സൗഭാഗ്യജീവിതം ലഭിക്കാനുള്ള വഴികൾ (മലയാളം)

സൗഭാഗ്യജീവിതം ലഭിക്കാനുള്ള വഴികൾ

  • earth ഭാഷ
    (മലയാളം)
  • earth ഗ്രന്ഥകർത്താവ്:
    الشيخ عبدالرحمن بن ناصر السعدي

മറ്റ് വിവർത്തനങ്ങൾ 52

ta تاميلي- தமிழ் bn بنغالي- বাংলা tr تركي- Türkçe zh صيني- 中文 ha هوسا- Hausa ar عربي- العربية ur أردو- اردو hi هندي- हिन्दी ms ملايو- Melayu en إنجليزي- English ps بشتو- بشتو fr فرنسي- Français ru روسي- Русский sw سواحيلي- Kiswahili fa فارسي- فارسي uz أوزبكي- Ўзбек id إندونيسي- Indonesia tl فلبيني تجالوج- Tagalog gu غوجاراتية- ગુજરાતી te تلغو- తెలుగు si سنهالي- සිංහල as آسامي- অসমীয়া es إسباني- español bs بوسني- bosanski pt برتغالي- português ro روماني- română rw كينيارواندا- Kinyarwanda pl بولندي- polski ml مليالم- മലയാളം mg ملاغاشي- Malagasy lt ليتواني- lietuvių am أمهري- አማርኛ ka جورجي- ქართული ku كردي- Kurdî kn كنادي- ಕನ್ನಡ it إيطالي- italiano cs تشيكي- čeština prs دري- فارسی دری sr صربي- Српски lo لاو- ພາສາລາວ dv ديفهي- ދިވެހި jo جوالا- Jóola sx سوننكي- Soninke ky قرغيزي- Кыргызча nl هولندي- Nederlands pa بنجابي- ਪੰਜਾਬੀ th تايلندي- ไทย mk مقدوني- македонски vi فيتنامي- Tiếng Việt ceb بيسايا- Bisaya hu هنجاري مجري- magyar ne نيبالي- नेपाली
PHPWord

 

 

 

الوَسَائِلُ المُفِيدَةُ لِلحَيَاةِ السَّعِيدَةِ

 

സൗഭാഗ്യജീവിതം ലഭിക്കാനുള്ള വഴിക

الشَّيْخُ عَبْدُ الرَّحمَنِ بْنُ نَاصِرٍ السَّعْدِيُّ رَحِمَهُ اللهُ



ഗ്രന്ഥകർത്താവ്

ശൈഖ് അബ്ദുറഹ്മാ
ബ്നു നാസിഅസ്സഅ്ദി

 


بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

ആമുഖം

സർവ്വസ്തുതിയും സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് ഞാസാക്ഷ്യം വഹിക്കുന്നു. അവഏകനാകുന്നു. അവന്ന് യാതൊരു പങ്കുകാരുമില്ല. മുഹമ്മദ് നബി അല്ലാഹുവിന്റെ അടിമയും റസൂലുമാണെന്നും ഞാസാക്ഷ്യം വഹിക്കുന്നു. നബിയുടെ മേലും അവിടുത്തെ കുടുംബത്തിലും സ്വഹാബികളിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ.

ഹൃദയത്തിന്റെ സമാധാനവും സന്തോഷവും സമാശ്വാസവും സന്തോഷവും ആരാണ് ആഗ്രഹിക്കാത്തത്? മനസിലെ ആശങ്കകളും വിഷമങ്ങലുമൊന്ന് നീങ്ങിക്കിട്ടാഎല്ലാവരും കൊതിക്കുന്നു. സകലരുടെയും ലക്ഷ്യമാണത്. ആ ലക്ഷ്യം നേടിയെടുക്കാനുള്ള വഴികപലതാണ്. അതിചിലത് മതവുമായി ബന്ധപ്പെട്ടതാണ്. മറ്റു ചിലത് പ്രകൃതിപരമാണ്. ചിലതാകട്ടെ കർമങ്ങളുമായി ചേർന്നു നിൽക്കുന്നതാണ്. ഈ ഉപായങ്ങളെല്ലാം ഒരുമിച്ച് തന്നിസമ്മേളിപ്പിക്കാഒരു മുഅ്മിനിനല്ലാതെ സാധ്യമല്ല. വിശ്വാസികളല്ലാത്തവർക്ക് ഇതിലെ ചില വഴികമാത്രമാണ് സ്വീകരിക്കാസാധിക്കുക. അവരിലെ ബുദ്ധിയുള്ളവഇവയുടെ ചില വശങ്ങകഠിനാധ്വാനത്തിലൂടെ നേടിയെടുത്തേക്കാമെങ്കിപോലും അവർക്ക് കിട്ടിയതിനേക്കാകൂടുതഉപകാരപ്രദവും സ്ഥിരതയാർന്നതും ഉത്തമവും നല്ല ലക്ഷ്യത്തിലേക്ക് നയിക്കുന്നതും അവർക്ക് കിട്ടാതെ പോയവയാണ്.

എല്ലാ മനുഷ്യരും കൊതിക്കുന്നമഹനീയമായ ലക്ഷ്യത്തിലേക്കുള്ള വഴികളിഎന്റെ മനസികടന്നുവരുന്ന ചിലത്ലഘുകൃതിയിലൂടെ ഞാപറയട്ടെ... 

ചിലഇതിബഹുഭൂരിഭാഗവും നേടിയെടുക്കുകയും അങ്ങനെ വിശിഷ്‌ടവും ഊഷ്മളവുമായ ജീവിതം ജീവിക്കുകയും ചെയ്തവരാണ്. മറ്റു ചിലഇതിഒന്നുപോലും കൈവരിക്കാസാധിക്കാതെ ദൗർഭാഗ്യത്തിന്റെയും പരാജയത്തിന്റെയും കയ്പുനീരിമുങ്ങിയ ജീവിതം നയിച്ചവരാണ്. ഈ രണ്ടുകൂട്ടർക്കുമിടയികഴിഞ്ഞു പോയവരുമുണ്ട്. അവരുടെ സൗഭാഗ്യവും നിർഭാഗ്യവും നിർണയിക്കപ്പെട്ടത്വഴികളിലൂടെ സഞ്ചരിക്കാഎത്രമാത്രം അവർക്ക് തൗഫീഖ് ലഭിച്ചുവോ അതിനനുസരിച്ചാണ്. ഏതൊരു നന്മ ലഭിക്കാനും നമുക്ക് സഹായം തേടാനുള്ളവറബ്ബ് മാത്രമാണ്. നന്മയുടെ വഴിയിലേക്ക് നയിക്കാനും അപകടങ്ങതടുക്കാനും അവമാത്രമാണുള്ളത്.

 


നേരായ വിശ്വാസവും
നല്ല പ്രവർത്തനങ്ങളും

ജീവിതം സൗഭാഗ്യപൂർണമാകാനുള്ള ഏറ്റവും വലിയ മാർഗം വിശ്വാസവും സൽകർമങ്ങളുമാകുന്നു. സൗഭാഗ്യത്തിന്റെ അടിത്തറയും അടിവേരും അത് തന്നെയാണ്. അല്ലാഹു പറഞ്ഞത് നോക്കൂ:

﴿مَنۡ عَمِلَ صَٰلِحٗا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَلَنُحۡيِيَنَّهُۥ حَيَوٰةٗ طَيِّبَةٗۖ وَلَنَجۡزِيَنَّهُمۡ أَجۡرَهُم بِأَحۡسَنِ مَا كَانُواْ يَعۡمَلُونَ 97﴾

"വിശ്വാസിയായിക്കൊണ്ട് സൽപ്രവർത്തനങ്ങപ്രവർത്തിച്ച ആണോ പെണ്ണോ ആകട്ടെ; വിശിഷ്ടമായ ഒരു ജീവിതം നാമവരെ ജീവിപ്പിക്കും. അവപ്രവർത്തിച്ചുകൊണ്ടിരുന്നതിന് ഏറ്റവും നല്ല രൂപത്തിഅവരുടെ പ്രതിഫലം നാമവർക്ക് നൽകുകയും ചെയ്യും." (നഹ്ൽ: 97)

ഈമാനും സൽകർമ്മവും ഒരുമിപ്പിക്കുന്നവർക്ക്ലോകത്ത് നല്ലൊരു ജീവിതവും ഇവിടെയും നാളെ ശ്വാശ്വത ലോകത്തും ഉത്തമമായ പ്രതിഫലവും അല്ലാഹു വാഗ്ദാനം നൽകിയിരിക്കുന്നു. അതാണ് ഉപര്യുക്തവചനത്തിലൂടെ അവനറിയിക്കുന്നത്.

അതിന്റെ കാരണം വ്യക്തമാണ്. അല്ലാഹുവിലുള്ള ശരിയായ വിശ്വാസം സൽകർമ്മത്തെ പ്രതിഫലിപ്പിക്കുന്നതും മനസ്സിനേയും സ്വഭാവത്തേയും സംസ്കരിക്കുന്നതും ഇഹപര ജീവിതത്തെ നന്നാക്കുന്നതുമാണ്. അവരുടെ കൂടെ ചില മൗലികമായ അടിസ്ഥാന തത്വങ്ങളുണ്ട്. തങ്ങൾക്കുണ്ടാകുന്ന സന്തോഷത്തിന്റെയും ആഹ്ളാദത്തിന്റെയും ഉപാധികളെയും, അസ്വസ്ഥതയുടെയും ദുഃഖങ്ങളുടെയും കാരണങ്ങളെയുംഅടിസ്ഥാനത്തിലാണ് അവസ്വീകരിക്കുന്നതും നോക്കികാണുന്നതും.

ഇഷ്ടപ്പെട്ടതും സന്തോഷകരവുമായ കാര്യങ്ങളുണ്ടാകുമ്പോഅവഅവയെ സ്വീകരിക്കുകയും അതിന് നന്ദി പ്രകാശിപ്പിക്കുകയും ഉപകാരപ്രദമായ മാർഗ്ഗത്തിഅവയെ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ രൂപത്തിഅതിനെ ഉപയോഗിക്കുമ്പോഅതിസന്തോഷിക്കുകയും അത് അവശേഷിക്കണമെന്നും അനുഗൃഹീതമായിത്തീരണമെന്നും ആഗ്രഹിക്കുകയും നന്ദിയുളളവർക്ക് ലഭ്യമാവുന്ന പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നു. തൻമൂലം അതിന്റെ പരിണിതഫലമായിസന്തോഷത്തിന് പുറമെ നൻമകനിറഞ്ഞ മഹത്തായ നേട്ടങ്ങഉണ്ടായിത്തീരുന്നു.

