തിഗാഥ നടത്തിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക.) അപ്പോള്അല്ലാഹു നിങ്ങൾക്ക് ഉത്തരം നൽകി. (അൻഫാൽ: 9)

ബലിയർപ്പിക്കഇബാദത്താണ് എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെവചനമാണ്:

﴿قُلۡ إِنَّ صَلَاتِي وَنُسُكِي وَمَحۡيَايَ وَمَمَاتِي لِلَّهِ رَبِّ ٱلۡعَٰلَمِينَ162 لَا شَرِيكَ لَهُ...

പറയുക: തീര്‍ച്ചയായുംന്റെ നമസ്കാരവും, എന്റെ ബലികര്‍മ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.

അവന്ന് യാതൊരു പങ്കുകാരനുമില്ല. (അൻആം: 162-163) നബി (സ) യുടെ ഹദീഥിവന്നവാക്കും അതിനുള്ള തെളിവാണ്:

«لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ»

അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ബലിയർപ്പിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു.

നേർച്ച ഇബാദത്താണെന്നതിനുള്ള തെളിവാണ് അല്ലാഹുവിന്റെവചനം:

﴿يُوفُونَ بِٱلنَّذۡرِ وَيَخَافُونَ يَوۡمٗا كَانَ شَرُّهُۥ مُسۡتَطِيرٗا7﴾

നേര്‍ച്ച അവര്നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്ഭയപ്പെടുകയും ചെയ്യും. (ഇൻസാൻ: 7)

 


രണ്ടാമത്തെ അടിത്തറ

തെളിവുകളോടു കൂടി ഇസ്‌ലാം ദീനിനെ അറിയുക എന്നതാണ് രണ്ടാമത്തെ അടിസ്ഥാനം. ഇസ്‌ലാം എന്നാൽ: അല്ലാഹുവിനെ ഏകനാക്കി കൊണ്ട് അവന് സമർപ്പിക്കലും, അവനെ അനുസരിച്ചു കൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങലും, ശിർക്കിനിന്നും അതിൻ്റെ ആളുകളിനിന്നും ബന്ധവിഛേദനം നടത്തലുമാണ്.

ഇസ്‌ലാമിന് മൂന്ന് പദവികളുണ്ട്: ഇസ്‌ലാം, ഈമാൻ, ഇഹ്സാഎന്നിവയാണവ.

ഓരോ പദവികൾക്കും അതിൻ്റേതായ അടിസ്ഥാന സ്തംഭങ്ങളുണ്ട്.

ഇസ്‌ലാമിന്റെ സ്തംഭങ്ങഅഞ്ചാകുന്നു: അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബി-- അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, റമദാമാസം നോമ്പനുഷ്ഠിക്കുക, അല്ലാഹുവിൻ്റെ പവിത്രമായ ഭവനത്തിഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ.

ഒന്നാമത്തെ അടിസ്ഥാന സ്തംഭം (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുറസൂലുല്ലാഹ്) എന്ന് സാക്ഷ്യം വഹിക്കലാണ്. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:

﴿شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلۡمَلَٰٓئِكَةُ وَأُوْلُواْ ٱلۡعِلۡمِ قَآئِمَۢا بِٱلۡقِسۡطِۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ18

താനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നതിന് (ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്) അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന്നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍. (ആലു ഇംറാൻ: 18)

ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നാകുന്നു.

ലാഇലാഹ എന്നത് അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന മുഴുവആരാധ്യരെയും നിഷേധിക്കുന്നു.

ഇല്ലല്ലാഹ് എന്നത് ആരാധനകസർവ്വവും ഏകനായ അല്ലാഹുവിന് മാത്രമാണ് നൽകേണ്ടത് എന്ന് സ്ഥിരപ്പെടുത്തുന്നു.

അല്ലാഹുവിൻ്റെ അധികാരത്തിഅവന് ഒരു പങ്കാളിയുമില്ലാത്തതു പോലെത്തന്നെ, ആരാധനയിലും അവന് ഒരു പങ്കാളിയുമില്ല.

ഇത് ഖുർആവ്യക്തമാക്കുന്നത് കാണുക:

﴿وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ وَقَوۡمِهِۦٓ إِنَّنِي بَرَآءٞ مِّمَّا تَعۡبُدُونَ26 إِلَّا ٱلَّذِي فَطَرَنِي..