അവപ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുള്ളതോ വ്യസനവും ദുഃഖകരവുമായതോ ആയ കാര്യങ്ങളെ സാധ്യമായ രീതിയിപ്രതിരോധിച്ചും കഴിയുന്നത്ര ലഘൂകരിച്ചും കൊണ്ട് അവയെ അഭിമുഖീകരിക്കുന്നു. അതിന് നിർവ്വാഹമില്ലാത്തതാണെങ്കിനല്ല രീതിയിക്ഷമിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി പ്രയാസങ്ങഫലപ്രദമായി തരണം ചെയ്യാനുള്ള പരിചയവും കഴിവും അവർക്ക് ലഭിക്കുന്നു. ക്ഷമയും പ്രതിഫലവും കാംക്ഷിക്കുന്നതിനാവലിയ ഗുണങ്ങഅവരിലുണ്ടായിത്തീരുകയും ചെയ്യുന്നു. ആ ഗുണങ്ങളോടു കൂടി ഏത് പ്രയാസങ്ങളും മാഞ്ഞുപോവുകയും തൽസ്ഥാനത്ത് സന്തോഷവും ശുഭപ്രതീക്ഷയും അല്ലാഹുവിന്റെ അനുഗ്രഹത്തിലും പ്രതിഫലത്തിലുമുള്ള ആഗ്രഹവും അവന്റെ മനസ്സിവരുന്നു. ഇതിനെ കുറിച്ച് നബി (ﷺ) പ്രസ്താവിച്ചു:

(عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ، وَلَيْسَ ذَلِكَ لِأَحَدٍ إِلَّا لِلْمُؤْمِنِ).

"മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അവന് സന്തോഷകരമായ ഒരു കാര്യം സംഭവിച്ചാഅവഅല്ലാഹുവിന് നന്ദി കാണിക്കും; അതോടെ അതവനൊരു നന്മയായി മാറും. അവനൊരു ദുരിതം ബാധിച്ചാഅവക്ഷമിക്കും; അപ്പോഅതും അവന് നന്മയായി ഭവിക്കും. അത് മുഅ്മിനിനല്ലാതെ മറ്റൊരാൾക്കും സംജാതമാകുകയില്ല." (മുസ്‌ലിം)

മുഅ്മിഅഭിമുഖീകരിക്കുന്ന സന്തോഷത്തിന്റെയും സന്താപത്തിന്റെയും മുഴുവഘട്ടങ്ങളിലും അവന് നേട്ടങ്ങളും നൻമകളും കർമ്മഫലങ്ങളും ഇരട്ടിയായി വർദ്ധിക്കുകയാണെന്ന് നബി (ﷺ) ഇവിടെ വ്യക്തമാക്കി. അതിനാഗുണകരമോ ദോഷകരമോ ആയ സംഭവങ്ങനേരിടുന്ന രണ്ട് വ്യക്തികളുടെ അവസ്ഥകളിവലിയ മാറ്റം കാണാം. ഈമാനിലും സൽകർമ്മത്തിലുമുള്ള അവരുടെ ഏറ്റക്കുറച്ചിലിന്  അനുസൃതമായിരിക്കും പ്രസ്തുത സാഹചര്യങ്ങളിഅവരുടെ സമീപനം. ഈ രണ്ട് ഗുണങ്ങളുമുള്ള വ്യക്തി നന്മയും തിന്മയുമായ കാര്യങ്ങളോട് ഉപര്യുക്ത രീതിയിനന്ദിയോടും ക്ഷമയോടും കൂടിയായിരിക്കും സമീപിക്കുക. ക്ഷമയുടെയും നന്ദിയുടെയും കൂടെ വരുന്ന നന്മകളും അവനിലുണ്ടാവും. അത് അവന് സന്തോഷം നൽകുകയും ദുഃഖവും മാനസികാസ്വാസ്ഥ്യവും ജീവിത നൈരാശ്യവും നീക്കിക്കളയുകയും തന്മൂലംലോകത്ത് നല്ലൊരു ജീവിതം അവന് കരഗതമാവുകയും ചെയ്യുന്നു. എന്നാൽ ഈ ഗുണങ്ങഇല്ലാത്തവതനിക്ക് ഇഷ്ടപ്പെട്ട കാര്യത്തെ ആർത്തിയോടും അത്യാഹ്ളാദത്തോടും കൂടി സമീപിക്കുന്നു. തൻമൂലം അവന്റെ സ്വഭാവഗുണങ്ങദുഷിക്കുന്നു. അവമൃഗത്തെപ്പോലെ അത്യാഗ്രഹത്തോടെയും അതിമോഹത്തോടെയും അതിനെ സ്വീകരിക്കുന്നു. എന്നാഅത് ലഭിച്ചാഅവന്റെ മനസ്സിന് സമാധാനമുണ്ടാകുന്നില്ല. മറിച്ച് ഒട്ടേറെ വഴികളിലൂടെ അത് സഞ്ചരിക്കുന്നു. തന്റെ ഇഷ്ടപ്പെട്ട നേട്ടങ്ങനഷ്ടപ്പെടുന്നതിനെ കുറിച്ചുംനേട്ടങ്ങളിലുണ്ടായേക്കാവുന്ന പ്രതിസന്ധികളുടെ ആധിക്യത്തെക്കുറിച്ചും അവന്റെ മനസ്സ് ഭയപ്പെടുന്നു. അതിനു പുറമെ ഇത്തരക്കാരുടെ മനസ്സുകഒരു അതിർത്തിയിനിൽക്കാറില്ല. മറിച്ച് മറ്റു പല നേട്ടങ്ങൾക്ക് വേണ്ടിയും അത് ദാഹിക്കുന്നു. അത് കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. അത് കിട്ടിയാനേട്ടങ്ങളുണ്ടാകുമ്പോഴുളള അസ്വസ്ഥതകഅവനെ വീണ്ടും ബാധിക്കുന്നു. അവഭയത്തോടും അസ്വസ്ഥതയോടും മടുപ്പോടും പരിഭ്രമത്തോടും കൂടിയാണ് പ്രയാസങ്ങളെ സമീപിക്കുക. അത് അവന് ജീവിതത്തിപരാജയവും മാനസികവും ശാരീരികവുമായ രോഗങ്ങളും ഉണ്ടാക്കുന്നു. ചില ഘട്ടങ്ങളിഅത് മുഖേന അവന്റെ മനസ്സിനെ ബാധിക്കുന്ന ഭയം വളരെ മോശമായ അവസ്ഥയിലേക്ക് അവനെ എത്തിച്ചേക്കും. അവന്റെ മാനസിക നില തന്നെ വഷളായേക്കും. കാരണം അവഅല്ലാഹുവിനിന്ന് ഒരു പ്രതിഫലവും പ്രതീക്ഷിക്കുന്നില്ല. അവനെ ആശ്വസിപ്പിക്കുന്നതിനോ അതിനെ ലഘൂകരിക്കുന്നതിനോ മതിയായ ക്ഷമയും അവന്റെ പക്കലില്ല.

ഇതൊക്കെ അനുഭവത്തിദൃശ്യമായ കാര്യങ്ങളാണ്. സമൂഹത്തിൻ്റെ അവസ്ഥകളെ പഠിക്കുന്നവർക്ക് ഈമാനിഅധിഷ്ഠിതമായി ജീവിക്കുന്നവന്റേയും അപ്രകാരമല്ലാത്തവന്റെയും ഇടയിവലിയ വ്യത്യാസം കാണാവുന്നതാണ്. ദീഅല്ലാഹു നൽകുന്ന വിഭവങ്ങളിലും വിവിധങ്ങളായ അനുഗ്രഹങ്ങളിലും സംതൃപ്തിയടയാമനുഷ്യനെ അത്യധികം പ്രേരിപ്പിക്കുന്നു.

അപ്പോഒരു മുഅ്മിരോഗമോ ദാരിദ്ര്യമോ, അതുപോലെ ഏതു മനുഷ്യനും വന്നുഭവിക്കാവുന്ന മറ്റുവല്ലതും കൊണ്ടോ പരീക്ഷിക്കപ്പെട്ടാഈമാനും,അല്ലാഹു തനിക്ക് നൽകിയതിലുള്ള തൃപ്തിയും കാരണത്താസന്തുഷ്ടനായിത്തന്നെ കഴിയുന്നു. തനിക്ക് നേടാസാധിക്കാത്തത് കിട്ടാത്തതിന്റെ പേരിഅവന്റെ മനസ്സ് അസ്വസ്ഥമാകുന്നില്ല. തന്നേക്കാജീവിത സൗകര്യത്തിലും മറ്റും താഴെയുള്ളവരെ കുറിച്ച് അവചിന്തിക്കുന്നു. തന്നേക്കാമേലെയുള്ളവരിലേക്ക് അവനോക്കുന്നില്ല. ഭൗതികമായ എല്ലാ നേട്ടവും കൈവരിച്ചിട്ടും മനഃസംതൃപ്തി കിട്ടാത്ത വ്യക്തിയേക്കാജീവിതത്തിആശ്വാസവും ആനന്ദവും ആഹ്ളാദവും പലപ്പോഴും ഒരു മുഅ്മിനിന് കൂടുതലഭിക്കുന്നു.

എന്നാഈമാനിനനുസൃതമായ ജീവിതം നയിക്കാത്തവദാരിദ്ര്യം കൊണ്ടോ ഭൗതികമായ ഏതെങ്കിലും നേട്ടം നഷ്ടപ്പെട്ടുകൊണ്ടോ പരീക്ഷണത്തിന് വിധേയമായാഅവദൗർഭാഗ്യത്തിന്റേയും നാശത്തിന്റെയും ആഴക്കയങ്ങളിൽ വിഷമിക്കുന്നത് കാണാം.

ഇതിന്റെ മറ്റൊരു മാതൃക ഇങ്ങനെയാണ്. ഭയത്തിന്റെ കാരണങ്ങഉണ്ടാവുകയും ഭീതി മനുഷ്യനെ ബാധിക്കുകയും ചെയ്താശരിയായ ഈമാഉളവമനസ്സമാധാനത്തോടെ ഉറച്ചു നിൽക്കും. നിയന്ത്രണം കൈവിടാതെ തനിക്ക് സാധ്യമായത്ര വാക്കും പ്രവൃത്തിയും ചിന്തയും ഉപയോഗിച്ചു കൊണ്ട്വിഷമത്തെ അവനിയന്ത്രിക്കുകയും ലഘൂകരിക്കുകയും ചെയ്യും. ആ പ്രയാസകരമായ സന്ദർഭത്തിനു വേണ്ടി അവതന്നെ ഒരുക്കി നിർത്തുന്നതാണ്. ഈ രീതി മനുഷ്യന് ആശ്വാസവും ഹൃദയത്തിന് സ്ഥൈര്യവും നൽകുന്നു.

എന്നാഈമാനില്ലാത്തവനെ ഇതിന്റെ വിപരീതാവസ്ഥയിലായി നമുക്ക് കാണാം. അവന് ഭയാനകമായ വല്ലതും സംഭവിച്ചാഅവന്റെ മനസ്സ് പതറുകയും ഞരമ്പുകതളരുകയും ചിന്തകചിതറിപ്പോവുകയും ചെയ്യുന്നു. ഭീതി അവന്റെ ഉളളിപ്രവേശിക്കുകയും ബാഹ്യമായ പേടിയും വിവരണാതീതമായ ഒരുതരം ആന്തരിക അസ്വസ്ഥതയും അവനിഒരുമിക്കുകയും ചെയ്യുന്നു. ഇത്തരം ആളുകൾക്ക് വളരെക്കാലത്തെ പരിശീലനത്തിലൂടെ ലഭ്യമാകുന്ന പ്രകൃതിപരമായ ചില അവലംബങ്ങഇല്ലായിരുന്നുവെങ്കിഅവഎല്ലാ കഴിവുകളും തകർന്ന് നാശത്തിന് വിധേയരായേനെ. കാരണം സഹനത്തിന് പ്രേരിപ്പിക്കുന്ന വിശ്വാസം അവനിലില്ല. വ്യസനകരവും ഭീതിജനകവുമായ പ്രതിസന്ധി ഘട്ടങ്ങളിപ്രത്യേകിച്ചും.

അപ്പോനല്ലവനും ദുഷ്ടനും വിശ്വാസിയും നിഷേധിയും പങ്കുചേരുന്ന ചില കാര്യങ്ങളുണ്ട്. മനുഷ്യ പ്രയത്നത്തിലൂടെ നേടിയെടുക്കുന്ന ധീരത കൈവരിക്കുന്നതിലും, ഭീതിയെ ലഘൂകരിക്കുകയും നിസ്സാരമാക്കുകയും ചെയ്യുന്ന സ്വഭാവ ഗുണത്തിലും ഇവരെല്ലാം പരസ്പരം പങ്കാളികളാവുന്നു. ഇവർക്കെല്ലാംധൈര്യമുണ്ടാകാം. എങ്കിലും വിശ്വാസി തന്റെ വിശ്വാസത്തിന്റെ ശക്തി കൊണ്ടും ക്ഷമ അവലംബിച്ചും അല്ലാഹുവിഭരമേൽപിച്ചും അവന്റെ പ്രതിഫലം ആഗ്രഹിച്ചും കൊണ്ട് വ്യതിരിക്തവും സവിശേഷവുമായ നേട്ടങ്ങകരസ്ഥമാക്കുന്നു. അതിനാഅവന്റെ ധൈര്യം വർദ്ധിക്കുകയും ഭീതിയുടെ തീവ്രത കുറയുകയും പ്രയാസങ്ങഅവന് നിസ്സാരമായിത്തീരുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞു:

﴿...إِن تَكُونُواْ تَأۡلَمُونَ فَإِنَّهُمۡ يَأۡلَمُونَ كَمَا تَأۡلَمُونَۖ وَتَرۡجُونَ مِنَ ٱللَّهِ مَا لَا يَرۡجُونَۗ...﴾

"നിങ്ങള്വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്‌. നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് അല്ലാഹുവിങ്കല്നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്‌." [നിസാഅ്: 104] മാത്രമല്ല, അവരുടെ ഭീതിയെ ഇല്ലായ്മ ചെയ്യുന്ന  അല്ലാഹുവിന്റെ സഹായവും കൃപയും പ്രത്യേക സഹായികളും അവർക്ക് ലഭിക്കുന്നതാണ്. അല്ലാഹു പറഞ്ഞു:

﴿...وَٱصۡبِرُوٓاْۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ

"ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു." (അൻഫാൽ: 46)

വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും സൃഷ്ടികൾക്ക് സുകൃതം ചെയ്യൽ  മനുഷ്യനെ ബാധിക്കുന്ന അസ്വസ്ഥതയും ദുഃഖവും വ്യഥയും ഇല്ലാതാക്കുന്ന കാരണങ്ങളിഒന്നാണ് വാക്കും പ്രവൃത്തിയും കൊണ്ടും മറ്റു നന്മകകൊണ്ടും സൃഷ്ടികൾക്ക് സേവനം ചെയ്യുക എന്നത്. അവയെല്ലാം പുണ്യവും സുകൃതവുമാണ്. അക്കാരണത്താഅല്ലാഹു നല്ലവന്റെയും പാപിയുടെയും ദുഃഖങ്ങളും വ്യസനങ്ങളും തങ്ങളുടെ നന്മകൾക്കനുസരിച്ച് തടയുന്നതാണ്. പക്ഷെ ഈമാനുള്ളവർക്കാണ് അതിഏറ്റവും നല്ല ഓഹരിയും പൂർണ്ണമായ പങ്കും ലഭിക്കുക. കാരണം, അവന്റെ സേവനങ്ങനിഷ്കളങ്കവും പ്രതിഫലം ആഗ്രഹിച്ചു കൊണ്ടുമായിരിക്കും.

അവനന്മ പ്രതീക്ഷിക്കുന്നവനാണ് എന്ന സവിശേഷതയുളളതിനാമറ്റുള്ളവർക്ക് നല്ലത് നൽകാഅല്ലാഹു അവന് എളുപ്പമാക്കുകയും അവന്റെ നിഷ്കളങ്കതയും പ്രതിഫലേച്ഛയും കാരണമായി ബുദ്ധിമുട്ടുകളെ റബ്ബ് അവനിനിന്ന് തടയുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞു:

﴿لَّا خَيۡرَ فِي كَثِيرٖ مِّن نَّجۡوَىٰهُمۡ إِلَّا مَنۡ أَمَرَ بِصَدَقَةٍ أَوۡ مَعۡرُوفٍ أَوۡ إِصۡلَٰحِۭ بَيۡنَ ٱلنَّاسِۚ وَمَن يَفۡعَلۡ ذَٰلِكَ ٱبۡتِغَآءَ مَرۡضَاتِ ٱللَّهِ فَسَوۡفَ نُؤۡتِيهِ أَجۡرًا عَظِيمٗا114﴾

"അവരുടെ രഹസ്യാലോചനകളില്മിക്കതിലും യാതൊരു നന്‍മയുമില്ല. വല്ല ദാനധര്‍മ്മവും ചെയ്യാനോ , സദാചാരം കൈക്കൊള്ളാനോ, ജനങ്ങള്‍ക്കിടയില്രഞ്ജിപ്പുണ്ടാക്കാനോ കല്‍പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്‍റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്ന പക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌." (നിസാഅ്:114)

ഇക്കാര്യങ്ങആരിനിന്നുണ്ടായാലും അത് നല്ല കാര്യമാണെന്ന് അല്ലാഹു പറഞ്ഞു. നല്ലത് നന്മ കൊണ്ടുവരികയും തിന്മയെ തടുക്കുകയും ചെയ്യും. പ്രതിഫലം കാംക്ഷിക്കുന്ന മുഅ്മിനിന് മഹത്തായ പ്രതിഫലം അവനൽകുന്നതുമാണ്. ദുഃഖവും വ്യസനവും പ്രയാസങ്ങളുമൊക്കെ നീങ്ങുകയെന്നത്മഹത്തായ പ്രതിഫലത്തിന്റെ ഭാഗമാണ്.

 


ഉപകാരപ്രദമായ പ്രവർത്തനങ്ങളിലും, വിജ്ഞാനം കരസ്ഥമാക്കുന്നതിലും മുഴുകുക

നാഡികദുർബ്ബലമായതിനാലും മനോവിഷമം ഉണ്ടാക്കുന്ന ചില പ്രയാസകരമായ പ്രശ്നങ്ങളിമനസ്സ് മുഴുകുകയും ചെയ്തതിനാലുമുണ്ടാവുന്ന അസ്വസ്ഥതക്കുള്ള പരിഹാരം ഏതെങ്കിലും ഒരു ജോലിയിമുഴുകുകയോ ഉപകാരപ്രദമായ വല്ല വിജ്ഞാനവും പഠിക്കുകയോ ചെയ്യലാണ്; ഇങ്ങനെ ചെയ്യുമ്പോഅസ്വസ്ഥമാക്കിയ കാര്യത്തെ മനസ്സ് അവഗണിച്ചേക്കും. ചിലപ്പോവിഷമവും പ്രയാസവുണ്ടാകാകാരണമായ സംഗതികതന്നെ അതുമുഖേന അവവിസ്മരിച്ചേക്കാം. അങ്ങനെ അവന്റെ മനസ്സ് സന്തോഷിക്കുന്നു. ഉന്മേഷം വർദ്ധിക്കുകയും ചെയ്യുന്നു.