ഇബ്രാഹീംന്റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്നിങ്ങള്ആരാധിക്കുന്നതുമായി ബന്ധം ഒഴിഞ്ഞവനാകുന്നു. എന്നെ സൃഷ്ടിച്ചവനൊഴികെ. (സുഖ്‌റുഫ്: 26, 27) അല്ലാഹു പറയുന്നു:

﴿قُلۡ يَٰٓأَهۡلَ ٱلۡكِتَٰبِ تَعَالَوۡاْ إِلَىٰ كَلِمَةٖ سَوَآءِۭ بَيۡنَنَا وَبَيۡنَكُمۡ أَلَّا نَعۡبُدَ إِلَّا ٱللَّهَ وَلَا نُشۡرِكَ بِهِۦ شَيۡـٔٗا وَلَا يَتَّخِذَ بَعۡضُنَا بَعۡضًا أَرۡبَابٗا مِّن دُونِ ٱللَّهِۚ فَإِن تَوَلَّوۡاْ فَقُولُواْ ٱشۡهَدُواْ بِأَنَّا مُسۡلِمُونَ64

(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്ചിലര്ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്) . എന്നിട്ട് അവര്പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്സാക്ഷ്യം നല്‍കുക. (ആലു ഇംറാൻ 64)

മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ റസൂലാണ് എന്ന ശഹാദത്തിൻ്റെ രണ്ടാം ഭാഗത്തിനുള്ള തെളിവ് അല്ലാഹുവിന്റെവചനമാണ്:

﴿لَقَدۡ جَآءَكُمۡ رَسُولٞ مِّنۡ أَنفُسِكُمۡ عَزِيزٌ عَلَيۡهِ مَا عَنِتُّمۡ حَرِيصٌ عَلَيۡكُم بِٱلۡمُؤۡمِنِينَ رَءُوفٞ رَّحِيمٞ128

തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്നിന്നുതന്നെയുള്ള ഒരു ദൂതന്വന്നിരിക്കുന്നു. നിങ്ങള്കഷ്ടപ്പെടുന്നത് സഹിക്കാന്കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം. (തൗബ:128)

മുഹമ്മദ് നബി-- അല്ലാഹുവിന്റെ ദൂതനാണ് എന്ന സാക്ഷ്യവചനത്തിൻ്റെ അർത്ഥം: നബി കൽപിച്ചതിഅവിടുത്തെ അനുസരിക്കലും അവിടുന്ന് അറിയിച്ച കാര്യങ്ങസത്യപ്പെടുത്തലും അവിടുന്ന് വിരോധിച്ചത് വെടിയലും നബി കാണിച്ചു തന്ന രൂപത്തിമാത്രം അല്ലാഹുവിനെ ആരാധിക്കലുമാകുന്നു.

നമസ്കാരം, സക്കാത്ത്, തൗഹീദിന്റെ വ്യാഖ്യാനം എന്നിവയെക്കുറിച്ച് അല്ലാഹു പറഞ്ഞു:

﴿وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ5

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ബയ്യിന:5)

നോമ്പ് നിർബന്ധമാണെന്നതിനുള്ള തെളിവ്, അല്ലാഹുവിൻ്റെവചനമാണ്:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ183

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്ദോഷബാധയെ സൂക്ഷിക്കുവാന്വേണ്ടിയത്രെ അത്‌. (ബഖറ:183)

ഹജ്ജ് നിർബന്ധമാണെന്നതിനുള്ള തെളിവ്, അല്ലാഹുവിൻ്റെവചനമാണ്:

﴿...وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَيۡتِ مَنِ ٱسۡتَطَاعَ إِلَيۡهِ سَبِيلٗاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ عَنِ ٱلۡعَٰلَمِينَ97

(കഅ്ബ എന്ന) ഭവനത്തിലേക്ക് എത്തിച്ചേരാന്കഴിവുള്ളവഅവിടേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തിയിരിക്കണം എന്നത് മനുഷ്യർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരുടെ ആശ്രയമില്ലാത്തവനാകുന്നു. (ആലു ഇംറാൻ: 97)

രണ്ടാമത്തെ പദവി: ഈമാൻ. അത് എഴുപതിപരം ശാഖകളാകുന്നു. അതിഏറ്റവും ഉന്നതമായത് ലാ ഇലാഹ ഇല്ലല്ലാഹു എന്നതും, ഏറ്റവും താഴെയുള്ളത് വഴിയിനിന്നും ഉപദ്രവങ്ങനീക്കം ചെയ്യലുമാകുന്നു. ലജ്ജ ഈമാനിൻ്റെ ഒരു ശാഖയാകുന്നു.

ഈമാനിൻ്റെ സ്തംഭങ്ങആറെണ്ണമാണ്: അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും, അവൻ്റെ റസൂലുകളിലും, അന്ത്യദിനത്തിലും, ഖദ്റിലും -അതിലെ നന്മയിലും തിന്മയിലും- ഉള്ള വിശ്വാസമാകുന്നു അത്.

ആറ് അടിസ്ഥാനങ്ങൾക്കുള്ള തെളിവുകകാണുക: അല്ലാഹു പറഞ്ഞു:

﴿لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَلَٰكِنَّ ٱلۡبِرَّ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱلۡمَلَٰٓئِكَةِ وَٱلۡكِتَٰبِ وَٱلنَّبِيِّـۧنَ...