പറഞ്ഞ അവസ്ഥ മുസ്ലിമിനും അമുസ്ലിമിനും സമ്മിശ്രമായി  ഉണ്ടാകാവുന്ന കാര്യമാണ്. പക്ഷെ ഈമാനുള്ളവന് ചില സവിശേഷതകളുണ്ട്. അവന് ഇഖ്ലാസുണ്ട്. അവഅല്ലാഹുവിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവനും തന്റെ കർമ്മത്തിലും പഠനത്തിലുമൊക്കെ വ്യാപൃതനാവുന്നതിപ്രതിഫലം പ്രതീക്ഷിക്കുന്നവനുമാണ്. അവചെയ്യുന്ന പ്രവൃത്തി ഏതാണെങ്കിലും അത് നൻമയായിത്തീരുന്നു. അതൊരു ഇബാദത്താണെങ്കിഅങ്ങനെ. ഭൗതികമായ വല്ല ജോലിയോ ദിനചര്യയോ ആണെങ്കിഅതോടൊപ്പം നല്ല ഉദ്ദേശ്യം അവനുണ്ടാകുന്നു. ഇതൊക്കെ അല്ലാഹുവിന് സുകൃതം ചെയ്യാതനിക്ക് സഹായകമാകണമെന്ന് അവഉദ്ദേശിക്കുന്നു. അതിനാവ്യസനങ്ങളും ദുഃഖങ്ങളും അസ്വസ്ഥതയും പ്രതിരോധിക്കുന്നതിഅതിന് ക്രിയാത്മകമായ സ്വാധീനമുണ്ടാകുന്നു. അസ്വസ്ഥതയും ശാന്തതയെ കെടുത്തുന്ന കാര്യങ്ങളും വന്നുഭവിക്കുന്ന എത്രയോ ആളുകളുണ്ട്. വിവിധ രോഗങ്ങഅവരെ ബാധിക്കുന്നു. ഒരു മരുന്ന് മുഖേന അവന്റെ പ്രയാസങ്ങളതാ നീങ്ങുന്നു; തന്നെ അസ്വസ്ഥനാക്കിയ കാര്യം മറന്നുകളയുകയും വല്ല ജോലിയിലും മുഴുകുകയും ചെയ്യുക എന്ന മരുന്നാണത്.

അതിനായി തിരഞ്ഞെടുക്കുന്ന ജോലി മനസ്സിന് ഇണങ്ങുന്നതും താൽപര്യമുളളതുമാകഅനിവാര്യമാണ്. എങ്കിലേ അത് കൂടുതഫലപ്രദമായിത്തീരുകയുള്ളൂ. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

അന്നന്നത്തെ പ്രവർത്തനങ്ങളിചിന്തയെ പൂർണ്ണമായും കേന്ദ്രീകരിക്കുക. ദുഃഖത്തെ തടയാനുള്ള മാർഗ്ഗങ്ങളിഒന്നാണ് വർത്തമാനകാലത്തിലെ ജോലികളിചിന്തയെ പൂർണ്ണമായും കേന്ദ്രീകരിക്കുക; ഭാവി കാലത്തെ കുറിച്ചുള്ള ആശങ്കയിനിന്നും, ഭൂതകാലത്തെ കുറിച്ചുള്ള ദുഃഖത്തിനിന്നും മനസ്സിനെ വേർപെടുത്തുക. അത് കൊണ്ടാണ് നബി (ﷺ) ദുഃഖത്തിൽ നിന്നും ആശങ്കയിനിന്നും അല്ലാഹുവിനോട് അഭയം ചോദിച്ചത്. തിരികെ കൊണ്ടുവരാനോ പരിഹരിക്കാനോ കഴിയാത്ത കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ദുഃഖം യാതൊരു പ്രയോജനവും ചെയ്യുകയില്ല; ഭാവിയെക്കുറിച്ചുള്ള ഭയം മൂലം ഉണ്ടാകുന്ന ഉത്കണ്ഠ ദോഷം വരുത്തുകയും ചെയ്യും. അതുകൊണ്ട് അല്ലാഹുവിന്റെ അടിമ ഇന്നിന്റെ പുത്രനാവുകയാണ് വേണ്ടത്. തന്റെ വർത്തമാനകാലത്തെ നന്നാക്കുന്നതിന് വേണ്ടി തന്റെ അദ്ധ്വാനവും പരിശ്രമവും അവവിനിയോഗിക്കണം. ഇങ്ങനെ അവമനസ്സിനെ അതിലേക്കു കേന്ദ്രീകരിച്ചാഅവന്റെ പ്രവൃത്തികപൂർണ്ണത പ്രാപിക്കുകയും, ദുഃഖവും വിഷമവും വഴിമാറാഅത് കാരണമാകുകയും ചെയ്യും.

നബി (ﷺ) വല്ല പ്രാർത്ഥനയും നടത്തുകയോ അതിനായി സമൂഹത്തോട് നിർദ്ദേശിക്കുകയോ ചെയ്താഅല്ലാഹുവിനോട് സഹായം തേടുകയും അവന്റെ ഔദാര്യം പ്രതീക്ഷിക്കുകയും ചെയ്യുന്നതോട് കൂടെ പ്രാർത്ഥിച്ച കാര്യം നേടുന്നതിനായി അദ്ധ്വാനിക്കാനും പരിശ്രമിക്കാനും ശക്തമായി പ്രേരിപ്പിക്കുമായിരുന്നു. വല്ലതും നീങ്ങിക്കിട്ടാനാണ് പ്രാർത്ഥിച്ചതെങ്കിഅതിനിന്ന് വിട്ടുനിൽക്കാനും അവിടുന്ന് നിർദ്ദേശിക്കുമായിരുന്നു. കാരണം, പ്രവർത്തനം പ്രാർത്ഥനയോടൊപ്പമുണ്ടാകണം. അപ്പോഒരു മുഅ്മിതനിക്ക്ലോകത്തും പരലോകത്തും ഉപകരിക്കുന്ന കാര്യങ്ങളിപരിശ്രമിക്കുകയും തന്റെ ഉദ്ദേശ്യം വിജയിക്കാനായി തന്റെ റബ്ബിനോട് ചോദിക്കുകയും അതിന് സഹായമർത്ഥിക്കുകയുമാണ് ചെയ്യേണ്ടത്. നബി (ﷺ) പറഞ്ഞു:

(احْرِصْ عَلَى مَا يَنْفَعُكَ وَاسْتَعِنْ بِاللَّهِ وَلَا تَعْجِزْ، وَإِذَا أَصَابَكَ شَيْءٌ فَلَا تَقُلْ: لَوْ أَنِّي فَعَلْتُ كَذَا كَانَ كَذَا وَكَذَا، وَلَكِنْ قُلْ: قَدَرُ اللَّهِ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ).

"നിനക്ക് പ്രയോജനകരമായതിനീ പരിശ്രമിക്കുക; അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുക; ഒരിക്കലും അശക്തി പ്രകടിപ്പിക്കരുത്. നിന്നെ എന്തെങ്കിലും ബാധിച്ചാൽ 'ഞാഇങ്ങനെ ചെയ്തിരുന്നെങ്കികാര്യം ഇന്നയിന്നതു പോലെയാകുമായിരുന്നു' എന്ന് നീ പറയരുത്. മറിച്ച് 'അല്ലാഹുവിൻ്റെ വിധി; അവഉദ്ദേശിച്ചതു പോലെ പ്രവർത്തിക്കുന്നു' എന്ന് പറയുക. കാരണം 'എങ്കിൽ' (لو) എന്ന പദം പിശാചിന്റെ പ്രവൃത്തിയെ തുറക്കുന്നതാണ്." (മുസ്‌ലിം) ഏതവസരത്തിലും ഫലപ്രദമായ കാര്യങ്ങശ്രദ്ധിക്കണമെന്നും അല്ലാഹുവിനോട് സഹായം തേടണമെന്നും അപകടകാരിയായ അലസത എന്ന ദുർബ്ബലതക്ക് കീഴടങ്ങരുതെന്നും നബി (ﷺ) ഇവിടെ കൽപിച്ചു. കഴിഞ്ഞ കാലത്ത് നടന്ന കാര്യങ്ങമനസാ അംഗീകരിക്കാനും അല്ലാഹുവിന്റെ വിധിക്ക് കീഴൊതുങ്ങാനുമുള്ള  കൽപന അതോടൊപ്പം നബി (ﷺ) കൂട്ടിച്ചേർത്തു.

കാര്യങ്ങളെ നബി (ﷺ) രണ്ടായി വിഭജിച്ചിരിക്കുന്നു. ചിലത് മനുഷ്യന്റെ പരിശ്രമത്തിലൂടെ നേടിയെടുക്കാവുന്നതാണ്. മുഴുവനുമല്ലെങ്കിഅതിസാധ്യമായത്ര നേടിയെടുക്കാസാധിക്കുന്നതായിരിക്കും. അത് പോലെ തടയാനോ ലഘൂകരിക്കാനോ മനുഷ്യന് ശ്രമിക്കാസാധിക്കുന്നവയുണ്ടാവും. ഇത്തരം കാര്യങ്ങളിതന്റെ അദ്ധ്വാനം വിനിയോഗിക്കുകയും അല്ലാഹുവിനോട് സഹായം തേടുകയും വേണം. മറ്റൊന്ന് മനുഷ്യന് സാധിക്കാത്തവയാണ്. അവിടെ മനുഷ്യസമാധാനിക്കുകയും തൃപ്തിപ്പെടുകയും കീഴൊതുങ്ങുകയും ചെയ്യണം. ഇത് മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നവന് സന്തോഷമുണ്ടാവുകയും ദുഃഖവും വേദനയും നീങ്ങിപ്പോവുകയും ചെയ്യുമെന്നത് സംശയമില്ലാത്ത കാര്യമാണ്.

 

 


അല്ലാഹുവിനെ കുറിച്ചുള്ള
ദിക്ർ അധികരിപ്പിക്കൽ

ഹൃദയ വിശാലതക്കും, മനസ്സമാധാനത്തിനുമുള്ള ഉപാധികളിവലിയ പ്രാധാന്യമുള്ളതാണ്: അല്ലാഹുവിൻ്റെ സ്മരണ വർദ്ധിപ്പിക്കൽ. ദിക്റിന് ഹൃദയവിശാലത കൈവരിക്കാനും,മനസ്സമാധാനം നേടാനും,മനോവ്യഥകളെ നീക്കം ചെയ്യാനും ആശ്ചര്യകരമായ സ്വാധീനമാണുള്ളത്. അല്ലാഹു പറഞ്ഞു:

﴿...أَلَا بِذِكۡرِ ٱللَّهِ تَطۡمَئِنُّ ٱلۡقُلُوبُ

"ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള സ്മരണ കൊണ്ടത്രെ മനസ്സുകള്ശാന്തമായിത്തീരുന്നത്‌." (റഅ്ദ്: 28) അല്ലാഹുവിന്റെ സ്മരണയുടെ സവിശേഷത  കൊണ്ടും അവഅതുമുഖേന അല്ലാഹുവിനിന്ന് പ്രതിഫലം ആഗ്രഹിക്കുന്നത് കൊണ്ടും സമാധാനമെന്ന ലക്ഷ്യം  സാർത്ഥകമാകുന്നതി അതിന്റെ പങ്ക് വളരെ വലുതാണ്.

അല്ലാഹു നൽകിയിട്ടുള്ള ബാഹ്യവും ആന്തരികവുമായ അനുഗ്രഹങ്ങളെ കുറിച്ച് സംസാരിക്കുക. അല്ലാഹു നൽകിയിട്ടുള്ള ബാഹ്യവും ആന്തരികവുമായ അനുഗ്രഹങ്ങപരാമർശിക്കുന്നതും ഇപ്രകാരം തന്നെ. കാരണം അനുഗ്രഹങ്ങതിരിച്ചറിയുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്താഅല്ലാഹു അത് മുഖേന അവന്റെ വേദനകളെ തടയുന്നതാണ്. ഉന്നതമായ രൂപത്തിനന്ദി പ്രകടിപ്പിക്കാനും അത് പ്രേരിപ്പിക്കും. അവദാരിദ്ര്യത്തിന്റെയോ രോഗത്തിന്റെയോ ഇതര പരീക്ഷണങ്ങളുടേയോ ഘട്ടത്തിലായാലും ശരി. തനിക്ക് ല്ലാഹു നൽകിയിട്ടുള്ള അതിരറ്റ അനുഗ്രഹങ്ങളും തന്നെ ബാധിച്ച പ്രയാസവും അവതുലനം ചെയ്താൽ ആ പ്രയാസങ്ങഅവനു ലഭിച്ച നൻമയുമായി ഒരു താരതമ്യത്തിനു വേണ്ടത്ര പോലും ഉണ്ടാവുകയില്ല.

മാത്രമല്ല, പ്രയാസങ്ങളും വിപത്തുകളും കൊണ്ട് ഒരാപരീക്ഷിക്കപ്പെടുന്ന സന്ദർഭത്തിക്ഷമ, തൃപ്തി, വിധേയത്വം എന്നീ ഗുണങ്ങഅവസാക്ഷാത്കരിച്ചാൽ ആ ദുരിതങ്ങളുടെ തീവ്രത കുറയുകയും അത് കൊണ്ടുള്ള പ്രയാസം ലഘുവാകുകയും ചെയ്യും. അപ്പോഅവന്റെ പ്രതിഫലേച്ഛയും ക്ഷമയും തൃപ്തിയും, അല്ലാഹുവിനുള്ള ഇബാദത് നിറവേറ്റലും മുഖേന കയ്പേറിയ കാര്യങ്ങമധുരതരമായി തീരുന്നതാണ്. അതിന് ലഭ്യമാകുന്ന പ്രതിഫലത്തിന്റെ മാധുര്യം ക്ഷമിക്കുമ്പോഴുണ്ടാകുന്ന കയ്പേറിയ അനുഭവങ്ങളെ മറപ്പിച്ചു കളയുകയും ചെയ്യും.

നമ്മെക്കാള്താഴെയുള്ളവരിലേക്ക് നോക്കുക. ഈ വിഷയത്തിഫലപ്രദമായ മാർഗ്ഗം നബി (ﷺ) നിർദ്ദേശിക്കുന്നു. അവിടുന്ന് പറഞ്ഞു:

(انْظُرُوا إِلَى مَنْ هُوَ أَسْفَلُ مِنْكُمْ وَلَا تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَإِنَّهُ أَجْدَرُ أَنْ لَا تَزْدَرُوا نِعْمَةَ اللَّهِ عَلَيْكُمْ).

"നിങ്ങൾ നിങ്ങളേക്കാതാഴെയുള്ളവരിലേക്ക് നോക്കുക; നിങ്ങളേക്കാമുകളിലുള്ളവരിലേക്ക് നോക്കരുത്. അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാഅതാണ് ഏറ്റവും അനുയോജ്യം." (മുസ്‌ലിം) ഒരാതന്റെ നേത്രങ്ങൾക്ക് മുമ്പിഇത് സ്ഥാപിച്ചാസൃഷ്ടികളിഎത്രയോ ളുകളേക്കാആരോഗ്യസംബന്ധമായും വിഭവപരമായും -തന്റെ അവസ്ഥ ഏതായാലും ശരി- താവളരെ ഉന്നതിയിലാണെന്ന് അവന് കാണാകഴിയും. അപ്പോഅവന്റെ അസ്വസ്ഥതയും ദുഃഖവും നീങ്ങിപ്പോകുന്നതാണ്. അപ്പോതന്നെക്കാതാഴെയുള്ള പലരേക്കാളും തനിക്ക് ലഭിച്ചിട്ടുള്ള അല്ലാഹുവിന്റെ ഉന്നതമായ അനുഗ്രഹങ്ങളിഅവന് സന്തോഷം അനുഭവപ്പെടുകയും ചെയ്യും.

അല്ലാഹു നൽകിയ ഭൗതികവും മതപരവും ബാഹ്യവും ആന്തരികവുമായ അനുഗ്രഹങ്ങളെ കുറിച്ചുള്ള അവന്റെ ചിന്ത നീളുന്തോറും അല്ലാഹു അവന് ഒട്ടനവധി അനുഗ്രഹങ്ങചെയ്തതായും എണ്ണമറ്റ പ്രയാസങ്ങതടഞ്ഞതായും അവന് കാണാം. ഇത് ദുഃഖത്തെ അകറ്റുകയും സന്തോഷത്തെ പ്രദാനം ചെയ്യുകയും ചെയ്യുമെന്നത് നിസ്സംശയമാണ്.

 


ദുഃഖകാരണങ്ങള്‍ ഇല്ലാതാക്കാനും സന്തോഷമുളവാക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനും പരിശ്രമിക്കുക

ദുഃഖമുണ്ടാക്കുന്ന കാരണങ്ങഇല്ലാതാക്കുകയും സന്തോഷം നൽകുന്ന കാര്യങ്ങനേടുകയും ചെയ്യുന്നത് സന്തോഷവും സ്വസ്ഥതയുമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമാണ്. അതിന് കഴിഞ്ഞ കാലത്തുണ്ടായ ദുഃഖകരമായ സംഭവങ്ങമറക്കുകയും അതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നത് വൃഥാവൃത്തിയാണെന്നും,അത് ബുദ്ധിശൂന്യമാണെന്നും അവമനസ്സിലാക്കുകയും വേണം. അപ്പോഅവന്റെ മനസ്സ്ചിന്തയോട് സമരം ചെയ്യുമെന്ന് മാത്രമല്ല ഭാവി ജീവിതത്തിഭയം, ദാരിദ്ര്യം തുടങ്ങിയ പ്രയാസങ്ങളെ ഭാവനയികാണുകയും അതിന്റെ പേരിമനസ്സ് അസ്വസ്ഥമാവുകയും ചെയ്യുന്നതിനെ അവന്റെ മനസ്സ് എതിരിടുകയും ചെയ്യും. ഭാവിയിലുണ്ടാകുന്ന നൻമയും തിൻമയും വേദനകളും പ്രതീക്ഷകളുമൊക്കെ അജ്ഞാതമാണെന്നും അതൊക്കെ അല്ലാഹുവിന്റെ കരങ്ങളിലാണെന്നും അവമനസ്സിലാക്കുന്നു. തന്റെ വിധിയെ ആർക്കും തടുക്കാനാവാത്ത വിധം പ്രതാപവാനാണല്ലാഹു. അവഏറ്റവും യുക്തിമാനുമാണ്. നൻമകനേടാനും ഉപദ്രവങ്ങതടയാനും വേണ്ടി പരിശ്രമിക്കുക എന്നതല്ലാതെ സൃഷ്ടികളുടെ കയ്യിമറ്റൊന്നുമില്ലെന്നും അവവിശ്വസിക്കുന്നു. ഭാവിയെ കുറിച്ചുള്ള അസ്വസ്ഥതയിനിന്ന് മനസ്സിനെ നിയന്ത്രിക്കുകയും, അത് നന്നാക്കുന്ന കാര്യത്തിഅല്ലാഹുവിഭരമേൽപ്പിക്കുകയും ചെയ്യണം. അപ്പോഴാണ് മനസ്സ് സമാധാനിക്കുകയും അവസ്ഥകനന്നാവുകയും ചെയ്യുക.ആശങ്കകളും പരിഭ്രമങ്ങളുമെല്ലാം അതിലൂടെയാണ് നീങ്ങിപ്പോവുക.

പ്രാർത്ഥന ഭാവി കാര്യങ്ങനന്നായിത്തീരാശ്രദ്ധിക്കേണ്ട ഏറ്റവും ഫലപ്രദമായ മാർഗങ്ങളിമറ്റൊന്ന് നബി (ﷺ) പഠിപ്പിച്ചപ്രാർത്ഥന നിർവഹിക്കലാകുന്നു :

(اللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِيَ الَّتِي إِلَيْهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَالْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ).

"അല്ലാഹുവേ, എന്റെ രക്ഷാകവചമായ ദീനിനെ നീ എനിക്കുവേണ്ടി നന്നാക്കി തീർക്കേണമേ. എന്റെ ഉപജീവനമായ ഇഹലോകവും മടക്കസ്ഥാനമായ പരലോകവും എനിക്കുവേണ്ടി നീ നന്നാക്കി തീർക്കേണമേ. എന്റെ ജീവിതത്തിലുടനീളം നന്മകനീ വർദ്ധിപ്പിക്കേണമേ. എന്റെ മരണത്തെ എല്ലാ ദോഷങ്ങളിനിന്നുമുള്ള ആശ്വാസമാക്കേണമേ." (മുസ്‌ലിം) നാം മാതൃകയാക്കേണ്ട നബിയുടെ (ﷺ)  മറ്റൊരു പ്രാർത്ഥന:

(اللَّهُمَّ رَحْمَتَكَ أَرْجُو فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِي كُلَّهُ، لَا إِلَهَ إِلَّا أَنتَ).