നിങ്ങളുടെ മുഖങ്ങള്കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാരിലും വിശ്വസിക്കുകയും... എന്നതാണ് പുണ്യം. (ബഖറ:177)

ഖദ്റിലുള്ള വിശ്വാസത്തിനുള്ള തെളിവ് കാണുക: അല്ലാഹു പറഞ്ഞു:

﴿إِنَّا كُلَّ شَيۡءٍ خَلَقۡنَٰهُ بِقَدَرٖ49

തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരം (ഖദ്ർ) ആകുന്നു. (ഖമർ: 49)

മൂന്നാമത്തെ പദവി: ഇഹ്സാൻ -അത് ഒരൊറ്റ സ്തംഭമാണ്-. അതായത്: നീ അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരാധിക്കുക; നീ അവനെ കാണുന്നില്ലെങ്കിലും, തീർച്ചയായും അവനിന്നെ കാണുന്നുണ്ട്.

അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:

﴿إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَواْ وَّٱلَّذِينَ هُم مُّحۡسِنُونَ128

തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും. (അന്നഹ്‌ൽ: 128)

അല്ലാഹു പറഞ്ഞു:

﴿وَتَوَكَّلۡ عَلَى ٱلۡعَزِيزِ ٱلرَّحِيمِ217 ٱلَّذِي يَرَىٰكَ حِينَ تَقُومُ218 وَتَقَلُّبَكَ فِي ٱلسَّٰجِدِينَ219

പ്രതാപിയും കരുണ ചൊരിയുന്നവനുമായിട്ടുള്ളവനെ നീ ഭരമേല്‍പിക്കുകയും ചെയ്യുക.

നീ നിന്നു നിസ്കരിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവന്‍.

സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്റെ ചലനവും (കാണുന്നവന്‍). (ശുഅറാഅ്: 217-219)

അല്ലാഹു പറയുന്നു:

﴿وَمَا تَكُونُ فِي شَأۡنٖ وَمَا تَتۡلُواْ مِنۡهُ مِن قُرۡءَانٖ وَلَا تَعۡمَلُونَ مِنۡ عَمَلٍ إِلَّا كُنَّا عَلَيۡكُمۡ شُهُودًا إِذۡ تُفِيضُونَ فِيهِ...

(നബിയേ,) നീ വല്ലകാര്യത്തിലും ഏര്‍പെടുകയോ, അതിനെപ്പറ്റി ഖുര്‍ആനില്നിന്ന് വല്ലതും ഓതികേള്‍പിക്കുകയോ, നിങ്ങള്ഏതെങ്കിലും പ്രവര്‍ത്തനത്തില്ഏര്‍പെടുകയോ ചെയ്യുന്നുവെങ്കില്നിങ്ങളതില്മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല... (യൂനുസ്:61) -

സുന്നത്തിനിന്നുള്ള തെളിവ് ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്ന പ്രസിദ്ധമായ ഹദീഥു ജിബ്രീ ആണ്. ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു:

«بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ -- ذَاتَ يَوْمٍ، إِذْ طَلَعَ عَلَيْنَا رَجُلٌ، شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعَرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِيِّ -- فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ، وَقَالَ: يَا مُحَمَّدُ! أَخْبِرْنِي عَنِ الإِسْلَامِ؟

ഒരു ദിവസം ഞങ്ങനബി -- യുടെ അരികിഇരിക്കുന്ന വേളയിഒരു വ്യക്തി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നു. തൂവെള്ള നിറമുള്ള വസ്ത്രവും, കറുകറുത്ത മുടിയുമാണ് അദ്ദേഹത്തിൻ്റേത്. യാത്രയുടെ അടയാളങ്ങളൊന്നും അദ്ദേഹത്തികാണപ്പെട്ടില്ല. ഞങ്ങളിലാർക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി -- യുടെ അരികിവന്നിരിക്കുകയും, തൻ്റെ കാൽമുട്ടുകനബി -- യുടെ കാൽമുട്ടുകളോട് ചേർത്തു വെക്കുകയും, തൻ്റെ കൈപ്പത്തികതൻ്റെ തുടകളിവെക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു:
മുഹമ്മദ്! എനിക്ക് ഇസ്ലാമിനെ കുറിച്ച് അറിയിച്ചു തരിക?

فَقَالَ رَسُولُ اللَّهِ ﷺ: الإِسْلَامُ: أَنْ تَشْهَدَ أَلَّا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ البَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلًا، قَالَ: صَدَقْتَ - فَعَجِبْنَا لَهُ، يَسْأَلُهُ وَيُصَدِّقُهُ .