അല്ലാഹുവേ, നിന്റെ കാരുണ്യമാണ് ഞാപ്രതീക്ഷിക്കുന്നത്. അതിനാകണ്ണിമവെട്ടുന്ന നേരത്തേക്കു പോലും എന്നിലേക്ക് തന്നെ എന്നെ നീ ഏൽപ്പിക്കരുതേ. എന്റെ മുഴുവകാര്യങ്ങളും എനിക്ക് നീ ഗുണകരമാക്കേണമേ. നീയല്ലാതെ ആരാധനക്കർഹനില്ല. (അബൂദാവൂദ് സ്വഹീഹായ സനദോടെ ഉദ്ധരിച്ചത്.) മനുഷ്യന്റെ ഭൗതികവും മതപരവുമായ ഭാവിയിലെ നൻമകഉൾക്കൊള്ളുന്നപ്രാർത്ഥന ഹൃദയ സാന്നിധ്യത്തോടും സദുദ്ദേശ്യത്തോടും കൂടി ഒരാപ്രാർത്ഥിക്കുകയും അതിന് ആവശ്യമായ പരിശ്രമങ്ങനടത്തുകയും ചെയ്താഅല്ലാഹു അവപ്രാർത്ഥിച്ചതും പ്രതീക്ഷിച്ചതും പ്രവർത്തിച്ചതും യാഥാർത്ഥ്യമാക്കുകയും അവന് വിഷമങ്ങൾക്ക് പകരം സന്തോഷം നൽകുകയും ചെയ്യും.

 


ഏറ്റവും മോശമായ
സാധ്യത കണക്കുകൂട്ടുക

അസ്വസ്ഥതയും മനോവ്യഥകളും നീങ്ങാനുള്ള മറ്റൊരു മാർഗ്ഗം: ഒരാൾക്ക് വിപത്തുകബാധിച്ചാൽ, അതിനെ ലഘൂകരിക്കാഅവശ്രമിക്കണം. അതിനായി സംഭവിക്കാവുന്നതിഏറ്റവും മോശമായ അവസ്ഥയെ കണക്കാക്കുകയും അതിന് വേണ്ടി തന്റെ മനസ്സിനെ പാകപ്പെടുത്തുകയും ചെയ്യുക. അങ്ങനെ ചെയ്താൽ, പിന്നെ സാധ്യമാകുന്നത്ര ലഘൂകരിക്കാവുന്നതെല്ലാം ലഘൂകരിക്കാഅവശ്രമിക്കുക. ഇത്തരത്തിമനസ്സിനെ പാകപ്പെടുത്തലും ഫലവത്തായ പരിശ്രമങ്ങളും മൂലം, അവന്റെ ദുഃഖങ്ങളും വേദനകളും നീങ്ങും. കൂടാതെ, ആ ശ്രമങ്ങമുഖേന തനിക്ക് കഴിയുന്നത്ര ഗുണകരമായ കാര്യങ്ങനേടാനും പ്രയാസങ്ങതരണം ചെയ്യാനുള്ള മാനസിക സന്നദ്ധത നേടാനും സാധിക്കും

ഭയം, രോഗം, ദാരിദ്ര്യം ഇഷ്ടപ്പെട്ടവയുടെ നഷ്ടം എന്നിവ വന്നുഭവിക്കുമെന്നായാശാന്തമായും മനസ്സിനെ അതിനായി ഒരുക്കി നിർത്തിക്കൊണ്ടും അവഅതിനെ സമീപിക്കണം. മാത്രമല്ല, ഇതിനേക്കാകാഠിന്യമുള്ളതിലും പിടിച്ചു നിൽക്കാമനസ്സിനെ തയ്യാറാക്കണം. പ്രയാസങ്ങതരണം ചെയ്യുന്നതിമനസ്സിനെ സ്ഥൈര്യപൂർവ്വം നിർത്തുന്നത് അവയെ ലഘൂകരിക്കാനും അവയുടെ കാഠിന്യം കുറക്കാനും ഉപകരിക്കും. തന്റെ കഴിവനുസരിച്ച് അതിനെ പ്രതിരോധിക്കാഅവസന്നദ്ധനാകുന്നുവെങ്കിപ്രത്യേകിച്ചും. അപ്പോഅവനിതന്റേടമുള്ള മനസ്സും വിപത്തുകളിനിന്ന് മോചനത്തിനുള്ള ശ്രമവും ഒരുമിക്കുന്നു. മാനസികമായി പുതിയ ക്തി സംഭരിച്ചും അവൻ ആ വിപത്തുകളെ നേരിടുന്നു. അല്ലാഹുവിഭരമേൽപ്പിച്ചു കൊണ്ടും അവനെ അവലംബിച്ചുകൊണ്ടുമാണ് ഇത് നിർവഹിക്കേണ്ടത്. ഇവയുടെ ഫലം വളരെ മഹത്തരമായിരിക്കുമെന്നതിയാതൊരു സംശയവുമില്ല. മനസ്സിന് ആശ്വാസവും സന്തോഷവും അതുമുഖേന ഉണ്ടായിത്തീരുന്നു. പുറമെ അവഇരുലോകത്തും പ്രതിഫലം പ്രതീക്ഷിക്കുന്നു. ഇത് അനുഭവസാക്ഷ്യമാണ്. ഈ ഗുണങ്ങഅനുഭവിച്ചവഒട്ടനേകമുണ്ട്.

 


അസ്വസ്ഥതയിൽ നിന്നും വൈകാരികതയിൽ നിന്നും
മുക്തമായ മനക്കരുത്ത്

മാനസിക രോഗങ്ങൾക്കുള്ള ചികിത്സയിപ്രാമുഖ്യമുള്ളതാണ് മനഃശക്തി. അല്ല, ശാരീരിക രോഗങ്ങൾക്കുമുള്ള ചികിത്സ തന്നെയാണിത്. അഥവാ ദുഷിച്ച ചിന്തകകൊണ്ടുവരുന്ന ഊഹങ്ങൾക്കും ഭാവനകൾക്കും വിധേയമായി ഹൃദയം അസ്വസ്ഥമാവാതിരിക്കുക എന്നത്. കോപം, രോഗമോ അത് പോലെയുള്ളതിനെക്കുറിച്ചോ ഉള്ള ആശങ്ക, വേദനിപ്പിക്കുന്നതോ വെറുക്കപ്പെടുന്നതോ സംഭവിക്കുമെന്നോ, ഇഷ്ടപ്പെട്ടവ നഷ്ടപ്പെട്ടേക്കുമെന്നോ ഉള്ള പേടി തുടങ്ങിയ വ്യഥകൾക്ക് ഒരാകീഴ്പ്പെടുകയും അവ അവന്റെ മനസ്സിനെ സ്വാധീനിക്കുകയും ചെയ്താഅവശാരീരികവും മാനസികവുമായ വിഷമത്തിലും വ്യസനത്തിലും അകപ്പെടും. ചിലപ്പോനാഡി സംബന്ധമായ തകർച്ചയും അവനെ ബാധിക്കും. ഇത്തരം പ്രയാസങ്ങൾക്ക് ജനങ്ങഅനുഭവസ്ഥരാണല്ലോ.

അല്ലാഹുവിഭരമേൽപ്പിക്കൽ. മനസ്സ് അല്ലാഹുവിനെ അവലംബിച്ചു അവനിതവക്കുചെയ്യുകയും ഊഹങ്ങൾക്കും തെറ്റായ ഭാവനകൾക്കും അവകീഴ്പെടാതിരിക്കുകയും വിശ്വാസപൂർവ്വം അല്ലാഹുവിന്റെ അനുഗ്രഹങ്ങളിപ്രതീക്ഷയർപ്പിക്കുകയും ചെയ്താഅവന്റെ ദുഃഖങ്ങളും വിഷമങ്ങളും നീങ്ങുന്നതാണ്. മാനസികവും ശാരീരികവുമായ രോഗങ്ങഇല്ലാതാവുകയും മാനസിക ശക്തിയും വിശാലതയും വിവരണാതീതമായ സന്തോഷവും ലഭിക്കുകയും ചെയ്യും. എന്നാഊഹങ്ങൾക്കും ഭാവനകൾക്കും കീഴ്പ്പെട്ട് ആശുപത്രിയിഎത്ര രോഗികളെയാണ് നാം കാണുന്നത്. അവരിഎത്രയോ ശക്തൻമാരെയും കാണാം. പിന്നെ ദുർബലരുടെ കാര്യം പറയേണ്ടതില്ലല്ലോ? എത്രയോ ആളുകളെ അത് മാനസിക വൈകല്യങ്ങളിലേക്കും ഭ്രാന്തിലേക്കും വരെ എത്തിച്ചിട്ടുണ്ട്. മനസ്സിന്റെ അസ്വസ്ഥതയെ തരണം ചെയ്യാനും അതിനെ ശക്തിപ്പെടുത്താനും വേണ്ട കാര്യങ്ങനേടാകഴിഞ്ഞവനാണ് അല്ലാഹു അനുഗ്രഹിച്ച ആരോഗ്യവാൻ. അല്ലാഹു പറയുന്നു:

﴿...وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ...﴾

"വല്ലവനും അല്ലാഹുവില്ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌." (ത്വലാഖ്: 3) അവന് അല്ലാഹുതന്നെ മതിയാകുന്നതാണ് എന്നാഅവന്റെ ഭൗതികവും മതപരവുമായ എല്ലാ കാര്യങ്ങൾക്കും അല്ലാഹു അവന് മതിയാകുന്നതാണ്.

ചുരുക്കത്തിഅല്ലാഹുവിഭരമേൽപ്പിച്ചവശക്തമായ മനസ്സിന്റെ ഉടമയായിരിക്കും. ഊഹങ്ങഅതിനെ സ്വാധീനിക്കില്ല. വിപത്തുകൾക്ക് മുമ്പിഅത് പതറുകയില്ല. കാരണം അതൊക്കെ മനസ്സിന്റെ ദുർബ്ബലതയാണെന്നും അകാരണമായ ഭീതിയാണെന്നും അവമനസ്സിലാക്കിയിട്ടുണ്ട്. മാത്രമല്ല അല്ലാഹുവിതവക്കുലാക്കുന്നവരെ പൂർണ്ണമായും അവസംരക്ഷിക്കുമെന്ന് ദൃഢമായി വിശ്വസിക്കുകയും അല്ലാഹുവിന്റെ വാഗ്ദാനത്തിസമാധാനിക്കുകയും ചെയ്യുന്നുമുണ്ട്. അതിനാഅസ്വസ്ഥത നീങ്ങുകയും പ്രയാസമുള്ളത് എളുപ്പമുള്ളതാവുകയും ദുഃഖം സന്തോഷമായിത്തീരുകയും ചെയ്യുന്നു. അല്ലാഹുവിനോട് നാം സൗഖ്യവും മനഃശക്തിയും സ്ഥൈര്യവും ചോദിക്കുന്നു. നമ്മെ, പരിപൂർണമായി അവനിഭരമേൽപിക്കുന്നവരാക്കേണമേ എന്നും അല്ലാഹുവിനോട് നാം തേടുന്നു. പരിപൂർണമായ തവക്കുമുഖേനയാണ് അതിന്റെയാളുകൾക്ക് അല്ലാഹു എല്ലാ നന്മകളും നൽകുക. അവരിനിന്നാണ് എല്ലാ പ്രയാസങ്ങളും അല്ലാഹു തടുക്കുക.