അപ്പോഅല്ലാഹുവിൻ്റെ റസൂ -- പറഞ്ഞു: ഇസ്ലാം എന്നാനീ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാനിനോമ്പനുഷ്ഠിക്കലും, കഅ്ബയിലേക്ക് -നിനക്ക് സാധിക്കുമെങ്കിൽ- ഹജ്ജ് നിർവ്വഹിക്കലുമാണ്. അദ്ദേഹം പറഞ്ഞു: താങ്കപറഞ്ഞത് സത്യമാണ്. -അപ്പോഞങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് അത്ഭുതം തോന്നി; അദ്ദേഹം തന്നെ ചോദിക്കുന്നു, അദ്ദേഹം തന്നെ അത് ശരിവെക്കുകയും ചെയ്യുന്നു.

قَالَ: فَأَخْبِرْنِي عَنِ الْإِيمَانِ؟

അദ്ദേഹം പറഞ്ഞു: എന്താണ് ഈമാഎന്ന് നിക്ക് പറഞ്ഞു തന്നാലും?

قَالَ: أَنْ تُؤْمِنَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَاليَوْمِ الْآخِرِ، وَتُؤْمِنَ بِالقَدَرِ خَيْرِهِ وَشَرِّهِ، قَالَ: صَدَقْتَ.

അദ്ദേഹം പറഞ്ഞു: താങ്കഅല്ലാഹുവിലും അവൻ്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, ക്വദ്റിൽ; അതിൻ്റെ ഖൈറിലും (നന്മയിലും) ശർറിലും (തിന്മയിലും) വിശ്വസിക്കലാണ്. അദ്ദേഹം പറഞ്ഞു: താങ്കപറഞ്ഞത് സത്യമാണ്.

قَالَ: فَأَخْبِرْنِي عَنِ الْإِحْسَانِ؟

ആഗതചോദിച്ചു: ഇഹ്സാഎന്താണെന്ന് എനിക്ക് പറഞ്ഞുതരിക?

قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ.

അവിടുന്ന് പറഞ്ഞു: നീ അല്ലാഹുവിനെ കാണുന്നതു പോലെ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവനിന്നെ കാണുന്നുണ്ട്.

قَالَ: فَأَخْبِرْنِي عَنِ السَّاعَةِ؟

അദ്ദേഹം പറഞ്ഞു: എങ്കിഅന്ത്യനാളിനെക്കുറിച്ച് എനിക്ക് പറഞ്ഞുതരിക?

قَالَ: مَا المَسْؤُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ.

അവിടുന്ന് പറഞ്ഞു: ചോദിക്കപ്പെട്ടവചോദ്യകർത്താവിനെക്കാഅറിവുള്ളവനല്ല.

قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟

അദ്ദേഹം ചോദിച്ചു: എങ്കിഅതിൻ്റെ അടയാളങ്ങളെക്കുറിച്ച് എനിക്ക് പറഞ്ഞുതരിക?

قَالَ: أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الحُفَاةَ العُرَاةَ العَالَةَ رِعَاءَ الشَّاءِ، يَتَطَاوَلُونَ فِي البُنْيَانِ.

അവിടുന്ന് പറഞ്ഞു: അടിമസ്ത്രീ തൻ്റെ യജമാനത്തിയെ പ്രസവിക്കുന്നതും, നഗ്നപാദരും നഗ്നരും ദരിദ്രരുമായ ആട്ടിടയന്മാകെട്ടിടങ്ങപടുത്തുയർത്തുന്നതിപരസ്പരം മത്സരിക്കുന്നതും നീ കാണുക എന്നതാണ് (അതിൻ്റെ അടയാളം).

قَالَ: ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا، ثُمَّ قَالَ لِي: يَا عُمَرُ! أَتَدْرِي مَنِ السَّائِلُ؟ قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: فَإِنَّهُ جِبْرِيلُ، أَتَاكُمْ يُعَلِّمُكُمْ دِينَكُمْ.

ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ ഞാഅവിടെ കുറച്ചു നേരം കഴിച്ചു കൂട്ടി. പിന്നീട് നബി -- എന്നോട് ചോദിച്ചു: ഹേ ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?! ഞാപറഞ്ഞു: അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക. നബി -- പറഞ്ഞു: അത് ജിബ്രീലായിരുന്നു; നിങ്ങളുടെ ദീനിങ്ങളെ പഠിപ്പിക്കുന്നതിനാണ് അദ്ദേഹം നിങ്ങളിലേക്ക് വന്നത്.

 


മൂന്നാമത്തെ അടിസ്ഥാനം:

നിങ്ങളുടെ പ്രവാചകനായ മുഹമ്മദ് നബി--യെ അറിയൽ: അവിടുന്ന് ഹാഷിമിന്റെ പുത്രഅബ്ദുമുത്വലിബിന്റെ പുത്രഅബ്ദുല്ലയുടെ പുത്രമുഹമ്മദാകുന്നു. ഹാഷിം ഖുറൈഷിയും ഖുറൈഷികഅറബികളിപെട്ടവരുമാകുന്നു. അറബികഇബ്റാഹീം നബി-m-യുടെ പുത്രഇസ്മാഈനബി-m-യുടെ സന്താന പരമ്പരയിപെട്ടവരാണ്. അവരുടെ മേലും നമ്മുടെ പ്രവാചകന്റെ മേലും അല്ലാഹുവിന്റെ രക്ഷയും കരുണയുമുണ്ടാവട്ടെ.

അവിടുന്ന് 63 വർഷം ജീവിച്ചു. അതിൽ 40 വർഷം പ്രവാചകത്വത്തിന് മുമ്പും 23 വർഷം നബിയും റസൂലുമായാണ് ജീവിച്ചത്.

ഇഖ്റഅ് അവതരിച്ചതോടെ അവിടുന്ന് നബിയും, അൽ മുദ്ദസ്സി അവതരിച്ചതോടെ റസൂലുമായി. അവിടുത്തെ നാട് മക്കയാകുന്നു.

തൗഹീദിലേക്ക് ക്ഷണിക്കാനും ശിർക്കിനെതിരിതാക്കീത് നൽകാനുമായി അല്ലാഹു അവിടുത്തെ നിയോഗിച്ചു. ഇതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്യമാണ്:

﴿يَٰٓأَيُّهَا ٱلۡمُدَّثِّرُ1 قُمۡ فَأَنذِرۡ2 وَرَبَّكَ فَكَبِّرۡ3 وَثِيَابَكَ فَطَهِّرۡ4 وَٱلرُّجۡزَ فَٱهۡجُرۡ5 وَلَا تَمۡنُن تَسۡتَكۡثِرُ6 وَلِرَبِّكَ فَٱصۡبِرۡ7

ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക. നിന്റെ വസ്ത്രങ്ങള്ശുദ്ധിയാക്കുക. പാപം വെടിയുകയും ചെയ്യുക. കൂടുതല്നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്‌. നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക. (മുദ്ദഥിർ: 1-7)

﴿قُمۡ فَأَنذِرۡ

എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. എന്നതിൻ്റെ അർത്ഥം ശിർക്കിനെതിരിതാക്കീത് നൽകുകയും, തൗഹീദിലേക്ക് ക്ഷണിക്കുകയും ചെയ്യുക എന്നാണ്.

﴿وَرَبَّكَ فَكَبِّرۡ

നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക.അതായത്, തൗഹീദ് കൊണ്ട് അവനെ മഹത്വപ്പെടുത്തുക എന്നർത്ഥം.

﴿وَثِيَابَكَ فَطَهِّرۡ

നിന്റെ വസ്ത്രങ്ങള്ശുദ്ധിയാക്കുക. എന്നതിൻ്റെ അർത്ഥം പ്രവർത്തനങ്ങളെ ശിർക്കിനിന്നും ശുദ്ധീകരിക്കുക എന്നുമാണ്.

﴿وَٱلرُّجۡزَ فَٱهۡجُرۡ

പാപം വെടിയുകയും ചെയ്യുക. ഇവിടെ പാപം എന്നാഉദ്ദേശം വിഗ്രഹങ്ങളാകുന്നു. അതിനെ വെടിയുകയെന്നാവിഗ്രഹങ്ങളെയും അവയെ ആരാധിക്കുന്നതിനെയും ഉപേക്ഷിക്കലും, അവയിനിന്നും അതിന്റെ ആളുകളിനിന്നും ബന്ധവിച്ഛേദനം നടത്തലുമാണ്.

അടിസ്ഥാനത്തിപ്രവാചക-- പത്ത് വർഷം ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചു. അതിന് ശേഷം അവിടുന്ന് ആകാശാരോഹണം ചെയ്യപ്പെടുകയും നിസ്കാരം നിർബന്ധമാക്കപ്പെടുകയും ചെയ്തു. മൂന്ന് വർഷം മക്കയിഅവിടുന്ന് -- നിസ്കാരം നിർവ്വഹിച്ചു. അതിന് ശേഷം മദീനയിലേക്ക് ഹിജ്റ ചെയ്യാഅല്ലാഹുവിന്റെ കൽപന ലഭിച്ചു.

ഹിജ്റ എന്നാശിർക്കിന്റെ നാട്ടിനിന്ന് ഇസ്ലാമിന്റെ നാട്ടിലേക്കുള്ള പലായനമാകുന്നു.