 


മറ്റുള്ളവരുടെ കുറവുകൾ സഹിക്കുന്നതിനായി മനസ്സിനെ പാകപ്പെടുത്തൽ

നബിപറഞ്ഞു:

(لَا يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا خُلُقًا آخَرَ).

"ഒരു മുഅ്മിൻ (അല്ലാഹുവിവിശ്വസിക്കുന്ന വ്യക്തി) ഒരു മുഅ്മിനതിനെ (അല്ലാഹുവിവിശ്വസിക്കുന്ന തൻ്റെ ഭാര്യയെ) വെറുക്കാപാടില്ല. അവളിഒരു സ്വഭാവം അവന് അനിഷ്ടകരമായാലും മറ്റൊരു സ്വഭാവത്തിഅവതൃപ്തനാകും." (മുസ്‌ലിം)

ഇതിമഹനീയമായ രണ്ട് ഗുണപാഠങ്ങളുണ്ട്.

ഒന്ന്: ഭാര്യ, ബന്ധുക്കൾ, കൂട്ടുകാർ, ഇടപാടുകളുള്ളവതുടങ്ങിയ പരസ്പരം ബന്ധമുള്ള വ്യക്തികളോടുള്ള സമീപനത്തെ കുറിച്ചുള്ള നിർദ്ദേശമാണ്. ഒരു കാര്യം മനസ്സിലുറപ്പിക്കുകയും അതിനുവേണ്ടി മനസ്സിനെ പാകപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അതായത് ഒരു ബന്ധത്തിലും ന്യൂനതയോ, കുറവോ, വെറുക്കുന്ന കാര്യങ്ങളോ ഉണ്ടാകാതെ തരമില്ല. അങ്ങനെ വല്ലതും നീ കാണുകയാണെങ്കിനിന്റെ മേബാധ്യതയുള്ള ശക്തമായ ബന്ധവും നിലനിർത്തേണ്ട സ്നേഹവുംന്യൂനതയും തമ്മിതാരതമ്യം ചെയ്യുക. അതിന് വേണ്ടിവ്യക്തിയിലുള്ള നന്മകഓർക്കുക. ബന്ധം കൊണ്ടുള്ള പൊതുവായതും പ്രത്യേകമായുള്ളതുമായ ആവശ്യങ്ങളും മറക്കാതിരിക്കുക. ഇപ്രകാരം പോരായ്മകഅവഗണിക്കുകയും നൻമകളെ നോക്കി കാണുകയും ചെയ്യുമ്പോബന്ധങ്ങനിലനിൽക്കുന്നതാണ്. പരിപൂർണമായ ആശ്വാസം അതിലൂടെ ലഭിക്കുകയും ചെയ്യും.

രണ്ട്: അസ്വസ്ഥതയും അശാന്തിയും നീങ്ങുകയും നല്ല അവസ്ഥ അവശേഷിക്കുകയും ചെയ്യുന്നുവെന്നതാണ്. അനിവാര്യവും അഭിലഷണീയവുമായ ബാധ്യതകനിർവ്വഹിക്കാനും അങ്ങനെ രണ്ട് പേർക്കും ആശ്വാസത്തോടെ കഴിയുവാനും സാധിക്കുന്നു. നബിയുടെ (ﷺ) ഈ നിർദ്ദേശം അവഗണിച്ചു കൊണ്ട് നൻമകകാണാതെപോവുകയും തിന്മകമാത്രം നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്താഅസ്വസ്ഥതകളുണ്ടാവുക തന്നെ ചെയ്യും. തനിക്കും ബന്ധപ്പെട്ടവർക്കും ഇടയിലെ സ്നേഹത്തിന് മങ്ങലേൽക്കുകയും പരസ്പരം പാലിച്ചുപോരുന്ന കടമകഇല്ലാതാവുകയും ചെയ്യും.

ഉന്നതമായ മാനസിക നിലവാരമുള്ള അധിക ജനങ്ങളും വിപത്തുകളും പ്രതിസന്ധികളുമുണ്ടാകുമ്പോക്ഷമിക്കാനും സമാധാനം കണ്ടെത്താനും സ്വന്തം മനസ്സിനെ തയ്യാറാക്കുന്നു. എന്നാനിസ്സാരമായ ചെറിയ പ്രശ്നങ്ങളുണ്ടാകുമ്പോഅവഅസ്വസ്ഥത പ്രകടിപ്പിക്കുന്നു. അങ്ങനെ തെളിഞ്ഞ ബന്ധങ്ങകലങ്ങുന്നു. വലിയ പ്രശ്നങ്ങൾക്ക് വേണ്ടി മാത്രമാണ് അവഒരുങ്ങിയിട്ടുള്ളത് എന്നതാണ് അതിനുളള കാരണം. ചെറിയ പ്രശ്നങ്ങളിൽ ആ ശ്രദ്ധ അവഉപേക്ഷിച്ചു പോയി! തൻമൂലം അത്തരം സംഗതികഅവർക്ക് ഉപദ്രവമുണ്ടാക്കുകയും അവരുടെ ശാന്തതക്ക് അത് വിഘാതമാവുകയും ചെയ്തു. എന്നാനിശ്ചയദാർഢ്യമുള്ളവചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളെയും നേരിടാമനസ്സിനെ പാകപ്പെടുത്തുന്നതാണ്. അതിനായി അല്ലാഹുവോട് അവസഹായം തേടുകയും ചെയ്യും. ഒരു കണ്ണിമ വെട്ടുന്ന നേരത്തേക്ക് പോലും സ്വന്തത്തെ ന്നിലേക്ക് തന്നെ ഏൽപിച്ചുകളയരുതേ എന്ന് അവപ്രാർത്ഥിക്കും. അപ്പോഴാണ് വലിയ പ്രശ്ങ്ങപോലെ ചെറിയ പ്രശ്നങ്ങളും എളുപ്പമാവുക. മനസ്സമാധാനത്തോടെ ആശ്വാസ പൂർവ്വം അവന് നിലനിൽക്കാസാധിക്കുക.

 

 


ഉത്കണ്ഠയുടെയും വിഷാദങ്ങളുടെയും
പിന്നിൽ മനസ്സിനെ വിടാതിരിക്കുക

ശരിയായ ജീവിതമെന്നാസൗഭാഗ്യവും ശാന്തതയുമാണെന്നും അത് വളരെ കുറച്ചു മാത്രമാണുള്ളതെന്നും ബുദ്ധിയുള്ളവമനസ്സിലാക്കുന്നു. പ്രശ്നങ്ങളുടെ കൂടെ സഞ്ചരിച്ചു ദുഃഖത്തിലൂടെഅൽപമായ ജീവിതം നഷ്ടപ്പെടുത്തുന്നത് ബുദ്ധിയുള്ളവന് യോജിച്ചതല്ല. കാരണം ഇത് ശരിയായ ജീവിതത്തിന് എതിരാണ്. അതിനാതന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ദുഃഖങ്ങൾക്കും അസ്വസ്ഥതകൾക്കും കവർച്ച ചെയ്യാനായി ബുദ്ധിയുള്ളവവിട്ടുകൊടുക്കില്ല. ഇക്കാര്യത്തിനല്ലവനും പാപിയും തമ്മിവ്യത്യാസമില്ല. എന്നാഈമാനുള്ളവനാണ് ഇത് പൂർണ്ണമായും, വർത്തമാനത്തിലും ഭാവിയിലും ഉപകരിക്കുന്നതുമായ രൂപത്തിലും നേടിയെടുക്കുക.

അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളും തന്നെ ബാധിച്ച അനിഷ്ടകരമായ സംഭവങ്ങളും തമ്മിൽ  താരതമ്യം ചെയ്യുക. മാത്രമല്ല, തനിക്ക് വല്ല പ്രയാസവും ബാധിക്കുകയോ അല്ലെങ്കിഅതിനെക്കുറിച്ച് ഭയപ്പെടുകയോ ചെയ്താഅവതനിക്ക് ലഭിച്ച മതപരവും ഭൗതികവുമായ അനുഗ്രഹങ്ങളേയുംവിപത്തിനേയും തുലനം ചെയ്യേണ്ടതാണ്. അപ്പോഅവനുള്ള അനുഗ്രഹങ്ങളുടെ ആധിക്യവും തന്നെ ബാധിച്ച പ്രയാസങ്ങളുടെ നിസ്സാരതയും അവന് വ്യക്തമാകും.

ഇപ്രകാരം തനിക്ക് ഉണ്ടായേക്കാവുന്ന വിപത്തിനെ ഭയപ്പെടുന്നത് പോലെ അതിനിന്ന് രക്ഷപ്പെടാനുളള മാർഗങ്ങളിലെ സാധ്യതകളെയും അവതുലനം ചെയ്യണം. അതിനുള്ള ഒരു ചെറിയ സാധ്യത പോലും അവഉപേക്ഷിക്കരുത്. ഇങ്ങനെ ചെയ്താഅവന്റെ വിഷമം നീങ്ങുന്നതാണ്. ഈ സാധ്യതകളിതന്നെ ബാധിക്കാവുന്നതിഏറ്റവും വലുത് അവകണക്കു കൂട്ടുകയും മനസ്സിനെ തയ്യാറാക്കുകയും വേണം. ശേഷം അതിനെ തടയാനുള്ള മാർഗ്ഗങ്ങളിശ്രമം ആരംഭിക്കണം. ഇതുമുഖേന മുൻകൂട്ടി കണ്ടത് പോലെ സംഭവിച്ചാഅതിനെ നീക്കാനോ സംഭവിക്കും മുൻപ് തടയാനോ അവന് സാധിക്കും.