ശിർക്കിന്റെ നാട്ടിനിന്ന് ഇസ്ലാമിന്റെ നാട്ടിലേക്കുള്ള പലായനംഉമ്മത്തിന് മേനിർബന്ധമാകുന്നു. ഹിജ്റ അന്ത്യനാവരെ നിലനിൽക്കുന്ന സൽകർമ്മമാണ്. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:

﴿ إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلۡمَلَٰٓئِكَةُ ظَالِمِيٓ أَنفُسِهِمۡ قَالُواْ فِيمَ كُنتُمۡۖ قَالُواْ كُنَّا مُسۡتَضۡعَفِينَ فِي ٱلۡأَرۡضِۚ قَالُوٓاْ أَلَمۡ تَكُنۡ أَرۡضُ ٱللَّهِ وَٰسِعَةٗ فَتُهَاجِرُواْ فِيهَاۚ فَأُوْلَٰٓئِكَ مَأۡوَىٰهُمۡ جَهَنَّمُۖ وَسَآءَتۡ مَصِيرًا97 إِلَّا ٱلۡمُسۡتَضۡعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلۡوِلۡدَٰنِ لَا يَسۡتَطِيعُونَ حِيلَةٗ وَلَا يَهۡتَدُونَ سَبِيلٗا98

(അവിശ്വാസികളുടെ ഇടയില്തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്മലക്കുകള്അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്പറയും: ഞങ്ങള്നാട്ടില്അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത ങ്കേതം! എന്നാല്യാതൊരു ഉപായവും സ്വീകരിക്കാന്കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്നിന്നൊഴിവാകുന്നു. (നിസാഅ്: 97-98) അല്ലാഹു പറഞ്ഞു:

﴿يَٰعِبَادِيَ ٱلَّذِينَ ءَامَنُوٓاْ إِنَّ أَرۡضِي وَٰسِعَةٞ فَإِيَّٰيَ فَٱعۡبُدُونِ56

വിശ്വസിച്ചവരായന്റെ ദാസന്മാരേ, തീര്‍ച്ചയായുംന്റെ ഭൂമി വിശാലമാകുന്നു. അതിനാല്എന്നെ മാത്രം നിങ്ങള്ആരാധിക്കുവിന്‍. (അൻകബൂത്ത്: 56)

ഇമാം ബഗവി -r- പറയുന്നു: ആയത്ത് മക്കയിലുള്ള ഹിജ്റഃ ചെയ്യാത്ത മുസ്ലിംകളുടെ വിഷയത്തിലാണ് അവതരിച്ചത്. അവരെ അല്ലാഹു വിശ്വാസികളേ എന്നാണ് അഭിസംബോധന ചെയ്തത്.

ഹിജ്റ പുണ്യകരമാണെന്നതിന് സുന്നത്തിനിന്നുള്ള തെളിവാണ് നബിﷺയുടെവചനം:

«لَا تَنْقَطِعُ الهِجْرَةُ حَتَّى تَنْقَطِعَ التَّوْبَةُ، وَلَا تَنْقَطِعُ التَّوْبَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا»

പശ്ചാത്താപം സ്വീകരിക്കപ്പെടാതാകുന്നത് വരെ ഹിജ്റ ഇല്ലാതെയാവുകയില്ല. സൂര്യപടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ പശ്ചാത്താപം സ്വീകരിക്കപ്പെടാതിരിക്കുകയുമില്ല.

മദീനയിനബി -- സ്ഥിരതാമസമായപ്പോസക്കാത്ത്, നോമ്പ്, ഹജ്ജ്, ബാങ്ക്, ജിഹാദ്, നന്മ കൽപിക്കുക, തിന്മ വിരോധിക്കുക തുടങ്ങിയ ഇസ്‌ലാമിലെ മറ്റു നിയമങ്ങകൽപിക്കപ്പെട്ടു. പത്ത് വർഷം ഇതനുസരിച്ച് അവിടുന്ന് കഴിച്ചുകൂട്ടി.

പ്രവാചക-- ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. അവിടുന്ന് പ്രബോധനം ചെയ്ത മതം ഇന്നും ബാക്കിയുണ്ട്; നന്മയായി എന്തൊരു കാര്യമുണ്ടോ; അതെല്ലാം തൻ്റെ ജനതയെ അറിയിക്കാതെ അവിടുന്ന് വിട്ടിട്ടില്ല. തിന്മയായി എന്തൊരു കാര്യമുണ്ടോ; അതിനിന്നെല്ലാം അവിടുന്ന് താക്കീത് നൽകാതിരിക്കുകയും ചെയ്തിട്ടില്ല.

നബി -- പഠിപ്പിച്ചു നൽകിയ നന്മകളിൽപ്പെട്ടതാണ് തൗഹീദും, അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മുഴുവകാര്യങ്ങളും. അവിടുന്ന് -- താക്കീത് നൽകിയ തിന്മകളിൽപെട്ടതാണ് ശിർക്കും അല്ലാഹു വിരോധിച്ചതും അവഅനുവദിക്കാത്തതുമായ മുഴുവകാര്യങ്ങളും.

മുഴുവജനങ്ങളിലേക്കുമായാണ് റസൂ -- നിയോഗിക്കപ്പെട്ടത്. മനുഷ്യർക്കും ജിന്നുകൾക്കും നബിയെ അനുസരിക്കഅല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. അല്ലാഹു പറഞ്ഞു:

﴿قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا...

പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. (അഅ്റാഫ്:158)

അല്ലാഹു നബി -- മുഖേന ഇസ്‌ലാം മതം പൂർത്തിയാക്കിയിരിക്കുന്നു. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗاۚ...

ഇന്ന് ഞാന്നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (മാഇദഃ: 3)

നബി (സ) വഫാത്തായിരിക്കുന്നു എന്നതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:

﴿إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ30 ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ31

തീര്‍ച്ചയായും താങ്കമരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു. പിന്നീട് നിങ്ങള്ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്വെച്ച് വഴക്ക് കൂടുന്നതാണ്‌. (സുമർ: 30-31)

ജനങ്ങമരിച്ചാഅവഉയിർത്തെഴുന്നേൽപിക്കപ്പെടും. അല്ലാഹു പറഞ്ഞു:

﴿مِنۡهَا خَلَقۡنَٰكُمۡ وَفِيهَا نُعِيدُكُمۡ وَمِنۡهَا نُخۡرِجُكُمۡ تَارَةً أُخۡرَىٰ55

അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ടുവരികയും ചെയ്യും. (ത്വാഹാ:55) അല്ലാഹു പറഞ്ഞു:

﴿وَٱللَّهُ أَنۢبَتَكُم مِّنَ ٱلۡأَرۡضِ نَبَاتٗا17 ثُمَّ يُعِيدُكُمۡ فِيهَا وَيُخۡرِجُكُمۡ إِخۡرَاجٗا18

അല്ലാഹു നിങ്ങളെ ഭൂമിയില്നിന്ന് ഒരു മുളപ്പിക്കല്മുളപ്പിച്ചിരിക്കുന്നു. പിന്നെ അതില്തന്നെ നിങ്ങളെ അവന്മടക്കുകയും നിങ്ങളെ ഒരിക്കല്അവന്പുറത്തു കൊണ്ടുവരികയും ചെയ്യുന്നതാണ്‌. (നൂഹ്:17-18)

അന്ത്യനാളിഅല്ലാഹു അവരെ വീണ്ടും ജീവിപ്പിച്ച ശേഷം അവവിചാരണ ചെയ്യപ്പെടുകയും അവരുടെ പ്രവർത്തനങ്ങൾക്കനുസൃതമായി അവർക്കെല്ലാം പ്രതിഫലം നൽകപ്പെടുകയും ചെയ്യും. അല്ലാഹു പറഞ്ഞു:

﴿...لِيَجۡزِيَ ٱلَّذِينَ أَسَٰٓـُٔواْ بِمَا عَمِلُواْ وَيَجۡزِيَ ٱلَّذِينَ أَحۡسَنُواْ بِٱلۡحُسۡنَى

തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്വേണ്ടിയത്രെ അത്‌. നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്വേണ്ടിയും. (നജ്മ്: 31)

അന്ത്യനാളിലെ ഉയിർത്തെഴുനേൽപിനെ ആരെങ്കിലും നിഷേധിച്ചാഅവകാഫിറായി. അല്ലാഹു പറഞ്ഞു:

﴿زَعَمَ ٱلَّذِينَ كَفَرُوٓاْ أَن لَّن يُبۡعَثُواْۚ قُلۡ بَلَىٰ وَرَبِّي لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٞ7

തങ്ങള്ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന്അവിശ്വാസികള്ജല്‍പിച്ചു.(നബിയേ,)പറയുക: അതെ; എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (തഗാബുൻ: 7)

മുഴുവപ്രവാചകന്മാരെയും അല്ലാഹു താക്കീതുകാരും സന്തോഷവാർത്ത അറിയിക്കുന്നവരുമായിട്ടാണ് നിയോഗിച്ചത്. അല്ലാഹു പറഞ്ഞവചനം ഇതിനു തെളിവാണ്:

﴿رُّسُلٗا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِۚ...

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്മാരായിരുന്നു അവര്‍. ആ ദൂതന്മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്ഒരു ന്യായവും ഇല്ലാതിരിക്കാന്വേണ്ടിയാണത്‌. (നിസാഅ്:165)

അവരിആദ്യത്തെ പ്രവാചകനൂഹ് നബി -m- ആണ്. അവരിഅവസാനത്തെ പ്രവാചകനാണ് പ്രവാചകപരമ്പരക്ക് അന്ത്യം കുറിച്ച മുഹമ്മദ് നബി --. അവിടുത്തേക്ക് ശേഷം ഇനി മറ്റൊരു നബിയില്ല. അല്ലാഹു പറയുന്നു:

﴿مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَ...

മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില്ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്അവസാനത്തെ ആളുമാകുന്നു. (അഹ്സാബ്: 40)

പ്രവാചകന്മാരിആദ്യത്തെയാനൂഹ് -m- ആണ് ന്നുള്ളതിനുള്ള തെളിവ് അല്ലാഹുവിൻ്റെവചനമാണ്:

﴿إِنَّآ أَوۡحَيۡنَآ إِلَيۡكَ كَمَآ أَوۡحَيۡنَآ إِلَىٰ نُوحٖ وَٱلنَّبِيِّـۧنَ مِنۢ بَعۡدِهِ...

(നബിയേ,) നൂഹിനും അദ്ദേഹത്തിന്റെ ശേഷമുള്ള പ്രവാചകന്മാര്‍ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു.
(നിസാഅ്: 163)

നൂഹ് -m- മുതമുഹമ്മദ് നബി-- വരെയുള്ള ഓരോ സമൂഹത്തിലേക്കും അല്ലാഹു ഒരു റസൂലിനെ നിയോഗിച്ചു; അല്ലാഹുവിനെ മാത്രം ആരാധിക്കാഅവരോട് കൽപിക്കുവാനും, അവനു പുറമെ ആരാധിക്കപ്പെടുന്നവയെ ആരാധിക്കുന്നത് വിലക്കുവാനും വേണ്ടി. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെവചനമാണ്:

﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം (എന്ന് കൽപ്പിച്ചു കൊണ്ട്). (നഹ്ൽ: 36)

അല്ലാഹുവിനെ ആരാധിക്കലും അവനു പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കലും അല്ലാഹു മുഴുവഅടിമകൾക്കും മേനിർബന്ധമാക്കിയിരിക്കുന്നു.

ഇമാം ഇബ്നുക്വയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: അനുസരിക്കപ്പെടുന്നതിലും പിൻപറ്റപ്പെടുന്നതിലും ആരാധിക്കപ്പെടുന്നതിലും ഒരു അടിമ അതിര് കവിയുന്ന മുഴുവവസ്തുക്കളും ത്വാഗൂത്തുകളാകുന്നു.

ത്വാഗൂത്തുകധാരാളമുണ്ട്; അവയിപ്രധാനമായവ അഞ്ചെണ്ണമാകുന്നു: ഇബ്ലീസ് (അല്ലാഹുവിന്റെ ശാപം അവനിലുണ്ടാവട്ടെ), തന്നെ ജനങ്ങആരാധിക്കുന്നതിത്യപ്തിയടയുന്നവൻ, ജനങ്ങളോട് തന്നെ ആരാധിക്കുവാക്ഷണിക്കുന്നവൻ, അദൃശ്യജ്ഞാനത്തിനിന്ന് വല്ലതും അറിയുമെന്ന് വാദിക്കുന്നവൻ, അല്ലാഹു അവതരിപ്പിക്കാത്തത് കൊണ്ട് വിധിക്കുന്നവൻ.

പ് തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്:

﴿لَآ إِكۡرَاهَ فِي ٱلدِّينِۖ قَد تَّبَيَّنَ ٱلرُّشۡدُ مِنَ ٱلۡغَيِّۚ فَمَن يَكۡفُرۡ بِٱلطَّٰغُوتِ وَيُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ لَا ٱنفِصَامَ لَهَاۗ وَٱللَّهُ سَمِيعٌ عَلِيمٌ256

മതത്തിന്റെ കാര്യത്തില്ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്ഏതൊരാള്ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപോവുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ബഖറ: 256) ഇതാണ് ലാഇലാഹ ഇല്ലല്ലാഹു എന്നതിൻ്റെ ആശയം. ഹദീഥിഇപ്രകാരം കാണാം:

«رَأْسُ الأَمْرِ: الإِسْلَامُ، وَعَمُودُهُ: الصَّلَاةُ، وَذِرْوَةُ سَنَامِهِ: الجِهَادُ فِي سَبِيلِ اللَّهِ»

കാര്യങ്ങളുടെ മർമ്മം ഇസ്ലാമാകുന്നു, അതിന്റെ തൂനിസ്കാരമാകുന്നു, അതിന്റെ ഉന്നതി അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ധർമ്മസമരമാകുന്നു.

അല്ലാഹുവാണ് ഏറ്റവും അറിയുന്നവ

 

 

 

 

 

 

 

 

 

 

ഉള്ളടക്കം

 

 

രണ്ടാമത്തെ അടിത്തറ 17

മൂന്നാമത്തെ അടിസ്ഥാനം: 27

 

 

***