ജനങ്ങപ്രവർത്തിക്കുന്ന ഉപദ്രവം അവരുടെ മേതന്നെയായിരിക്കും, നീ അതിവ്യാപൃതനാകാതിരിക്കുന്നിടത്തോളം. ജനങ്ങളിനിന്നുണ്ടാകുന്ന പ്രയാസങ്ങൾ, -വാക്കുകകൊണ്ടുള്ള പ്രയാസപ്പെടുത്തലുകപ്രത്യേകിച്ചും- നിനക്ക് ഉപദ്രവം ചെയ്യില്ലെന്ന് നീ മനസ്സിലാക്കണം. മറിച്ച് അതിന്റെ ഉപദ്രവം ചെയ്തവർക്ക് തന്നെയാണ് സംഭവിക്കുക. നീ അത് ഗൗരവപൂർവ്വം പരിഗണിക്കുകയും നിന്റെ വികാരങ്ങളെ അതിന് അധീനമാക്കാഅനുവദിക്കുകയും ചെയ്താലേ അത് അവരെപ്പോലെ നിനക്കും ഉപദ്രവകരമാവുകയുള്ളൂ. നീ അതിന് വില കൽപിച്ചില്ലെങ്കിനിനക്ക് അത് മുഖേന യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല.

ഉപകരിക്കുന്ന ചിന്തകളാനിന്റെ ജീവിതം ധന്യമാക്കുക. നിന്റെ ജീവിതം നിന്റെ ചിന്തകൾക്ക് അനുസരിച്ചായിരിക്കും. നിന്റെ ചിന്തകനിനക്ക് ദീനിലോ ദുനിയാവിലോ ഉപകരിക്കുന്നതാണെങ്കിനിൻ്റെ ജീവിതം ധന്യമാകും. അല്ലെങ്കിഫലം വിപരീതമായിരിക്കും.

ഇടപാടുകഅല്ലാഹുവിനുവേണ്ടി മാത്രമായിരിക്കണം; സൃഷ്ടികൾക്കുവേണ്ടിയല്ല. വിഷമം അകറ്റാനുള്ള മറ്റൊരു മാർഗം, നന്ദി അല്ലാഹുവിനിന്ന് മാത്രം പ്രതീക്ഷിക്കുക എന്നതാണ്. നിനക്ക് ബാധ്യതയുള്ളവർക്കോ അല്ലാത്തവർക്കോ നൻമ ചെയ്താനിന്റെ ഇടപാട് അല്ലാഹുവിനോടാണെന്ന് മനസ്സിലാക്കണം. നീ ഉപകാരങ്ങചെയ്തുകൊടുത്ത ജനങ്ങനന്ദി കാണിച്ചോ ഇല്ലേ എന്ന് നീ പരിഗണിക്കുകയേ ചെയ്യരുത്. അല്ലാഹു അവന്റെ അടുപ്പക്കാരായ അടിമകളെ പരിചയപ്പെടുത്തിയത് ഇതാ ഇങ്ങനെയാണ്:

﴿إِنَّمَا نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءٗ وَلَا شُكُورًا 9﴾

"(അവര്പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്നിന്നു എന്തെങ്കിലുമൊരു പ്രതിഫലമോ നന്ദിയോ ഞങ്ങള്ആഗ്രഹിക്കുന്നില്ല." (ഇൻസാൻ: 9)

കുടുംബത്തോടും സന്താനങ്ങളോടും ബന്ധപ്പെട്ടവരോടുമുള്ള പെരുമാറ്റത്തിഇത് ശക്തമായും പരിഗണിക്കപ്പെടണം. അവർക്കുണ്ടാകുന്ന ഒരു ബുദ്ധിമുട്ട് അകറ്റാനീ തീരുമാനിച്ചാഅവർക്കും നിനക്കും അത് ആശ്വാസം നൽകുന്നതാണ്. അതുപോലെ ആശ്വാസം നൽകുന്ന മറ്റൊരു കാര്യമാണ് ശ്രേഷ്ഠമായ സുകൃതങ്ങകൂടുതഅനുഷ്ഠിക്കുകയെന്നത്. മനസ്സിൻ്റെ താൽപര്യങ്ങൾക്കനുസരിച്ചാണ് അവ നിർവഹിക്കേണ്ടത്. അസ്വസ്ഥകവരുത്തിവെക്കുന്ന തരത്തിസാധിക്കാത്ത ഭാരങ്ങചുമക്കരുത്. അത് ഉന്നതികനേടിയെടുക്കാനുള്ള നിന്റെ പാതയിവിഘാതം സൃഷ്ടിക്കും. കാരണം അപ്പോനീ സഞ്ചരിക്കുന്നത് കെട്ടുപിണഞ്ഞ പാതയിലൂടെയാണ്. ഇതൊരു തത്വമാണ്. കലങ്ങിമറിഞ്ഞ കാര്യങ്ങളിനിന്ന് തെളിഞ്ഞതും മധുരമുള്ളതും മാത്രം നീ സ്വീകരിക്കുക. അപ്പോവ്യക്തിത്വത്തിലെ തെളിമ വർദ്ധിക്കുകയും കല്ലുകടികനീങ്ങുകയും ചെയ്യും.

ഉപകരിക്കുന്ന കാര്യങ്ങളിപരിശ്രമിക്കുക; ഉപദ്രവകരമായ കാര്യങ്ങളെ അവഗണിക്കുക. ഉപകരിക്കുന്ന കാര്യങ്ങളെ മുന്നികാണുകയും അവ ഉറപ്പ് വരുത്താവേണ്ടി പ്രവർത്തിക്കുകയും ചെയ്യുക. ഉപദ്രവകരമായ കാര്യങ്ങഅവഗണിക്കുകയും വേണം. കാരണം അവ ശ്രദ്ധിച്ചാനിനക്ക് അസ്വസ്ഥതയും വിഷാദവും അതുണ്ടാക്കിയേക്കും. അതിനാഅത്തരം കാര്യത്തിഅശ്രദ്ധനാവുകയും പ്രധാന കാര്യങ്ങളിശ്രദ്ധ നൽകി മനസ്സിനെ അതികേന്ദ്രീകരിച്ച് ആശ്വാസത്തോടെ നീ അവ ചെയ്യുകയും വേണം.

കാര്യങ്ങഅപ്പപ്പോതന്നെ ചെയ്ത് തീർക്കുക. കാര്യങ്ങഅതത് സമയങ്ങളിതന്നെ പൂർത്തിയാക്കുകയും, ഭാവിയിചെയ്യാനുള്ളവയ്ക്കായി ഒഴിഞ്ഞിരിക്കുകയും ചെയ്യുക; ഭാവിയിലേക്ക് നീട്ടി വെച്ചാനേരത്തെ ചുമലിലുള്ള ജോലിയും പിന്നീട് വരുന്നതും കൂടിയാവുമ്പോഭാരത്തിനു മേഭാരമാകും. അതിനാഓരോ കാര്യങ്ങളും അതിന്റേതായ സമയത്ത് പൂർത്തിയാക്കുക. എങ്കിശക്തമായ ചിന്തയോടും പ്രവർത്തന ക്ഷമതയോടും കൂടി ഭാവികാര്യങ്ങളെ സമീപിക്കാകഴിയും.

കൂടിയാലോചനയോടൊപ്പം കാര്യങ്ങളുടെ മുൻഗണനാക്രമം ചിട്ടപ്പെടുത്തുക. ഫലപ്രദമായ കാര്യങ്ങളിനിന്ന് ഏറ്റവും പ്രാധാന്യമുള്ളവയെ ക്രമമനുസരിച്ച് തെരഞ്ഞെടുക്കഅത്യാവശ്യമാണ്. അവയിനിന്റെ മനസ്സിന് പ്രിയങ്കരവും കൂടുതതാൽപര്യവുമുള്ളവയും വേർതിരിക്കുകയും ചെയ്യുക. അതല്ലാത്തവ സ്വീകരിച്ചാഅത് നിനക്ക് അലസതയും മടുപ്പും ഉണ്ടാക്കും. അതിനായി ശരിയായ ചിന്തയും കൂടിയാലോചനയും ഉപയോഗപ്പെടുത്തുക. കൂടിയാലോചിച്ചവഖേദിക്കേണ്ടി വരാറില്ല. ചെയ്യാനുദ്ദേശിക്കുന്നവയെ കുറിച്ച് സൂക്ഷ്മമായി പഠിക്കുക. ഗുണം ഉറപ്പാവുകയും കാര്യം ചെയ്യാതീരുമാനിക്കുകയും ചെയ്താഅല്ലാഹുവിതവക്കുലാക്കുക. നിശ്ചയം അല്ലാഹു ഭരമേൽപ്പിക്കുന്നവരെ ഇഷ്ടപ്പെടുന്നവനാണ്.

ലോകരുടെ റബ്ബായ അല്ലാഹുവിന്നാകുന്നു സർവ്വ സ്തുതിയും! മുഹമ്മദ് നബിക്കും കുടുംബത്തിനും അവിടുത്തെ അനുചരന്മാർക്കും മേഅല്ലാഹു സ്വലാതും സലാമും വർഷിക്കട്ടെ.

 

 

***

 

 

ഉള്ളടക്കം

 

നേരായ വിശ്വാസവും നല്ല പ്രവർത്തനങ്ങളും 4

ഉപകാരപ്രദമായ പ്രവർത്തനങ്ങളിലും, 13

വിജ്ഞാനം കരസ്ഥമാക്കുന്നതിലും മുഴുകുക 13

അല്ലാഹുവിന്റെ ദിക്ർ അധികരിപ്പിക്കൽ 17

ദുഃഖകാരണങ്ങള്‍ ഇല്ലാതാക്കാനും സന്തോഷമുളവാക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനും പരിശ്രമിക്കുക 20

ഏറ്റവും മോശമായ സാധ്യത കണക്കുകൂട്ടുക. 23

അസ്വസ്ഥതയിൽ നിന്നും വൈകാരികതയിൽ നിന്നും മുക്തമായ മനക്കരുത്ത് 25

മറ്റുള്ളവരുടെ കുറവുകൾ സഹിക്കുന്നതിനായി മനസ്സിനെ പാകപ്പെടുത്തൽ. 28

ഉത്കണ്ഠയുടെയും വിഷാദങ്ങളുടെയും പിന്നിൽ മനസ്സിനെ വിടാതിരിക്കുക 31

 

 

***